Current Date

Search
Close this search box.
Search
Close this search box.

സംഘപരിവാറും ശബരിമലയും

റസിയ ഭര്‍ത്താവു അനസിനു കത്തെഴുതി ‘നിങ്ങള്‍ ഇങ്ങോട്ടു പോരീന്ന്്. എത്ര കാലമാ ഇങ്ങിനെ ഒറ്റയ്ക്ക് താമസിക്കുക. ഉള്ളത് കൊണ്ട് നമുക്ക് ജീവിക്കാം ………..’ , കത്ത് കിട്ടിയ അനസ് മടക്ക യാത്രയെ കുറിച്ച് ചിന്തിച്ചു തുടങ്ങി. അങ്ങിനെ ഒരു ദിവസം ബീവിയുടെ ആഗ്രഹപ്രകാരം അവന്‍ നാട്ടില്‍ തിരിച്ചെത്തി. ഭര്‍ത്താവിനെ കണ്ട റസിയ മൂക്കത്തു വിരല്‍ വെച്ച് പറഞ്ഞത്രേ ‘ഞാന്‍ ഒരു തമാശ പറഞ്ഞത് ഇങ്ങള് ഇത്ര വേഗം കാര്യമാക്കിയോ?’

അത് തന്നെയാണ് ആര്‍ എസ് എസിന്റെ വിഷയത്തിലും നടന്നത്. സ്ത്രീ അമ്പല വിഷയത്തില്‍ സംഘത്തിന്റെ നിലപാട് താഴെ പറയുന്നതാണ്.
‘Women must be admitted wherever men are admitted. This is the general stand adopted by RSS. If one thinks that a custom is wrong, it shoud be abandoned. The RSS does not hold the opinion that a custom should be followed just because it has been practised for hundreds of years,’ Joshi clarified. Restriction on entry of women in any temple is ‘unfair’ and managements in the temples doing so should change their mentality, RSS said on Sunday, against the backdrop of some cases highlighted through recent agitations in Maharashtra.

ശബരിമലയിലെ കേസ് കോടതിയില്‍ വന്നിട്ടു കാലമേറെയായി. വിഷയത്തിന്റെ ധാര്‍മിക- മത വിഷയങ്ങള്‍ പഠിക്കാന്‍ സംഘത്തിന് ഒരുപാട് സമയം ലഭിച്ചിരുന്നു. കേസ് കോടതിയില്‍ വരുമ്പോള്‍ കക്ഷി ചേരാനും അവര്‍ക്ക് അവസരം ലഭിച്ചിരുന്നു. വാസ്തവത്തില്‍ സ്ത്രീകള്‍ അമ്പലത്തില്‍ പോകുന്നതിന്റെ മതമല്ല സംഘ പരിവാറിന്റെ വിഷയം. അതിന്റെ രാഷ്ട്രീയമാണ്. കേരള സമൂഹത്തില്‍ കടന്നു കയറാന്‍ പാകത്തിലുള്ള ഒരു വിഷയവും അവര്‍ക്കു ലഭിക്കാറില്ല. സംഘ പരിവാര്‍ ശക്തികള്‍ ഉണ്ടാക്കി കൊണ്ട് വരുന്ന എല്ലാ കുതന്ത്രങ്ങളും ജനം അവഗണിച്ചു പോരുകയായിരുന്നു. എന്ത് കൊണ്ട് പാര്‍ട്ടി മെമ്പര്‍ പോലുമല്ലാത്ത ഒരാളെ സംസ്ഥാന അധ്യക്ഷനാക്കി എന്ന ചോദ്യം അന്നേ പലരും ചോദിച്ചിരുന്നു.

ശബരിമല തെക്കേ ഇന്ത്യയിലെ വലിയ തീര്‍ത്ഥാടന കേന്ദ്രമാണ്. ഹിന്ദുക്കളുടെ വിശ്വാസവുമായി അതിനു അടുത്ത ബന്ധമുണ്ട്. അവിടെ സ്ത്രീകള്‍ കയറണമോ വേണ്ടയോ എന്നത് ഹിന്ദുക്കള്‍ തീരുമാനിക്കണം. അവിടെ പറയപ്പെടുന്നത് പോലെ സ്ത്രീകള്‍ കയറാന്‍ പാടില്ല എന്നാണു നിയമമെങ്കില്‍ അത് പണ്ഡിതര്‍ പറയട്ടെ. സ്ത്രീകളെ അകറ്റി നിര്‍ത്താനുള്ള ഒരു തെളിവും കോടതിയുടെ മുന്നില്‍ വന്നു കാണില്ല. അല്ലെങ്കില്‍ വിധി പറഞ്ഞ ജഡ്ജിയുടെ വിശ്വാസം അങ്ങിനെ ആകില്ല. സുപ്രീം കോടതിക്ക് മതപരമായ വിഷയങ്ങളില്‍ വിധി പറയാന്‍ അവകാശമുണ്ടോ എന്നതാണ് അതിലെ മുഖ്യ വിഷയം.

വളരെ പെട്ടെന്നാണ് ആര്‍ എസ് എസ് അവരുടെ നിലപാട് തിരുത്തിയത്. വിഷയം ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യാന്‍ ഒരു പാട് സമയം കഴിഞ്ഞു പോയിട്ടുണ്ട്. ഇപ്പോഴും ശബരിമലയുടെ കാര്യത്തില്‍ എന്ത് കൊണ്ട് ഒരു അവസാന തീരുമാനം പറയാന്‍ അവര്‍ തയ്യാറാവുന്നില്ല. മറ്റൊരു സംഗതി ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷിയല്ല. ഇത് നിയമ സഭയില്‍ ഉണ്ടാക്കിയ നിയമമല്ല. സുപ്രീം കോടതി വിധികളെ അംഗീകരിക്കുക എന്നതാണ് സര്‍ക്കാര്‍ നടപടി. റിവ്യൂ ഹരജി നല്‍കുക എന്നത് സര്‍ക്കാരിന്റെ വിവേചന അധികാരമാണ്. ശബരിമലയിലെ സ്ത്രീ വിഷയത്തില്‍ കൃത്യമായ നിലപാട് സര്‍ക്കാര്‍ പണ്ട് മുതല്‍ തന്നെ പറഞ്ഞു വരുന്നു. അതിനു അനുകൂലമായ വിധി വന്നാല്‍ നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ ചെയ്യുക.

ഇവിടെ നിലപാടില്ലാത്തതു സംഘ പരിവാറിന് തന്നെ. ഹിന്ദു സമൂഹത്തിന്റെ മൊത്തം കുത്തക ഏറ്റെടുക്കുന്നവര്‍ക്കു വിഷയത്തില്‍ കൃത്യമായ നിലപാടില്ല എന്നത് തന്നെ വിഷയം മതമല്ല അതിലെ രാഷ്ട്രീയമാണ് എന്ന് വരും. ഈ വിഷയത്തില്‍ കേരളം കലക്കണമെന്നു അവര്‍ ആഗ്രഹിക്കുന്നു. പക്ഷെ ഹിന്ദു സമൂഹം അവരെ മാറ്റി നിര്‍ത്തും എന്നത് തന്നെയാണ് നമ്മുടെ കണ്ടെത്തല്‍.

അവസാനം കറങ്ങി തിരിഞ്ഞു ഇന്ന് സംഘം ഇങ്ങിനെ പറയുന്നു.
In the case of Sabarimala Devasthanam, it is an issue of a local temple tradition and faith to which sentiments of millions of devotees, including women, are attached. These sentiments of the devotees cannot be ignored while considering the judgement,’ RSS General Secretary Suresh Bhaiyyaji Joshi said in a statement.

ഈ പറയുന്ന സ്ത്രീകളും കുട്ടികളും ഭക്തരും ഇന്ന് പൊട്ടി മുളച്ചതല്ല എന്ന് കൂടി പറയാതിരിക്കാന്‍ കഴിയില്ല. തന്റെ വാക്കില്‍ പിന്നെ റസിയ ദുഖിച്ചു. ഇപ്പോള്‍ ആര്‍ എസ് എസും.

Related Articles