Current Date

Search
Close this search box.
Search
Close this search box.

തൃശൂരിലെ കുടയും പേരാമ്പ്രയിലെ ബീഫും

കള്ളനും പോലീസും ഒരുപോലെ ആദരിക്കപ്പെടുന്ന അവസ്ഥ നിങ്ങള്‍ കേട്ടിട്ടുണ്ടോ?. ഇല്ലെങ്കില്‍ തൃശൂര്‍ പാറമ്മേക്കാവ് ഭരണ സമിതിയോട് ചോദിച്ചാല്‍ മതി. സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്തവരും അതിനെ ഒറ്റൊക്കൊടുത്തവരും ഒരേ പോലെ ആദരിക്കപ്പെടുന്ന അവസ്ഥ നിങ്ങള്‍ക്കവിടെ കാണാം. കേരള പൊതു സമൂഹം ഗാന്ധിജിയുടെ കൂടെ സര്‍വര്‍ക്കറെ ചേര്‍ത്ത് വെക്കുന്നത് നമുക്ക് ഊഹിക്കാന്‍ കഴിയില്ല. ഇടതു പക്ഷ ഭരണ കാലത്ത് ഹിന്ദുത്വം പൊതുവേദികളില്‍ കൂടുതല്‍ ആദരവ് നേടുകയാണ്‌. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരുടെയും രാജ്യത്തെ നവോത്ഥാന നായകരുടെയും ചിത്രങ്ങൾക്കൊപ്പമാണ് സവര്‍കറുടെ ചിത്രവും ഇടം പിടിച്ചത് എന്നതാണ് നമ്മെ അത്ഭുതപ്പെടുത്തുന്നത്.

സര്‍വര്‍ക്കരെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു സമൂഹം കേരളത്തിലുണ്ട്. എന്ന് കരുതി അദ്ദേഹം പൊതു സമൂഹത്തിനു ആദരവ് നല്‍കാന്‍ ബാധ്യസ്ഥനല്ല. ഇന്ത്യന്‍ മണ്ണില്‍ വര്‍ഗീയതയും വംശീയതയും വേരുറപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കു വലുതാണ്‌. ഇന്ത്യന്‍ സ്വാതന്ത്ര സമരത്തെ പിന്നില്‍ നിന്നും കുത്തി എന്നതിനേക്കാള്‍ രാഷ്ട്ര പിതാവിനെ ഇല്ലാതാക്കാന്‍ പോലും അദ്ദേഹം കൊണ്ട് വന്ന ആശയം കാരണമായി. സര്‍വര്‍ക്കറെ മനസ്സിലാക്കുന്ന ഒരു വിഭാഗം ഇപ്പോഴും കേരളത്തിലുണ്ട് എന്നത് നമുക്ക് ആശ്വാസം നല്‍കുന്ന കാര്യമാണു. വലിയ വിറകിനു ആരും നേരിട്ട് തീ കൊടുക്കാറില്ല . ചെറിയ വിറകുകള്‍ തീപിടിപ്പിച്ചാണ് ആദ്യം തുടങ്ങുക. കൊടിയ വര്‍ഗീയ വാദവും വംശീയതയും പൊതു സമൂഹത്തില്‍ നട്ടു പിടിപ്പിച്ചു എന്നതാണ് സര്‍വര്‍ക്കര്‍ പൊതു സമൂഹത്തിനു നല്‍കിയ സംഭാവന. കേരളത്തിലെ വലിയ സാംസ്കാരിക പരിപാടിയായാണ്‌ തൃശൂര്‍ പൂരം അറിയപ്പെടുന്നത് . അവിടെ വര്‍ഗീയ വാദികള്‍ക്ക് എന്തു കാര്യം എന്ന് ചോദിക്കാന്‍ പൊതു സമൂഹം തയ്യാറാകണം.

അതെ സമയം വടക്ക് ഹറാം ബീഫിനു വേണ്ടിയുള്ള യുദ്ധമാണ്. സംഘ പരിവാര്‍ കേരളത്തില്‍ അവരുടെ അജണ്ട നടത്താനുള്ള തീവ്ര യജ്ഞത്തിലാണ്. എല്ലാ ദിവസവും ഒരു വിവാദം അവര്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്നു. ഹറാം ഹലാല്‍ വിവാദം അവരുടെ സൃഷ്ടിയായിരുന്നു. തങ്ങളുടെ ചെയ്തികള്‍ക്ക് സംരക്ഷണം കിട്ടുമെന്ന ഉറച്ച വിശ്വാസമാണ് അവരെ ഇതിനു പ്രേരിപ്പിക്കുന്നത്. കേരള പോലീസ് തങ്ങളുടെ വരുതിയിലാണ് എന്നും സംഘ പരിവാര്‍ വിശ്വസിക്കുന്നു. കടയില്‍ എന്തൊക്കെ വില്‍ക്കണം എന്നത് തീരുമാനിക്കാനുള്ള അവകാശം കടയുടമക്കാണ്. എന്ത് വില്‍ക്കണം എന്ത് വില്‍ക്കാന്‍ പാടില്ല എന്ന് നിയമം കൃത്യമായി പറയുന്നു. ചത്തതും നാറിയതും വില്‍ക്കാന്‍ പാടില്ല എന്നത് ഇന്ത്യന്‍ നിയമവും പറയുന്നു.

ചത്തതും ചീഞ്ഞതും തന്നെ വേണമെന്ന് ഉറപ്പുള്ളവര്‍ക്ക് അത് കഴിക്കാം. മനസ്സില്‍ മാലിന്യം നിറഞ്ഞവര്‍ക്ക് അത് തന്നെയാണ് ഉത്തമം. കേരള പൊതു സമൂഹത്തില്‍ സംഘ പരിവാര്‍ ഉത്തരേന്ത്യ സൃഷ്ടിക്കാനുള്ള തിരക്കിലാണ്. ഇത്തരം മാലിന്യങ്ങളെ തടയുക എന്നത് ഉത്തമ സമൂഹത്തിന്റെ ബാധ്യതയാണ്‌. കഴിഞ്ഞ കുറച്ച ദിവസങ്ങളായി കേരള സമൂഹത്തില്‍ സംഘ പരിവാര്‍ ഒഴിക്കിവിടുന്ന മാലിന്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമ്മുടെ സമൂഹത്തിനു സാധ്യമാകാതെ വന്നിരിക്കുന്നു. ഇത്തരം കീടങ്ങളെ പരമാവധി ഒറ്റപ്പെടുത്താന്‍ നാം തയ്യാറാകണം. ഭക്ഷണം വസ്ത്രം വിശ്വാസം ആചാരം ഇതെല്ലം വ്യക്തിയുടെ വിഷയമാണ്‌. അതിനെയാണ് സംഘ പരിവാര്‍ ഇല്ലാതാക്കുന്നത്.

അത് കൊണ്ട് നാം പറയേണ്ടി വന്നിരിക്കുന്നു . കുടയും ബീഫും രണ്ടല്ല ഒന്ന് തന്നെയാണ് . ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ “ ഇമ്മിണി ബല്ലാത്ത ഒന്ന്”.

തൂമ്പയെ തൂമ്പ എന്ന് വിളിക്കാന്‍ കഴിയുക എന്നതാണ് പ്രാധാന്യം. ആളുകളെ ഇരുത്തെണ്ടിടത്തു ഇരുത്താന്‍ ഇന്നും കേരള സമൂഹം കാണിക്കുന്ന ജാഗ്രത നില നില്‍ക്കട്ടെ എന്ന നമുക്ക് പ്രാര്‍ഥിക്കാം.

Related Articles