Current Date

Search
Close this search box.
Search
Close this search box.

മതേതരത്വം പൂത്തുലഞ്ഞ കാലമായിരുന്നോ പ്രവാചക കാലം ?

മതേതരത്വം പൂത്തുലഞ്ഞ കാലമാണ് പ്രവാചക കാലം എന്ന് ഇസ്‌ലാമിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ചിലയാളുകള്‍ തട്ടിവിടാറുണ്ട്. എല്ലാ വിശ്വാസങ്ങളോടും വീക്ഷണങ്ങളോടുമുളള സഹകരണ മനോഭാവമാണ് മതേതരത്വം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും, അത് പ്രവാചക ജീവിതത്തില്‍ ധാരാളമായി കാണാന്‍ കഴിയുമെന്നും അവര്‍ പറയുന്നു. ഈ അവസരത്തില്‍ മതേതരത്വത്തെ സംബന്ധിച്ച് ഇസ്‌ലാമിന്റെ കാഴ്ചപ്പാട് വിശദമാക്കേണ്ടതുണ്ട്. പ്രവാചക കാലം മതേതരത്വം പൂത്തുലഞ്ഞ കാലമായിരുന്നോ?
യഥാര്‍ഥത്തില്‍, അവര്‍ ഉദ്ദേശിക്കുന്ന നിര്‍വചനമല്ല മതേതരത്വത്തിനുളളത്. മറിച്ച്, വിശ്വാസത്തെ ജീവിതത്തില്‍ നിന്ന് അകറ്റി സ്വതന്ത്രമായി ജീവിക്കുന്നതിനാണ് മതേതരത്വമെന്ന് പറയുന്നത്. ‘പരലോക വിശ്വാസത്തില്‍ നിന്ന് ജനങ്ങളെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ഇഹലോകത്തെ കേന്ദ്രീകരിച്ചുളള ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്ത് മുന്നോട്ടുപോകുന്ന സാമൂഹിക പ്രസ്ഥാനം’ എന്നാണ് ബ്രിട്ടീഷ് വിജ്ഞാന വകുപ്പ് മതേതരത്വത്തിന് നല്‍കുന്ന നിര്‍വചനം. ‘ആരാധനയില്‍ നിന്നും വിശ്വാസത്തില്‍ നിന്നും വേര്‍പ്പെട്ട് നില്‍ക്കുന്ന വ്യവസ്ഥ’ എന്നാണ് ലോബ്സ്റ്റര്‍ നിഘണ്ടു മതേതരത്വത്തെ നിര്‍വചിക്കുന്നത്. തുടര്‍ന്ന് പറയുന്നു; ‘രാഷ്ട്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ, പ്രത്യേകിച്ച് പൊതുവായ ധാര്‍മിക ശിക്ഷണത്തിന്റെ കാര്യത്തിലോ മതവിശ്വാസങ്ങള്‍ ഒരുനിലക്കും ഇടപെടുകയോ സഹകരകരിക്കുകയോ ചെയ്യാവതല്ല’. അറബിയിലും മറ്റ് ഇതര ഭാഷകളിലുമുളള നിര്‍വചനങ്ങളെല്ലാം മതേതരത്വത്തെ നിര്‍വചിക്കുന്നത് ഈ അര്‍ഥത്തിലാണ്. ‘എല്ലാ മതങ്ങളോടുളള സഹകരമാണ് മതേതരത്വം’ എന്ന് പറയുന്നവര്‍ മതേതരത്വത്തെ സംബന്ധിച്ച് വിവരമില്ലാത്ത അജ്ഞാനികളും അവിവേകികളുമാണ്.

ഈ നിര്‍വചനങ്ങളെ മുന്‍നിര്‍ത്തി, പ്രവാചക കാലം മതേതരത്വ കാലമായിരുന്നെ എന്ന് പറയുന്നത് അസംബന്ധവും, ഇസ്‌ലാമിന്റെ അടിസ്ഥാന ശിലകളെ തന്നെ ഇളക്കിമറിക്കുന്നതാണ്. ‘പ്രവാചകരെ പറയുക; തീര്‍ച്ചയായും എന്റെ പ്രാര്‍ഥനയും, എന്റെ ആരാധനാകര്‍മങ്ങളും, എന്റെ ജീവിതവും, എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹിവിനുളളതാകുന്നു (അല്‍അന്‍ആം: 162). വിശ്വാസികളുടെ ജീവിതം പൂര്‍ണമായി അല്ലാഹുവിന് അര്‍പ്പിച്ച് കൊണ്ടുളളതായിരിക്കണം. മതേതരത്വത്തെ സൂക്ഷമമായി വായിക്കുന്നതില്‍ മുസ്‌ലിംകള്‍ക്ക് അബദ്ധം പിണയാന്‍ പാടുളളതല്ല. മതേതരത്വം എന്താണ് ഉള്‍കൊളളുതെന്ന് മുസ്‌ലിംകള്‍ മനസ്സിലാക്കുകയും തിരിച്ചറിയുകയും ചെയ്യേണ്ടതുണ്ട്.

ഇത്തരുണത്തില്‍ പ്രവാചക കാലത്തെ, മതേതരത്വം കൊടികുത്തി വാണിരുന്ന കാലമായി മനസ്സിലാക്കാന്‍ കഴിയില്ല. വിശുദ്ധ ഖുര്‍ആനിലെ വചനങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ തന്നെ ഇത് തളളിക്കളയുന്നു. ‘ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ച് നിര്‍ത്തുക’ (അര്‍റൂം: 30). ‘ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാവുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും മടക്കുക’ (അന്നിസാഅ്: 59). ‘അല്ലാഹുവും അവന്റെ ദൂതനും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിക്കും സത്യവിശ്വാസിനിക്കും തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല’ (അല്‍അഹ്‌സാബ: 36). ‘ഭൂമിയില്‍ നാം സ്വാധീനം നല്‍കിയാല്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും, സദാചാരം സ്വീകരിക്കാന്‍ കല്‍പിക്കുകയും, ദുരാചാരങ്ങളില്‍ നിന്ന് വിലക്കുകയും ചെയ്യുന്നവരെത്രെ അവര്‍’ (അല്‍ഹജ്ജ്: 41). ഈ ഖുര്‍ആനിക വചനങ്ങള്‍ മതേതരത്വ കാഴ്ചപ്പാടുകളുമായി പൂര്‍ണാര്‍ഥത്തില്‍ വിയോജിച്ച് നില്‍ക്കുന്നതാണ്.

മതവിശ്വാസത്തോടുളള സഹകരണമാണ് മതേതരത്വമെന്ന് മനസ്സിലാക്കുകയും, അതിനാല്‍ പ്രവാചകന്‍ മതേതരത്വവാദിയാണ് എന്ന് പറയുകയും ചെയ്യുന്നവര്‍ തങ്ങളുടെ പ്രസ്ഥാനത്തിന് സ്വീകാര്യത ലഭിക്കാനുളള ആയുധമായിട്ടാണ് ഇതിനെ പ്രയോഗിക്കുന്നത്. സത്യത്തില്‍, മതേതരത്വ കാഴ്ചപ്പാട് വിശ്വാസങ്ങള്‍ക്കെതിരിലും പ്രത്യകിച്ച് ഇസലാമിനെതിരിലുമാണ്. അതിനാല്‍ തന്നെയാണ് ഇസ്‌ലാംമതം ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും പേരില്‍ ആരോപണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയും, ഇസ്‌ലാമിക പൈതൃകങ്ങളെല്ലാം തിരസ്‌കരിക്കപ്പെടേണ്ടതാണെന്ന ധാരണയിലെത്തുന്നതും, മുസ്‌ലിം പണ്ഡിതന്മാര്‍ മാത്രം ആക്ഷേപഹാസ്യങ്ങള്‍ക്ക് പാത്രമായികൊണ്ടിരിക്കുകയും ചെയ്യുന്നത്. ഏഴാമത്തെ കുരിശുയുദ്ധത്തില്‍ ലൂയിസ് ഒമ്പതാമന്‍ പരാജയപ്പെടുകയും ഈജിപ്തിലെ മന്‍സൂറയില്‍ ബന്ധിയാക്കപ്പെടുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ചിന്താപരമായ കുരിശുയുദ്ധം അനിവാര്യമാണെന്ന ബോധ്യം രൂപപ്പെട്ടു. തുടര്‍ന്ന് ഇസ്‌ലാമിക ലോകത്തെ സമാധാന രീതിയില്‍ അക്രമിക്കാന്‍ നാലംഗ പദ്ധതി അദ്ദേഹം തയ്യാറാക്കി. നൂറ് വര്‍ഷങ്ങള്‍ക്കപ്പുറം ഫ്രഞ്ച് ഭരണാധികാരി നെപ്പോളിയന്‍ ബോണപ്പാട് ഇസ്‌ലാമിക സംസ്‌കാരങ്ങള്‍ക്കെതിരില്‍ തിരിഞ്ഞ് നാശോന്മുഖ പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങുകയുണ്ടായി. മതേതരവാദികളായ ഇവര്‍ വിട്ടുവീഴ്ച്ച കാണിച്ചിരുന്നെങ്കില്‍ ഇസ്‌ലാം അതിന്റെ തനിമയോടെ വിശ്വാസപരമായും ചിന്താപരമായും അവശേഷിക്കുമായിരുന്നു.

അവലംബം: al-forqan.net

Related Articles