Current Date

Search
Close this search box.
Search
Close this search box.

ശബരിമല: സംഘ്പരിവാര്‍ തോറ്റ് പിന്മാറിയതോ..?

നല്ല വിശ്വാസിയാണ് ആദം. അത് കൊണ്ട് തന്നെ പിശാച് അവനെ കണ്ണുവെച്ചിരുന്നു. ആദമിന് കണ്ണും അത്ര നന്നായി കാണില്ലായിരുന്നു. ഒരു ദിവസം പ്രഭാത നമസ്‌കാരത്തിന് ആദം വീട്ടില്‍ നിന്നിറങ്ങി ചെറിയ മഴയും പെയ്തിരുന്നു. ആദം പുറത്തിറങ്ങി. പിശാചു കാലു വെച്ച് വീഴ്ത്തി. ചെളിയില്‍ വീണ ആദം ഇനി പള്ളിയില്‍ പോകില്ലെന്ന് പിശാച് ഉറപ്പിച്ചു. ആദം തളര്‍ന്നില്ല. വസ്ത്രം മാറ്റി വീണ്ടും യാത്ര തുടര്‍ന്ന്. പിശാച് വീണ്ടും വീഴ്ത്തി. ആദം മൂന്നാം തവണയും പള്ളിയിലേക്ക് യാത്ര തുടര്‍ന്നു. മൂന്നാം തവണ പിശാച് ആദമിന്റെ കൈ പിടിച്ചു പള്ളിയില്‍ എത്തിച്ചു. അതിനു കാരണവും പിശാചിന് ഉണ്ടായിരുന്നു. ആദ്യ രണ്ടു തവണ വീണപ്പോള്‍ അവന്റെ പാപങ്ങള്‍ പൊറുക്കപ്പെട്ടിരുന്നു. ഇനിയും തുടര്‍ന്നാല്‍ ആദം പാപമില്ലാത്ത പരിശുദ്ധനായെക്കാം എന്ന് പിശാച് ഭയന്നു പോയി.

വിശ്വാസികള്‍ക്ക് വേണ്ടിയാണ് സംഘ പരിവാര്‍ സമരം ചെയ്തത്. അവസാനം വിശ്വാസികള്‍ കൂടെയില്ലായിരുന്നു എന്നറിഞ്ഞപ്പോള്‍ സമരം നിര്‍ത്തുക മാത്രമാണു ശരണം. സംഘ പരിവാര്‍ സമരത്തിന് ഒരു രാഷ്ട്രീയമുണ്ട് എന്ന് കേരളം തിരിച്ചറിഞ്ഞു എന്നതാണ് അതിലെ പുണ്യം. കേരളത്തിലെ മുഖ്യ ജനസംഖ്യയായ ഹിന്ദുക്കളുടെ വിശ്വാസം സംരക്ഷിക്കാനാണ് അവര്‍ സമരം തുടങ്ങിയത്. വിശ്വാസികള്‍ കൂടെയില്ല എന്ന തിരിച്ചറിവ് വൈകിയാണെങ്കിലും അവര്‍ക്ക് വന്നത് നന്നായി. പരിശുദ്ധമാണ് കേരളക്കാരന്റെ വിശ്വാസം എന്നൊരിക്കല്‍ കൂടി തെളിഞ്ഞു. ഒരുപാട് മനക്കോട്ട കെട്ടിയാണ് സംഘ പരിവാര്‍ മലകയറിയത്. അതിലൂടെ ലഭിക്കുന്ന രാഷ്ട്രീയ നേട്ടം ആര്‍ സ്വപ്നം കണ്ടു. കേരളം ഒരിക്കല്‍ കൂടി അതിന്റെ രാഷ്ട്രീയ പ്രബുദ്ധത കാണിച്ചു തന്നു. ശബരിമല കേരളത്തിലെ അയോധ്യ എന്ന സ്വപ്നം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണു എന്ന് പറയണം. ആദമിനെ പള്ളിയിലേക്ക് കൈപിടിച്ച് കൊണ്ടുപോയപ്പോള്‍ പിശാചിന് ഉണ്ടായ മനസ്സാണ് ശബരിമല വിശ്വാസത്തില്‍ പലര്‍ക്കും എന്ന് പറയാതിരിക്കാന്‍ കഴിയില്ല.

സര്‍ക്കാര്‍ നിലപാട് അന്നും ഇന്നലെയും ഒന്നാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. അത് കൃത്യമാണ് താനും അത് നടപ്പാക്കുന്നതില്‍ വേഗത കൂടിപ്പോയോ എന്നത് മാത്രമാണ് അതിലെ മോശം കാര്യം. സുപ്രീം കോടതിയുടെ മറവില്‍ സര്‍ക്കാര്‍ വിരുദ്ധ സമരം നടത്താന്‍ കഴിയില്ല എന്നത് കൂടി വ്യക്തമായിരിക്കുന്നു. കേരള ജനതയെ പൂര്‍ണമായി വടക്കേ ഇന്ത്യന്‍ മോഡലില്‍ വര്‍ഗീയവല്‍ക്കരിക്കാന്‍ കഴിയില്ല. നാം ഉണ്ടാക്കിയ നവോത്ഥാനം അത്ര മോശമല്ല എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു.

യു ഡി എഫും ഈ സമരം നിര്‍ത്തുന്നതാണ് നല്ലത്. വിശ്വാസി സമൂഹത്തെയാണ് നിങ്ങള്‍ ഉന്നം വെക്കുന്നതെങ്കില്‍ അവര്‍ക്ക് ഈ വിഷയത്തില്‍ താല്പര്യം കുറവാണ്. നിയമസഭ ശബരിമലയില്‍ ഉടക്കി നില്‍ക്കരുത്. അവിടെ മനുഷ്യരുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യട്ടെ. ഭരണപക്ഷത്തെ എതിര്‍ക്കുക എന്നതാണ് എക്കാലത്തെയും പ്രതിപക്ഷ ധര്‍മം എന്ന് പഠിപ്പിക്കപ്പെട്ട രാഷ്ട്രീയമാണ് നമ്മുടേത് എന്ന് പറയണം.

സംഘ പരിവാര്‍ മുറിവേറ്റ പാമ്പാണ്. അവര്‍ പ്രത്യക്ഷ സമരം നിര്‍ത്തി എന്നത് ശരിയാണ്. ഉഗ്രവിഷമുള്ള പാമ്പുകള്‍ ആ മാളത്തിലുണ്ട്. പാമ്പുകള്‍ മാളത്തിലേക്ക് തിരിച്ചു പോയി എന്നത് ആശ്വസിക്കാനുള്ള കാരണമല്ല. മതേതര കേരളം കണ്ണും കാതും തുറന്നിരിക്കണം. മനസ്സില്‍ വിഷം വിറച്ചു ഒരു വിഭാഗം കാത്തിരിക്കുന്നു, വിഷം തെറിപ്പിക്കാന്‍. ആ പണിക്കു ആരും കൂട്ടു നില്‍ക്കരുത് എന്നതാണു നമ്മുടെ ഉപദേശവും. അവര്‍ നിങ്ങളുടെ കൈപിടിക്കാന്‍ വരും. കരുതിയിരിക്കുക അത് നിങ്ങളോടുള്ള സ്‌നേഹം കൊണ്ടല്ല. നിങ്ങളുടെ നാശമാണ് അവരുടെ എന്നത്തേയും ഉന്നം.

Related Articles