Current Date

Search
Close this search box.
Search
Close this search box.

നല്ല ഭാര്യയാണ് പക്ഷേ…

divorce.jpg

ഒന്നര വര്‍ഷം മുമ്പാണ് ഞാന്‍ വിവാഹിതനായത്. അതിനും ഒരു വര്‍ഷം മുമ്പായിരുന്നു വിവാഹ നിശ്ചയം. ഈ ബന്ധത്തില്‍ ഒരു കുട്ടിയുടെ പിതാവ് കൂടിയാണ് ഞാന്‍. എന്നാല്‍ ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടിയതിന് ശേഷം ഒരിക്കല്‍ പോലും അവളെന്നെ ആകര്‍ഷിട്ടില്ല എന്നതാണ് എന്റെ പ്രശ്‌നം. സല്‍സ്വഭാവിയും ദീനീനിഷ്ഠയുള്ള  അവള്‍ എന്റെ പ്രകൃതക്കാരിയല്ല അവള്‍. തുടക്കം മുതല്‍ ഈ പ്രശ്‌നത്തെ എങ്ങനെ നേരിടുമെന്ന് എനിക്കറിയില്ല. അവസരം കിട്ടിയപ്പോഴൊന്നും അവളോട് ഞാനിത് പറഞ്ഞിട്ടുമില്ല. കുടുംബത്തിലെ പലരില്‍ നിന്നം എനിക്ക് ഉപദേശം ലഭിച്ചു കൊണ്ടിരുന്നു. അതുകൊണ്ട് തന്നെ ഈ ബന്ധം ഞാന്‍ നിലനിര്‍ത്തി പോരുന്നു. വിവാഹ നിശ്ചയത്തിന് ശേഷമുള്ള രണ്ടര വര്‍ഷം ദുരിതപൂര്‍ണമായിരുന്നു. വിവാഹത്തിന് ശേഷം ദാമ്പത്യ ജീവിതവും ദുരന്തം തന്നെയായിരുന്നു. അപൂര്‍വമായി മാത്രമേ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളൂ എന്നത് മാത്രമല്ല അപ്പോള്‍ പോലും എന്റെ മനസ്സില്‍ മറ്റു സ്ത്രീകളായിരുന്നു എന്നതാണ് വസ്തുത. പലപ്പോഴും ഞാന്‍ സ്വയംഭോഗം ചെയ്യാറുമുണ്ട്. ഞങ്ങള്‍ക്ക് പരസ്പരം ഇതല്ലാത്ത പരാതികളൊന്നുമില്ല. എന്നാല്‍ ലൈംഗിക ബന്ധത്തിന്റെ അഭാവം എന്നില്‍ നിരാശയുണ്ടാക്കിയിരുന്നു, ഒരുപക്ഷേ അവളും ഇതനുഭവിച്ചിട്ടുണ്ടായിരിക്കാം. ഇതെല്ലാം പലപ്പോഴും എന്നെ ഒരു ഭ്രാന്തിന്റെ തലത്തില്‍ എത്തിച്ചു. ഈ വിവാഹത്തിന് അംഗീകരിച്ച സാഹചര്യങ്ങളെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ എനിക്കിപ്പോഴും ഭ്രാന്താവുന്നു. അവസാനം അവളോടും മറ്റെല്ലാവരോടുമായി എനിക്ക് വിവാഹമോചനം വേണമെന്ന് ഞാന്‍ പറഞ്ഞു. കാരണം ഇനിയും കൂടുതല്‍ സഹിക്കാന്‍ എനിക്കാവുമായിരുന്നില്ല. എന്നാല്‍ വിവാഹബന്ധം വേര്‍പെടുത്തുകയെന്നത് ഒരു നല്ല ആശയമായി എനിക്കിപ്പോള്‍ തോന്നുന്നില്ല. ഞാന്‍ അവളോട് ചെയ്തിട്ടുള്ളതും ഇപ്പോള്‍ മകനോട് ചെയ്യുന്നതിലും എനിക്ക് കുറ്റബോധം തോന്നുന്നു. ഇതൊക്കെ ഒരു സങ്കല്‍പം മാത്രമാണെന്നും ഇനി മറ്റൊരു സ്ത്രീയെ വിവാഹം ചെയ്താലും ഇതൊക്കെ തന്നെയാണ് സംഭവിക്കാനിരിക്കുന്നതെന്നും ചിലപ്പോഴെനിക്ക് തോന്നുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ ഉപദേശം നല്‍കണമെന്നാണ് ഞാന്‍ അപേക്ഷിക്കുന്നത്. വിവാഹിതനായ ഒരു യുവാവ് തന്റെ പ്രയാസമാണ് ഈ വരികളിലൂടെ പങ്കുവെച്ചിട്ടുള്ളത്. സഹോദരന്റെ പ്രശ്‌നത്തിന് പ്രമുഖ കൗണ്‍സിലര്‍ മുഹമ്മദ് വദീദ് നല്‍കിയ മറുപടിയാണ് ചുവടെ.

ശരിയെന്ന് തോന്നുന്നത് പ്രവര്‍ത്തിക്കുക
നിങ്ങളുടെ ശരിയെന്ന് ആളുകള്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ക്ക് പകരം നിങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന/ മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള സമയം ആയിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഉപദേശങ്ങള്‍ തേടുന്നത് നല്ലതാണ്. എന്തൊക്കെയാണെങ്കിലും ചിലപ്പോഴെല്ലാം സ്വന്തത്തോട് ചെയ്യുന്ന ഏറ്റവും മോശം കാര്യമായിട്ടും അത് മാറാറുണ്ട്. മറ്റൊരാളില്‍ നിന്ന് ഉപദേശം സ്വീകരിക്കുമ്പോള്‍ നന്നായി അതിനെ കുറിച്ച് നിങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. കാരണം അത് നല്‍കുന്നത് സന്തോഷമാണെങ്കിലും ദുരിതമാണെങ്കിലും അനുഭവിക്കേണ്ടത് നിങ്ങളാണ്. എല്ലാവരും ഉപദേശം നല്‍കി തങ്ങളുടെ വീട്ടില്‍ പോകും. അതിന്റെ അനന്തരഫലം നല്ലതാണെങ്കിലും ചീത്തയാണെങ്കിലും നിങ്ങള്‍ക്കും നിങ്ങളുടെ ജീവിതത്തിലുമായിരിക്കും അത്.

ഈ ദുരിത ജീവിതം അവസാനിപ്പിക്കാന്‍ എന്താണിനിയും വൈകുന്നത്?
വിവാഹം നിശ്ചയിച്ചത് മുതല്‍ സന്തോഷവാനല്ലെന്ന് താങ്കളെന്ന് പറഞ്ഞു. പിന്നെ എന്തു കൊണ്ട് ഇത്രയും കാത്തിരുന്നു? മരണത്തെ സ്വയം വരിച്ച് ആത്മഹത്യ ചെയ്യുന്നവര്‍ ചെയ്യുന്നത് തന്നെയാണ് താങ്കളും ചെയ്തിരിക്കുന്നത്. യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുന്നതിന് എന്തിന് നാം ഭയപ്പെടണം? നമ്മുടെ സന്തോഷം അവഗണിച്ച് എന്തിന് നമുക്കു ചുറ്റുമുള്ളവരെ നാം സന്തോഷിപ്പിക്കണം?

നിങ്ങളെ പോലെ നിങ്ങളുടെ ഭാര്യയും ഒരു ദുരിത ജീവിതം തന്നെയാണ് നയിക്കുന്നതെന്ന് എനിക്കുറപ്പുണ്ട്. നിങ്ങളുടെ മക്കളെയും ഇത് സ്വാധീനിക്കുമെന്നതിലും സംശയമില്ല. വിവാഹത്തെ കുറിച്ച് വികലമായ ഒരു കാഴ്ച്ചപ്പാടായിരിക്കും അവരിലുണ്ടാവുക. എന്തുകൊണ്ട് നിങ്ങള്‍ സ്വന്തത്തോടും കുടുംബത്തോടും ഇങ്ങനെ ചെയ്തു എന്ന ചോദ്യത്തിനുത്തരം നിങ്ങള്‍ കണ്ടെത്തേണ്ടത് അനിവാര്യമാണ്.

അര്‍ഹിക്കുന്ന ജീവിതം ജീവിക്കുക
ദുരിതപൂര്‍ണമായ ജീവിതത്തിന് വിരമാമിടുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വിവാഹമോചനം നേടുകയെന്നല്ല. വളരെ ലാഘവത്തോടെ അങ്ങനെ ചിന്തിക്കുന്നത് വിചിത്രമാണ്. സുന്ദരമായ ഒരു ജീവിതം നിങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്ന് ആലോചിക്കാന്‍ തുടങ്ങുകയാണ് ആദ്യം വേണ്ടത്. ഇതെല്ലാം താന്‍ അര്‍ഹിക്കുന്നതാണ് അതുകൊണ്ട് സഹിക്കുക തന്നെ എന്ന് ചിന്തിക്കുന്നതാണ് ആളുകളുടെ കുഴപ്പം. അതുകൊണ്ട് തന്നെ മെച്ചപ്പെട്ട ഒരു ജീവിതം ഞാന്‍ അര്‍ഹിക്കുന്നുണ്ടെന്ന് സ്വന്തം മനസ്സിനെ ബോധ്യപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. പിന്നെ അതിനനുസരിച്ചുള്ള ആസൂത്രണം കൂടി നടത്തണം.

പരിഹരിക്കാന്‍ സാധിക്കില്ലെങ്കില്‍ ഒഴിവാക്കുക
ബന്ധം നിലനിര്‍ത്താന്‍ പരമാവധി ശ്രമിച്ചതിന് ശേഷമായിരിക്കണം ഈയൊരു അവസാനത്തിലേക്ക് എത്തേണ്ടതെന്ന് മനസ്സിലുണ്ടാവണം. എന്നാല്‍ അത് ഒരുനിലക്കും പരിഹരിക്കാനാവില്ല എന്ന തലത്തില്‍ നിങ്ങള്‍ എത്തിയാല്‍ നിങ്ങളര്‍ഹിക്കുന്ന ജീവിതത്തിനായി ജീവിതത്തിലെ സുപ്രധാനമായ തീരുമാനമെടുക്കാം. വിവാഹ മോചനം വേദനാജനകം തന്നെയാണ്. അത് നിങ്ങളെ വേദനിപ്പിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്യും. നിങ്ങള്‍ക്കു ചുറ്റും തെറ്റായ വികാരങ്ങള്‍ അത് നിറക്കും. എന്നാല്‍ പലപ്പോഴും മരണത്തിന് കാത്തുകിടക്കുന്നതിനേല്‍ നിങ്ങള്‍ക്കുത്തമം അതായിരിക്കും.

ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സന്തോഷത്തോടെ നിങ്ങള്‍ക്ക് ജീവിക്കാനുള്ള വല്ല സാധ്യതയും അവശേഷിക്കുന്നുവെങ്കില്‍ അതാണ് നിങ്ങള്‍ തെരെഞ്ഞെടുക്കേണ്ടത്. നിങ്ങള്‍ക്ക് വിവാഹമോചനം വേണം, അതാണ് പരിഹാരം എന്ന് വളരെ ലാഘവത്തോടെ ആലോചിച്ച് വിവാഹമോചിതരാവരുത്. നിങ്ങളില്‍ മാറ്റം വരുത്തേണ്ട എന്തെങ്കിലും ഉണ്ടെങ്കില്‍ ഈ ബന്ധത്തില്‍ തന്നെ ആ മാറ്റം വരുത്തണം. കാരണം ബന്ധത്തില്‍ വരുന്ന മാറ്റം നിങ്ങളെ മാറ്റുകയില്ലെന്നത് തന്നെ. ഇനി അങ്ങനെയല്ലെങ്കില്‍ മരണം വരുന്നതിനായി കാത്തു നില്‍ക്കേണ്ടതുമില്ല. അതിനല്ല പടച്ചവന്‍ നമ്മെ ഭൂമിയിലേക്ക് അയച്ചിട്ടുള്ളത്.

Related Articles