Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ലോകകപ്പ്: നിങ്ങള്‍ക്ക് അറിയേണ്ടതെല്ലാം

പശ്ചിമേഷ്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന 2022 ഖത്തര്‍ ലോകകപ്പിന് ഇനി കൃത്യം ഒരു വര്‍ഷം. ഇതിന്റെ കൗണ്ട് ഡൗണിന് കഴിഞ്ഞ ദിവസം ഔദ്യോഗികമായി തുടക്കമായിരിക്കുകയാണ്. 2010ലാണ് ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ച് ഫിഫയുടെ പ്രഖ്യാപനമുണ്ടായത്. 2022 നവംബര്‍ 18നാണ് അല്‍ ഖോറിലെ അല്‍ ബെയ്ത് സ്‌റ്റേഡിയത്തില്‍ ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് തിരി തെളിയുക. തലസ്ഥാനമായ ദോഹയുടെ വടക്കാണീ സ്‌റ്റേഡിയം.

ടൂര്‍ണമെന്റ് തീയതി ?

അടുത്ത വര്‍ഷം നവംബര്‍ 21നാണ് കിക്കോഫ്. അതേ വര്‍ഷം ഡിസംബര്‍ 22നാണ് ഫൈനല്‍. അന്ന് തന്നെയാണ് ഖത്തര്‍ ദേശീയ ദിനവും എന്ന പ്രത്യേകതയുമുണ്ട്.

ഏതൊക്കെ ടീം ആണ് ലോകകപ്പിന് യോഗ്യത നേടിയത് ?

ആതിഥേയരായ ഖത്തര്‍ അടക്കം ഇതുവരെയായി 13 ടീമുകളാണ് യോഗ്യത നേടിയത്.
അര്‍ജന്റീന
ബെല്‍ജിയം
ബ്രസീല്‍
ക്രൊയേഷ്യ
ഡെന്‍മാര്‍ക്ക്
ഇംഗ്ലണ്ട്
ഫ്രാന്‍സ്
ജര്‍മനി
നെതര്‍ലാന്റ്‌സ്
ഖത്തര്‍
സെര്‍ബിയ
സ്‌പെയ്ന്‍
സ്വിറ്റ്‌സര്‍ലാന്റ്

ടൂര്‍ണമെന്റ് നറുക്കെടുപ്പ് എപ്പോള്‍ ?

2022 ഏപ്രില്‍ ഒന്നിനാണ് പ്രധാന റൗണ്ട് മത്സരങ്ങളുടെ നറുക്കെടുപ്പ് നടക്കുക. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വെച്ച് നടക്കുന്ന നറുക്കെടുപ്പില്‍ 32 ടീമുകളെ എട്ട് ഗ്രൂപ്പുകളാക്കി തിരിക്കും.

എത്ര സ്റ്റേഡിയങ്ങള്‍ സജ്ജമായി ?

എട്ട് സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ഇതില്‍ അഞ്ച് സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനം ഇതിനകം നടന്നു. നവംബര്‍ 30ന് ആരംഭിക്കുന്ന അറബ് കപ്പ് കിക്കോഫോടെ രണ്ട് സ്‌റ്റേഡിയങ്ങള്‍ കൂടി തുറന്ന് നല്‍കും. ഏറ്റവും അവസാനമായി ഫൈനല്‍ നടക്കുന്ന ലുസൈല്‍ സ്റ്റേഡിയം അടുത്ത വര്‍ഷമാണ് തുറന്ന് നല്‍കുക.

ലോകകപ്പ് വേദി ഖത്തറിന് നല്‍കിയപ്പോള്‍ നേരിട്ട പ്രശ്‌നങ്ങള്‍ ?

ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഖത്തറിന് നല്‍കിയതിന് പിന്നാലെ ലേലപ്രക്രിയയില്‍ കൈക്കൂലി, അഴിമതി നടന്നുവെന്ന് ഖത്തറിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സാധാരണ നടക്കുന്ന സമയത്ത് ഖത്തറില്‍ ഉയര്‍ന്ന ചൂട് ആയതിനാല്‍ മത്സരങ്ങള്‍ നവംബര്‍, ഡിസംബര്‍ മാസത്തിലേക്ക് മാറ്റേണ്ടി വന്നതും ഇത് ലീഗ് ടൂര്‍ണമെന്റുകള്‍ മാറ്റാന്‍ നിര്‍ബന്ധിതരായി എന്നതും എതിര്‍പ്പിന് ഇടയാക്കിയിരുന്നു.

അടുത്തിടെ, ടൂര്‍ണമെന്റിനായി എത്തുന്ന ആരാധകരുടെ എണ്ണത്തിനനുസരിച്ച് ഹോട്ടല്‍ താമസസൗകര്യത്തിന്റെ അഭാവത്തെക്കുറിച്ചുള്ള ആശങ്കകളും ഉയര്‍ന്നുവന്നിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികളോടുള്ള ഖത്തറിന്റെ പെരുമാറ്റവും മനുഷ്യാവകാശ ലംഘനങ്ങളും ടൂര്‍ണമെന്റിന്റെ ആതിഥേയത്വം ലഭിച്ചതു മുതല്‍ ചര്‍ച്ചയില്‍ വന്നിരുന്നു.

ഏതെങ്കിലും ടീം ടൂര്‍ണമെന്റ് ബഹിഷ്‌കരിച്ചിട്ടുണ്ടോ ?

ഈ വര്‍ഷമാദ്യം നെതര്‍ലാന്റ്, നോര്‍വേ, ഡെന്‍മാര്‍ക്ക്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ കുടിയേറ്റ തൊഴിലാളികളോടുള്ള ഖത്തറിന്റെ പെരുമാറ്റത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ആരും ബഹിഷ്‌കരണ ഭീഷണി ഉയര്‍ത്തിയിട്ടില്ല.

ഖത്തറിലെ നിലവിലെ കോവിഡിന്റെ അവസ്ഥ എന്താണ് ?

കോവിഡ് 19 ആരംഭിച്ച സമയം മുതല്‍ ഖത്തറില്‍ ഇതുവരെയായി രണ്ടര ലക്ഷം കേസുകളും 611 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ കര്‍ശനമായ ആരോഗ്യ-സുരക്ഷാ നടപടികള്‍, വാക്‌സിനുകളുടെ ലഭ്യത, വര്‍ദ്ധിച്ച പരിശോധന എന്നിവ മൂലം കോവിഡ് കേസുകള്‍ വളരെ ഗണ്യമായി കുറഞ്ഞുവെന്ന് ഉറപ്പാക്കി. നിലവില്‍, പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ ശരാശരി എണ്ണം 150ല്‍ താഴെയാണ്.

ലോകകപ്പിന് എത്തുന്ന ആരാധകര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആവശ്യമുണ്ടോ?

അതെ, പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്ത വ്യക്തികളെ മാത്രമേ ഖത്തര്‍ ലോകകപ്പ് വീക്ഷിക്കാന്‍ അനുവദിക്കൂ.

ലോകകപ്പ് സമയത്ത് കാലാവസ്ഥ എങ്ങനെയായിരിക്കും?

നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ശരാശരി താപനില പരിധി 15C-24C BWv (59F-79F)

ഖത്തറില്‍ മദ്യം ലഭിക്കുമോ ?

ടൂര്‍ണമെന്റ് കാലയളവില്‍ ഫാന്‍ സോണുകളിലും ഹോസ്പിറ്റാലിറ്റി ലൊക്കേഷനുകളിലും മദ്യം ലഭ്യമാകും. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ സംഘാടകര്‍ ടൂര്‍ണമെന്റ് സമയത്ത് പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അവലംബം: അല്‍ജസീറ

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/KcaSUOBtFi97cUjnUYXVVV

Related Articles