Current Date

Search
Close this search box.
Search
Close this search box.

ഓര്‍മിക്കാന്‍ ഒരു രാത്രിയില്‍ ഖത്തറിന്റെ ദേശീയ ദിനാഘോഷം

ഓര്‍മിക്കാന്‍ ഒരു രാത്രി എന്ന് നാമകരണം ചെയ്ത അതിമനോഹരമായ വിശ്വകാല്‍പന്തുത്സവ സമാപന ചടങ്ങ് നഷ്ടപ്പെടുത്താതിരിക്കാന്‍ വേണ്ട മുന്‍ കരുതലുകളെടുക്കാന്‍ ഔദ്യോഗിക വൃത്തങ്ങള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.63 മത്സരങ്ങള്‍ക്കും ഒരു മാസത്തെ ഫുട്‌ബോള്‍ ആഘോഷങ്ങള്‍ക്കും ശേഷം അര്‍ജന്റീനയും ഫ്രാന്‍സും 2022 ലെ ഫിഫ ലോകകപ്പിന്റെ അന്തിമ പോരാട്ടം നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി.ഐക്കണിക് സ്‌റ്റേഡിയത്തില്‍ 88,000 കാണികളെയാണ് അവസാന പോരാട്ടത്തില്‍ പ്രതീക്ഷിക്കുന്നത്. സമൂഹങ്ങളിലെ വ്യത്യാസങ്ങള്‍ക്കപ്പുറം പരസ്പരം അറിയാനും അറിയിക്കാനും ആഹ്വാനം ചെയ്ത ലോകകപ്പ് ഉദ്ഘാടനം പോലെ തന്നെ സമാപനവും സവിശേഷമായിരിക്കും.സമാപന പരിപാടിയില്‍ ലോകത്തെ സര്‍ഗാത്മകമായി ഒന്നിപ്പിക്കുന്നതിനുള്ള കാല്‍പന്തിന്റെ മാസ്മരികമായ ശക്തിയെ അടയാളപ്പെടുത്തും.

ദിശതെറ്റിയൊഴുകുന്നവര്‍ എന്ന് ആരോപിക്കപ്പെട്ട ഒരു രാജ്യം ലോകത്തിനു തന്നെ ദിശകാണിച്ചു കൊണ്ട് വിളക്കും വെളിച്ചവുമായി ഉയര്‍ന്നു നില്‍ക്കുന്നതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ദേശീയ ദിനം ആഘോഷിക്കുന്നു എന്നതായിരിക്കണം 2022 ഡിസംബര്‍ 18 ലെ ഖത്തര്‍ ദേശീയ ദിനത്തിന്റെ സവിശേഷത.മധ്യേഷ്യയില്‍ എന്നല്ല ലോകം മുഴുവന്‍ ഒരു രാഷ്ട്രീയാര്‍ബുദമായി മാറിയ വംശമെറിയന്മാരുടെ അതി നിഗൂഢമായ കരുനീക്കങ്ങളിലൊറ്റപ്പെടുത്തപ്പെട്ട ഒരു രാജ്യം, സകല പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും സര്‍ഗാത്മകമായി നേരിട്ടതിന്റെ വീരോചിതമായ കഥയാണ് ഖത്തര്‍ ലോകത്തിനു നല്‍കുന്നത്. ഉണര്‍വ്വും ഉന്മേഷവും പ്രചോദനവും ഒക്കെ ലഭിക്കുന്ന ആയിരം ക്ലാസ്സുകളേക്കാള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ ഖത്തറിന്റെ ചരിത്രം മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ മാത്രം മതിയാകും.

ശത്രുക്കളുടെ ഓരോ അസത്രത്തിനും പ്രതികരിക്കുകയായിരുന്നില്ല.മറിച്ച് ഭരണാധികാരിയും ഭരണീയരും അസാമാന്യമായ സംയമനവും ക്ഷമയും പാലിക്കുകയായിരുന്നു. ഒപ്പം ദീർഘവീക്ഷണത്തോടെയുള്ള ചുവടുവെപ്പുകളും വികസനപദ്ധതികളുടെ ആവിഷ്‌കാരങ്ങളും വിശാലമായ വിഭാവനകളോടെ പടുത്തുയർത്തുന്നതിൽ ജാഗ്രത പുലർത്തുകയുമായിരുന്നു.

പാശ്ചാത്യ പൗരസ്ത്യ സയണിസ്റ്റ് ലോബികൾ ആസൂത്രിതമായി നടത്തിക്കൊണ്ടേയിരുന്ന ആരോപണങ്ങളുടെ മുഖം മൂടികൾ അഴിഞ്ഞു വീഴുമെന്ന ആശങ്കയായിരിക്കണം വിശ്വകാൽപന്തുത്സവ വേദിയായി തെരഞ്ഞെടുക്കപ്പെട്ട ഖത്തറിനെതിരെ രാപകലില്ലാതെ ആരോപണങ്ങളുടെ ശരമെയ്ത്തിന് തുടക്കമിട്ടത്. സ്വന്തക്കാരും ബന്ധുക്കാരും അയൽക്കാരും വരെ ഈ വിഷമാരിയ്ക്ക് കുടപിടിക്കുവോളം തന്ത്രപരമായിരുന്നു ശത്രുക്കളുടെ ആസൂത്രണങ്ങൾ.പക്ഷെ സകല ചുവടുവെപ്പുകളും പിഴച്ചു.അവർ തന്ത്രം പ്രയോഗിച്ചു.ദൈവവും തന്ത്രം പ്രയോഗിച്ചു. എന്ന വിശുദ്ധ വചനം പോലെ കാര്യങ്ങൾ മാറിമറിഞ്ഞു.

ഫിഫ വേൾഡ് കപ്പ് 2022 ആതിഥേയത്വത്തിന് പരിഗണിക്കപ്പെട്ടതിനു ശേഷം,ശത്രുക്കൾ വർഷങ്ങളായി നടത്തുന്ന ചിട്ടയായ കുപ്രചാരണങ്ങളിലൊന്നും ചെവികൊടുക്കാതെ സമീപനത്തിന്റെ അത്ഭുതകരമായ മാതൃക ഖത്തർ പ്രകാശിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒരു അറബ്, ഇസ്ലാമിക രാജ്യം ലോകത്തിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള കാൽ പന്ത് ഇനത്തിൽ മത്സരം സംഘടിപ്പിക്കുന്നതിൽ വിയോജിപ്പും വിമർശനവും ചൊരിഞ്ഞവർക്ക്, കഠിനാധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും നിരന്തര പ്രയത്‌നത്തിലൂടെയും ലോകത്തെ ഞെട്ടിപ്പിച്ചു കൊണ്ട് പ്രവർത്തന നിരതമായാണ് ഖത്തർ മറുപടി നൽകിയത്.ശത്രുക്കൾ മെനഞ്ഞ സകല നുണക്കോട്ടകളും മിഥ്യയായിരുന്നു എന്നു അവർ തന്നെ സാക്ഷ്യം വഹിക്കാൻ നിർബന്ധിതരായ കഥ സമാനകളില്ലാത്തതത്രെ.

ഫിഫ ലോകകപ്പ് ഖത്തർ 2022 ന്റെ അതിഗംഭീര സമാരംഭം മുതൽ,അന്തരാഷ്ട്ര തലത്തിൽ ഒട്ടേറെ അരങ്ങുകൾ ഇനിയും ഖത്തറിന്റെ മണ്ണിൽ വരാനിരിക്കുന്നു. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടത്തിയ വിശ്വ കാൽപന്തുത്സവ ഉദ്ഘാടന ചടങ്ങ് ഇതുവരെ കാണാത്ത ദൃശ്യ വിസ്മയങ്ങളാൽ വ്യത്യസ്തമായിരുന്നു. താൽക്കാലികമായ ആഘോഷ വിസ്മയങ്ങൾ എന്നതിലുപരി ബുദ്ധിയോട് സംവദിക്കുന്ന ആശയവിനിമയം നടന്ന ആദ്യത്തെ ലോക കാൽപന്തുത്സവം എന്ന നിലക്കും ഈ മാഹമേള ചരിത്രത്തിൽ ഇടം പിടിച്ചു കഴിഞ്ഞു.

ഖത്തർ ലോക കാൽപന്തുത്സവ പാഠങ്ങളിൽ അടിവരയിടുന്ന ചില കാര്യങ്ങൾ:-
മധ്യേഷ്യൻ വർത്തമാനങ്ങളെന്ന പേരിൽ പാശ്ചാത്യ മാധ്യമങ്ങൾ പ്രസരിപ്പിക്കുന്ന വാർത്തകൾ സിംഹഭാഗവും വിശ്വസിനീയമല്ല എന്ന് കളിയാരാധാകർക്ക് മനസ്സിലായി.മദ്യം നാശങ്ങളുടെ താക്കോൽ എന്ന ശിക്ഷണം അക്ഷരാർഥത്തിൽ ഗ്രഹിക്കാൻ ലോകത്തിന് – പാശ്ചാത്യർക്ക് സാധിച്ചു. ലക്ഷങ്ങൾ പങ്കെടുക്കുന്ന പരിപാടികളുടെ സമാധാനപൂർണ്ണമായ പാലനം ആയാസ രഹിതമാക്കുന്നതിൽ ലഹരി നിയന്ത്രണം വലിയ പങ്കുവഹിക്കുന്നു എന്ന യാഥാർഥ്യവും ലോകത്തിന് ബോധ്യമാകുന്നുണ്ടത്രെ. സ്ത്രീകൾക്ക് വേണ്ടി ഘോരഘോരം ഗർജ്ജിക്കുന്ന സമൂഹത്തിലുള്ളതിനെക്കാൾ അവർക്ക് സൈ്വര്യവും സുഖവും സമാധാനവും നൽകുന്നത് ഇത്തരം ഗർജ്ജനങ്ങൾക്ക് വിധേയാരാക്കപ്പെടുന്ന രാജ്യങ്ങളിലും സമൂഹങ്ങളിലുമാണത്രെ. നിരീക്ഷണ വിധേയരാണെന്ന ബോധമുള്ള ജനതയുടെ സംസ്‌ക്കാരം അനുഭവിച്ചറിയേണ്ടതാണെന്നും ബോധ്യമാകുന്നുണ്ടത്രെ.

ചുരുക്കി പറഞ്ഞാൽ ഖത്തർ ഒരു ഉത്തേജക പാഠമാണ്. സകല ജനസമൂഹങ്ങൾക്കും വഴിയും വഴികാട്ടിയുമാകാൻ സാധിക്കുമാറാകട്ടെ എന്നാശിക്കുന്നു ആശംസിക്കുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles