Current Date

Search
Close this search box.
Search
Close this search box.

വിചാരണ തടവ് എന്ന അനീതി

Remand or pre-trial detention is the process of keeping a person who has been arrested in custody before conviction. Those charged with serious crimes may be held in a remand prison until trial or sentencing. Varying terminology is used, but ‘remand’ is generally used in common law jurisdictions.

കുറ്റവാളിയുടെ വിചാരണ ആരംഭിക്കുന്നത് വരെയോ കുറ്റത്തിന്റെ സ്വഭാവം പരിഗണിച്ചു ശിക്ഷ വിധിക്കുന്നത് വരെയോ കസ്റ്റഡിയില്‍ വെക്കുക എന്നതാണ് വിചാരണ തടവ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ ജയിലുകളില്‍ തടവുകാരായി കഴിയുന്നവരില്‍ 65 ശതമാനം പേരും വിചാരണ കാത്ത് കഴിയുന്നവരാണ്. കണക്കനുസരിച്ചു വിചാരണ തടവുകാരായി ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്നവര്‍ രണ്ടര ലക്ഷം പേരാണ്. വിചാരണ തടവുകാരില്‍ പലരും അനിശ്ചിതകാലത്തേക്കാണ് ജയിലിലടക്കപ്പെട്ടതെന്ന് നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എന്‍ സി ആര്‍ ബി)യുടെ രേഖകളില്‍ പറയുന്നു.

ഒരു വ്യക്തിയുടെ കുറ്റവും ശിക്ഷയും തീരുമാനിക്കുക പലപ്പോഴും അയാള്‍ ചെയ്ത കുറ്റത്തിന്റെ അടിസ്ഥാനത്തിലാകില്ല. ഭരണകൂടവും പോലീസും നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും. എത്ര കാലം വേണമെങ്കിലും കേസ് നീട്ടി കൊണ്ട് പോകാന്‍ കഴിയുന്നു എന്നത് കൊണ്ട് തന്നെ ഉദ്ദേശിക്കുന്ന പ്രതിയെ ആ കുറ്റം ചുമത്തി അഴിക്കുള്ളില്‍ താമസിപ്പിക്കാന്‍ കഴിയുന്നു എന്നതും സംഭവിച്ചു കൊണ്ടിരിക്കുന്ന യാഥാര്‍ഥ്യമാണ്. ഒരു വിചാരണ തടവിന്റെ അവസാനത്തിലാണ് മഅ്ദനി ഒരിക്കല്‍ ജയിലില്‍ നിന്നും മോചിതനായത്. നീണ്ട വര്‍ഷങ്ങള്‍ ജയിലറക്കുള്ളില്‍ കഴിഞ്ഞു പോയി എന്നതു ചരിത്രമാണ്. വീണ്ടും അദ്ദേഹത്തെ ഭരണകൂടം വിചാരണ തടവിലേക്കു മാറ്റിയിരിക്കുന്നു. ഒരിക്കലും വിചാരണ പൂര്‍ത്തിയാവില്ല എന്ന ഉറപ്പില്‍ അദ്ദേഹം ജീവിക്കുന്നു എന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ നേര്‍ക്കുള്ള ചോദ്യമായി അവശേഷിക്കും.

ഇന്നലെ ജാമ്യം നേടി പുറത്തിറങ്ങിയ തസ്ലീം മറ്റൊരു ഇരയാണ്. ബാംഗ്ലൂര്‍ സ്ഫോടനത്തില്‍ പങ്കെടുത്ത പ്രതിയായ സഹോദരനെ സഹായിച്ചു എന്നതാണ് ചാര്‍ത്തപ്പെട്ട കുറ്റം. യു എ പി എ എന്നത് ചാര്‍ത്തപ്പെടുന്ന കുറ്റത്തിന്റെ കണക്കു പോലിരിക്കും. അതിനാല്‍ തന്നെ പിന്നെ ജാമ്യം എന്നത് ഒരു സ്വപ്നം മാത്രമായി അവശേഷിക്കും. മൂന്നു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. അതും സോളിഡാരിറ്റി പോലുള്ള സംഘടനകളുടെ നിരന്തര ഇടപെടല്‍ മൂലവും. അതെ സമയം ഇടപെടാന്‍ ആളില്ലെങ്കില്‍ പിന്നെ ബാക്കിയാവുക മരണമാണ്. ജയിലുകളില്‍ കൂടുതലും വിചാരണ തടവുകാരാണ് എന്ന് വരുമ്പോള്‍ വിഷയം എത്ര മാത്രം ഗുരുതരമാണ് എന്ന് മനസ്സിലാക്കാം. കുറ്റപത്രം സമര്‍പ്പിക്കാനുള്ള സമയമാണ് സാധാരണ വിചാരണ തടവ് കാലം. പുറത്തിറങ്ങിയാല്‍ പ്രതി തെളിവുകള്‍ ഇല്ലാതാക്കും എന്ന കാരണത്താല്‍ അത് പരമാവധി തൊണ്ണൂറു ദിനം വരെ പോകാം. അതെ സമയം ദേശദ്രോഹം പോലുള്ള കേസുകള്‍ ചുമത്തിയാല്‍ എത്ര കാലം വരെയും അകത്തിടാം.

പ്രതിക്കെതിരെ കുറ്റാരോപണത്തിനു ഉപോല്പലകമായ തെളിവുകള്‍ വാദി ഭാഗത്തിന് ഹാജരാക്കാന്‍ കഴിഞ്ഞില്ല എന്ന കോടതിയുടെ നിരീക്ഷണം പ്രസക്തമാണ്. പല വിചാരണ തടവിന്റെയും അവസ്ഥ ഇത് പോലെയാകും. മഅ്ദനിയുടെ വിഷയത്തില്‍ കേസ് തുടര്‍ന്ന് കൊണ്ട് പോകാന്‍ കാരണം മറ്റൊന്നാകില്ല. ‘വിചാരണ തടവ് മനുഷ്യത്വ വിരുദ്ധം’ എന്ന് പറയുന്നത് അത് കൊണ്ട് തന്നെയാണ്. പലപ്പോഴും നിരപരാധികളെ പീഡിപ്പിക്കാനുള്ള അവസരമായാണ് ഇത്തരം നിയമങ്ങള്‍ ഉപയോഗിക്കാറുള്ളത്.

Related Articles