Current Date

Search
Close this search box.
Search
Close this search box.

ടെലിപ്പതിയും രണ്ടാം ഖലീഫയും

ടെലിപ്പതി എന്ന് കേൾക്കാത്തവർ ചുരുങ്ങും. അടുത്ത കാലത്തു ഈ വിഷയത്തിൽ ആധുനിക ശാസ്ത്രഞന്മാർ ഏറെ താല്പര്യം കാണിക്കുന്നുണ്ട്. സംഗതി വിജയിച്ചു കിട്ടിയാൽ പിന്നെ ആർക്കും മൊബൈലിന്റെയോ കമ്പ്യൂട്ടറിന്റെയോ ഇന്റർനെറ്റിന്റെയോ ആവശ്യം വരില്ല. എല്ലാം മനസ്സിനുള്ളിൽ. ഒരു നിമിഷത്തിനുള്ളിൽ എല്ലാം ശുഭം.

വിദൂരങ്ങളിൽ നിന്ന് കൊണ്ട് ഹൃദയങ്ങൾ തമ്മിൽ നടത്തുന്ന ആശയ വിനിമയത്തിനാണ് ടെലിപ്പതി എന്നു പറയുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഇന്ദ്രിയങ്ങളുമായി ബന്ധമില്ലാത്ത ഒരു മനസ്സിന്റെ വിചാര വികാരങ്ങളെ മറ്റൊരു മനസ്സിലേക്ക് പകരുന്ന സമ്പ്രദായമാണത്.

വാസ്തവത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് ടെലിപ്പതിയെപ്പറ്റി മനഃശാസ്ത്രജ്ഞന്മാർ ഗവേഷണം ചെയ്യാൻ ആരംഭിച്ചത്. എന്നാൽ ഏഴാം നൂറ്റാണ്ടിൽ തന്നെ ടെലിപ്പതി നടത്തി ഒരു മഹായുദ്ധം തന്നെ വിജയിച്ച ചരിത്രം മുസ്ലിം ലോകത്തിനു പറയാനുണ്ട്. രണ്ടാം ഖലീഫ ഉമറിന്റെ കാലത്തു നടന്ന തിളക്കമാർന്ന ആ സംഭവം കേവലം ആറാമിന്ദ്രിയ സങ്കല്പമെന്നോ കറാമത് എന്നോ വ്യാഖ്യാനിച്ചു തമസ് കരിച്ചു കിടത്തുകയായിരുന്നു ആധുനിക ലോകം.

ഖലീഫ ഉമർ മദീന പള്ളിയിൽ നിന്ന് കൊണ്ട് പ്രസംഗിച്ചു കൊണ്ടിരിക്കയാണ്… പ്രസംഗത്തിനിടയിൽ നൂറുക്കണക്കിന് നാഴിക അകലെയുള്ള തന്റെ സൈന്യത്തലവനായ സാരിയയോട് അദ്ദേഹം വിളിച്ചു പറയുകയാണ്. “ഓ സാരിയ. മലയിലേക്ക്. മലയിലേക്ക്”. ഇത്‌ ശ്രവിച്ച സാരിയ തന്റെ സൈന്യത്തെ ഉടൻ മലയുടെ ഭാഗത്തേക്ക് നയിക്കുന്നു. അങ്ങനെ ആ സൈന്യം ഒളിപ്പോരാളികളായ ശത്രുക്കളിൽ നിന്ന് രക്ഷപെട്ടു വിജയം വരിക്കുന്നു. പ്രസംഗം ശ്രവിച്ചവർ പിന്നീട് ഉമറിനോട് ചോദിക്കുന്നു. ഉമർ നടന്ന സംഭവം വിവരിക്കുന്നു. ചരിത്രം രേഖപ്പെടുത്തുന്നവർ അതു ഉമറിന്റെ മറ്റൊരു കറാമത് എന്ന് എഴുതി.

Also read: മണൽ തരികളിൽ കലിഗ്രഫി വിരിയിച്ച ജപ്പാനീസ് കലിഗ്രഫർ

നമുക്ക് വേണ്ടപ്പെട്ട ഒരു വ്യക്തി ദൂരെ നിന്ന് അപകടപ്പെടുകയോ മരിക്കുകയോ ചെയ്യുന്ന രാത്രികളിൽ ഉറക്കം കിട്ടാതെ മനസ്സ് അസ്വസ്ഥമാകുന്നത് പലരും അനുഭവിച്ചിരിക്കും. ടെലിപ്പതിയുടെ ഒരു ചെറിയ വേർഷൻ എന്നു ഇതിനെ വേണമെങ്കിൽ പറയാം. ഈ അടുത്ത കാലത്തു കുളക്കോഴിയിൽ നടന്ന രസകരമായ ഒരു പഠനം നോക്കൂ.

പൊതുവെ കുളക്കോഴി കുഞ്ഞുങ്ങളുടെ അടുത്തു നിന്നും മാറി നാഴികകൾക്കകലെ യാണു ഇര തേടുക. അതിനിടയിൽ എപ്പോഴെങ്കിലും തങ്ങളുടെ കുഞ്ഞുങ്ങളെ ആരെങ്കിലും ഉപദ്രവിച്ചാൽ ആ നിമിഷം അതു തിരിച്ചു പറന്നു കുട്ടികളുടെ അടുത്ത് എത്തുന്നത് ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തി. ഇത്തരം തിക്തയാഥാർഥ്യങ്ങൾ ആയിരിക്കാം ഗവേഷകരെ ടെലിപ്പതിയുടെ രഹസ്യം കണ്ടെത്താൻ ഒരു വേള പ്രേരിപ്പിക്കുന്നത്.

ഇപ്പോൾ മനഃശാസ്തഞന്മാർ പറയുന്നത് ടെലിപ്പതി മൂലമുള്ള സംവേദനം ( telepathic communication) അതിന്റെ ആദ്യത്തെ ചുവട് വെച്ചു കഴിഞ്ഞുവെന്നാണ്. തലച്ചോറിൽ നിന്നും തലച്ചോറിലേക്ക്. ഇടയ്ക്ക് ഒരു മാധ്യമവും ഇല്ലാതെ.

ഇന്ത്യയിൽ നിന്ന് ഒരാൾ ” hola” എന്നും “ciao” എന്നും മനസ്സിൽ വിചാരിക്കുന്നു. അതു ഫ്രാൻസിലുള്ള മൂന്നു പേര് പറഞ്ഞു കേൾപ്പിക്കുന്നു. സത്യത്തിൽ ഇന്നത്തെ കാലത്തു ഇത്‌ ഒരു അത്ഭുതം എന്നു പറയാൻ പറ്റില്ല. എന്നാൽ ഇവിടെ സംഭവിച്ചത് ടൈപ്പ് ചെയ്യാതെ യാണു. ടെക്സ്റ്റ്‌ ചെയ്യാതെ യാണു. വോയിസ്‌ ക്ലിപ്പിൽ കൂടിയുമല്ല. ഇവർ നാലു പേരുടെയും തലച്ചോറ് മാത്രമാണ്‌ ഇവിടെ പ്രവർത്തിച്ചത്. എങ്ങനെയുണ്ട്?

ബാർസിലോണ അടിസ്ഥാനമായ starlab എന്ന കമ്പനിയും Auxilum Robotics എന്ന ഫ്രഞ്ച് സ്ഥാപനവും ഹാർവാർഡ് മെഡിക്കൽ സ്കൂൾ എന്ന സ്ഥാപനവും ചേർന്നാണ് ഈ പരീക്ഷണം നടത്തിയത്. അവരുടെ കണ്ടെത്തൽ PLOS one എന്ന ജേർണലിൽ അവർ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത്‌ വിജയിക്കുകയാണെങ്കിൽ മേലിൽ സംസാരിക്കാൻ കഴിയാത്തവരുടെയും ഭിന്നശേഷി യുള്ളവരുടെയും ഒരു വലിയ സ്വപ്നമാണ് യാഥാർഥ്യമാകാൻ പോകുന്നത് എന്നുമവർ എഴുതി ച്ചേർത്തു.

ഉമർ (റ ) വിന്റെ കാലത്തു ടെലിപ്പതി യുദ്ധരംഗത്തു ഉപയോഗിച്ച പോലെ ആധുനിക ശാസ്ത്രവും ടെലിപ്പതി വികസിപ്പിക്കുന്നത് ആ ലക്ഷ്യം കണ്ടു കൊണ്ടാണ്. യോദ്ധാക്കൾ തമ്മിൽ ടെലിപ്പതി മൂലം ബന്ധപ്പെടുന്ന വേഗത മറ്റൊന്നിനും കിട്ടില്ലല്ലോ. കൂടാതെ ബിസിനസ് പാർട്ണർമാർ തമ്മിൽ, സിവിലിയന്മാർ തമ്മിൽ ഒക്കെയുള്ള കമ്മ്യൂണിക്കേഷൻ ടെലിപ്പതിയിലൂടെ എളുപ്പമാക്കാം എന്ന് അവർ പ്രതീക്ഷിക്കുന്നു. അപ്പോൾ പൊന്തി വരുന്നു ഒരു ധർമ്മിക പ്രശ്നം. ഒരാൾ മറ്റേയാളുടെ തലച്ചോറിലേക്ക് അയാൾക്കിഷ്ടമില്ലാത്ത ഒരു ചിന്ത കടത്തി വിട്ടാൽ എന്ത് ചെയ്യും?. അപ്പോഴാണ് ജനീവ കൺവെൻഷൻ പോലുള്ളവ രംഗത്ത് വന്നു ചില നിയമങ്ങളും നിബന്ധനകളും അംഗ രാജ്യങ്ങൾക്കു നൽകുക.

ആദി ശങ്കരന്റെ കഥ വായിച്ചത് ഓർമ്മയുണ്ട്. പണ്ട് അദ്ദേഹം സ്വന്തം അമ്മ മരിച്ച നേരത്ത് വളരെ ദൂരത്തു നിന്നും വീട്ടിൽ എത്തിയത്.. എന്നിട്ട് അമ്മയെ ചുമന്നു കൊണ്ട് പോയത്.. ചരിത്രത്തിലെ ടെലിപ്പതിയുടെ മറ്റൊരു ഉദാഹരണം.

Also read: ഈ തിരിനാളത്തില്‍ പ്രതീക്ഷയര്‍പ്പിക്കാം

മുൻപ് തമിഴ് നാട്ടിൽ ശ്രീ പെരുമ്പതിപ്പൂരിൽ രാജീവ്‌ ഗാന്ധി തനു വെന്ന സ്ത്രീയുടെ സ്വയം സ്ഫോടനം മൂലം മരണപ്പെട്ടപ്പോൾ ഡൽഹിയിൽ ഒരു മീറ്റിങ്ങിൽ പങ്കെടുത്തിരുന്ന അദ്ദേഹത്തിന്റെ ഭാര്യ സോണിയ ഞെട്ടി ക്കൊണ്ട് ഇങ്ങനെ പറഞ്ഞുവത്രേ ” something happened to my Rajiv”. ഈ സംഭവം അന്ന് മീഡിയകൾക്കു വാർത്ത ആയിരുന്നു.

പ്രവാചകൻമാർക്ക് ദൈവത്തിന്റെ പക്കൽ നിന്ന് ഉൽബോധനം വരുന്നുണ്ട് എന്നു പറഞ്ഞപ്പോൾ വിശ്വസിക്കാത്ത പലരുമാണ് ഇന്നു ഈ സത്യത്തിന്റെ പിറകിലേക്ക് പോകുന്നത്. ദൈവം ഒരു മീഡിയയുടെയും സഹായമില്ലാതെ നമ്മുടെ എല്ലാ പ്രവർത്തനങ്ങളും കാണുന്നു എന്നു നാം വിശ്വസിക്കുന്നു. എങ്കിൽ ആ അറിവിൽ നിന്ന് അല്പം മനുഷ്യന് നല്കാൻ അവനു പ്രയാസമുണ്ടാവില്ലല്ലോ. പക്ഷെ അടുത്ത കാലത്തൊന്നും പ്രതീക്ഷിക്കേണ്ടയെന്നു പറയുന്നത് ശാസ്ത്രഞന്മാർ തന്നെയാണു. എങ്കിലും പരിശ്രമം തുടരുക തന്നെ.

Related Articles