Current Date

Search
Close this search box.
Search
Close this search box.

സ്വന്തത്തെ സ്‌നേഹിക്കുക

yj'.jpg

നിങ്ങള്‍ ഒരു കണ്ണാടിയുടെ മുന്നില്‍ നിന്ന് സ്വന്തത്തിലേക്ക് ഒന്നു നോക്കുക? എന്താണ് നിങ്ങള്‍ കാണുന്നത്? പുറത്ത് കാണാന്‍ നിങ്ങള്‍ എങ്ങനെയാണ്? പുറത്ത് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് നിങ്ങളുടെ ശാരീരിക ഘടനയല്ല, നിങ്ങളുടെ തൊലിയുടെ നിറമോ നിങ്ങളുടെ കണ്ണിന്റെ വശ്യതയോ അല്ല. തീര്‍ച്ചയായും അല്ലാഹു എല്ലാ മനുഷ്യരെയും നല്ല രൂപത്തില്‍ തന്നെയാണ് സൃഷ്ടിച്ചിട്ടുള്ളത്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ‘തീര്‍ച്ചയായും മനുഷ്യനെ നാം മികവുറ്റ ഘടനയില്‍ സൃഷ്ടിച്ചു’. (സൂറതുല്‍ അത്തീന്‍-5)

ഇതിലൂടെ ഞാന്‍ നിങ്ങളോട് ചോദിച്ചത് നിങ്ങള്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ ഒരു സന്തോഷമുള്ള വ്യക്തിയെയാണോ കാണുന്നത് എന്നാണ്. നിറഞ്ഞ ഊര്‍ജ്വസ്വലനായി സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും തിളക്കം പ്രകാശിക്കുന്നതായി കാണുന്നുണ്ടോ?
അതല്ല, വിഷാദം നിറഞ്ഞ ദു:ഖിതനായ എല്ലാ ഊര്‍ജവും പ്രതീക്ഷയും ചോര്‍ന്നു പോയ ഒരാളെയാണോ കാണുന്നത്. നിങ്ങളെ വളരെ സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും നിരീക്ഷിക്കുക. എന്നിട്ട് നേരത്തെ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുക.

ഇതൊക്കെ ഞാന്‍ എന്തിനാണ് പറയുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാകും. നമ്മള്‍ സ്വാര്‍ത്ഥരാകരുത്, ‘നമ്മുടേത’് എന്നത് ജീവിതത്തിലെ നിര്‍ണായക ഘടകമാണ്. നിങ്ങള്‍ മറ്റുള്ളവരെ മാറ്റാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ആദ്യം മാറാന്‍ തയാറാകണം. സ്വാര്‍ത്ഥത,ആത്മ സ്‌നേഹം,ആത്മബോധം എന്നിവയെക്കുറിച്ച് മനസ്സിലാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആദ്യം നിങ്ങള്‍ ഇവ മനസ്സിലാക്കണം. നിങ്ങളുടെ ആത്മബോധം എന്നത് പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ?  നിങ്ങള്‍ എന്താണോ നിങ്ങളില്‍ കാണുന്നത് അതാണത്.

പ്രവാചകന്‍ പറഞ്ഞു: ‘നിങ്ങള്‍ നിങ്ങളുടെ കീഴിലുള്ളവരെ നോക്കുക. നിങ്ങളുടെ മുകളിലുള്ളവരെ നോക്കാതിരിക്കുക. കാരണം അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കാന്‍ നിങ്ങള്‍ക്കതാണ് ഉത്തമം.(സുനന്‍ ഇബ്‌നു മാജ)

നിങ്ങളുടെ ആത്മവിശ്വാസത്തിനും സന്തോഷത്തിനും മറ്റാരെയെങ്കിലും ആശ്രയിക്കരുത്. അതിന്റെ പൂര്‍ണ ഉത്തരവാദിത്വം നിങ്ങള്‍ക്കാകണം. നിങ്ങള്‍ക്ക് സ്വയം സ്‌നേഹിക്കാനും ബഹുമാനിക്കാനും കഴിയുന്നില്ലെങ്കില്‍, മറ്റാര്‍ക്കും അത് ചെയ്തു തരാന്‍ സാധിക്കില്ല. നിങ്ങള്‍ ആരാണെന്ന് ആദ്യം നിങ്ങള്‍ അംഗീകരിക്കണം. അത് നല്ലതും ചീത്തയും മനസ്സിലാക്കി കൊണ്ടാവണം. നിങ്ങള്‍ നിങ്ങളെ ശരിയായി കാണുന്നത് വരെ മാറ്റങ്ങള്‍ വരുത്തുക. നിങ്ങളെ മറ്റൊരാള്‍ വ്യത്യസ്തമായി കാണണമെന്ന് ആഗ്രഹിക്കുന്നതു പോലെ.

അവലംബം: aboutislam.net

 

Related Articles