Current Date

Search
Close this search box.
Search
Close this search box.

ഹജജ് ദിനങ്ങളിലെ അനുഷ്ഠാനങ്ങള്‍

ദുല്‍ഹജജ് 8 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ മക്കയിലെ വിവിധ പ്രദേശങ്ങളിലാണ് ഹജജ് തീര്‍ത്ഥാടനം നടക്കുക. ഹജ്ജ് വേളയില്‍ ഹാജിമാര്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങളാണ് ചുവടെ. ഹാജിമാര്‍ മിന,അറഫ, മുസ്ദലിഫ എന്നിവടങ്ങളില്‍ ചെയ്യേണ്ട അനുഷ്ടാനങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം.

ദുല്‍ഹജജ് 08

1. ഹാജിമാര്‍ മിനായില്‍ എത്തിച്ചേരുക. അവിടെ രാപാര്‍ക്കുക.
2. നമസ്‌കാരം കൃത്യസമയത്ത് നിര്‍വഹിക്കുക.
3. ളുഹര്‍, അസര്‍, ഇശാഅ് എന്നിവ ചുരുക്കി (ഖസ്‌റ്) നമസ്‌കരിക്കുക.
4. ഖുര്‍ആന്‍ പാരായണത്തിലും ദിക്‌റിലും പ്രാര്‍ത്ഥനയിലുമായി സമയം ചിലവഴിക്കുക.

ദുല്‍ഹജജ് 09

1. സൂര്യോദയത്തിന് ശേഷം അറഫ മൈതാനിയിലേക്ക് പുറപ്പെടുക.
2. അറഫയില്‍ ളുഹര്‍ സമയത്ത്, ളുഹറും അസറും ജംഉം ഖസ്‌റുമായി നമസ്‌കരിക്കുക
3. സൂര്യാസ്തമയം വരെ അറഫയില്‍ പ്രാര്‍ത്ഥനയില്‍ മുഴുകുക.
4. സൂര്യാസ്തമയത്തിന് ശേഷം അറഫയില്‍ നിന്ന് മുസ്ദലിഫയിലേക്ക് പുറപ്പെടുക.
5. ഒരു ബാങ്കും രണ്ട് ഇഖാമത്തും കൊടുത്ത് മഗ്‌രിബ് 3 റക്അത്തും ഇശാഅ് 2 റക്അത്തും (ജംഉം ഖസ്‌റുമായി) മുസ്ദലിഫയില്‍ വെച്ച് നമസ്‌കരിക്കുക
6. സുബ്ഹി നമസ്‌കാരം കഴിഞ്ഞ് മുസ്ദലിഫയില്‍ നിന്ന് പുറപ്പെടുക.

ദുല്‍ഹജ്ജ് 10

1. ജംറത്തുല്‍ അഖബയില്‍ 7 പ്രാവശ്യം കല്ലെറിയുക
2. ബലി അറുക്കാനുള്ളവര്‍ അത് നിര്‍വഹിക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികളെ ഏല്‍പിക്കുക.
3. മുടി കളയുകയോ മുറിക്കുകയോ ചെയ്യുക. അതോടെ ഇഹ്‌റാമില്‍ നിന്ന് ഭാഗികമായി മുക്തമായി.
4. ത്വവാഫുല്‍ ഇഫാദ ചെയ്യാന്‍ ഹറമിലേക്ക് മടങ്ങുക.
5. സ്വഫ-മര്‍വക്കിടയില്‍ സഅ്‌യ് ചെയ്യുക.
6. ളുഹര്‍, അസര്‍, ഇശാഅ് എന്നീ നമസ്‌കാരങ്ങള്‍ യഥാസമയം 2 റഖ്അതായി ചുരുക്കി നമസ്‌കരിക്കുക

ദുല്‍ഹജ്ജ് 11

1. ജംറത്തുസ്സുഗ്‌റയിലും ജംറത്തുല്‍വുസ്തയിലും ജംറത്തുല്‍ അഖബയിലും 7 ചെറുകല്ലുകള്‍ വീതം എറിയുക.
2. കല്ലേറിന് ശേഷം കഅ്ബക്ക് നേരെ തിരിഞ്ഞ് പ്രാര്‍ത്ഥിക്കുക.
3. ളുഹര്‍, അസര്‍, ഇശാഅ് എന്നീ നമസ്‌കാരങ്ങള്‍ യഥാസമയം 2 റഖ്അതായി ചുരുക്കി നമസ്‌കരിക്കുക.

ദുല്‍ഹജ്ജ് 12

1. ജംറത്തുസ്സുഗ്‌റയിലും ജംറത്തുല്‍വുസ്തയിലും ജംറത്തുല്‍ അഖ്ബയിലും 7 ചെറുകല്ലുകള്‍ വീതം എറിയുക.
2. കല്ലേറിന് ശേഷം കഅ്ബക്ക് നേരെ തിരിഞ്ഞ് പ്രാര്‍ത്ഥിക്കുക.
3. ളുഹര്‍, അസര്‍, ഇശാഅ് എന്നീ നമസ്‌കാരങ്ങള്‍ യഥാസമയം 2 റഖഅതായി ചുരുക്കി നമസ്‌കരിക്കുക.
(ഹജ്ജിനോട് വിട പറയുന്നവര്‍, ദുല്‍ഹജ്ജ് 12ന് അസ്തമയത്തിന് മുമ്പായി മിനയില്‍ നിന്നും ത്വവാഫുല്‍ വിദാഅ് നിര്‍വ്വഹിക്കാന്‍ ഹറമിലേക്ക് പുറപ്പെടുക. അല്ലാത്ത ഹാജിമാര്‍ മിനയില്‍ തന്നെ തങ്ങുക.)

ദുല്‍ഹജ്ജ് 13

1. ജംറത്തുസ്സുഗ്‌റയിലും ജംറത്തുല്‍വുസ്തയിലും ജംറത്തുല്‍ അഖബയിലും 7 ചെറുകല്ലുകള്‍ വീതം എറിയുക.
2. കല്ലേറിന് ശേഷം കഅ്ബക്ക് നേരെ തിരിഞ്ഞ് പ്രാര്‍ത്ഥിക്കുക.
3. ളുഹര്‍ 2 റഖ്അതായി ചുരുക്കി നമസ്‌കരിക്കുക.
4. മക്കയോട് വിടപറയുന്നവര്‍ ത്വവാഫുല്‍ വിദാഅ് (വിടവാങ്ങല്‍ തവാഫ്) നിര്‍വ്വഹിക്കാന്‍ ഹറമിലേക്ക് പുറപ്പെടുക.

Related Articles