Current Date

Search
Close this search box.
Search
Close this search box.

പൂച്ചകൾക്കും ഒട്ടകങ്ങൾക്കും വഖഫ്

മഹത്തായ പല സംരംഭങ്ങളും ആരംഭിക്കുന്നതിലും വിജയകരമായി നടന്നു വരുന്നതിലും വഖഫ് സ്വത്തുക്കൾ വഹിച്ച പങ്ക് വളരെ വലുതാണ്. എല്ലാ നല്ല കാര്യങ്ങൾക്കും വഖഫ് ചെയ്യപ്പെടാറുണ്ട്. ഇത്തരം വഖഫുകളിൽ ഏറെ ശ്രദ്ധേയമാണ് ഇസ്ലാമിക ചരിത്രത്തിലെ സുവർണ്ണ കാലത്ത് സംഭവിച്ചവ.

രോഗം ബാധിച്ച ജീവികളെ ചികിത്സിക്കാനും വാർദ്ധക്യവും അവശതയും ബാധിച്ചവയെ സംരക്ഷിക്കുവാനും സ്വത്ത് വഖഫ് ചെയ്യപ്പെട്ടിരുന്നു. ദമാസ്കസിലെ ഇപ്പോഴത്തെ മുൻസിപ്പൽ കളിസ്ഥലമായ ‘അൽ മർജുൽ അഖ്ദർ ‘പ്രയോജന മൂല്യമില്ലാത്തതിനാൽ ഉടമസ്ഥർ ഉപേക്ഷിക്കുന്ന, വാർദ്ധക്യം ബാധിച്ച് അവശമായ ഒട്ടകങ്ങൾക്ക് മേഞ്ഞു നടക്കാനായി വഖഫ് ചെയ്യപ്പെട്ടതായിരുന്നു. ഇപ്രകാരം തന്നെ ദമാസ്കസിലെ വഖഫുകളിൽ പൂച്ചകൾക്ക് തിന്നാനും കളിക്കാനും താമസിക്കാനുമുള്ള സ്ഥലങ്ങളുണ്ടായിരുന്നു. അവയ്ക്കുവേണ്ടി നീക്കപ്പെട്ട പ്രത്യേക മൈതാനങ്ങളിൽ നൂറുകണക്കിന് തടിച്ചു കൊഴുത്ത പൂച്ചകൾ സംരക്ഷിക്കപ്പെട്ടിരുന്നു.

Also read: സുല്‍ത്താന്‍ മുഹമ്മദുല്‍ ഫാതിഹും ആയാ സോഫിയയും; ചില ചരിത്ര സത്യങ്ങള്‍

അദിയ്യ് ബ്നു ഹാതിം ഉറുമ്പുകൾക്ക് റൊട്ടി പിച്ചിയിട്ടു കൊടുക്കുകയും എന്നിട്ടിങ്ങനെ പറയുകയും ചെയ്യുമായിരുന്നു:”അവയും നമ്മുടെ അയൽക്കാരാണ്. അവയോടും നമുക്ക് ബാധ്യതയുണ്ട്.” ആശുപത്രികളിൽ രോഗികൾക്ക് കേൾക്കാൻ ഇമ്പമുള്ള സംഗീതമാലപിക്കാനും പാട്ട് പാടിക്കൊടുക്കാനും കഥ പറഞ്ഞു കൊടുക്കാനും ഖുർആൻ പാരായണം ചെയ്തു കൊടുക്കാനും തമാശകൾ കാണിച്ചുകൊടുക്കാനും സംഗീതജ്ഞരെയും പാട്ടുകാരെയും കാഥികരെയും ഖുർആൻ പാരായണ വിദഗ്ദരെയും ഫലിതക്കാരെയും നിശ്ചയിക്കുകയും അതിനായി സ്വത്ത് നീക്കി വെക്കകയും ചെയ്തിരുന്നു.

ആധുനിക ലോകത്തിന് പോലും അചിന്ത്യമായ, ഇസ്ലാമിക ചരിത്രത്തിലെ ഇത്തരം വിസ്മയകരമായ നിരവധി സംഭവങ്ങൾ ഡോക്ടർ മുസ്തഫാസ്സിബാഇ തൻറെ “ഇസ്ലാമിക നാഗരികത:ചില ശോഭന ചിത്രങ്ങൾ”എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

 

Related Articles