Current Date

Search
Close this search box.
Search
Close this search box.

ജീവിതം അര്‍ഥപൂര്‍ണമാകുന്നത്

duck.jpg

ആദര്‍ശം, നീതി, ന്യായം എന്നിവയുടെ പിന്‍ബലത്താല്‍ അണികളെ തൃപ്തിപ്പെടുത്താന്‍ കഴിയാത്ത നേതൃത്വം അവരെ പേടിപ്പെടുത്തിയും അടിച്ചമര്‍ത്തിയും ഭരിക്കാന്‍ നിര്‍ബന്ധിതരാകും. ഭരണകലയുടെ പാഠങ്ങള്‍ അറിയാത്ത ഡയറക്ടര്‍ സ്‌നേഹത്തിന്റെയും മാന്യതയുടെയും ഭാഷ്യത്തിലല്ലാതെ സ്ഥാപനത്തിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അനുസരണ ശീലമുണ്ടാക്കാന്‍ ശ്രമിക്കും. സമൂഹത്തിലെ എല്ലാ ഭാരങ്ങളും സഹധര്‍മിണിയുടെ ചുമലില്‍ കെട്ടിവെക്കുന്ന ഭര്‍ത്താവും തന്റെ വീട്ടിലെ എല്ലാ ബാധ്യതകളും പരിചാരകയുടെ മേല്‍ കെട്ടിവെക്കുന്ന വീട്ടുടമയും ക്രിയാത്മക ചിന്തയുടെ ഉടമയല്ല. തന്റെ വീക്ഷണങ്ങളോട് വിയോജിക്കുന്നവരെ ദുരാരോപണങ്ങള്‍ കൊണ്ടും വ്യക്തിഹത്യ നടത്തിയും പ്രതികരിക്കുന്ന സാമൂഹ്യ-പത്രപ്രവര്‍ത്തകരും തഥൈവ. ഇവരെല്ലാം ജീവിതത്തില്‍ പരാജയമടഞ്ഞവരാണ്. അതോടൊപ്പം തങ്ങള്‍ സത്യത്തിന്റെ പാതയിലാണെന്ന് അവര്‍ തെറ്റിദ്ദരിക്കുകയും ചെയ്യുന്നു. വിശുദ്ധ ഖുര്‍ആന്‍ ജീവിതത്തില്‍ ‘സുകൃതങ്ങളെന്നു കരുതിയ കര്‍മങ്ങളെല്ലാം നിഷ്ഫലമായി പരാജയപ്പെടുന്ന മഹാ നഷ്ടകാരികളുടെ ചിത്രം അല്‍കഹ്ഫ് അധ്യായത്തിലൂടെ വരച്ച് കാട്ടുന്നുണ്ട്.

ഇത്തരം മഹാനഷ്ടകാരികളില്‍ ഉള്‍പ്പെടുന്നതിനെ സത്യവിശ്വാസികള്‍ ഗൗരവത്തോടെ വീക്ഷിക്കണം. അല്ലാഹുവിന്റെ കല്‍പനകള്‍ യഥാവിധി അനുധാവനം ചെയ്യാത്തതോ ദീര്‍ഘവീക്ഷണമോ ഉള്‍ക്കാഴ്ചയോ കൂടാതെ നേതാക്കന്മാരെ അന്ധമായി അനുകരിച്ചതു കൊണ്ടോ ആയിരിക്കാം ഇത്. മാത്രമല്ല, ഇവര്‍ തങ്ങളുടെ ഇടങ്ങളില്‍ വിനിയോഗിക്കുന്ന സമയം സ്വന്തത്തിനും മറ്റുള്ളവര്‍ക്കും ഉപകാരപ്പെടാതെ നിഷ്ഫലമായിത്തീരും എന്നത് വളരെ ഖേദകരമാണ്.

എന്നാല്‍ വിജയികള്‍ എക്കാലത്തും പരിമിതമായിരിക്കും. അതോടൊപ്പം സമൂഹത്തിന്റെ ദിശനിര്‍ണയിക്കുക, ജനപഥത്തെ മുന്നോട്ട് നയിക്കുക തുടങ്ങിയ മഹനീയ കൃത്യങ്ങള്‍ നിര്‍വഹിക്കുന്ന നക്ഷത്ര തുല്യരായിരിക്കും അവര്‍. അവരുടെ കൈകളിലൂടെയായിരിക്കും ജീവിതം അര്‍ഥപൂര്‍ണമാകുന്ന്ത്. എല്ലാവര്‍ക്കും അര്‍ഹിച്ച പരിഗണനകള്‍ നല്‍കി വളര്‍ത്തിക്കൊണ്ടു വരുന്ന വിശാല മനസ്‌കരായിരിക്കും അവര്‍. ഇഹപരലോകത്ത് ഞങ്ങള്‍ക്ക് വിജയം നല്‍കണമേ എന്നായിരിക്കും അവരുടെ പ്രാര്‍ഥന.

Related Articles