Current Date

Search
Close this search box.
Search
Close this search box.

ഇനി ഉറങ്ങാം

നല്ല ജീവിതത്തിനു പിന്നില്‍ ഉറക്കത്തിന് പ്രാധാന്യമേറെയുണ്ട്. നന്നായി ഒന്നുറങ്ങിയില്ലെങ്കില്‍ അടുത്ത പകല്‍ ക്ഷീണത്തിലേക്കും തളര്‍ച്ചയിലേക്കും പിന്നീട് കുറേ ദിവസങ്ങളോളം തുടരുന്ന അസ്വസ്ഥതകളിലും അവസാനിക്കും. മാനസിക സമ്മര്‍ദ്ദമാണ് മറ്റൊരു പ്രശ്‌നം. തിരക്കിട്ട ജീവിതരീതിയില്‍ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത പ്രധാനഘടകമാണ് ഉറക്കം. ഉറക്കവുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും പരിഗണിക്കപ്പെടുന്നത് എന്നാല്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെയല്ല.
ഇങ്ങനെ ഉറങ്ങാം
മുതിര്‍ന്നവര്‍ക്ക് ഉറക്കം എട്ടു മണിക്കൂര്‍ വേണമെന്നാണ് പറയുന്നതെങ്കിലും എല്ലാവരുടെ കാര്യത്തില്‍ ഇതു ശരിയല്ല. അദ്ധ്വാനത്തിന്റെ അവസ്ഥയനുസരിച്ചത് ഉറക്കം കൂടുകയോ കുറയുകയോ ചെയ്യാം. ശാരീരികമായ അധ്വാനം കൂടുതലുള്ളവരെക്കാള്‍ ചിന്തകള്‍ ഉപയോഗിച്ച് ജോലികള്‍ ചെയ്യുന്നവര്‍ക്ക് ഉറക്കം കൂടുതല്‍ വേണ്ടിവരും. രോഗികളും കുഞ്ഞുങ്ങളും കൂടുതല്‍ ഉറങ്ങേണ്ടവര്‍ തന്നെ. ഉറക്കം തുടങ്ങിയാല്‍ ആദ്യത്തെ രണ്ടു മുതല്‍ നാലുവരെ മണിക്കൂറിലായിരിക്കും ഒരു വ്യക്തി ഏ?റ്റവും അഗാധമായി ഉറങ്ങുന്നത്. ഈ സമയത്താണു ശരീരത്തിലെ എല്ലാ അവയവങ്ങളും നന്നായി വിശ്രമിക്കുന്നത്. ഈ അവസ്ഥയിലുള്ള ഉറക്കം തടസ്സപ്പെടുന്നത് ഉറങ്ങുന്നവര്‍ക്ക് വലിയ പ്രായസമുണ്ടാക്കും. രാവിലെ നിത്യവും വ്യായാമം ചെയ്യുന്നതു വഴി രാത്രിയുറക്കം നന്നാകും. എല്ലാ ദിവസവും ഒരേ സമയത്ത് ഉണരുകയും ഉറങ്ങുകയും ചെയ്യുന്നതും നല്ല ഒരു രീതിയാണ്.
നന്നായി ഉറങ്ങണമെങ്കില്‍ അതിനായുള്ള സാഹചര്യം വേണം. അത്താഴം കഴിച്ചാലുടന്‍ ഉറങ്ങാന്‍ പാടില്ല. ഇത് വളരെ തെറ്റായ, എന്നാല്‍ എല്ലാവരും പിന്തുടരുന്ന രീതിയാണ്. ഉറക്കത്തിനു രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കണം. ശാന്തമായ പാട്ടുകള്‍ കേള്‍ക്കുകയോ ലളിതമായി പുസ്തകങ്ങള്‍ വായിക്കുകയോ ചെയ്ത് ഉറക്കത്തിന് ഒരുങ്ങാം. ഉറങ്ങുന്നതിന് അര മണിക്കൂര്‍ മുമ്പെങ്കിലും ജോലികള്‍ തീര്‍ക്കണം. ഉറങ്ങും മുമ്പ് ഇളംചൂടുവെള്ളത്തില്‍ മേല്‍ കഴുകുന്നത് നല്ലതാണ്. ഒരു ഗഌസ് പാല്‍ കുടിക്കാം.
കിടപ്പിന്റെ രീതിയും ഉറക്കവും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. കിടക്കയുടെ സ്വഭാവവും ഉറക്കത്തെ നന്നായോ, മോശമായോ ബാധിക്കും. ഓരോരുത്തരുടെയും ശാരീരികാവസ്ഥയ്ക്കനുസരിച്ച് സുഖകരമായ കിടപ്പുരീതി തിരഞ്ഞെടുക്കണം. നമ്മുടെ സ്വാതന്ത്ര്യത്തിനനുസരിച്ച് ചലിക്കാന്‍ കഴിയുന്ന വിധത്തിലുള്ള സ്ഥലമുണ്ടാകണം കിടക്കയില്‍. ഒരേ രീതിയില്‍ മുഴുവന്‍ സമയവും കിടക്കാതിരിക്കുന്നതാണു നല്ലത്. ഉണരുമ്പോള്‍ ശാരീരികമായ വേദനകളോ ക്ഷീണമോട ഉന്മേഷക്കുറവോ ഉണ്ടെങ്കില്‍ കിടക്കുന്ന രീതി ശരിയാണോ എന്ന് കൂടി മനസ്സിലാക്കണം.
ഉറക്കം കൂടിയാല്‍
പകലും രാത്രിയും തുടര്‍ച്ചയായി വിശ്രമിക്കാതെ ജോലി ചെയ്യുകയോ വിശ്രമമില്ലാതെ വണ്ടി ഓടിക്കുക ചെയ്താല്‍ പലപ്പോഴും ഉറക്കം നമ്മുടെ നിയന്ത്രണത്തില്‍ നില്‍ക്കില്ല. ജോലിക്കിടയില്‍ ഉറക്കം വന്നാല്‍ ഇരിക്കുന്നയിടത്തു നിന്ന് എഴുന്നേ?റ്റ് അല്‍പനേരം നടക്കുകയോ അതല്ലെങ്കില്‍ മുഖം കഴുകുകയോ വിശ്രമിക്കുകയോ ചെയ്യണം.
ഉറക്കം ഇല്ലെങ്കില്‍
ഉറക്കം ഇല്ലായ്മ രോഗമായി കണ്ടു ചികിത്സിക്കേണ്ടതാണ്. ഉറക്കഗുളികകളോ മരുന്നുകളോ കഴിച്ചശേഷം ലഭിക്കുന്ന ഉറക്കം സ്വാഭാവികമായ ഉറക്കത്തിന്റെ ഗുണം ചെയ്യില്ല. അത്തരത്തില്‍ കിട്ടുന്ന ഉറക്കം എത്ര ദീര്‍ഘമായിരുന്നാലും ഉണരുമ്പോള്‍ ക്ഷീണവും ഉന്മേഷക്കുറവും അനുഭവപ്പെടാം. അതിനാല്‍ സ്വാഭാവികമായ ഉറക്കം ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പാക്കണം. കൂര്‍ക്കംവലി, അസിഡി?റ്റി തുടങ്ങിയവ ഉറക്കപ്രശ്‌നങ്ങളുടെ സൂചന ആയേക്കാം. ഉറക്കപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറുടെ ചികിത്സ തേടേണ്ടതാണ്. ഉറക്കത്തെ നിരീക്ഷിച്ചു പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ചികിത്സാസൗകര്യങ്ങള്‍ ഇന്നു പ്രമുഖ ആശുപത്രികളില്‍ ലഭ്യമാണ്.
കുഞ്ഞുറക്കം ഇങ്ങനെ
മുതിര്‍ന്നവരാണ് ഉറക്കം ആസ്വദിക്കുന്നതെങ്കിലും ഉറക്കത്തില്‍ മുന്നിലുള്ളത് കുഞ്ഞുങ്ങളാണ്. നവജാതശിശുക്കള്‍ 20-22 മണിക്കൂര്‍ വരെ ഉറങ്ങും. ഒരു വയസാകുമ്പോള്‍ ഉറക്കം 12-16 മണിക്കൂറാകും. റായി കുറയും. സ്‌കൂളില്‍ പോയിത്തുടങ്ങിയാല്‍ ഉറക്കം കുറയും. നാലുവയസ് വരെയുള്ള പ്രായത്തില്‍ 12 മണിക്കൂര്‍ ഉറക്കം കുട്ടിക്കു കിട്ടുന്നുണ്ടെന്നു മാതാപിതാക്കള്‍ ഉറപ്പാക്കണം.
ഗര്‍ഭിണികളുടെ ഉറക്കം
ഗര്‍ഭകാലത്ത് ഉറക്കത്തിന്റെ കാര്യത്തില്‍ വലിയ ശ്രദ്ധ വേണം. ഗര്‍ഭിണി പത്തുമണിക്കൂര്‍ വരെയെങ്കിലും ഉറങ്ങണം. പകല്‍സമയം ഗര്‍ഭിണി ഉറങ്ങണമെന്നില്ല. എന്നാല്‍ മതിയായ വിശ്രമം ലഭിക്കണം. വയര്‍ വലുപ്പം കൂടി വരുമ്പോള്‍ ഇടതുവശം ചരിച്ചു കിടന്ന് ഉറങ്ങുകയും വലതുകാല്‍ തലയണകൊണ്ടു താങ്ങിവയ്ക്കുകയോ ചെയ്യാം. കാലുകള്‍ക്കിടയില്‍ തലയണ വച്ച് ഉറങ്ങുന്നതും ഗര്‍ഭിണിയുടെ കിടപ്പിനെ സ്വസ്ഥമാക്കും.

Related Articles