പൗരാണിക അറേബ്യയിലെ അനേകം ഗോത്രങ്ങളില്‍ ഒന്നായിരുന്നു കല്‍ബ് ഗോത്രം. ആ ഗോത്രത്തിലെ അംഗമായിരുന്ന ഹാരിസിൻെറ മകനായിരുന്നു നമ്മുടെ കഥാപാത്രമായ സൈദ്.അറബി ഭാഷാ ശൈലി അനുസരിച്ച് സൈദ് ഇബ്ന് ഹാരിസ് കല്‍ബ് എന്നായിത്തീരുന്നു അദ്ദേഹത്തിൻെറ പേര്. സൈദ് കൊച്ച് ബാലനായിരിക്കെ അക്രമികള്‍ അവരുടെ വീട് കവര്‍ച്ചക്കിരയാക്കുകയും സൈദിനെ അപഹരിച്ച്കൊണ്ടുപോവുകയും ചെയ്തു. സൈദിൻെറ പിതാവ് ഹാരിസിനും കുടുംബാംഗങ്ങള്‍ക്കും സഹിക്കാന്‍ കഴിയുന്നതിനപ്പുറമായിരുന്നു തൻെറ അരുമ മകനെ തട്ടികൊണ്ട് പോയത്.
കവര്‍ച്ചക്കാരാവട്ടെ വലിയ സന്തോഷത്തിലായിരുന്നു. അടിമച്ചന്തയില്‍ വില്‍ക്കാന്‍ ലക്ഷണമൊത്ത ഒരു ബാലനെ കിട്ടിയിരിക്കുന്നു. ത്വായിഫിലെ പ്രശസ്തമായ ഉകാദ് ചന്തയില്‍ നല്ലൊരു തുകക്ക് സൈദിനെ വിലക്കാന്‍ കഴിഞ്ഞ നിര്‍വൃതിയിലായിരുന്നു അപഹര്‍ത്താക്കള്‍. അന്ന് തന്നെ പ്രവാചക പത്നി മഹതി ഖദീജയുടെ ബന്ധുവായ ഹകീം ഉകാദ് ചന്തയില്‍ എത്തിയിരുന്നു. സുമുഖനായ ഒരു ബാലനെ വില്‍പ്പനക്ക് വച്ചിരിക്കുന്നത് ഹകീമിൻെറ ശ്രദ്ധയില്‍പ്പെട്ടു. ഇത് തൻെറ വക ഒരു സമ്മാനമായി അന്നത്തെ സമ്പ്രാദയമനുസരിച്ച് ഖദീജക്ക് വാങ്ങിച്ച്കൊടുത്താലൊ എന്ന ചിന്ത മനസ്സില്‍ മൊട്ടിട്ടു. വിലയും പറഞ്ഞുറപ്പിച്ച് ഹകീം സൈദിനേയും കൊണ്ട് മക്കയിലേക്ക് വന്നു.
ഒരു അടിമ ബാലനെ സമ്മാനമായി ലഭിച്ചതില്‍ ഖദീജ എത്രമാത്രം സന്തോഷിക്കുമെന്ന് ഹകീം മനസ്സില്‍ കണക്ക്കൂട്ടി. അതും പ്രശസ്തമായ ഉകാദ് ചന്തയില്‍ നിന്നും വാങ്ങിച്ച അടിമ ബാലന്‍. ഖദീജക്ക് ഒത്ത, കൊള്ളാവുന്ന ഒരു സമ്മാനം തന്നെയാണിതെന്ന് മനസ്സില്‍ പേര്‍ത്തും പേര്‍ത്തും അയള്‍ പറഞ്ഞ് കൊണ്ടേയിരുന്നു. വര്‍ത്തകപ്രമാണിയും ബന്ധുവുമായ മഹതി ഖദീജക്ക് കൊടുക്കുന്നത് അത്രക്കും ഔനിത്യമില്ലെങ്കില്‍ പിന്നെ കൊടുക്കാതിരിക്കുകയാണ് നല്ലതെന്നും അയാളുടെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു. വീട്ടിലെ സേവനത്തിനായി ഒരു അടിമ ബാലനെ ലഭിച്ചതിലുള്ള സന്തോഷം മഹതി ഖദീജയുടെ മനസ്സില്‍ ആമോദത്തിൻെറ അലകള്‍ ഉയര്‍ത്തി.
Also read: ബാര്‍ട്ടര്‍ കച്ചവടത്തിന്‍റെ കര്‍മ്മശാസ്ത്രം
അതിനിടെ ഏറെ ആലോചനകള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷം സഹോദരി ഹാലയുടെ പ്രേരണയോടെ പ്രവാചകന്‍ തിരുമേനിയുമായുള്ള ഖദീജയുടെ വിവാഹവും നടന്നു. വിവാഹം കഴിച്ചപ്പോള്‍ ബാലനായ സൈദിനെ കൈവിടാന്‍ അവര്‍ തയ്യാറായിരുന്നില്ല. പ്രവാചകൻെറയും മഹതി ഖദീജയുടേയും സംരക്ഷണത്തിലും പരിലാളനയിലും അവന്‍ വളര്‍ന്നു. സൈദിൻെറ വശ്യമായ സ്വഭാവം പ്രവാചകന് ഏറെ ഇഷ്ടപ്പെട്ടു. തൻെറ സ്വന്തം മകനെപോലെ പ്രവാചകന്‍ സൈദിനെ വളര്‍ത്തി. തിരിച്ച് സൈദും പ്രവാചകനെ പിതൃതുല്യമായി സ്നേഹിക്കുകയും ആദരികകയും ചെയ്തു.
ദു:ഖപരവശനായി കഴിഞ്ഞിരുന്ന സൈദിൻെറ പിതാവ് മകനെ അന്വേഷിക്കാത്ത ഒരു പ്രദേശവും അറേബ്യയില്‍ അവശേഷിച്ചിരുന്നില്ല. അവസാനം അവര്‍ മക്കയിലത്തെി അന്വേഷണം ഊര്‍ജജിതമാക്കിയപ്പോള്‍ തൻെറ ഓമന മകന്‍ സൈദ് മഹതി ഖദീജയുടേയും മുഹമ്മദിൻെറയും സംരക്ഷണത്തിലാണെന്ന് വിവരം ലഭിച്ചു. സൈദിൻെറ പിതാവും പിതൃവ്യനും സ്വന്തം മകനെ കണ്ടത്തെിയ ആശ്വാസത്തില്‍ നെടുവീര്‍പ്പിട്ടു. പ്രവാചക സന്നധിയില്‍ ചെന്ന് അവര്‍ കാര്യം ബോധിപ്പിച്ചു.
കൊള്ളക്കാര്‍ സൈദിനെ അപഹരിച്ച് കൊണ്ട്പോയതിന് ശേഷം കുറേ ദിവസങ്ങളായി ഞങ്ങള്‍ അവനെ അന്വേഷിച്ച് നടക്കുകയായിരുന്നു. അങ്ങാടയില്‍വെച്ച് അറിയാന്‍ കഴിഞ്ഞു മകന്‍ സൈദ് താങ്കളുടെ സംരക്ഷണത്തില്‍ ഉണ്ടെന്ന്. ആ സന്തോഷത്തിലാണ് ഇവിടെ എത്തിയത്. നഷ്ടപരിഹാരമായി എന്ത് വേണമെങ്കിലും ഞങ്ങള്‍ അങ്ങക്ക് നല്‍കാന്‍ തയ്യാര്‍….
അല്‍പം ആലോചനകള്‍ക്ക് ശേഷം പ്രവാചകൻെറ പ്രതികരണം: സൈദിനെ കൂടി വിളിച്ച് അവൻെറ അഭിപ്രായം അറിഞ്ഞ് വേണ്ടത് ചെയ്യാം. ഇക്കാര്യത്തില്‍ താങ്കള്‍ വിഷമിക്കുകയൊന്നും വേണ്ട. ഉക്കാദിലെ അടിമച്ചന്തയില്‍ നിന്നാണ് ഞങ്ങള്‍ അവനെ വാങ്ങിയതെന്ന് അറിയാമല്ലോ ? ഇനി അവന്‍ നിങ്ങളോടൊപ്പം വരാന്‍ തയ്യാറാണെങ്കില്‍ ഞങ്ങള്‍ക്ക് യാതൊരു വിരോധവുമില്ല. പ്രവാചകൻെറ വാക്കുകള്‍ അവരുടെ മനസ്സില്‍ കുളിര്‍ മഴയായി പെയ്തു.
Also read: പാപമോചനത്തിലേക്ക് മത്സരിച്ച് മുന്നേറുക
വളരെ നല്ല തീരുമാനം. ആകതര്‍ നബിയുടെ പ്രതികരണത്തില്‍ സംതൃപ്തിയടഞ്ഞു. പുറത്ത് കളിച്ചുകൊണ്ടിരുന്ന സൈദിനെ നബി തിരുമേനി അരികെ വിളിച്ചു. ആകതരെചൂണ്ടി ഇവരെ അറിയുമൊ എന്ന് ചോദിച്ചു. സൈദ് പറഞ്ഞു: അറിയാം നന്നായി അറിയാം അത് എൻെറ ഉപ്പിച്ചയല്ലേ ? മറ്റേയാള്‍ അമ്മാവനും. നബി: ശരി, നിനക്ക് അവരുടെ കൂടെ പോവാനാണൊ ഇഷ്ടം അല്ല നീ ഇവിടെ തന്നെ നില്‍ക്കാനാണൊ ഉദ്ദേശിക്കുന്നത്? സൈദിൻെറ പ്രതികരണം പെട്ടെന്നായിരുന്നു: ഞാന്‍ അങ്ങയെ ഉപേക്ഷിച്ച് ആരുടേയും കൂടെ പോവാന്‍ ഇഷ്ടപ്പെടുന്നില്ല. കുപിതനായ പിതാവ് ചോദിച്ചു: മോനേ നിനക്കെന്ത്പ്പറ്റിപ്പോയി? നീ സ്വാതന്ത്രത്തെക്കാള്‍ അടിമത്തം ഇഷ്ടപ്പെടുകയൊ?
സൈദിൻെറ പ്രതികരണം അപ്രതീക്ഷിതമായിരുന്നു: ഇദ്ദേഹത്തില്‍ കാണുന്ന മഹദ് ഗുണങ്ങള്‍ അനുഭവിച്ചും ആസ്വദിച്ചും കഴിയുന്ന എനിക്ക് ഈ ലോകത്ത് തിരുമേനിയെക്കാള്‍ മറ്റാര്‍ക്കും പ്രധാന്യം കല്‍പിക്കാനാവില്ല. എനിക്ക് ഇവിടെതന്നെ കഴിയാനാണ് ഇഷ്ടം. സൈദിൻെറ അപ്രതീക്ഷത മറുപടിയില്‍ മനംനൊന്ത് അവര്‍ നിരാശയോടെ മടങ്ങി എങ്കിലും മുഹമ്മദ് ഖദീജ ദമ്പതിമാരില്‍ തൻെറ പുത്രന്‍ ഭദ്രമാണെന്ന ആശ്വാസത്തോടെ അവര്‍ മുമ്പോട്ട് നീങ്ങി.