Current Date

Search
Close this search box.
Search
Close this search box.

തോനസ്‌റ്റെ ബാഗോസോറ യാത്രയായി

മാനുഷ്യകത്തോട് ചെയ്ത ക്രൂരതകളുടെ പേരിൽ ലോകത്തിന്റെ വെറുപ്പ് ഏറ്റുവാങ്ങിയ മറ്റൊരാൾ കൂടി യാത്രയായി. റുവാണ്ടൻ സൈനിക മേധാവിയായിരുന്ന തോനസ്‌റ്റെ ബാഗോസോറ ചരിത്രത്തിൽ ഓർമിക്കപ്പെടുക വംശശുദ്ധീകരണത്തിന്റെ പേരിലാണ്. തൊണ്ണൂറുകളുടെ ആദ്യത്തിൽ റുവാണ്ട കണ്ട ഏറ്റവും ഭീകരമായ തുത്‌സി-ഹുതു വംശീയ കലാപത്തിൽ കൊല്ലപ്പെട്ടത് എട്ടു ലക്ഷത്തോളം മനുഷ്യരായിരുന്നു.

തുത് സികളെ കൊല്ലാൻ ഹുതി വിഭാഗത്തിന് ബോഗാസോറ ആളും ആയുധങ്ങളും നൽകുകയായിരുന്നു. പ്രസിഡന്റ് യുവനൽ ഹബ്യാരിമാനയുടെ പാർട്ടിയായ നാഷനൽ റിപ്പബ്ലിക്കൻ മൂവ്‌മെന്റ് ഫോർ ഡെമോക്രസി ആന്റ് ഡെവലപ്‌മെന്റ് പാർട്ടിയിലെ തീവ്രനിലപാടുകാരനായ ബാഗോസോറ 1993ൽ പ്രതിരോധ മന്ത്രാലയത്തിന്റെ ക്യാബിനറ്റ് ഡയറക്ടറായി നിയമിതനാവുകയും സൈന്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് വംശീയ ഉൻമൂലനം തുടങ്ങിയത്.

ഈ പദവിയിൽ പ്രസിഡന്റിനോട് മാത്രമേ ഇയാൾക്ക് ഉത്തരം ബോധിപ്പിക്കേണ്ടിയിരുന്നുള്ളൂ. ഒരു വിമാനാപകടത്തിൽ പ്രസിഡന്റ് കൊല്ലപ്പെട്ടതോടെ രാജ്യത്തിന്റെ നിയന്ത്രണം കൈയിലായ ബോഗോസോറ, തുത് സികളുടെ ഉന്മൂലനത്തിന് നേരിട്ട് ഉത്തരവിടുകയായിരുന്നു. ജറാർഡ് പ്രൂണിയർ എഴുതിയ Rwanda Crisis: History of a Genocide (Columbia University Press, New York) എന്ന പുസ്തകത്തിൽ അക്കാലത്തെ വംശീയ ഭ്രാന്ത് വിവരിക്കുന്നുണ്ട്. തുത് സികളെ മാത്രമല്ല, വംശീയതക്കെതിരെ നിലകൊണ്ട ഹുതു വിഭാഗത്തിലെ നല്ല മനുഷ്യരെയും ഇയാളും കൂട്ടരും വകവരുത്തുകയുണ്ടായി.

ഭരണകക്ഷിയുടെ യുവജന വിഭാഗമെന്ന നിലയിൽ 1993ൽ രൂപം കൊണ്ട ഇന്റർഹാംവെ എന്ന അർധസൈനിക വിഭാഗത്തിന്റെ ചുമതല ബോഗോസോറക്കായിരുന്നു. എതിരാളികളെ വകവരുത്താൻ തോക്കുകൾ മാത്രമല്ല, മൂർച്ചയേറിയ കത്തികളും കഠാരകളും അയൽ രാജ്യങ്ങളിൽനിന്ന് ബോഗോസോറ ഇറക്കുമതി ചെയ്തു. 1993 ജനുവരിക്കും 1994 മാർച്ചിനും ഇടയിൽ മാത്രം ഇങ്ങനെ ഇറക്കുമതി ചെയ്തത് അഞ്ചു ലക്ഷത്തിലേറെ കഠാരകൾ!

കൂട്ടക്കൊലകൾ വലിയ വാർത്തയായതോടെ ഈ മനുഷ്യമൃഗം കാമറൂണിലേക്ക് രക്ഷപ്പെട്ടെങ്കിലും അവിടെവെച്ച് 1996ൽ അറസ്റ്റിലായി. അടുത്ത വർഷം ടാൻസാനിയയിലെ അറൂഷയിൽ ഇയാളെ വിചാരണക്കെത്തിച്ചു. റുവാണ്ടൻ കൂട്ടക്കൊല വിചാരണ ചെയ്യാൻ രൂപീകരിച്ച ഇന്റർനാഷനൽ ക്രിമിനൽ ട്രൈബ്യൂണൽ മുമ്പാകെ 2002ൽ ആരംഭിച്ച വിചാരണ 2007 വരെ നീണ്ടു. തുത് സികളുടെ വംശീയ ഉന്മൂലനം മാത്രമല്ല, ബോഗോസോറക്കെതിരായ കുറ്റം. പത്ത് ബെൽജിയൻ സമാധാനപാലകരുടെയും റുവാണ്ടൻ പ്രധാനമന്ത്രി, ഭരണഘടനാ കോടതി അധ്യക്ഷൻ എന്നിവരുടെയും വധത്തിന്റെ പേരിലും ഇയാളുടെമേൽ കുറ്റം ചുമത്തപ്പെട്ടു. മരണംവരെ തടവുശിക്ഷയാണ് ട്രൈബ്യുണൽ വിധിച്ചതെങ്കിലും അത് പിന്നീട് 35 കൊല്ലമാക്കി ചുരുക്കുകയായിരുന്നു.

തന്റെ ചെയ്തികളുടെ പേരിൽ ബോഗോസോറ ഒരിക്കലും പശ്ചാത്താപം പ്രകടിപ്പിച്ചില്ലെന്ന് നെതർലാന്റ്‌സിലെ റുവാണ്ടൻ സ്ഥാനപതി ഒലിവിയർ ദുൻഗിരെ പറയുന്നു. അങ്ങനെ, സ്റ്റാലിൻ, പോൾപോട്ട്, മോവോ, തുടങ്ങിയവരുടെ നിരയിലേക്ക് പേര് ചേർക്കേണ്ട മറ്റൊരാൾ. ബോസ്‌നിയൻ സെർബ് ഭീകരൻ സ്ലോബോദൻ മിലോസെവിച്ച്, റാദ്‌കോ മിലാദിക് തുടങ്ങിയ ഭീകരർ കൂട്ടക്കൊലകളുടെ പേരിൽ അഴികൾ എണ്ണുന്നു. എന്നാൽ നമ്മുടെ നാട്ടിൽ ഒരു പ്രത്യേക സമുദായത്തെ വംശ ശുദ്ധീകരണത്തിന് ഉത്തരവിട്ടയാൾ ഒരു ട്രൈബ്യൂണലിനു മുന്നിലുമെത്താതെ പ്രധാന മന്ത്രിക്കസേരയിൽ രണ്ടാമൂഴം വാഴുകയാണ്. പക്ഷേ, കാലം കണക്ക് ചോദിക്കാതിരിക്കില്ല എന്നുമാത്രം.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles