Current Date

Search
Close this search box.
Search
Close this search box.

നിങ്ങള്‍ക്ക് യോജിച്ച ജോലി കണ്ടെത്തൂ

JOB.jpg

നിങ്ങള്‍ ഒരു ജോലി അന്വേഷിച്ച് നടക്കുകയാണോ? നിലവിലെ ജോലിയില്‍ നിങ്ങള്‍ സംതൃപ്തരല്ലേ, മറ്റൊരു മേഖലയിലേക്ക് മാറണമെന്ന് ചിന്തിക്കുകയാണോ? എങ്കില്‍ നിങ്ങള്‍ക്കിതാ ചില മാര്‍ഗനിര്‍ദേശങ്ങള്‍.

നിങ്ങള്‍ ആരാണെന്ന് നിര്‍ണയിക്കുക: ആദ്യമായി നിങ്ങളുടെ വ്യക്തിത്വത്തിനും പ്രതീക്ഷക്കും യോജിക്കുന്ന ജോലികള്‍ക്ക് മാത്രം അപേക്ഷിക്കുക. ഇക്കാര്യത്തില്‍ ഒരു നിലപാട് ആദ്യമേ കൈകൊള്ളണം. നിങ്ങളുടെ സ്വകാര്യ കഴിവുകള്‍,വൈദഗ്ദ്യം,യോഗ്യത,താല്‍പര്യം,നിങ്ങള്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന രീതി എന്നിവയാണ് ഏറ്റവും പ്രധാനം. ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ട് നിങ്ങള്‍ ഒരു ജോലി തെരഞ്ഞെടുത്താല്‍ നിങ്ങള്‍ക്ക് യോജിച്ച മികച്ച ഒരു ജോലി കണ്ടെത്താന്‍ സാധിക്കും.

സി.വി തയാറാക്കുക: കരിക്കുലം വിറ്റ അഥവാ ബയോഡാറ്റ. ഇതാണ് ജോലിക്ക് അപേക്ഷിക്കുമ്പോള്‍ ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടത്. സി.വിയാണ് നിങ്ങളുടെ വ്യക്തിത്വത്തെ മറ്റൊരാള്‍ക്ക് ആദ്യമായി പരിചയപ്പെടുത്തുന്ന ഘടകം. അതിനാല്‍ ഇതു തയാറാക്കുമ്പോള്‍ പരമാവധി ശ്രദ്ധിക്കണം. സിംപിള്‍ ആയിരിക്കണം സി.വി. അതില്‍ പ്രാഥമികമായി നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തണം. വലിയ നീളമുള്ളതാവരുത്. നിങ്ങളുടെ മുന്‍പരിചയങ്ങള്‍ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും അതില്‍ ചേര്‍ക്കണം. പ്രത്യേക കഴിവുകള്‍,നേട്ടങ്ങള്‍,അറിവുകള്‍ എന്നിവയുമാവാം.

ജോലി അന്വേഷിക്കുക:ജോലി അന്വേഷിക്കുന്നതിനു മുന്‍പ് സി.വി സുഹൃത്തുക്കള്‍ക്കും ബന്ധുകള്‍ക്കും കാണിച്ചുകൊടുക്കാം. അവര്‍ക്ക് ഒരു പക്ഷേ നിങ്ങളെ സഹായിക്കാന്‍ കഴിയും. അവരുടെ പരിജയത്തിലുള്ളവരുമായി ബന്ധപ്പെടുത്തി ജോലി നേടാനാവും. പഠിച്ച സ്ഥാപനത്തിലെ അധികാരികളില്‍ നിന്നും ഇത്തരം സഹായം തേടാം.

പത്രങ്ങളും ഇന്റര്‍നെറ്റുമാണ് ജോലി അന്വേഷിക്കാനുള്ള മറ്റൊരു വഴി. ഇതില്‍ പരതി അന്വേഷിച്ചാല്‍ നിങ്ങള്‍ക്കനുയോജ്യമായ തൊഴില്‍ ലഭിക്കും. എല്ലാ പ്രമുഖ കമ്പനികളും സ്ഥാപനങ്ങളും പത്രം മുഖേനയും ജോബ് സൈറ്റുകള്‍ വഴിയുമാണ് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കാറുള്ളത്.
റിക്രൂട്ട്‌മെന്റ് കമ്പനികളും ഏജന്‍സികളുമാണ് മറ്റൊരു വഴി. പ്രത്യേകിച്ചും വിദേശത്തേക്കോ മറ്റോ തൊഴില്‍ തേടി പോകുകയാണെങ്കില്‍ ഇവര്‍ക്ക് സഹായിക്കാനാകും.

പ്രവൃത്തി പരിചയമുണ്ടാക്കുക:
ജോലി അന്വേഷിക്കുന്നതിനോടൊപ്പം തന്നെ കുറഞ്ഞ ശമ്പളത്തില്‍ എവിടെയെങ്കിലും താല്‍ക്കാലികമായി ജോലിക്ക് കയറി പ്രവൃത്തി പരിചയമുണ്ടാക്കാം. നിങ്ങള്‍ പഠിച്ച കോഴ്‌സുമായി ബന്ധപ്പെട്ട ജോലിയില്‍ തന്നെ കയറാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ജോലിയില്‍ ശ്രദ്ധിക്കണ്ട മറ്റു കാര്യങ്ങള്‍:

സന്തോഷത്തോടെ ജോലി ചെയ്യാന്‍ ശ്രമിക്കുക
ആത്മാര്‍ത്ഥയുള്ള ജോലിക്കാരനാവുക
കൃത്യസമയത്ത് ഓഫിസിലെത്തുക
സഹപ്രവര്‍ത്തകരുമായി സഹകരിക്കുക
മേലുദ്യോഗസ്ഥനോട് മാന്യമായി പെരുമാറുക, കള്ളം ചെയ്യുകയോ പറയുകയോ ചെയ്യാതിരിക്കുക
ജോലിയില്‍ മറ്റുള്ളവരെ സഹായിക്കുക. അവരുടെ ജോലികളില്‍ നിന്നും പഠിക്കാന്‍ പറ്റുന്നത് പഠിക്കുക.

ഇവയെല്ലാം പ്രാവര്‍ത്തികമാക്കിയാല്‍ തീര്‍ച്ചയായും നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലിയും ശമ്പളവും നിങ്ങള്‍ക്ക് നേടാനാവും.

 

Related Articles