Current Date

Search
Close this search box.
Search
Close this search box.

സംഘ പരിവാറിന് ആമയെ ചുടാൻ പഠിപ്പിക്കുന്ന സന്യാസിയായി മാറരുത്

ധ്യാനത്തിലായിരുന്നു സന്യാസി. അടുത്ത് തന്നെ ഒരാൾ ആമയെ ചുടാൻ ശ്രമിക്കുന്നുണ്ട്. ആമ തീയിൽ നിന്നും പുറത്തു കടക്കുന്നു. ധ്യാനത്തിലായിരുന്ന സന്യാസി ഉറക്കെ വിളിച്ചു പറഞ്ഞു ” ആമയെ ചുടുമ്പോൾ മലർത്തി വെച്ച് ചുടണം ഞാനൊന്ന് മറിഞ്ഞില്ലേ രാമനാരായണ”.

ഷാഹിൻബാഗ് എങ്ങിനെ വർഗീയ വൽക്കരിക്കണം എന്ന ചിന്തയിലായിരുന്നു സംഘ് പരിവാർ. ഇതുവരെ പറഞ്ഞ നുണകൾ പൊളിഞ്ഞു പോയ ചരിത്രം അവർ നേരിൽ കണ്ടതാണ്. എല്ലാ അടവുവുകളും പരിശോദിച്ചു പരാജയപ്പെട്ട സംഘ് പരിവാറിന് കേരളം നൽകിയ സമ്മാനമാണ് പ്രതിഷേധ പ്രകടങ്ങളിലെ ഭീകരരുടെ സാന്നിധ്യം. പ്രധാന മന്ത്രിയുടെ നിലപാട് കൃത്യമാണ്. കേരളത്തിൽ മഹല്ല് കമ്മിറ്റികളുടെ പ്രകടനങ്ങളിൽ തീവ്രവാദി ഭീകരവാദി സാന്നിധ്യം ഉണ്ടെന്നു പറയുന്നത് മറ്റാരുമല്ല കേരളം മുഖ്യമന്ത്രി തന്നെയാണ്. അത് കൊണ്ട് തന്നെ വിഷയവും എടുത്തു ഉദ്ധരിക്കാൻ പ്രധാനമന്ത്രിക്കും തടസ്സമില്ല. പറഞ്ഞത് പ്രധാനമന്ത്രി അതും പാർലിമെന്റിൽ. അത് കൊണ്ട് തന്നെ അതൊരു രേഖയായി അവശേഷിക്കും. ഒരു പച്ചക്കള്ളം ചരിത്ര രേഖയാകുന്ന മുഹൂർത്തത്തിനും നാം സാക്ഷിയാകേണ്ടി വന്നു.

Also read: ഇസ് ലാമിക വിജ്ഞാനിയങ്ങൾക്ക് കരുത്തു പകരേണ്ട പുരാവസ്തു ശാസ്ത്രം

എന്തും വർഗീയവൽക്കരിക്കുക എന്നതാണ് സംഘ പരിവാർ മനസ്സ്. രാജ്യത്തെ എത്രമാത്രം വർഗീയ വൽക്കരിച്ചു ഭിന്നിപ്പിക്കാൻ കഴിയുന്നുവോ അത്രമാത്രമാണ് അവരുടെ നിലനിൽപ്പ് . ബാബരി മസ്ജിദ് തുടങ്ങി എല്ലാം അവർ ആ രീതിയിലാണ് കൈകാര്യം ചെയ്തത്. അവസാന അടവ് എന്ന നിലയിലാണ് അവർ പൗരത്വ ബില്ലുമായി രംഗത്തു വന്നത്. പ്രസ്തുത വിഷയത്തിൽ രാജ്യം മുഴുവൻ പ്രതിഷേധം നടന്നു. എല്ലായിടത്തും ജനാതിപത്യ രീതിയിലായിരുന്നു സമരം. ഭൂതക്കണ്ണാടി വെച്ച് നോക്കിയിട്ടും ഒരിടത്തും ഒരു ഭീകര തീവ്രവാദി അടയാളം കേന്ദ്രത്തിനു കിട്ടിയില്ല. വാസ്തവത്തിൽ സമരം ആരംഭിച്ചത് ഡൽഹിയിൽ നിന്നാണ്. അതും ജാമിയയിൽ നിന്നും. അന്ന് കുട്ടികൾ ചില മുദ്രാവാക്യം മുഴക്കിയിരുന്നു. ഡൽഹിയിൽ ആരും ആ വിളിയിൽ ഒന്നും കണ്ടില്ല. പക്ഷെ കേരളത്തിൽ അത് വിഷയമായി. കേരളത്തിൽ പ്രശ്നമുണ്ടാക്കിയവരുടെ ദേശീയ നേതാക്കൾ ആ കുട്ടികളുമായി വേദി പങ്കിട്ടു. രാജ്യത്തിന്റെ പല ഭാഗത്തും അവർ പല പരിപാടികളിലും പങ്കെടുത്തു.

കേരളത്തിൽ അതൊരു രാഷ്ട്രീയമായി മാറി. കേരളത്തിൽ ഈ വിഷയത്തിൽ ഒരു പാട് സമരങ്ങൾ നടന്നിട്ടുണ്ട്. ഒരിടത്തും ഒരു ഭീകര തീവ്രവാദ പ്രശ്നവും നാം കണ്ടില്ല. അതെ സമയം മറ്റു പലർക്കും അതൊരു രാഷ്ട്രീയ വിഷയം മാത്രമായി മാറി . ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽ മതേതര ശക്തികളുടെ സാന്നിധ്യം സജീവമാണ്. അതി ശ്കതമായ ജനാധിപത്യ മതേതര നിലപാടുകൾക്കിടയിൽ വർഗീയ വാദത്തിനും ഭീകര വാദത്തിനും കേരള മണ്ണിൽ ഇടം ലഭിക്കില്ല എന്നുറപ്പാണ്. അതെ സമയം രേഖകളിൽ രാജ്യത്തു പ്രതിഷേധത്തിൽ ഭീകര നിലപാടുണ്ടായത് കേരളത്തിൽ മാത്രം എന്നും വന്നു. കേരള മുഖ്യന്റെ ഭീകര തീവ്ര പ്രകടനങ്ങൾ മുസ്ലിം സമുദായത്തെ മാത്രം ഉദ്ദേശിച്ചാണ് . നാട്ടിൽ പല രീതിയിൽ കുഴപ്പമുണ്ടാക്കാൻ കഴിഞ്ഞ കാലത്തും ഇപ്പോഴും ശ്രമിക്കുന്നത് ആരാണ്?. പലപ്പോഴും മുസ്ലിംകളുടെ ക്ഷമ ഒന്ന് കൊണ്ട് മാത്രമാണ് കുഴപ്പങ്ങൾ ഇല്ലാതെ പോകുന്നതും. ഇന്ത്യയിലെ യഥാർത്ഥ പ്രശ്നം ഇന്ന് ഹിന്ദുത്വ ഫാസിസമാണ്. അതൊരു അധികാരം കേന്ദ്രമാണ്. നാടിനെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന അവരുടെ നിലപാടിന്റെ ഭാഗമാണ് അവസാനത്തെ പൗരത്വ നിയമം. തൂക്കമൊപ്പിക്കൽ ഒരു രാഷ്ട്രീയമാണ്. അതാണിപ്പോൾ നടക്കുന്നത്.

Also read: ഖുര്‍ആനിന്‍റെ അമാനുഷികതക്ക് പിന്നിലെ രഹസ്യങ്ങള്‍

കാരണം അന്വേഷിച്ചു നടക്കുന്ന സംഘ പരിവാറിന് നല്ല ഇരയാണ് മുഖ്യമന്ത്രി ഇട്ടു കൊടുത്ത്. സംഘ പരിവാറിന് വഴി മരുന്ന് ഇട്ടു കൊടുക്കരുത് എന്ന് ഒരിക്കൽ പറഞ്ഞതും ഈ മുഖ്യൻ തന്നെ. വർഗീയ വാദികളെ എന്ത് ചെയ്യണമെന്ന് സമുദായത്തിനറിയാം. അതവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. നാട്ടിൽ കുഴപ്പമുണ്ടാക്കുക എന്നത് വിശ്വാസിയുടെ നിലപാടല്ല. തികച്ചും ജനാധിപത്യ രീതിയിലാണ് സമുദായം സമരം ചെയ്യുന്നത്. കോടതിയും അന്വേഷണ ഏജൻസിയും തള്ളിക്കളഞ്ഞ ലവ് ജിഹാദുമായി ഒരു വിഭാഗം രംഗത്തു വന്നിരിക്കുന്നു. ഒരേ സമയം പലരെയും നേരിടേണ്ട അവസ്ഥയിലാണ് സമുദായം. അഭിപ്രായ വ്യത്യാസങ്ങൾ മാന്യമായി നേരിടാൻ കഴിയണം. കേരളത്തിലെ ഏതെങ്കിലും സംഘടനാ നാട്ടിലെ നിയമത്തെ വെല്ലുവിളിച്ചു ഭീകരത വളർത്തുന്നുണ്ടെങ്കിൽ നടപടി എടുക്കേണ്ട മുഖ്യമന്ത്രി തന്നെ വില കുറഞ്ഞ അഭിപ്രായം രേഖപ്പെടുത്തുക എന്നത് തീർത്തും തെറ്റായ പ്രക്രിയയാണ്. സംഘ പരിവാറിന് ആമയെ ചുടാൻ പഠിപ്പിക്കുന്ന സന്യാസിയായി മതേതര സമൂഹം മാറരുത്. കള്ളന് താക്കോൽ ഏൽപ്പിക്കുക എന്നതിനേക്കാൾ കള്ളനെ സഹായിക്കുന്ന മറ്റെന്തുണ്ട്

Related Articles