ഡോ: സി. വിശ്വനാഥന്റെ “വംശഹത്യയും മസ്തിഷ്കവും” എന്ന പ്രഭാഷണത്തിൽ ഇന്ത്യയിലെ മുസ് ലിംകളാദി പീഡിത പിന്നാക്ക വിഭാഗത്തിന്റെ വർത്തമാനാവസ്ഥ പരിചയപ്പെടുത്താൻ ഒരു ഉദാഹരണം പറയുന്നുണ്ട്.
നിറയെ വെള്ളമുള്ള പാത്രത്തിൽ ഒരു തവള. അടുപ്പിൽ തീ പൂട്ടിയിട്ടുണ്ട്. എന്നാൽ സുഖദമായ തണുപ്പുള്ള വെള്ളമായതിനാൽ താഴെത്തെ തീയേറ്റ് വെള്ളം ചൂട് പിടിച്ചു വരുന്നത് തവള അറിയുന്നില്ല!
ഉത്തരേന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ഉദാഹരണം അക്ഷരാർത്ഥത്തിൽ തന്നെ പുലർന്നു കഴിഞ്ഞിരിക്കുന്നു.
എന്നാൽ ദക്ഷിണേന്ത്യയിൽ അങ്ങനെ ഒരു വെള്ളപ്പാത്രമേ സാധ്യമല്ലെന്നായിരുന്നു പൊതുവേയുള്ള ധാരണ! പക്ഷെ ബി.ജെ.പി മഹിളാ മോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറിയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയാക്കാൻ കൊളീജിയത്തിനു തന്നെ ശിപാർശ ചെയ്യേണ്ടി വന്ന ഗുരുതരാവസ്ഥ നൽകുന്ന സൂചന സാമാന്യ ബുദ്ധിയുള്ള ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല!
അപ്പോഴും “നവോത്ഥാന കേരള” ത്തിൽ ഇപ്പറഞ്ഞ വെള്ളപ്പാത്രവും അടുപ്പുമെല്ലാം തികച്ചും ഭാവനകളും കെട്ടുകഥകളും മാത്രമാണ് എന്ന് ധരിക്കാനായിരുന്നു നമുക്കിഷ്ടം. എന്നാൽ കേരളത്തിലെ അടുപ്പിന് സാംസ്കാരികമായി പണ്ടേ തീ കൊളുത്തിക്കഴിഞ്ഞിട്ടുണ്ടെന്നും ഇപ്പോൾ രാഷ്ട്രീയമായും തീവെച്ചു കഴിഞ്ഞുവെന്നും വെള്ളപ്പാത്രത്തിന്റെ ഇളം ചൂട് എല്ലാവർക്കും അനുഭവപ്പെട്ടു തുടങ്ങി എന്നതും കട്ടായം! (എന്നിട്ടും ഇരകൾ പരസ്പരം മേനിനടിക്കലും തമ്മിൽ തല്ലും നിർത്തുന്നില്ലാ എന്നത് മറ്റൊരു ദുര്യോഗം !)
അനുഭവം ബോധ്യപ്പെടുത്തുന്നതു പോലെ ചാതുർവർണ്യ ഫാഷിസത്തിന്റെ ആദ്യ നാട്ടക്കുറ്റി മാത്രമാണ് മുസ് ലിം സമുദായം. ക്രിസ്ത്യാനികൾ, കമ്യൂണിസ്റ്റുകാർ, കീഴ് ജാതിക്കാർ തുടങ്ങി കീഴടങ്ങി മുട്ടിലിഴയാൻ തയ്യാറില്ലാത്ത മുഴുവൻ ആളുകളും “വിചാരധാരാ ” ലിസ്റ്റിലുണ്ട്.
കുറിപ്പ്: കേന്ദ്ര ആഭ്യന്തര മന്ത്രാലയയം രണ്ടുനാൾ മുമ്പ് അഖിലേന്ത്യാ തലത്തിൽ വിളിച്ചു ചേർത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാരുടെ യോഗത്തിൽ അവതരിപ്പിക്കപ്പെട്ട ” റിപ്പോർട്ട് ” മുച്ചൂടും ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള തുറന്ന യുദ്ധ പ്രഖ്യാപനമാണ്. പ്രസ്തുത യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത് പത്ത് മണിക്കൂർ ആയിരുന്നു!
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5