Current Date

Search
Close this search box.
Search
Close this search box.

പരലോകബോധം ജീവിതത്തിൻ്റെ അടിത്തറയാക്കണം

“വിശ്വാസി” എന്നു പറഞ്ഞാൽ “ദൈവ വിശ്വാസി” മാത്രം അല്ല, പരലോക വിശ്വാസി
കൂടിയാണ്. അഥവാ അങ്ങനെ ആയിരിക്ക ണം. എന്നാൽ ലോകത്ത് പൊതുവേ കണ്ടു വരുന്നത് അങ്ങനെയല്ല. ഈ ലോകത്തിന് ഒരു സ്രഷ് ടാവ് ഉണ്ട് എന്ന് കരുതുന്നവർ തന്നെ പരലോകം, കുറ്റവിചാരണ, സ്വർഗ-നരകങ്ങൾ എന്നൊക്കെ കേൾക്കുമ്പോൾ പുഛഭാവത്തിൽ കണ്ണിറുക്കുന്നു!

മറ്റൊരു വിഭാഗം “പരലോകം ഉണ്ട് ” എന്ന് “വിശ്വസിക്കുന്നവർ” തന്നെയാണ്. അവർ
പക്ഷെ ആ വിശ്വാസത്തെ ജീവിതം കൊണ്ടട യാളപ്പെടുത്താൻ തയ്യാറാവുന്നില്ല!, ഒരുതരം മരവിച്ച, “ജഡത്വ വിശ്വാസം”!

Also read: രോഗമാണദ്ദേഹത്തെ ധനികനാക്കിയത്

മഹാഭൂരിപക്ഷം വരുന്ന ഇത്തരം മനുഷ്യരെ മുന്നിൽ കണ്ടുകൊണ്ടുതന്നെയാവാം വിശുദ്ധ ഖുർആൻ അല്ലാഹുവിനെപറ്റി പറയുന്നതിനേക്കാൾ സവിസ്തരമായും ശക്തമായും പരലോകത്തെ പറ്റി പറഞ്ഞത്!

ഖുർആൻ അധ്യായം രണ്ടിൽ അല്ലാഹുവിനെ പരാമർശിക്കുമ്പോൾ “ബോധ്യം ” (ഈമാൻ) ഉണ്ടാവണമെന്നാണ് പറയുന്നത്. അതേയവസരം പരലോകത്തെ പറയുമ്പോൾ “ദൃഢബോധ്യം” (യഖീൻ) വേണം എന്നാണ് ആവശ്യപ്പെടുന്നത് !

അപ്പറഞ്ഞതിൻ്റെ അർത്ഥം അല്ലാഹുവിലുള്ള വിശ്വാസം സക്രിയവും സചേതനവും ആവണമെങ്കിൽ മരണാനന്തര ജീവിതത്തി ലുള്ള വിശ്വാസവും കൂടിയേ തീരൂ എന്നാണ്.

അതുപോലെ വിശുദ്ധ ഖുർആനിൻ്റെ മൂന്നിലൊന്ന് പ്രതിപാദ്യം പരലോക രക്ഷാ – ശിക്ഷകളെ പറ്റിയാണെന്നാണ് പൊതു ധാരണ.എന്നാൽ സൂക്ഷ്മതയുള്ള പണ്ഡിതന്മാർ പറഞ്ഞത് ഖുർആനിൻ്റെ ഓരോ പേജിലും പരലോകം ഉണ്ട് എന്നത്രെ!

വിശുദ്ധ ഖുർആനിൻ്റെ നട്ടെല്ലും നങ്കൂരവും അടിത്തറയും മേൽക്കൂരയുമെല്ലാം പണിതത് പരലോക ബോധം കൊണ്ട് കൂടിയാണ്. പരലോകത്തെ പറ്റിയുള്ള ദൃഢബോധ്യം ഇവ്വിധം സർവ്വ ശക്തവും സർവ്വവ്യാപിയും ആവണം!

Also read: കുഞ്ഞുമനസ്സിൽ ഉദിക്കുന്ന ലൈംഗീകപരമായ സംശയങ്ങൾ

ഈ ലോകജീവിതത്തിലെ ഓരോ കാൽവെപ്പിലും, ഇത് നശ്വരമാണെന്നും പരലോകമാണ് അനശ്വരമെന്നുമുള്ള ധാരണ നമ്മുടെ മനസ്സിലും മസ്തിഷ്കത്തിലും ചിന്താധാരകളിലും ആഴത്തിൽ വേര് പിടിപ്പിക്കാൻ നമുക്ക് സാധിക്കണം. അതുവഴി നമ്മുടെ മൊത്തം ഭൗതിക ജീവിതത്തിൻ്റെ തന്നെ അടിത്തറയായി പരലോക ബോധം മാറണം.

നബി(സ) ഒരിക്കൽ, കണ്ണെത്താത്ത സമുദ്രത്തെ ഉദാഹരിച്ച് പരലോകത്തെ പറ്റി പഠിപ്പിച്ചത് ഒരിക്കലും നാം മറന്നു കൂടാത്തതാണ്: “പരലോകജീവിതം ഒരു മഹാസമുദ്രമാണങ്കിൽ ആ സമുദ്രത്തിൽ വിരൽ മുക്കിയാൽ പ്രസ്തുത വിരൽക്കൊടിയിൽ പതിയുന്ന ജലാംശം മാത്രമാണ് ഐഹിക ജീവിതം”!!! എന്നത്രെ അവിടുന്ന് പഠിപ്പിച്ച പാഠം!

Related Articles