Current Date

Search
Close this search box.
Search
Close this search box.

കലാപം സൃഷ്ടിക്കാനുള്ള അവസാനത്തെ അടവുകള്‍

പരീകുട്ടി നല്ല ഭക്തനാണ്. പിശാച് പരീകുട്ടിയെ വഴിതെറ്റിക്കാന്‍ വല്ലാതെ ശ്രമിച്ചു. നിരാശയായിരുന്നു ഫലം. പരീകുട്ടിയുടെ മിട്ടായി കടയുടെ മുന്നില്‍ പിശാച് കാത്തിരുന്നു. അവസരം വരാന്‍. ക്ഷമകെട്ട പിശാച് ജിലേബി പാത്രത്തില്‍ നിന്നും പഞ്ചസാരയെടുത്ത് ചുമരില്‍ തേച്ചു. പെട്ടെന്ന് തന്നെ ഈച്ച വന്നിരുന്നു. ഈച്ചയെ കണ്ടപ്പോള്‍ പല്ലി വന്നു. പല്ലിയെ കണ്ടപ്പോള്‍ പൂച്ച ചാടി. പൂച്ചയെ അടിക്കാന്‍ അടുത്തിരുന്ന പാപ്പച്ചന്‍ വടിയെടുത്തു. പൂച്ച മാറിക്കളഞ്ഞു. അടി കൊണ്ടത് മിട്ടായി ഭരണിയില്‍. പിന്നെ അടി പരീകുട്ടിയും പാപ്പച്ചനും തമ്മില്‍. പിശാച് മനസ്സ് നിറയോളം ചിരിച്ചു.

കേരളം കത്തുന്നത് കാണുന്നില്ല. കാത്തിരിക്കാന്‍ വയ്യ താനും. ഹിന്ദു പേരുള്ള സ്ത്രീ മല ചവിട്ടിയാല്‍ അത് ഹിന്ദുക്കളുടെ മാത്രം വിഷയമാകും. അപ്പോള്‍ അവര്‍ തീരുമാനിച്ചു. കെടക്കട്ടെ ഒരു ഫാത്തിമ തന്നെ. കേരളം കത്തിക്കാണാന്‍ സംഘ പരിവാര്‍ അത്രകണ്ട് ആഗ്രഹിക്കുന്നു. ശബരിമല ഒരു വിഭാഗത്തിന്റെ മത വിഷയമാണ്. അതവരും കോടതിയും തീരുമാനിക്കട്ടെ. അതെങ്ങിനെ ഒരു കലാപമാക്കി മാറ്റാം എന്ന ചിന്തയെ കേരളം പെട്ടെന്ന് മനസ്സിലാക്കി എന്നതാണു കേരളവും മറ്റുള്ളവരും തമ്മിലുള്ള അന്തരം.

കേരളത്തിലെ മത വിശ്വാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന നല്ല ബന്ധമാണ് സംഘ പരിവാരിനു എന്നും തടസ്സം. വടക്കേ ഇന്ത്യ പോലെ ഹിന്ദു പാനിയും മുസ്ലിം പാനിയും കേരളത്തില്‍ വില പോകില്ല എന്നവര്‍ക്കറിയാം. അപ്പോള്‍ അവര്‍ അറിയാവുന്ന രീതി സ്വീകരിക്കുന്നു. സംഘ പരിവാറും ‘so called’ യുകതിവാദികളും ഒന്നിക്കുന്ന ചിലതുണ്ട്. അത് മുസ്ലിം വിരുദ്ധതയാണ്. ഒരേ ഉദ്ദേശത്തില്‍ രണ്ടു പാര്‍ട്ടികള്‍ എന്ന് പറഞ്ഞാലും അത് തെറ്റാവില്ല. ഫാത്തിമ എന്നതു ഒരു പേര്‍ മാത്രമല്ല. അതൊരു നിലപാടിന്റെ പേരാണ്. മുസ്ലിം നമ്മുടെ നാട്ടില്‍ പേരിന്റെ കൂടി വിഷയമാണ്. അപ്പോള്‍ ഒറ്റ കേള്‍വിയില്‍ മുസ്ലിം സ്ത്രീ ശബരിമല അശുദ്ധമാക്കി. കേറിയത് ഫാത്തിമ എന്ന് വരികില്‍ അതൊരു തീയാക്കി മാറ്റാന്‍ സംഘ ബുദ്ധിയും യുക്തി ചിന്തയും ഒന്നിച്ചു എന്ന് വേണം മനസ്സിലാക്കാന്‍.

മദീനയില്‍ യുദ്ധത്തിന്റെ കാര്‍മേഘം ഉരുണ്ടു കൂടി വന്നു. പല വിധ വാര്‍ത്തകളും പറന്നു നടന്നു. ചിലയാളുകള്‍ കിട്ടുന്ന വാര്‍ത്തകള്‍ കയറ്റി അയച്ചു കൊണ്ടിരുന്നു. ഖുര്‍ആന്‍ വിഷയത്തില്‍ ഇടപെട്ടു. ‘വിഷയങ്ങളെ നിങ്ങള്‍ വിവരമുള്ളവരിലേക്ക് എത്തിക്കണം’ എന്നതായിരുന്നു കല്‍പന. സംഘ പരിവാറും എല്ലാ തിന്മയുടെ ശക്തികളും ഒന്നിച്ചു കൈകോര്‍ത്ത കാലത്ത് എല്ലാ മതത്തിലും പെട്ട വിശ്വാസികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. നാമൊന്നു കണ്ണടച്ചാല്‍ ഇവര്‍ കേരളം രക്തപ്പുഴയാക്കും. പിശാച് എന്നും ഉറക്കമൊഴിച്ചു കാത്തിരിക്കുന്നു. പരീകുട്ടിയുടെ ശ്രദ്ധ തെറ്റിക്കാണാന്‍. അതിനിടയില്‍ നടത്തുന്ന പഞ്ചസാര പ്രയോഗങ്ങളാണ് ഫാത്തിമ എന്ന് മനസ്സിലാക്കിയാല്‍ നന്ന്. ഒരു മുസ്ലിമും ശബരിമല കയറില്ല എന്നുറപ്പാണ്. കാരണം മുസ്ലിമായി കയറാന്‍ കഴിയുന്ന സ്ഥലമല്ല ശബരിമല എന്നത് തന്നെ. ശബരിമലയില്‍ വിശ്വാസികള്‍ കയറട്ടെ. അതൊരു ഭക്തിയുടെ വിഷയം മാത്രമാണ്.

 

Related Articles