Current Date

Search
Close this search box.
Search
Close this search box.

തൊലി കറുത്ത വികസനം

ഒരു കറുത്തവന്‍ കൂടി അമേരിക്കയില്‍ പോലീസിനാല്‍ കൊല്ലപ്പെട്ടു. ഇപ്രാവശ്യം ഭക്ഷണ ശാലയുടെ മുന്നില്‍ കാര്‍ നിര്‍ത്തി ഉറങ്ങിയ ഒരാളെയാണ് പോലീസ് വെടിവെച്ചു കൊന്നത്. ആഫ്രോ അമേരിക്കൻ വംശജനായ റഷാർഡ് ബ്രൂക്ക്സ് (27) ആണ് അറ്റ്ലാൻറയിൽ പൊലീസിെൻറ വെടിയേറ്റ് മരിച്ചത്. പോലീസുകാരെ ഡ്യൂട്ടിയില്‍ നിന്നും പുറത്താക്കി എന്നാണു വിവരം. വിഷയത്തിന്റെ പേരില്‍ അറ്റ്ലാൻറ പോലീസ് മേധാവി സ്ഥാനം രാജി വെച്ചിട്ടുണ്ട്.

മറ്റൊരു കറുത്ത വര്‍ഗക്കാരനെ പോലീസ് കഴുത്തില്‍ മുട്ടുകാല്‍ കയറ്റി വെച്ച് കൊന്ന സംഭവത്തിന്റെ പേരിലുള്ള പ്രതിഷേധം ഇപ്പോഴും അമേരിക്കയില്‍ സജീവമാണ്. അറ്റ്‌ലാന്റിക് സമുദ്രം കടന്നു യുറോപ്പിലും ഇപ്പോള്‍ പ്രതിഷേധം നടന്നു കൊണ്ടിരിക്കുന്നു. അപ്പോള്‍ തന്നെയാണ് പോലീസ് മറ്റൊരു കൊലക്ക് കൂടി മുതിരുന്നത്. കൊല്ലപ്പെട്ടയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്നാണു പോലീസ് ഭാഷ്യം. പോലീസും കൊല്ലപ്പെട്ടയാലും തമ്മിലുള്ള സംഘട്ടനത്തിന്റെ വിഡിയോയും പുറത്തു വിട്ടിട്ടുണ്ട്. അറസ്റ്റു ചെയ്യാന്‍ സമ്മതിക്കാതെ പോലീസുമായി എതിരിട്ടു എന്നതും ഒരു കാരണമായി പറയുന്നു.

Also read: കുട്ടികൾക്ക് ലൈംഗീകവിദ്യാഭ്യാസം ആവശ്യമോ?

തോക്കും അത് ഉപയോഗിച്ചുള്ള കൊലയും അമേരിക്കയില്‍ ഒരു പുതുമയുള്ള കാര്യമല്ല. അത് പോലെ വംശീയതയുടെ പേരിലുള്ള അടിച്ചമര്‍ത്തലും ഒരു പുതിയ കാര്യമല്ല. കാലങ്ങളായി അമേരിക്കന്‍ ഭൂമിയില്‍ ജീവിച്ചിരുന്നവരെ കൊന്നൊടുക്കിയും ഇല്ലതാക്കിയുമാണ് യുറോപ്പ്യന്‍ അധിനിവേശത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടിഷ് കോളനിവാഴ്ചയുടെ കീഴില്‍ മൂന്ന് ലക്ഷത്തോളം കറുത്ത വര്‍ഗക്കാരെ അടിമകളാക്കി വെച്ചിരുന്നു എന്ന് ചരിത്രം പറയുന്നു. 1776 ലാണ് ഇന്നത്തെ രീതിയിലുള്ള ആധുനിക ആമേരിക്ക പിറക്കുന്നത്‌. അപ്പോഴും കറുത്ത വര്‍ഗക്കാര്‍ക്ക് നിയമ പരമായ അവകാശങ്ങള്‍ അനുവദിച്ചു കിട്ടാന്‍ പിന്നെയും ഒരു നൂറ്റാണ്ടു കാത്തിരിക്കേണ്ടി വന്നു. ഒടുവില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ അബ്രഹാം ലിങ്കനാണ് ഈ കിരാത നടപടിക്ക് പൂര്‍ണമായ വിരാമം കുറിച്ചത്.

ജനസംഖ്യയുടെ പതിനഞ്ചു ശതമാനത്തില്‍ താഴെയാണ് അവിടുത്തെ കറുത്ത വര്‍ഗക്കാര്‍ എന്നിരിക്കലും അവിടെ അറസ്റ്റ് ചെയ്യപ്പെടുന്നവരില്‍ പകുതിയോളം ഇവരാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ കറുത്തവരെ നിയമപരമായ അമേരിക്കന്‍ പൌരന്മായി അംഗീകരിചെങ്കിലും അമേരിക്കന്‍ സമൂഹത്തിലെ വംശീയത മനസ്സ് ഇന്നും കുറഞ്ഞിട്ടില്ല. കറുത്തവരും കറുത്ത വര്‍ഗക്കാരുടെ പള്ളികളില്‍ കടന്നു വെടിവെപ്പ് നടത്തിയ സംഭവങ്ങള്‍ അമേരിക്കന്‍ വംശീയ മനസ്സിന്റെ ആഴം മനസ്സിലാക്കാന്‍ ഉപകരിക്കും. അമേരിക്കന്‍ ഭരണ ഘടന പ്രകാരം വ്യക്തി സ്വാതന്ത്രത്തിനു വളരെ വലിയ സ്ഥാനമാണെങ്കിലും വിവേചനത്തിന്റെയും വംശീയതയുടെയും കാര്യത്തില്‍ അമേരിക്കന്‍ മണ്ണ് ഇന്നും വളക്കൂരുള്ളത് തന്നെയാണ്.

അമേരിക്കയിലെ കലാപം കടല്‍ കടന്നു യുരോപ്പിലെക്കും വ്യാപിച്ചിരിക്കുന്നു. അവിടെ പ്രതിമകളെ പോലും അത് ബാധിച്ചിട്ടുണ്ട്. ഈ പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ തീവ്ര വലതു പക്ഷ വിഭാഗവും രംഗത്ത്‌ വന്നു എന്നത് സ്ഥിതി കൂടുതല്‍ രൂക്ഷമാക്കി. പല യോറോപ്യന്‍ സര്‍ക്കാരുകളും ഇത്തരം നിലപാടുകളെ ശക്തമായി തന്നെ നേരിടാന്‍ തീരുമാനിച്ചിരിക്കുന്നു.

Also read: മര്‍ഹൂം കെ. കെ. അബ്ദുല്ല സാഹിബിനെ ഓര്‍ക്കുമ്പോള്‍

ദൈവം നല്‍കിയ തൊലിയുടെ വര്‍ണത്തിന്റെ പേരില്‍ അമേരിക്കയില്‍ നടക്കുന്ന അതിക്രമങ്ങള്‍ ചിന്തിക്കുന്ന മനുഷ്യര്‍ക്ക്‌ പ്രചോദനമാണ്. ഭൗതിക സാഹചരങ്ങളുടെ വളര്‍ച്ചയെ നാം പുരോഗതി എന്നും വികസനം എന്നും വിളിക്കുന്നു. അതെ സമയം അവരുടെ അധമ മനസ്സിനെ നാം കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയുന്ന മാനസിക അവസ്ഥയിലേക്ക് ഒരു ജനത വളരാത്ത കാലത്തോളം നമുക്കതിനെ പുരോഗതി എന്ന് വിളിക്കാന്‍ കഴിയില്ല. അമേരിക്കന്‍ പോലീസ് നിരന്തരമായി കറുത്തവരോട് ചെയ്തു കൊണ്ടിരിക്കുന്ന ക്രൂരത കേവലം യാദൃശ്ചികമായി ഉണ്ടാകുന്നതല്ല എന്ന് വേണം മനസ്സിലാക്കാന്‍. വെളുത്തവന്റെ മനസ്സില്‍ നൂറ്റാണ്ടുകളായി കെട്ടികിടക്കുന്ന ക്രൂരതകള്‍ സമയം കിട്ടുമ്പോള്‍ പുറത്തു വരുന്നു എന്ന് കരുതാനാണ്‌ ന്യായം കൂടതല്‍.

ഒരിക്കല്‍ തങ്ങളുടെ അടിമകളായിരുന്നവരെ തുല്യ പ്രജകളായി കാണാന്‍ ഒരു പക്ഷെ വെളുത്ത മനസ്സുകളിലെ കറുപ്പ് സമ്മതിച്ചെന്നു വരില്ല. അതെ സമയം നാട്ടിലെ കുഴപ്പങ്ങളില്‍ മുഖ്യ സ്ഥാനം കറുത്തവര്‍ക്കാണ് എന്ന്തിന്റെ സത്യാവസ്ഥ ഇനിയും ഉറപ്പിച്ചിട്ടു വേണം. എല്ലാ വെളുത്തവരും ഈ മനസ്ഥിതി വെച്ച് പുലര്‍ത്തുന്നവരാണ് എന്ന അഭിപ്രായം നമുക്കില്ല. ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ വെളുത്തവരുടെ സാനിധ്യവും നാം കാണുന്നു. അതെ സമയം ഇത്തരം നീച നിലപാടുകളെ ന്യായീകരിക്കുന്ന ഭരണകൂടമാണ്‌ നാട്ടില്‍ നിലനില്‍ക്കുന്നതു എന്നതാണ് ഇപ്പോള്‍ അമേരിക്കന്‍ ജനതയുടെ ശാപം.

ഫാസിസ്റ്റ് ഭരണ കൂടം ഇന്ത്യയില്‍ വന്നപ്പോള്‍ വംശീയത തലപൊക്കിയത് പോലെ അമേരിക്കയിലും സാഹചര്യം ഉണ്ടായി എന്ന് മാത്രം.

Related Articles