Current Date

Search
Close this search box.
Search
Close this search box.

കൊറോണ കാലത്തെ ഭക്ഷണവും ആരോഗ്യവും

കൊറോണ വൈറസ് വ്യാപകമായി പടരുകയും അഞ്ചു ലക്ഷത്തിലധികം പേർ രോഗ ബാധിതരും ഇരുപത്തി നാലായിരത്തോളം പേർ മരണം വരിക്കുകയും ചെയ്ത ഭീകര സാഹചര്യത്തിൽ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ മനസ്സിലാക്കുക അനിവാര്യമാണ്. ഈ ഭക്ഷണ ക്രമം പാലിക്കുന്നതോടൊപ്പം ഇതൊരു പൊതുവായ ഉപദേശം മാത്രം ആണെന്നു മനസ്സിലാക്കി ഇതിനു പുറമെ ആരോഗ്യ വകുപ്പ് നല്‍കുന്ന പ്രാദേശികമായ മുൻകരുതലുകൾ നിർബന്ധമായും സ്വീകരിക്കുകയും വേണം. ഇപ്രകാരം ഭക്ഷണം കഴിച്ചാൽ കൊറോണ, മറ്റു പകർച്ച വ്യാധികൾ ഭേദമാവും എന്നല്ല, മറിച്ച് കൊറോണ അടക്കമുള്ള മാരക വൈറസുകൾ ശരീരത്തിൽ ക യറാതെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കും എന്നു മാത്രമാണ് അർഥം. കാരണം സാമൂഹിക അകലം പാലിച്ചും ഇരുപത് മിനിറ്റുകൾ ഇടവിട്ട് സോപ്പ് ഉപയോഗിച്ച് കൈ കഴുകിയും മുഖവും മൂക്കും കണ്ണും കൈ കൊണ്ട് തൊടാതെയും ആണ് കൊറോണ പ്രതിരോധം എന്നത് സുവ്യക്തമായ കാര്യമാണല്ലോ. ഖത്തറിലെ പ്രമുഖ ഡോക്ടറും ആന്തരിക രോഗ വിദഗ്ധനുമായ അഹ്മദ് അൽ ഉജാജ് നിർദേശിച്ച പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ചില വിറ്റാമിനുകളും ഇല വർഗ്ഗങ്ങളും നമുക്ക് ഇങ്ങനെ മനസ്സിലാക്കാം.

Also read: ഇത്‌ ശിക്ഷയല്ല ശിക്ഷണമാണ്‌

1- വിറ്റാമിൻ സി, ബി 6, ഇ എന്നിവയാണ് അതിൽ പ്രധാനം. പഴങ്ങളിൽ ഓറഞ്ച്, റുമ്മാൻ, പച്ചക്കറികളിൽ പച്ച നിറത്തിലുള്ളവ, കോഴിയിറച്ചി, സാൽമൺ ഫിഷ്, നട്ട്‌സ്, പയർ എന്നിവ കഴിക്കുന്നതിലൂടെ ഈ വിറ്റാമിൻ ലഭിക്കുന്നു.

2- അയണ്‍, സിങ്ക്  തുടങ്ങിയ മിനറലുകൾ അടങ്ങിയ ആഹാരമാണ് മറ്റൊന്ന്. ഇതും പ്രധാനമായി പഴങ്ങൾ, നട്ട്‌സ്, മാംസം എന്നിവയിലൂടെയാണ് ലഭിക്കുക.

3- ചില സുഗന്ധ വ്യഞ്ജനങ്ങൾ, പുല്ലുകൾ, പച്ചക്കറികൾ എന്നിവ കൊണ്ട് ഈ ശേഷി വർധിപ്പിക്കാനും പകർച്ച വ്യാധി തടയാനും സാധിക്കും. ഉള്ളി, വെളുത്തുള്ളി, കരിഞ്ചീരകം, കുരുമുളക്, ഗ്രീൻ ടീ എന്നിവ അതിൽ പ്രധാനമാണ്.

4- ആന്റി ഓക്സഡന്റുകൾ ആയ പഴങ്ങൾ, പച്ചക്കറികൾ, നെയ് മത്സ്യങ്ങൾ, വിറ്റാമിൻ എ ,സി, ഇ എന്നിവ ഉപയോഗിക്കുക.

കണ്ണിന്റെ പ്രധാന ആവശ്യമായ അമ്ലത, ഒമേഗ 3 ഉദ്പാദിപ്പിക്കപ്പെട്ടുകയാണ് മറ്റൊരു ആവശ്യം. കാരണം ശരീരത്തെ വൈറസുകൾ, ബാക്ടീരിയകൾ എന്നിവയിൽ നിന്നും സംരക്ഷിച്ചു നിർത്തുന്നത് അതാണ്. സാൽമൺ ഫിഷ്, അപ്രികോട്ട്‌ എന്നിവ ഈ അമ്ലതയുടെ ശക്തി പോഷണത്തിന് സഹായിക്കുന്നതാണ്. പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ അന്വേഷിക്കുന്നതിന് മുമ്പേ നിത്യ ജീവിതത്തിൽ അനുഷ്ഠിച്ചു പോരേണ്ട ചില ആരോഗ്യ പരമായ വ്യായാമങ്ങൾ, ശീലങ്ങൾ അദ്ദേഹം തുടർന്നു പറയുന്നുണ്ട്.

Also read: കൊറോണ മറയാക്കുന്ന ഇസ്രായേൽ

* ദിവസവും തുടർച്ചയായി എട്ടു മണിക്കൂർ നേരം ഉറങ്ങുക.
*പ്രോട്ടീനുകൾ അടങ്ങിയ ആരോഗ്യപരമായ ഭക്ഷണങ്ങൾ കഴിക്കുക.
* വ്യായാമം പതിവാക്കുക.
*ശുദ്ധ വായു ശ്വസിക്കുക, സൂര്യ പ്രകാശം കൊള്ളുക.
*ആവശ്യമായ വെള്ളം കുടിക്കുക.
*മദ്യപാനം, പുകവലി ഉപേക്ഷിക്കുക.
*അത്യാവശ്യമായി മരുന്നുകൾ മാത്രം ഉപയോഗിക്കുക.
*മാനസിക പിരിമുറുക്കം ഒഴിവാക്കുക. ചിരി, ശുഭാപ്തി വിശ്വാസം വർധിപ്പിക്കുക.
* നല്ല തണുപ്പുള്ളതും ചൂടുള്ളതും ഉപേക്ഷിക്കുക.

വിവ.മുഹമ്മദ് ശാക്കിർ മണിയറ

Related Articles