Current Date

Search
Close this search box.
Search
Close this search box.

ജീവിതത്തിൽ വിജയിച്ചെങ്കിലും ഞാൻ സന്തുഷ്ടനല്ല

മനസ്സിലുള്ളത് തുറന്ന് പറയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ടാണ് അദ്ദേഹം എന്നെ സമീപിച്ചത്. അതിന് അവസരം നൽകിയപ്പോൾ അദ്ദേഹം പറയാൻ തുടങ്ങി. “ജീവിതത്തിൽ വിജയിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും എനിക്ക് സന്തോഷം അനുഭവപ്പെടുന്നില്ല.” ഞാനദ്ദേഹത്തോട് ചോദിച്ചു: ജീവിതത്തിലെ വിജയം കൊണ്ട് എന്താണ് താങ്കളുദ്ദേശിക്കുന്നത്? അദ്ദേഹം പറഞ്ഞു: പഠനത്തിൽ ഞാൻ മികവ് പുലർത്തി, നല്ല ജോലി നേടുകയും ചെയ്തു. പക്ഷേ എന്റെയുള്ളിൽ ഒരു സന്തോഷവുമില്ല. ഞാൻ പറഞ്ഞു: സന്തോഷമെന്നത് ഒരിക്കലും ആകാശത്ത് നിന്ന് ഇറക്കിതരുന്നതോ പാരമ്പര്യമായി കിട്ടുന്നതോ അല്ല. അത് നേടാൻ രണ്ട് കാര്യങ്ങൾ മനസ്സിലാക്കൽ നിർബന്ധമാണ്. സ്വന്തത്തെ എങ്ങനെ സമീപിക്കണം എന്നതാണ് അതിൽ ഒന്നാമത്തേത്. താങ്കളുടെ ജീവിതത്തെയും അതിലെ യാഥാർത്ഥ്യങ്ങളെയും എങ്ങനെ സമീപിക്കണം എന്നതാണ് രണ്ടാമത്തേത്. അദ്ദേഹം പറഞ്ഞു: രണ്ടാമത്തേതിൽ ഞാൻ വിജയിച്ചിട്ടുണ്ട്, എന്നാൽ സ്വന്തത്തോടുള്ള സമീപനം കൊണ്ടെന്താണ് അർത്ഥമാക്കുന്നത്?

ഞാനദ്ദേഹത്തോട് ചോദിച്ചു: താങ്കൾ ഒരു ലക്ഷ്യത്തിനായി പരിശ്രമിക്കുമ്പോഴാണോ അതല്ല നേട്ടം കൈവരിക്കുന്ന നിമിഷമാണോ നിങ്ങൾക്ക് കൂടുതൽ സന്തോഷം ലഭിക്കുക? അദ്ദേഹം പറഞ്ഞു: രണ്ടും ഒരുപോലെയാണെന്നാണ് ഞാൻ കരുതുന്നത്. ഞാൻ പറഞ്ഞു: എന്നാൽ നേട്ടം കൈവരിക്കുന്ന നിമിഷമായിരിക്കും നിങ്ങൾക്ക് കൂടുതൽ സന്തോഷം അനുഭവപ്പെടുക. അതെയെന്ന് അതിനെ അംഗീകരിച്ചു കൊണ്ട് അദ്ദേഹം മൂളി. ഞാൻ തുടർന്നു: ഒരു കുട്ടിക്ക് അവൻ കൊതിച്ചിരുന്ന കളിപ്പാട്ടം കിട്ടുമ്പോഴുണ്ടാകുന്ന സന്തോഷത്തേക്കാൾ കുറവായിരിക്കും ആ കളിപ്പാട്ടത്തെ കുറിച്ച് സ്വപ്നം കാണുമ്പോഴുണ്ടാകുന്ന സന്തോഷം. അപ്പോൾ എന്തോ ആലോചിച്ച് അദ്ദേഹം മൗനിയായി.

Also read: മണൽ തരികളിൽ കലിഗ്രഫി വിരിയിച്ച ജപ്പാനീസ് കലിഗ്രഫർ

ഞാൻ പറഞ്ഞു: നല്ല ജോലി നേടുകയും പണം സമ്പാദിക്കുകയും ചെയ്യുന്നതിലൂടെ സന്തോഷവാനാകുമെന്നാണ് താങ്കൾ കരുതുന്നത്. എന്നാൽ അതൊരു തെറ്റായധാരണയാണ്. അദ്ദേഹം പറഞ്ഞു: എന്നാൽ എനിക്കു ചുറ്റുമുള്ള എന്റെ കൂട്ടുകാർ, മാധ്യമങ്ങൾ എല്ലാം കാണിച്ചു തരുന്നത് സന്തോഷമെന്നാൽ യാത്ര, നല്ല ഭക്ഷണങ്ങൾ, സമ്പത്ത്, ആഢംബരം തുടങ്ങിയവയാണെന്നാണ്. ഞാൻ പറഞ്ഞു: താങ്കൾ പറഞ്ഞതൊന്നും സന്തോഷത്തെ കുറിച്ച ധാരണയെ റദ്ദാക്കുന്നില്ല. പക്ഷേ, അതല്ല സന്തോഷം. താങ്കൾ പറഞ്ഞ ഉദാഹരണങ്ങളൊക്കെയും ലോകത്ത് കാണുന്ന യാഥാർഥ്യങ്ങളെ കുറിച്ചാണ്. മനസ്സിന്റെ സന്തോഷത്തെ കുറിച്ച് പറയുന്ന ഉദാഹരണങ്ങളെവിടെ? അദ്ദേഹം നിശബ്ദനായിരുന്നു.

ഞാൻ തുടർന്നു: കഷ്ടപ്പെടുന്നവൻ സന്തോഷത്തിലേക്കുള്ള വഴിയായിട്ടാണ് സമ്പത്തിനെ കാണുന്നത്. അതേസമയം ധനികൻ തന്റെ ബാങ്ക് ബാലൻസിലെ വർധനവിനെയാണ് സന്തോഷത്തിന്റെ മാർഗമായി കാണുന്നത്. എന്നാൽ അതെല്ലാം നൽകുന്ന സന്തോഷം നൈമിഷികമാണ്. അതൊരിക്കലും എല്ലാറ്റിനുമുള്ള പരിഹാരമല്ല. ഭക്ഷണം, വിനോദയാത്ര തുടങ്ങിയവയിലൂടെ നിങ്ങൾ ആസ്വദിക്കുന്ന സന്തോഷം നൈമിഷികമാണ്. റാഫിഇയുടെ വളരെ ശ്രദ്ദേയമായ ഒരു വചനമുണ്ട്. ‘ഒരു നാട്ടിൽ നിന്നും മറ്റൊരു നാട്ടിലേക്ക് പോകുന്നവനല്ല യാത്രക്കാരൻ, മറിച്ച് ഒരു വ്യഥയിൽ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുന്നവനാണ്.’ നിരവധി കോടിപതികൾക്കൊപ്പം ഇരിക്കാനും അവരുടെ ഉള്ളിലുള്ളത് കേൾക്കാനും എനിക്കവസരം ലഭിച്ചിട്ടുണ്ട്. അവരെല്ലാം പറഞ്ഞതിന്റെ ചുരുക്കം ഇതായിരുന്നു: സമ്പത്ത് നേടുന്നതിനായി ജീവിതകാലം മുഴുവൻ നീക്കിവെച്ചപ്പോൾ സമ്പത്തിൽ ഒതുങ്ങിനിൽക്കുന്നതല്ല സന്തോഷം എന്ന തിരിച്ചറിവാണ് അവർ നേടിയത്. ആദ്യമായി ഒരു കോടി സമ്പാദിക്കാനായപ്പോൾ ഞാൻ സന്തോഷം അനുഭവിച്ചിരുന്നു, എന്നാൽ അതിന് ശേഷം കൈവന്ന ശതകോടികൾ തനിക്കൊരു സന്തോഷവും തന്നില്ലെന്നാണ് അവരിൽ ഒരാൾ പറഞ്ഞത്. എന്നാൽ ആത്മാർത്ഥമായ സാമൂഹ്യബന്ധങ്ങൾ, ഉന്നതമായ സ്വഭാവഗുണങ്ങൾ, സൽകീർത്തി, കുടുംബത്തിനും മക്കൾക്കുമൊപ്പം സമയംചെലവിടൽ എന്നിവയിലാണ് സന്തോഷമെന്ന് അദ്ദേഹം കണ്ടെത്തി. സമ്പാദിച്ചു വെച്ച ഗോൾഡ് കോയിനുകളുമായോ ബാങ്ക് ബാലൻസുമായോ ബന്ധമില്ലാത്ത ആന്തരിക ബോധമാണ് സന്തോഷം.

അദ്ദേഹം പറഞ്ഞു: താങ്കളുടെ വാക്കുകൾ വളരെ അർത്ഥവത്താണ്. ഭൗതിക കാരണങ്ങൾക്കപ്പുറം ആന്തരികമായ സന്തോഷത്തിന്റെ കാരങ്ങൾ താങ്കളെനിക്ക് വ്യക്തമാക്കി തന്നു. ഞാൻ പറഞ്ഞു: ഇസ്‍ലാം ദീനും മാതാപിതാക്കളിൽ നിന്ന് ലഭിക്കുന്ന തർബിയത്തും സന്തോഷം സാക്ഷാൽകരിക്കുന്നതിനുള്ള വഴികളാണ് തുറക്കുന്നതെന്ന് ഒരിക്കലും നിഷേധിക്കാനാവില്ല. ദൈവിക വിശ്വാസം ഒരാളിൽ സ്ഥായിയായ സന്തോഷമുളവാക്കുന്നത് പോലെ ഗുണാത്മകമായ പരിപാലനവും സന്തോഷമുണ്ടാക്കുന്നു. ചുറ്റുമുള്ള യാഥാർഥ്യങ്ങളെയും സ്വന്തത്തെയും ശുഭാപ്തിയോടെ നോക്കികാണാൻ അതവനെ സഹായിക്കുന്നു. പ്രവാചകൻ(സ)യുടെ വാക്കുകൾ ശ്രദ്ധേയമാണ്: വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ, അവന്റെ എല്ലാ കാര്യങ്ങളും അവന് ഗുണം ചെയ്യുന്നു. ഒരു സത്യവിശ്വാസിക്കല്ലാതെ മറ്റൊരാൾക്കും അതാവില്ല. സന്തോഷകരമായ വല്ലതും അവനുണ്ടായാൽ അവൻ അല്ലാഹുവിന് നന്ദി ചെയ്യുകയായി, അതവന് ഗുണകരമായി മാറുന്നു. ദോഷകരമായ വല്ലതും അവനെ ബാധിച്ചാൽ അവൻ ക്ഷമ അവലംബിക്കും, അതും അവന് ഗുണകരമായി മാറുന്നു.’

Also read: മനുഷ്യവിരുദ്ധമായ വംശീയത

നിങ്ങൾ സന്തുഷ്ടനായിരിക്കാനാഗ്രഹിക്കുന്നുവെങ്കിൽ സന്തുഷ്ടവാൻമാരുമായും ശുഭപ്രതീക്ഷ വെച്ചുപുല‍ർത്തുന്നവരുമായി കൂട്ടുകൂടുക. എപ്പോഴെങ്കിലും ദുഖങ്ങളും പ്രയാസങ്ങളുമുണ്ടാകുമ്പാൾ അവയെ പ്രതിരോധിച്ച് ശുഭാപ്തി വിശ്വാസത്തിലേക്ക് മനസ്സിലെ തിരിച്ചുകൊണ്ടുവരിക. ദുഖങ്ങളും പ്രയാസങ്ങളുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. ശപിക്കപ്പെട്ട പിശാചിൽ നിന്ന് അഭയം തേടുക. കാരണം നിങ്ങളെ ദുഖിതനാക്കൽ പിശാചിന്റെ ലക്ഷ്യമാണ്. അല്ലാഹു പറയുന്നു: ”ഗൂഢാലോചന ഒരു പൈശാചികവൃത്തിയാകുന്നു. വിശ്വാസികളായവർ ദുഃഖിതരാകുന്നതിനുവേണ്ടിയത്രെ അത് നടക്കുന്നത്.’’ അതുകൊണ്ടു തന്നെ സന്തോഷം സാക്ഷാൽകരിക്കാനാവുക നിങ്ങളുടെ വിശ്വാസം കൊണ്ടും പൈശാചിക ദുർബോധനങ്ങളെ നന്നായി കൈകാര്യം ചെയ്യുന്നതിലൂടെയുമാണ്. സന്തോഷമെന്നത് ക്യാമറ ചിത്രങ്ങളിൽ പതിയുന്നതോ ഏതെങ്കിലും തരത്തിലുള്ള ഭൗതിക അളവകുോൽ വെച്ച് അളക്കാവുന്നതോ അല്ലെന്ന് തിരിച്ചറിയുക.

മൊഴിമാറ്റം: അബൂഅയാശ്

Related Articles