Current Date

Search
Close this search box.
Search
Close this search box.

‘വാരിയൻകുന്നൻ’ എന്ന പിറക്കാനിരിക്കുന്ന സിനിമ

‘വാരിയൻകുന്നൻ’ എന്ന പിറക്കാനിരിക്കുന്ന സിനിമയുടെ പ്രഖാപനം പോലും നികൃഷ്ടമായ വർഗീയ ചിന്തകൾക്ക്‌ മൈലേജ് കൂട്ടാനുള്ള അവസരമാക്കിയിരിക്കുകയാണ്.

കുമാരനാശാനും കെ മാധവൻ നായരുമൊക്കെയാണ് അവരുടെ റഫറൻസുകൾ. 1922-ല്‍ കുമാരനാശാന്‍ എഴുതിയ ‘ദുരവസ്ഥ’ എന്ന കാവ്യത്തില്‍ ഹിന്ദു ജനങ്ങളെ കടന്നാക്രമിക്കുന്ന ‘മുഹമ്മദീയരെ’ കുറിച്ച് വിവരിക്കുന്നുണ്ട് എന്നതാണ് മലബാർ കലാപം ഹിന്ദു വിരുദ്ധമാണെന്നതിന് തെളിവായി ഉദ്ധരിക്കപ്പെടുന്നത്. എന്നാൽ, ആശാന്റെ ‘ദുരവസ്ഥ’ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ എഴുതപ്പെട്ടതാണെന്ന് ഇ.എം.എസിനെപ്പോലുള്ളവർ നിരീക്ഷിച്ചിട്ടുണ്ട്. ‘ക്രൂരമുഹമ്മദര്‍ ചിന്തുന്ന ഹൈന്ദവച്ചോരയാല്‍ ചോന്നെഴും’ ഏറനാട്ടിനെയാണ് ആശാന്‍ ‘ദുരവസ്ഥ’യിലൂടെ പരിചയപ്പെടുത്തുന്നത്.
‘ദുരവസ്ഥ’യിലെ വരികള്‍ കേരളത്തില്‍ പലയിടത്തും പ്രചരിച്ച ചില കുപ്രചാരണങ്ങളുടെ ഫലമായി താന്‍ എഴുതിപ്പോയതാണെന്നും, ആയത് തിരുത്താന്‍ മറ്റൊരു കൃതി പ്രസിദ്ധീകരിക്കുമെന്നും ആശാന്‍ വ്യക്തമാക്കിയിരുന്നു.

‘മാതൃഭൂമി’ ആഴ്ചപ്പതിപ്പില്‍ വന്ന ഒരു റിപ്പോര്‍ട്ട് ഇങ്ങനെ: ‘ദുരവസ്ഥ’യിലെ ചില വരികള്‍ മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍, കേരളത്തില്‍ അങ്ങോളമിങ്ങോളം വേരോടിയ ചില കുപ്രചാരണങ്ങളുടെ ഫലമായുണ്ടായതെന്ന് ആശാന്‍ തന്നെ പിന്നീട് സമ്മതിച്ചിട്ടുള്ളതാണ്. ‘ദുരവസ്ഥ’ പ്രസിദ്ധീകൃതമായ ഉടന്‍, കെ.എം സീതി സാഹിബ് ‘ഇതെന്തൊരവസ്ഥ?’ എന്ന തലക്കെട്ടില്‍ ഒരു ലേഖനമെഴുതിയിരുന്നു. കൃതിയില്‍ വന്നുകൂടിയ പരാമര്‍ശങ്ങള്‍ ഏറെ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിലുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തു വക്കം മൗലവിയും കുമാരനാശാനും സീതി സാഹിബും തമ്മില്‍ ഒരു കൂടിക്കാഴ്ച നടന്നു. ‘ദുരവസ്ഥ’യിലെ പരാമര്‍ശങ്ങള്‍ മുസ്‌ലിം സമുദായത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കിയ കാര്യം ആശാന്‍ മനസ്സിലാക്കുകയും ഇത് തിരുത്താന്‍ ഉടന്‍ മറ്റൊരു കൃതി പ്രസിദ്ധീകരിക്കുമെന്ന് വക്കം മൗലവിക്കും സീതി സാഹിബിനും ഉറപ്പു കൊടുക്കുകയും ചെയ്തു. ഈ കൂടിക്കാഴ്ച കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കകം ആശാന്‍ ബോട്ടപകടത്തില്‍ മരിച്ചു. വികാരനിര്‍ഭരമായ ഇവരുടെ കൂടിക്കാഴ്ചയും ആശാന്റെ അകാല വേര്‍പാടും കെ.എം സീതി സാഹിബ്, അമ്പതുകളില്‍ എഴുതിയ ലേഖനങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതിലൊന്ന് ‘വക്കം മൗലവിയുടെ പ്രബന്ധങ്ങള്‍’ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്” (മാതൃഭൂമി ആഴ്ചപ്പതിപ്പ് 1999 ജനുവരി 10)

Also read: വികാരങ്ങളെ ശക്തിയാക്കി മാറ്റുക

മലബാര്‍ സമര കാലത്ത് കാര്യങ്ങള്‍ നേരിട്ടറിയാവുന്ന കോഴിപ്പുറത്ത് മാധവ മേനോനെ ഉദ്ധരിച്ചു ‘ദി ഹിന്ദു’ എഴുതി: ”1921-ലെ ലഹള കാലത്ത് കലാപ പ്രദേശങ്ങളില്‍ പലയിടത്തും പ്രവര്‍ത്തിച്ചതിനാലും ആഗസ്റ്റ് 19-ന് കൊണ്ടോട്ടിക്കും അതിനു ശേഷം ഒരാഴ്ചക്കുള്ളില്‍ ആലി മുസ്‌ലിയാരെ കാണാന്‍ തിരൂരങ്ങാടിക്കും പോയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്മാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നതിനാലും സംഭവങ്ങളുടെ യാഥാര്‍ഥ്യങ്ങളില്‍ പലതും എനിക്ക് നേരിട്ടറിയാന്‍ കഴിഞ്ഞിട്ടുണ്ട്. മലബാര്‍ ലഹള വെറുമൊരു സാമുദായിക മാപ്പിള ലഹളയായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിച്ചത് കൊടിയ അനീതിയാണ്. യുദ്ധം ചെയ്തിരുന്നവര്‍ മാപ്പിളമാരായിരുന്നുവെന്ന് ന്യായമായി അവര്‍ക്ക് അഭിമാനിക്കാമെന്ന നിലയില്‍ മാത്രമേ മാപ്പിള ലഹള എന്ന പദം 1921-ലെ സംഭവത്തിന് ചരിത്രപരമായി ചേരുകയുള്ളൂ. മാപ്പിളമാര്‍ ഗവണ്‍മെന്റിനോട് ലഹളക്കൊരുങ്ങി, സമരം ചെയ്തു. ഒരു ഘട്ടം വരെ യാതൊരു സാമുദായികതയും മതഭ്രാന്തും ലഹളയിലുണ്ടായിരുന്നില്ല. ഹിന്ദുക്കള്‍ ക്രമേണ ഗവണ്‍മെന്റ് കക്ഷിയില്‍ ചേര്‍ന്നു. ഗവണ്‍മെന്റ് കക്ഷിയില്‍ ചേര്‍ന്നവരെ ലഹളക്കാരുടെ വിരോധികളായി അവര്‍ കരുതിയിട്ടുണ്ടെങ്കില്‍ അതിന് സാമുദായികമെന്നോ മതഭ്രാന്തെന്നോ അര്‍ഥമില്ല. രാജ്യത്ത് അരാജകത്വമുണ്ടാവുമ്പോള്‍ എല്ലാവിധ തെമ്മാടി കൂട്ടങ്ങളും സാമുദായിക മനഃസ്ഥിതിക്കാരും മതഭ്രാന്തന്മാരും ആ അവസരം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിന് ഒരു സമുദായത്തെ മുഴുവന്‍ ആക്ഷേപിക്കുന്നത് അന്യായമാണ്” (ദ ഹിന്ദു, മദ്രാസ് 7-9-1921)

മലബാര്‍ സമരം ഹിന്ദുക്കള്‍ക്കെതിരായ കൂട്ടക്കൊലയായിരുന്നുവെന്ന് സ്ഥാപിക്കാൻ ‘ഇ.എം.എസിന്റെ കുടുംബത്തിന് മലബാര്‍ കലാപക്കാരെ പേടിച്ച് കൊടുങ്ങല്ലൂരിലേക്ക് മാറിത്താമസിക്കേണ്ടിവന്നു’ എന്ന പ്രചാരണം കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ളവർ ഇറക്കിയിരുന്നു. എന്നാൽ, മലബാര്‍ സമരം ഹിന്ദുക്കള്‍ക്കെതിരായ ലഹളയായിരുന്നുവെന്ന ദുരാരോപണം ഇ.എം.എസ് തന്നെ ഖണ്ഡിച്ചിട്ടുണ്ട്. മലബാര്‍ കലാപത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്ത് ഇ. എം എസ് പറഞ്ഞത് ഇങ്ങനെ:
”മലബാര്‍ കലാപത്തെക്കുറിച്ച് എനിക്ക് കേട്ടറിവല്ല, അനുഭവിച്ചറിവുണ്ട്. എനിക്ക് 12 വയസ്സുള്ളപ്പോഴായിരുന്നു അത്. മാപ്പിളമാര്‍ ഇളകിയിരിക്കുന്നു. ഹിന്ദുക്കള്‍ക്ക് രക്ഷയില്ല എന്നാണ് കേട്ടത്. ഞങ്ങളുടെ കുടുംബം നാടുവിട്ട് ആറ് മാസം മാറിത്താമസിച്ചു. തിരിച്ചുവന്നപ്പോള്‍ വീടിന് ഒന്നും പറ്റിയിരുന്നില്ല. ആരും കൊള്ളയടിച്ചില്ല. മാപ്പിള ലഹളയായിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു. കലാപകാലത്ത് നടക്കാന്‍ പാടില്ലാത്ത പലതും നടന്നു. ഞങ്ങളുടേതിനേക്കാള്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ പലേടത്തും ഹിന്ദുക്കള്‍ക്ക് അപകടം പറ്റിയില്ല. കോട്ടക്കലില്‍ പി.എസ് വാര്യരും കുടുംബവും സ്ഥലം വിടാതെ അവിടെ തന്നെ താമസിച്ചു. കുറേ പേര്‍ക്ക് അവിടെ അഭയം നല്‍കി. മലബാര്‍ കലാപം മാപ്പിള ലഹളയായി ചിത്രീകരിച്ചത് ബ്രിട്ടീഷുകാരാണ്” ( മാധ്യമം നവംബര്‍ 21, 1996).

Also read: എന്താണ് എന്‍.ഐ.എ ചെയ്യുന്നത്

അ​ധി​നി​വേ​ശവി​രു​ദ്ധ സ​മ​ര​ങ്ങ​ളിൽ ജീവൻ ബലിയർപ്പിച്ച ആ​ലി​ മു​സ്​​ലി​യാ​രുടെയും
വാ​രി​യം​കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മദ്​ ഹാ​ജിയുടെയും പാരമ്പര്യം അവകാശപ്പെടാൻ കഴിയാത്ത ബ്രിട്ടീഷ് പാദസേവകരുടെ പിന്മുറക്കാരാണ് പുതിയ വിവാദവുമായി രംഗത്ത് വന്നിരിക്കുന്നത്.

Related Articles