Current Date

Search
Close this search box.
Search
Close this search box.

എന്തുെകാണ്ടായിരിക്കും ദലിതര്‍ കൂട്ടമായി ഹിന്ദുത്വയിലേക്ക് ചേക്കേറുന്നത് ?

‘ഞങ്ങള്‍ക്ക് വേണ്ടത് ഒരു ഹിന്ദു രാഷ്ട്രമാണ്. ബിജെപി, ആര്‍എസ്എസ് (രാഷ്ട്രീയ സ്വയംസേവക് സംഘ്), വിഎച്ച്പി (വിശ്വ ഹിന്ദു പരിഷത്ത്), ബജ്‌റംഗ്ദള്‍ എന്നിവര്‍ക്ക് മാത്രമേ ജാതിരഹിത ഇന്ത്യയെന്നത് ഉറപ്പാക്കാന്‍ കഴിയൂ.’ അഹമ്മദാബാദിലെ ബെഹ്റാംപുരയില്‍ നിന്നുള്ള ദളിത് വിഭാഗക്കാരനായ ജയേഷ് റാത്തോഡ് പറഞ്ഞു.

ആര്‍എസ്എസുമായി ബന്ധമുള്ള വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (എ.ബി.വി.പി) ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണ് റാത്തോഡിന്റെ രണ്ട് പെണ്‍മക്കള്‍. ‘അവര്‍ ചെറുപ്പം മുതലേ സംഘടനയിലുണ്ട്, ഹിന്ദു രാഷ്ട്രം എന്ന ലക്ഷ്യത്തിനായി സൈനികരാകാന്‍ ഞാന്‍ അവരെ ചെറുപ്പം മുതലേ പഠിപ്പിച്ചു’ റാത്തോഡ് പറയുന്നു.

വലിയൊരു വിഭാഗം ദലിതര്‍ ജാതി വ്യവസ്ഥയ്ക്ക് വേണ്ടി വാദിക്കുന്ന വിഎച്ച്പി, ബജ്റംഗ്ദള്‍ തുടങ്ങിയ തീവ്ര ഹിന്ദുത്വ സംഘടനകളില്‍ അംഗത്വമെടുക്കുന്നുണ്ട്. ഗോഹത്യയുടെ പേരില്‍ ഈ സംഘടനകള്‍ ദലിതുകള്‍ക്കുനേരെ ക്രൂരമാായ ആക്രമണം നടത്തിയിട്ടും ഇത്തരം ഹിന്ദുത്വ സംഘടനകളിലേക്ക് ചേക്കേറുന്നത് അവരെ നിരുത്സാഹപ്പെടുത്തുന്നില്ല.

‘ഇന്ത്യ ഇപ്പോള്‍ അനൗദ്യോഗികമായി ഒരു ഹിന്ദു രാഷ്ട്രമാണ്’ 2014ല്‍ വിഎച്ച്പിയില്‍ ചേര്‍ന്ന ദളിത് വിഭാഗത്തില്‍പ്പെട്ട കല്‍പേഷ് ഗോഹില്‍ പറയുന്നു. ഞാന്‍ ഇതില്‍ ചേര്‍ന്നിട്ട് ഒമ്പത് വര്‍ഷമായി, ഞങ്ങള്‍ ഒരു ഹിന്ദു രാഷ്ട്രത്തിലാണ് ജീവിക്കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. റഅനൗദ്യോഗികമാണെങ്കിലും എല്ലാ ഉന്നത സ്ഥാനങ്ങളിലും ഹിന്ദുക്കള്‍ കൈയടക്കി. നമ്മള്‍ ഒരു ഹിന്ദു രാഷ്ട്രമാണ്.’ ഗോഹില്‍ പറയുന്നു.

വെള്ളിയും ഞായറും പോലെ മറ്റ് മതങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് ഒത്തുചേരാന്‍ ഞങ്ങള്‍ ദിവസങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ നമ്മുടെ യുവാക്കള്‍ ഹിന്ദുമതത്തെക്കുറിച്ച് ഗൗരവമായി അറിയുന്നവരല്ല. ബജ്റംഗ് ദളിന്റെ സജീവ പ്രവര്‍ത്തകനായ ആകാശ് കൈലാഷ് പോള്‍ പറഞ്ഞു. അഹമ്മദാബാദിലെ ഗോമതിപൂരില്‍ നിന്നുള്ള ഹിന്ദു യുവാക്കളെ ഹിന്ദുത്വ സംഘടനകളുടെ പരിശീലന ക്യാമ്പുകളില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നതിനായി പണിയെടുക്കുന്നയാളാണ് അദ്ദേഹം.

രാമ മന്ദിര്‍ ഒരു യാഥാര്‍ത്ഥ്യമായി നിലകൊള്ളുന്നത് കാണുക, പക്ഷേ അത് ഹിന്ദുത്വത്തിനുവേണ്ടി യുദ്ധം ചെയ്ത ഹിന്ദു യുവാക്കളുടെ ത്യാഗത്തിനുമേലാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ഇന്നത്തെ യുവാക്കള്‍ ഞങ്ങളോടൊപ്പം ബജ്റംഗ്ദളില്‍ ചേര്‍ന്നില്ലെങ്കില്‍ അവര്‍ക്ക് ഇത്തരം അവസരം ലഭിക്കില്ല,” പോള്‍ പറഞ്ഞു.

‘നിങ്ങള്‍ നോക്കൂ, ഞാന്‍ ഗോമതിപൂരില്‍ താമസിക്കുന്നത് ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ താമസിക്കുന്നത് പോലെയാണ്, ഇവിടെ മുസ്ലീം ജനസംഖ്യയുടെ വലിയ സാന്നിധ്യമുണ്ട്. ആവശ്യം വരുമ്പോഴെല്ലാം നമ്മുടെ വിശ്വാസത്തിനുവേണ്ടി നാം പോരാടണം. നാം എപ്പോഴും മുസ്ലീങ്ങളെക്കാള്‍ എണ്ണത്തില്‍ വലിയവരായിരിക്കണം’- ഗോമതിപൂരില്‍ നിന്നുള്ള വി.എച്ച്പിയുടെ സജീവ അംഗമായ നിലേഷ് സോളങ്കി, സംഘടനയില്‍ ചേരാനുള്ള കാരണം പങ്കുവെച്ചു.

ദലിതര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നിര്‍ബാധം തുടരുകയാണ്

2001ലെ സെന്‍സസ് പ്രകാരം, ഗുജറാത്തിലെ പട്ടികജാതിക്കാരുടെ ജനസംഖ്യ 35.93 ലക്ഷം ആയിരുന്നു, ഇത് 5.07 കോടി സംസ്ഥാനത്തിലെ മൊത്തം ജനസംഖ്യയുടെ 7.09% ആണ്. ഗുജറാത്തിലെ ദളിത് സമൂഹം ഇപ്പോഴും ജാതീയ ബഹിഷ്‌കരണം നേരിടുന്നുണ്ട്.

ദലിതര്‍ക്കെതിരെ മറ്റുള്ളവരില്‍ നിന്നും പരസ്യമായ ചാട്ടവാറടി, കൊലപാതകം, പീഡനം, ബലാത്സംഗം തുടങ്ങി നിരവധി അക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2010 മുതല്‍ ദലിതരുടെ സ്ഥിതി കൂടുതല്‍ വഷളായി. പട്ടികജാതി-പട്ടികവര്‍ഗ സെല്ലില്‍ നിന്നുള്ള കണക്കുകള്‍ അനുസരിച്ച് നാഷണല്‍ ക്രൈംസ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം ഗുജറാത്തില്‍ ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം 2020ല്‍ 1,313 ആണ്.

ദലിതര്‍ക്കെതിരായ ആക്രമണങ്ങള്‍ സംസ്ഥാനത്ത് തുടരുകയാണ്. ഫെബ്രുവരി 11ന്, രാജ്കോട്ടിലെ ഒരു ദളിത് വിദ്യാര്‍ത്ഥി തന്റെ വ്യക്തിത്വത്തിന്റെ പേരില്‍ സഹപാഠികള്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചതായി ആരോപിച്ചിരുന്നു. സംസ്ഥാനത്തെ ആനന്ദ് ജില്ലയില്‍ നിന്നുള്ള മറ്റൊരു സംഭവത്തില്‍ ദളിത് വരന്റെ വിവാഹ ഘോഷയാത്ര ഉയര്‍ന്ന ജാതിക്കാര്‍ ബലമായി തടഞ്ഞു.

ഹിന്ദുത്വ സംഘടനകള്‍ ദലിതര്‍ക്കെതിരെ നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ കൊണ്ടൊന്നും തീവ്ര ഹിന്ദുത്വ സംഘടനകളില്‍ അംഗത്വം എടുക്കുന്നതിന് ദലിതരെ പിന്തിരിപ്പിച്ചിട്ടില്ല. സംസ്ഥാനത്തെ ജാതി അധിഷ്ഠിത അക്രമങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍, അത്തരം അക്രമങ്ങള്‍ തടയാന്‍ ആര്‍എസ്എസും വിഎച്ച്പിയും ബജ്റംഗ്ദളും പരമാവധി ശ്രമിക്കുന്നുണ്ടെന്നാണ് ദളിതനും ബജ്റംഗ്ദള്‍ അംഗവുമായ സഹരാഷ് റാത്തോഡ് പറയുന്നത്. ദളിതര്‍ക്കെതിരായ അക്രമവും വിവേചനവും അംഗീകരിക്കുമ്പോള്‍ തന്നെ ഹിന്ദുത്വ സംഘടനകളുമായി ചേര്‍ന്ന് മാത്രമേ ഇത്തരമൊരു സാഹചര്യത്തെ നേരിടാന്‍ കഴിയൂവെന്നും റാത്തോഡ് പറഞ്ഞു. ദലിതര്‍ക്കെതിരായ വിവേചനം കുറയ്ക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗമാണിതെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങള്‍ ദളിതര്‍ ബജ്റംഗ്ദളില്‍ ചേരുന്നത് മുസ്ലീങ്ങളെ അപേക്ഷിച്ച് ഹിന്ദുക്കളെ ശക്തിപ്പെടുത്തുന്നു.ദലിതര്‍ക്ക് ജീവിക്കാന്‍ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍, ദലിതര്‍ ഈ വ്യവസ്ഥിതിയില്‍ കടന്നുകയറുകയും സവര്‍ണ്ണരുമായി ഇടപഴകുകയും വേണം, അതുകൊണ്ടാണ് ഞങ്ങളില്‍ പലരും വിഎച്ച്പി, ആര്‍എസ്എസ്, ബജ്രംഗ് ദള്‍ എന്നിവയില്‍ ചേരുന്നത്.- കപേഷ് ഗോഹില്‍ പറഞ്ഞു.

1981ലും 1985-ലും ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ ഗുജറാത്തില്‍ സംവരണ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. പ്രതിഷേധം താമസിയാതെ കലാപമായി മാറുകയും ഒരു ഡസനോളം പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഗുജറാത്തിലെ ഈ അന്തര്‍-ജാതി ഭീഷണിയും അക്രമവും പിന്നീട് സംസ്ഥാനത്ത് വിഎച്ച്പിയും ബജ്റംഗ്ദളും സ്ഥാപിക്കുന്നതിലേക്ക് എത്തപ്പെട്ടു. ‘താഴ്ന്ന’ ജാതിക്കാരെ ഹിന്ദുത്വ സംഘടനകളിലേക്ക് ആകര്‍ഷിക്കുക എന്ന പ്രത്യേക ലക്ഷ്യത്തോടെയാണ് ആര്‍എസ്എസ് ഈ സംഘടനകള്‍ സ്ഥാപിച്ചത്.

2016 ജൂലൈയില്‍ ദലിതര്‍ക്കെതിരെ നടന്ന മറ്റൊരു വലിയ അക്രമസംഭവം ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഉനയില്‍, നാല് ദളിത് പുരുഷന്മാരെ പ്രാദേശിക പശു സംരക്ഷക സംഘത്തിലെ അംഗങ്ങള്‍ ഒരു കാറില്‍ കെട്ടിയിട്ട് സ്റ്റീല്‍ പൈപ്പുകളും വടികളും ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. പ്രാദേശിക പശു സംരക്ഷക സംഘത്തിലെ അംഗങ്ങള്‍ ഇവരുടെ വസ്ത്രം ഉരിഞ്ഞ്,ലോക്കല്‍ പോലീസ് സ്റ്റേഷന് സമീപമുള്ള പ്രധാന മാര്‍ക്കറ്റില്‍ പരേഡ് നടത്തുകയും ചെയ്തു. നാല് പേര്‍ക്കെതിരെയും ഗോവധ കുറ്റമാണ് ആരോപിച്ചിരുന്നത്.

ദുരുപയോഗം ചെയ്യപ്പെടുന്ന ദലിതുകള്‍

ഹിന്ദുത്വ സംഘടനകളില്‍ നിന്നും വിവേചനവും അക്രമവും നേരിട്ടിട്ടും ചില ദലിതര്‍ അവരോടൊപ്പം ചേരുന്നത് ആകുലതപ്പെടുത്തുന്നതാണെന്ന് രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ചിന്റെ അഭിഭാഷകന്‍ സുബോധ് കുമുദ് വിലപിക്കുന്നു. അത്തരം ദളിതര്‍ക്ക് ഡോ. ബി.ആര്‍. അംബേദ്കറുടെ പ്രവര്‍ത്തനം, അവരെ അവരുടെ ‘ഉന്നത’ ജാതി പീഡകരെപ്പോലെയാക്കി.

മതന്യൂനപക്ഷങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് മുസ്ലീങ്ങള്‍ക്കെതിരെ, വലതുപക്ഷ വര്‍ഗീയ ശക്തികള്‍ ദലിതരെ ‘ദുരുപയോഗം’ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. അത്തരം ദലിതര്‍ക്ക് ബി.ആര്‍ അംബേദ്കറുടെ പ്രയത്‌നങ്ങളെക്കുറിച്ച് അറിയില്ല. ഈ തീവ്രവാദ ശക്തികളില്‍ ചേരുന്ന ദലിതര്‍, തങ്ങള്‍ ജാതി ഘടനയുടെ മുഖ്യധാരയില്‍ അംഗീകരിക്കപ്പെട്ടുവെന്നാണ് വിശ്വസിക്കുന്നത്. അംബേദ്കറുടെ ജാതി സമരത്തെക്കുറിച്ച് അറിയാത്ത ദളിതര്‍ അവരുടെ സാമ്പത്തികവും സാംസ്‌കാരികവുമായ പശ്ചാത്തലം കാരണം, ഹിന്ദുത്വ സംഘങ്ങളുടെ കെണിയില്‍ എളുപ്പത്തില്‍ വീഴുന്നു, ”അദ്ദേഹം വിശദീകരിച്ചു.

2013 നും 2018 നും ഇടയില്‍ ദലിതര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ 32% വര്‍ദ്ധിച്ചതായി 2019 മാര്‍ച്ചില്‍ ഗുജറാത്തിലെ സാമൂഹ്യനീതി, ശാക്തീകരണ മന്ത്രി ഈശ്വര്‍ പര്‍മര്‍ സംസ്ഥാന നിയമസഭയില്‍ പറഞ്ഞിരുന്നു. 2018ല്‍ അഹമ്മദാബാദ് ജില്ലയില്‍ 49, ബനസ്‌കന്ത ജില്ലയില്‍ 23, ജുനാഗഢില്‍ 34, സുരേന്ദ്രനഗര്‍ ജില്ലയില്‍ 24 എന്നിങ്ങനെയാണ് അതിക്രമക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

ഇതുകൂടാതെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഒരുപാട് ആക്രമസംഭവങ്ങള്‍ വേറെയുമുണ്ട്. സംസ്ഥാനത്തെ ബിജെപിയുടെ ഭരണം ഹിന്ദുത്വത്തെ സ്വീകരിക്കുന്ന ദളിതരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായെന്ന് നവസര്‍ജന്‍ ട്രസ്റ്റിന്റെ സ്ഥാപകനായ മാര്‍ട്ടിന്‍ മക്വാന്‍ പറയുന്നു.

ഗോധ്ര കലാപത്തിന് ശേഷം, കഴിഞ്ഞ 20 വര്‍ഷമായി, ഹിന്ദുത്വ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ദളിതര്‍ അക്രമത്തില്‍ പങ്കാളികളാണെന്ന ധാരണ നിലനിര്‍ത്തിയെന്ന് ചരിത്രകാരന്‍ പ്രബോധന്‍ പോള്‍ പറയുന്നു. ഇത് ഒരു പരിധിവരെ ശരിയായിരിക്കാം, പക്ഷേ ജാതി വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഈ സിസ്റ്റത്തിന്റെ താഴെയുള്ള ഒരാള്‍ക്ക് ശ്രേണിയുടെ മുകളിലുള്ള ഒരാളില്‍ നിന്ന് സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ് ”അദ്ദേഹം വിശദീകരിക്കുന്നു.

ഈ പശ്ചാത്തലത്തില്‍ ദലിതര്‍ക്ക് തങ്ങളുടെ അസ്തിത്വം ഉറപ്പിക്കുന്നതിനുള്ള ഇടമായി കലാപങ്ങള്‍ മാറിയെന്നും പോള്‍ വീക്ഷിക്കുന്നു. എന്നിരുന്നാലും, രാഷ്ട്രീയ ബോധമുള്ള ദലിതര്‍ വലതുപക്ഷ രാഷ്ട്രീയത്തെക്കുറിച്ച് ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
തങ്ങളുടെ സ്വത്വം സ്ഥാപിക്കാന്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ ഇടം ലഭിക്കാത്ത ദളിതര്‍ മാത്രമാണ് ഹിന്ദുത്വ ഗ്രൂപ്പുകള്‍ക്ക് ഇരയാകുന്നത്.

1980കളിലെ സംവരണ വിരുദ്ധ കലാപങ്ങള്‍ക്ക് ശേഷം ഗുജറാത്ത് എല്ലായ്‌പ്പോഴും ഒരു യാഥാസ്ഥിതിക സംസ്ഥാനമാണ്. ഹിന്ദുത്വ രാഷ്ട്രീയത്തെക്കുറിച്ചുള്ള അവബോധമില്ലായ്മയും ഹിന്ദുത്വ ഇതര ഗ്രൂപ്പുകളുടെ രാഷ്ട്രീയ അണിനിരക്കലും അവരെ ഹിന്ദുത്വ സംഘടനകളാല്‍ സ്വാധീനിക്കാന്‍ പ്രാപ്തരാക്കുന്നു പോള്‍ കൂട്ടിച്ചേര്‍ത്തു.

‘ശക്തമായ ദലിത് രാഷ്ട്രീയത്തിന് മുന്‍കൈയെടുക്കാന്‍ ഗുജറാത്തിന് ഒരിക്കലും കഴിഞ്ഞിട്ടില്ല. അത് ദലിത് രാഷ്ട്രീയത്തെയും ആശയങ്ങളെയും സ്വത്വത്തയും ബൗദ്ധിക വൃത്തങ്ങളില്‍ മാത്രം ഒതുക്കിയിരിക്കുന്നു,”പോള്‍ പറയുന്നു.

Related Articles