Current Date

Search
Close this search box.
Search
Close this search box.

നിങ്ങളുടെ ഗോള്‍ നേടാന്‍ ആറു വഴികള്‍

gnhfyu.jpg

എല്ലാവര്‍ക്കും പലവിധ ഗോളുകള്‍ അഥവാ ഒരു ലക്ഷ്യബോധമുണ്ടാകും. അത് ചെറുതാകം ചിലപ്പോള്‍ വലുതാകാം. പലരും അതു മനസ്സിലോ ഡയറിയിലോ കുറിച്ചിടുകയും ചെയ്യാറുണ്ട്. എന്നാല്‍ പലപ്പോഴും അതു പൂര്‍ത്തീകരിക്കാന്‍ നന്നേ ബുദ്ധിമുട്ടുന്നവരെയും കാണാറുണ്ട്. ആദ്യം നിങ്ങളുടെ മനസ്സില്‍ ഒരു ഉറച്ച ലക്ഷ്യമുണ്ടാക്കണം. പിന്നീട് ദൈവത്തില്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുക. നിങ്ങളുടെ വിശ്വാസ-സംസ്‌കാര മൂല്യങ്ങള്‍ക്കനുസരിച്ചുള്ള ഗോളുകളാണ് മനസ്സില്‍ കാണേണ്ടത്.
അത്തരം ഗോളുകള്‍ എങ്ങനെ ഗോള്‍ പൂര്‍ത്തീകരിക്കാം? അതിനുള്ള ആറു വഴികള്‍.

1. പ്ലാന്‍ തയാറാക്കുക

ഗോള്‍ നേടാനായി ഒരു പ്ലാന്‍ തയാറാക്കേണ്ടത് അത്യാവശ്യമാണ്. അതിനായി ആത്മാര്‍ത്ഥമായി പണിയെടുക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക. നിങ്ങള്‍ അതിനു വേണ്ടി പണിയെടുക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇന്ദ്രജാലം പോലെ ഗോളുകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ല.

2. ഡോപോമൈന്‍

നമ്മുടെ ചിന്തകളെ ഉദ്ദീപിപിക്കുന്ന അമിനോ രാസവസ്തുവിനെയാണ് ഡോപോമൈന്‍ എന്നു വിളിക്കുന്നത്. ഇതു മനസ്സില്‍ ഉണ്ടാക്കിയെടുത്താല്‍ നമുക്ക് നമ്മുടെ സ്വപ്‌നങ്ങളെയും ചിന്തകളെയും ഉദ്ദീപിപിച്ച് ഗോള്‍ സ്വായത്തമാക്കാന്‍ സാധിക്കും. നിങ്ങള്‍ എന്തെങ്കിലും നേടിയാല്‍ ഡോപോമൈനില്‍ ഉയര്‍ച്ചയുണ്ടാകും.

3. പതിവാക്കുന്ന സ്വഭാവം ഉണ്ടാക്കിയെടുക്കുക

നിങ്ങളുടെ സ്വപ്‌ന സാക്ഷാത്കാരത്തിനുള്ള വഴികള്‍ മടികൂടാതെ പതിവാക്കാന്‍ ശ്രമിക്കു. ഉദാഹരണത്തിന് മികച്ച കായികക്ഷമതയുള്ള ശരീരം നിര്‍മിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ എന്നും രാവിലെ നേരത്തെ എഴുന്നേറ്റ് വ്യായാമം ചെയ്യല്‍ പതിവാക്കുക. നിങ്ങള്‍ പതിവായി ഒരു കാര്യം ചെയ്യുകയാണെങ്കില്‍ അതു പിന്നെ താമസിയാതെ ശീലമാകും.

4. വീണിടത്തു നിന്നും എഴുന്നേല്‍ക്കുക

ഗോള്‍ നേടാനുള്ള യാത്രക്കിടെ തളരാം,കിതക്കാം,താഴെ വീഴാം. ഇതൊന്നും കാര്യമാക്കാതെ അതൊന്നും തടസമാക്കിയെടുക്കാതെ മുന്നോട്ടുള്ള യാത്ര തുടരുക. ചെറിയ ഒരു ഗോള്‍ നഷ്ടപ്പെട്ടെന്നു കരുതി അതോടെ അവസാനിപ്പിക്കരുത്. വീണതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുകയാണ് വേണ്ടത്.

5. നിങ്ങളുടെ പരിസ്ഥിതി മനസ്സിലാക്കുക

നിങ്ങളുടെ ചുറ്റുപാട്, പരിസ്ഥിതി എന്നിവ മനസ്സിലാക്കി വേണം ഗോള്‍ രൂപപ്പെടുത്തിയെടുക്കാന്‍. നിങ്ങള്‍ മനസ്സിലാക്കിയതിനേക്കാള്‍ കൂടുതല്‍ നിങ്ങളുടെ ചുറ്റുമുള്ള കാലാവസ്ഥ നിങ്ങളെ മനസ്സിലാക്കിയിട്ടുണ്ടാകും. അതിനോട് പൊരുത്തപ്പെട്ട് മുന്നോട്ടു പോകുക.

6. പ്രാര്‍ത്ഥന

ഇതാണ് ഏതൊരു സ്വപ്‌ന പൂര്‍ത്തീകരണത്തിന്റെ അത്യാവശ്യ ഘടകം. ലക്ഷ്യങ്ങള്‍ നിറവേറാനും ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനും ദൈവത്തോട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുക. ഈ പരിശ്രമത്തിന് വിജയം കാണിക്കാന്‍ അല്ലാഹുവോട് പ്രാര്‍ത്ഥിക്കുക. അതോടൊപ്പം പാപമോചനത്തിനായും പ്രാര്‍ത്ഥിക്കുക. തീര്‍ച്ചയായും ദൈവം നിങ്ങളെ സഹായിക്കും.

 

Related Articles