Current Date

Search
Close this search box.
Search
Close this search box.

അഡ്വ. ഷാഹിദ് ആസ്മി: നീതി പാതിവഴിയില്‍ നിലച്ച 12 വര്‍ഷങ്ങള്‍

2010 ഫെബ്രുവരി 11 മുബൈയിലെ കുര്‍ളയിലെ ടാക്‌സിമന്‍സ് കോളനിയിലെ ഓഫീസിലേക്ക് മൂന്ന് പേര്‍ കയറി വരുന്നു. ഒരു കേസിന്റെ കാര്യം സംസാരിക്കാനെന്നും പറഞ്ഞ് യുവ അഭിഭാഷകന്റെ കാബിനിലേക്ക് കയറിയ അവര്‍ അദ്ദേഹത്തിന് നേരെ തുരുതുരാ നിറയൊഴിക്കുന്നു .അന്ന് വെടിയുണ്ടകളേറ്റ് വീണുപോയത് 32 വയസ് മാത്രം പ്രായമുള്ള ഷാഹിദ് ആസ്മി എന്ന ധീരനായ അഡ്വക്കേറ്റായിരുന്നു.

തനിക്ക് നേരെ എത് നിമിഷവും പാഞ്ഞ് വന്നേക്കാവുന്ന വെടിയുണ്ടകളെ അദ്ദേഹം പ്രതീക്ഷിച്ചിട്ടുണ്ടാവണം കാരണം ഏറ്റെടുത്ത പോരാട്ടം അത്ര നിസാരമായിരുന്നില്ലല്ലോ.
ഒരു സമുദായത്തെ മുഴുവന്‍ പൈശാചിക വല്‍കരിച്ച് ,ഭീകരവാദവും തീവ്രവാദവും ആരോപിച്ച് , അതിലെ ചെറുപ്പക്കാരെ പലരേയും വേട്ടയാടി കല്‍ തുറുങ്കില്‍ തള്ളുന്ന സ്റ്റേറ്റ് സ്‌പോണ്‍സേഡ് ഭീകരതക്കെതിരായിരുന്നു ഷാഹിദിന്റ പോരാട്ടം.

തന്റെ മുന്നില്‍ വരുന്ന ഓരോ ‘ഭീകരവാദി ‘ യിലും തന്നെ തന്നെയായിരുന്നു ഷാഹിദ് കണ്ടത്. 15 വയസുള്ളപ്പോഴാണ് ബാബരി തകര്‍ക്കപ്പെട്ട ശേഷമുള്ള കലാപത്തില്‍ പങ്കെടുത്തെന്ന് ആരോപിച്ച് ഷാഹിദ് അറസ്റ്റ് ചെയ്യപ്പെടുന്നത്. കുറ്റം സമ്മതിക്കാന്‍ ഭീകര മര്‍ദ്ദനങ്ങളാണ് വിദ്യാര്‍ഥിയായ ഷാഹിദ് നേരിട്ടത്. ആറ് വര്‍ഷത്തെ ജയില്‍ വാസത്തിനൊടുവില്‍ നിരപരാധിയാണെന്നും വിധിച്ച് കോടതി വെറുതെ വിടുമ്പോള്‍ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലമായിരുന്നു ഭരണകൂട തിരക്കഥയില്‍ അവന് നഷ്ടമായത്. പക്ഷേ തോറ്റ് കൊടുക്കാന്‍ തയ്യാറായിരുന്നില്ല ഷാഹിദ് .

ഇനിയും കള്ളക്കേസുകളും ജയിലറയും തന്നെ തേടി വരുമെന്നറിഞ്ഞിട്ടും തന്നെ പോലെ ഭീകര മുദ്രകള്‍ ചാര്‍ത്തി കള്ളക്കേസില്‍ അകത്താക്കിയ മുസ് ലിം ചെറുപ്പക്കാരുടെ മോചനത്തിനായി ജീവിതം മാറ്റി വെച്ചു. നിയമം പഠിച്ച് വക്കീലായി. മറ്റുള്ളവര്‍ ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്ന കേസുകള്‍ സധൈര്യം ഏറ്റെടുത്തു. മുബൈ പോലീസിന്റെ പല ഹൈ പ്രൊഫൈല്‍ കേസുകളും കെട്ടിച്ചമച്ചതാണെന്ന ഉറച്ച ബോധ്യത്തില്‍ തന്നെ അതിലെ ഇരകള്‍ക്കായി ശക്തമായി ഷാഹിദ് രംഗത്തിറങ്ങി.2002 ല്‍ ജഛഠഅ നിയമപ്രകാരം അറസ്റ്റിലായ ആരിഫ് പന്‍വാലയുടേയും മറ്റ് 8 പേരുടേയും നിരപരാധിത്വം തെളിയിച്ച് അവരെ ജയില്‍ മോചിതനാക്കിയതോടെ ഷാഹിദിന് ഒരു പേര് വീണു വേല ഹമം്യലൃ ലേൃൃീൃശേെ ‘അഭിഭാഷകനായ ഭീകരവാദി’. ഇതും ഇതിലപ്പുറവും പ്രതീക്ഷിച്ചിറങ്ങിയ ഷാഹിദിനെ പക്ഷേ ഇതൊന്നും ഒട്ടും തളര്‍ത്തിയില്ല. ഒട്ടും എളുപ്പമായിരുന്നുന്നില്ല മുന്നോട്ടുള്ള വഴികള്‍ .കോടതിക്കുള്ളിലും പുറത്തും നിരന്തരമായി ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിധേയനായി. കൊന്നു കളയുമെന്ന ഭീഷണി കോളുകള്‍ വന്നു തുടങ്ങി .

താന്‍ ആരോടാണ് പോരാടുന്നതെന്നറിയാവുന്ന ഷാഹിദിന് ഈ വഴിയില്‍ കൊടുക്കേണ്ടി വരുന്നത് സ്വന്തം ജീവന്‍ തന്നെയായിരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സഹോദരന്‍ ഖാലിദിനോട് പറഞ്ഞതിങ്ങനെയായിരുന്നു ‘ ഇന്നല്ലെങ്കില്‍ നാളെ ഞാന്‍ കൊല്ലപ്പെടും. ഏജന്‍സി എന്റെ പിന്നാലെതന്നെയുണ്ട്. വസ്തുതകള്‍ എന്നിലൂടെ പുറത്തുവരുന്നത് അവര്‍ക്ക് പിടിക്കുന്നില്ല ‘ .
ഭരണകൂടവും സംവിധാനങ്ങളും വേട്ട തുടരുമ്പോള്‍ സത്യം തുറന്ന് പറയുന്നവര്‍ക്കും നീതിക്ക് വേണ്ടി പോരാടുന്നവര്‍ക്കും കൊടുക്കേണ്ടി വരുന്നത് സ്വന്തം ജീവനും ജീവിതവുമായിരിക്കുമെന്ന യാഥാര്‍ത്ഥ്യം ഓര്‍മപ്പെടുത്തുകയാണ് ഷാഹിദ് ആസ്മിയുടെ ശഹാദത്ത് ദിനം.

 

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles