Current Date

Search
Close this search box.
Search
Close this search box.

പിണറായിസർക്കാർ കേരള സമൂഹത്തോട് പറയുന്നതെന്ത്?

പാലാ ബിഷപ്പിന്റെയും കെ സി ബി സി യുടെയും കാളകൂട വിസർജനം കഴിഞ്ഞു രണ്ടാഴ്ച പിന്നിട്ടപ്പോൾ, മുഖ്യമന്ത്രി പിണറായി വിജയൻ “ലവ് ജിഹാദ്’, മയക്കു മരുന്നു, കേരളത്തിലെ ഐസിസ് സാന്നിധ്യം തുടങ്ങിയ ആരോപിത വിഷയങ്ങളിലെ കേസുകളുടെ ഡാറ്റ സമുദായം തിരിച്ചു പത്ര സമ്മേളനത്തിൽ പറഞ്ഞു. സാമൂഹിക തിന്മകൾക്ക് മതങ്ങളുമായി ഒരു ബന്ധവുമില്ല. കാരണം എല്ലാ മതങ്ങളിലും അത് നിഷിദ്ധവും നിരോധിതവുമാണ്. മതാധ്യാപനങ്ങൾ യഥാവിധി പിന്തുടരുന്ന ആരും അത്തരം കുറ്റകൃത്യങ്ങളിൽ വ്യാപൃതരാവില്ല. സാമൂഹ്യ തിന്മകൾക്ക് ഏതെങ്കിലും ചിന്താ ധാരകളുമായി താത്വി കമായും പ്രായോഗികമായും വല്ല ബന്ധവുമുണ്ടെങ്കിൽ അത് യുക്തി വാദവും,നിരീശ്വരത്വവും മതരാഹിത്യവുമായിട്ടാണെന്ന് വളരെ വ്യക്തമാണ്. മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം പത്ര സമ്മേളനത്തിൽ അവതരിപ്പിച്ച സാമൂഹ്യ തിന്മകളെകുറിച്ച ഡാറ്റ, ഭിന്ന സാമുദായിക വിഭാഗങ്ങളുമായി മാത്രം ചേർത്തു പറയുന്നതിന്ന് പകരം, ആ കുറ്റവാളികൾക് കേരളത്തിലെ ഭിന്ന രാഷ്ട്രീയ പാർട്ടികളുമായുള്ള ബന്ധം കൂടി കണക്കിലെടുത്ത്, അങ്ങനെയും അവതരിപ്പിക്കാമായിരുന്നു വെന്ന് സൂചിപ്പിക്കട്ടെ. അപ്പോഴാണ്, ഈ ഭീകര പ്രശ്നത്തെ അതിന്റെ വേരുകളിൽ നിന്ന് തന്നെ പിഴുതെറിയുവാൻ കേരളീയ സമൂഹത്തിന്ന് സാധിക്കുകയുള്ളൂ.

എന്തുകൊണ്ടാണ് ഇത് സംബന്ധമായ ഡാറ്റ പുറത്തു വിടുവാൻ ഇത്രയും വൈകിയത് എന്ന ചോദ്യം ഇവിടെ ഉയർത്തുന്നില്ല. കേരളം സാമുദായികമായി വിഭജിതമായ ശേഷമാണെ ങ്കിലും, വളരെ വൈകിയാണെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ ഈ ഡാറ്റ പുറത്ത് വിട്ടല്ലോ? അത് തന്നെ വളരെ ആശ്വാസം പകരുന്നതാണ്. ഇതുവരെയും പ്രതിരോധത്തിലായ സഖാക്കളൊക്കെ, പിണറായി വിജയന്റെ ഇന്നലത്തെ പത്ര സമ്മേളനം കഴിഞ്ഞതിൽ പിന്നെ ഒരു തരം deja vu ഫീലിംഗ് ആണ് പങ്ക് വെക്കുന്നത്. പിണറായി വിജയൻ ഈ ഡാറ്റകൾ ഇപ്പോൾ പറയാൻ നിർബന്ധിതമായ സാഹചര്യം എന്താണെന്ന് സഖാക്കൾക്ക് അറിയുമോ? എങ്ങനെയാണ് ആ സാഹചര്യം രൂപപ്പെട്ടതെന്ന് സഖാക്കൾ മനസ്സിലാക്കുന്നുണ്ടോ? വിഷലിപ്ത കാളകൂട വിസർജനത്തിനെതിരെ സമാധാനപൂർവ്വം പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്ത ജന വിഭാഗങ്ങൾ അവരുടെ പ്രതിഷേധത്തിലൂടെയും പ്രതികരണങ്ങളിലൂടെയും ഉണ്ടാക്കിയ സമ്മർദ്ദ ഫലമായിട്ടാണ് പിണറായി സർക്കാരിന്ന് ഇത് സംബന്ധമായ ഡാറ്റ പുറത്ത് പറയേണ്ടി വന്നത്. ഈ കാളകൂട വിസർജനത്തിന്ന് നേരെ അഗാധവും അർത്ഥ ഗർഭവുമായ മൗനം ആചരിച്ച സഖാക്കളും, പാർട്ടിയും പിണറായി ഭരണകൂടവും ഇതു വരെയും കുറ്റം പറഞ്ഞിരുന്നതും നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതും ഇതിനെതിരെ പ്രതികരിച്ചവർക്കെതിരെയായിരുന്നു എന്ന കാര്യം സഖാക്കൾ മറന്നാലും കേരള ജനത മറക്കില്ല. വിജയ രാഘവൻറെയും മന്ത്രി വാസവന്റെയും മാത്രമല്ല, ചാനൽ ചർച്ചകളിൽ വന്ന സകല സഖാക്കളുടെയും പ്രതികരണങ്ങളിലൂടെ പോയാൽ തന്നെ ഇത് വ്യക്തമാവും.

എന്തുകൊണ്ടാണ് ഈ കണക്കു പറയാൻ പിണറായി വിജയൻ രണ്ടാഴ്ച എടുത്തത് എന്നും സഖാക്കൾക്ക് ചിന്തിച്ചു നോക്കാം. ഞങ്ങൾ ആ പ്രശ്നം ഉന്നയിക്കുന്നില്ല എന്നത് കൊണ്ട് സഖാക്കൾ ആ വിഷയത്തെ കുറിച്ച് ചിന്തിക്കരുത് എന്ന് അർത്ഥമില്ല. പച്ചക്കള്ളങ്ങളും പെരും നുണകളും പറഞ്ഞാണ് വർഗീയ കോമരങ്ങൾ ഈ വിഷലിപ്ത പ്രചാരണം നടത്തുന്നതെന്ന് പകൽ വെളിച്ചംപോലെ ഇപ്പോൾ തെളിയുകയും വ്യക്തമാകുകയും ചെയ്തല്ലോ? പാലാ ബിഷപ്പും കെ സി ബി സി യുമൊക്കെ തദനുസാരം വല്ല തിരുത്തും വരുത്തിയോ? എന്ത് കൊണ്ട് അവർ തിരുത്തുന്നില്ല? പൊട്ടെല്ലുമായി നടക്കുന്ന പിണറായി സർക്കാർ അവർക്കെതിരെ ഒരു നടപടിയും എടുക്കില്ല എന്ന ഉറപ്പ് ഉള്ളത് കൊണ്ടായിരിക്കുമോ അവർ തിരുത്താത്തത് ? പെരും നുണകളും പച്ച കള്ളങ്ങളും പറഞ്ഞു ഇതര സമുദായങ്ങളെ വളരെ മോശമായി ചിത്രീകരിക്കുകയും സാമുദായിക ധ്രുവീകരണം ഉണ്ടാക്കുകയും ചെയ്യുന്ന ഇത്തരം വിഷലിപ്ത പ്രസ്താവനകൾക്കും പ്രസംഗങ്ങൾക്കും പ്രവർത്തനങ്ങൾക്കുമെതിരെ എന്ത് കൊണ്ട് പിണറായി സർക്കാർ കർശന നടപടി എടുക്കുന്നില്ല?! കൃസ്ത്യൻ വോട്ടുകൾ നഷ്ടപ്പെടുമോ എന്ന് ഭയപ്പെടുന്നത്കൊണ്ടാണോ നടപടി എടുക്കാത്തത് ? യഥാർത്ഥത്തിൽ, കൃസ്ത്യൻ സമുദായം പാലാ ബിഷപ്പിന്റെ ഈ വിഷലിപ്ത വർഗീയ പ്രസ്താവനകളെ പിന്തുണക്കുന്നുണ്ടോ? ഇല്ലെന്നതാണ് വസ്തുത.

അപ്പോൾ പിണറായി സർക്കാർ ഈ നിഷ്‌ക്രിയത്വത്തിലൂടെയും നിസ്സംഗതയിലൂടെയും വരുത്തി തീർക്കുന്നത് എന്തൊക്കെയാണ് ? ഒന്നാമതായി, കൃസ്തിയാനികൾ മുഴുക്കെ പാലാ ബിഷപ്പിന്റെ കാളകൂട വിസർജനത്തെ പിന്തുണക്കുന്നുവെന്നാണ് പിണറായി സർക്കാർ തെറ്റായ രൂപത്തിൽ വരുത്തി തീർക്കുന്നത്. ഇത് കൃസ്ത്യൻ സമുദായത്തെ മുഴുവൻ തെറ്റായി ലേബൽ ചെയ്യുന്നതിന്നും ചിത്രീകരിക്കുന്നതിന്നും തുല്യമാണ്. ഒരിക്കലും ഒരു ഭരണ കൂടത്തിൽ നിന്നും ഒരു സമുദായത്തെ മുഴുവൻ മോശമായി ചിത്രീകരിക്കുന്ന ഇത്തരമൊരു സമീപനം ഉണ്ടാകുവാൻ പാടില്ലാത്തതാണ്.

രണ്ടാമതായി, കൃസ്ത്യൻ മത വിഭാഗത്തിലും ഇതര മത വിഭാഗങ്ങളിലും ഇത്തരം വർഗീയവും വിഷലിപ്തവുമായ മനസ്സ് വെച്ചു പുലർത്തുന്ന എല്ലാവർക്കും അവർ എന്ത് സാമൂഹ്യമായ തെറ്റുകൾ ചെയ്താലും, പറഞ്ഞാലും ഒന്നും ഭയപ്പെടാനില്ലെന്ന വളരെ അപകടകരമായ സന്ദേശമാണ് പിണറായി സർക്കാറിന്റെ ഈ നടപടി ഇല്ലായ്മ അടയാളപ്പെടുത്തുന്ന നിഷ്‌ക്രിയത്വത്തിലൂടെയും നിസ്സംഗതയിലൂടെയും നൽകുന്നത്.

മൂന്നാമതായി, നിയമത്തിന്ന് മുന്നിൽ എല്ലാവരും തുല്യരല്ലെന്ന മറ്റൊരു അപകടകരമായ സന്ദേശവും ഇതിലൂടെ പിണറായി സർക്കാർ നൽകുന്നുണ്ട്. സമൂഹത്തിലെ ഇത് പോലുള്ള മത പുരോഹിതൻമാർക്കും ഉന്നത സ്ഥാനീയർ എന്ന് കരുതപ്പെടുന്നവർക്കും ഒരു നിയമം, സാധാരണക്കാർക്ക് മറ്റൊരു നിയമം?! ഇതെന്താ വല്ല വെള്ളരിക്ക പട്ടണവുമാണോ പിണറായിക്ക് കീഴിലെ ഈ കേരളം?

നാലാമതായി, ഭിന്ന സമുദായങ്ങൾക്കിടയിൽ കൃത്യവും വ്യക്തവുമായ വിവേചനവും അനീതിപരമായ സമീപനങ്ങളുമാണ് പിണറായി സർക്കാർ ഇത്തരം വിഷയങ്ങളിൽ അനുവർത്തിച്ചു പോരുന്നത് എന്നാണ് മറ്റു പല കാര്യങ്ങളും എന്നപോലെ ഇതും തെളിയിക്കുന്നത്.

ഇത് വായിക്കുമ്പോൾ സഖാക്കൾക്ക് ഉത്തരം മുട്ടുവാനിടയുണ്ട്. കാര്യം ക്രിസ്റ്റൽ ക്ലിയർ ആയി വ്യക്തമാക്കുകയല്ലാതെ, അങ്ങനെ ഉത്തരം മുട്ടിക്കുക എന്ന ഉദ്ദേശമൊന്നും ഇതെഴുതുന്ന ആൾക്ക് ഇല്ല. പക്ഷെ, പറഞ്ഞിട്ട് കാര്യമില്ല. ഇത് വായിക്കുമ്പോൾ സഖാക്കൾക്ക് സ്വഭാവികമായും ഉള്ളിൽ നിന്നും ഈറ നുരഞ്ഞു പൊന്തും. ആ സമയത്ത് പതിവ് പോലെ ‘മൗദൂദി’ യെ ഉരുക്കഴിച്ചു, രണ്ട് ചീത്ത പറഞ്ഞെങ്കിലും സഖാക്കൾക്ക് അവരുടെ ഈറയും രോഷവും അമർഷവുമെല്ലാം തീർക്കുവാൻ ശ്രമിച്ചു നോക്കാവുന്നതാണ്.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles