Columns

സയ്യിദ് മൗദൂദിയുടെ “ഖാദിയാനി മസ്അല”

അബുദാബിയിലെ ആ സൈറ്റിൽ എത്തുന്നത് വരെ മീർ ആലം അവിടുത്തെ മത പണ്ഡിതനായി വിലസുകയായിരുന്നു. ഒരിക്കൽ അദ്ദേഹവുമായി സംസാരിക്കാൻ ഇടവന്നു. അപ്പോഴാണ് കാര്യം മനസ്സിലായത്. അദ്ദേഹം ഖാദിയാനി മതക്കാരനാണെന്നു. ആ വിവരം ഞാൻ ആളുകളോട് പറയുകയും ചെയ്തു. ” എന്നെ കാഫിറാക്കി എന്ന പേരിൽ അദ്ദേഹം ഓഫിസിൽ ഒരു പരാതിയും നൽകി എന്നാണ് എന്റെ അറിവ്. സൈറ്റിലെ പലരും എന്നോട് വിശദീകരണം ചോദിച്ചു. ഒരു ദിവസം ഞാൻ അവരെ ഒരുമിച്ചു കൂട്ടി. അവരോടു ചോദിച്ചു ” മുഹമ്മ്ദ് നബിയെ കുറിച്ച് നിങ്ങളുടെ നിലപാടെന്താണ്?”. അവർ പറഞ്ഞു ” മുഹമ്മദ് നബി അവസാന പ്രവാചകനാണ്”. ” എങ്കിൽ മീർ ആലത്തിന്റെ കണക്കിൽ അതിനു ശേഷവും പ്രവാചകനുണ്ട്. അതാണ് മിർസാ ഗുലാം അഹമ്മദ്” . എന്റെ നിലപാടിനെ അംഗീരിക്കാൻ അവർക്കു ഒട്ടും താമസം വേണ്ടി വന്നില്ല.

ഖാദിയാനികൾ ഇസ്‌ലാമിന്റെ പേരിൽ വരുന്നത് മാത്രമാണ് നമ്മുടെ വിഷയം. മുസ്ലിംകളിലെ അവാന്തര വിഭാഗം എന്ന് മുസ്ലിംകൾ അവരെ അംഗീകരിക്കുന്നില്ല. കാരണം മുസ്ലിംകളുടെ വിശ്വാസ പ്രമാണത്തിൽ തന്നെ അവർ ഭിന്നമാണ് എന്നതു തന്നെ. അത് തന്നെയാണ് പാകിസ്താനിലും നടന്നത്. ഇസ്ലാമിന്റെ പേരിൽ രൂപം കൊണ്ട രാജ്യം. അവിടെ അന്നും ഇന്നും അമുസ്ലിംകളും പ്രജകളായിട്ടുണ്ട്. ഇസ്‌ലാമിക രാജ്യത്തു അമുസ്ലിം പ്രജാ എന്നത് പാടില്ലാത്ത കാര്യമല്ല. ഈ ലോകത്തു ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. എല്ലാ മനുഷ്യരുടെയും മാനുഷിക അവകാശങ്ങൾ അംഗീകരിക്കപ്പെടണം. അതെ സമയം തെറ്റായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തെ കബളിപ്പിക്കാൻ ശ്രമിക്കുമ്പോൾ അത് തുറന്നു കാട്ടുകയും വേണം.

Also read: ഹോളോകോസ്റ്റിനു കാരണക്കാർ ഫലസ്തീനികളല്ല!

ഹദീസ് നിഷേധികൾ ഖാദിയാനികൾ നിർമ്മിത വാദികൾ എന്നിവർക്ക് താൻ ജീവിക്കുന്ന കാലത്തെ ഏറ്റവും വലിയ തടസ്സം സയ്യിദ് മൗദൂദി തന്നെ. ഈ വിഷയത്തിൽ അദ്ദേഹം രചിച്ച അനവധി ഗ്രന്തങ്ങൾ നമ്മുടെ മുന്നിലുണ്ട്. അത് കൊണ്ട് തന്നെ ഇസ്ലാം വിരുദ്ധ ശക്തികളുടെ എന്നത്തേയും ഇരയാണ് സയ്യിദ് മൗദൂദി. സയ്യിദ് മൗദൂദി തന്റെ നിയലപാടുകൾ ഇസ്‌ലാമിന്റെ പ്രതലത്തിൽ നിന്നാണ് പറഞ്ഞത്. അതിൽ യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്ന പണ്ഡിതരുണ്ട്. ഇസ്‌ലാമിക ലോകത്തു പ്രവാചകൻ ഒഴികെ മറ്റാരെയും ആരും പൂർണമായി അംഗീകരിച്ചിട്ടില്ല. ചോദ്യം ചെയ്യപ്പെടാതെ അംഗീകരിക്കപ്പെടേണ്ട വാക്കുകൾ പ്രവാചകന്റേതു മാത്രമാണ് എന്ന് മുസ്ലിംകൾ വിശ്വസിക്കുന്നു. സ്വന്തം അധ്യാപകരോട് വിയോജിപ്പ് പ്രകടിപ്പിച്ചാണ് ഇസ്ലാമിലെ ആദ്യ കാല ചിന്തകൾ രൂപം കൊണ്ടത്, അത് കൊണ്ട് തന്നെ ചിന്തയും അഭിപ്രായവും ഇസ്ലാമിൽ ഒരു തെറ്റല്ല. പക്ഷെ അതിനു പ്രമാണങ്ങളുടെ അടിത്തറ വേണമെന്ന് മാത്രം.

നമ്മുടെ നാട്ടിലെ വിഷയവും സയ്യിദ് മൗദൂദിക്ക് പങ്കുണ്ടെന്നു പറയപ്പെടുന്ന ഖാദിയാനി വിഷയവും ഏതു രീതിയിലാണ് യോജിക്കുക?. ഞാനിപ്പോഴും പറയുന്നു ഈ വിഷയത്തിൽ വിമർശകർ സയ്യിദ് മൗദൂദിയുടെ തന്നെ ” ഖാദിയാനി മസ്അല” വായിച്ചില്ല എന്നുറപ്പാണ്. സംഘ പരിവാർ വാദിക്കുന്നത് മുസ്ലിംകൾക്ക്  ന്യൂനപക്ഷ പദവി നൽകണം എന്നല്ല. മുസ്ലിം ആയാൽ പൗരത്വം തന്നെ ഇല്ലാതാവും എന്ന രീതിയിലാണ്. അല്ലെങ്കിൽ പൗരത്വത്തിനു മതം കാരണമാകുന്നു. അതെ സമയം പാകിസ്ഥാൻ ആവശ്യപ്പെട്ടത് അവരെ മത ന്യൂനപക്ഷമായി കണക്കാക്കണം എന്നാണ്. കാരണം അവരെ ഇസ്‌ലാമിന്റെ പേരിൽ രേഖപ്പെടുത്തുന്നത് ഇസ്ലാമിനോട് ചെയ്യുന്ന വലിയ ക്രൂരതയാണ്. ഇന്ത്യയിൽ ഒരു പാട് മതങ്ങളുണ്ട്. ഓരോന്നിനും സ്വതന്ത്രമായ അസ്തിത്വമുണ്ട്. ആ അസ്തിത്വം അംഗീകരിക്കണം എന്നത് എങ്ങിനെ തെറ്റായി മാറും.

മുനീർ കമ്മീഷന് എതിരെ എന്ത് കൊണ്ട് മൗദൂദി പ്രതികരിച്ചില്ല എന്നതാണ് അടുത്ത ചോദ്യം. മുനീർ കമ്മീഷൻ കലാപത്തിന് കാരണമായി പറഞ്ഞ മൗദൂദി കൃതി അന്നും ഇന്നും നാട്ടിൽ ലഭ്യമാണ്. അത് ഒരു ആവർത്തി വായിച്ചാൽ കാര്യങ്ങൾ ആർക്കും മനസ്സിലാവും. അത് കൊണ്ട് തന്നെ കൂടുതൽ വിശദീകരണത്തിനു ആവശ്യം വരുന്നില്ല. സ്ത്രീകളുടെ പൊതു പ്രവേശനത്തിന് മൗദൂദി എതിരായിരുന്നു എന്ന് പറയുമ്പോൾ തന്നെ സ്ത്രീയായ ഫാത്തിമ ജിന്നക്ക് മൗദൂദി നൽകിയ പിന്തുണ ഇവർ മറച്ചു വെക്കുന്നു. ഇസ്‌ലാമിക കർമ്മ ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള അടിസ്ഥാന അന്തരം മനസ്സിലാവുക എന്നത് ഇസ്ലാം വിമർശനത്തിന് അനിവാര്യമാണ്. മൗദൂദി വിമർശകർ അത് അംഗീകരിക്കുന്നില്ല. ലോകം മുഴുവൻ തങ്ങളുടെ കോളനികൾ സ്ഥാപിച്ച പാശ്ചാത്യർ ഗൗരവമായി സ്വീകരിച്ച നയമാണ് ഇസ്‌ലാമിനെ തകർക്കുക എന്നതും. കിഴക്കിനെ പഠിക്കുക എന്ന ഓറിയന്റലിസം അങ്ങിനെയാണ് ഒരു വേള പൂർണമായി ഇസ്‌ലാം വിരുദ്ധമായത്. ബ്രിട്ടന്റെ സൃഷ്ടിയായ ഖാദിയാനിസം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാര്യമായി വേരോട്ടം ലഭിക്കാതെ പോയതിൽ സയ്യിദ് മൗദൂദിയുടെ പങ്ക് എടുത്തു പറയണം. പടിഞ്ഞാറൻ വിദ്യാഭാസം തലമുറയെ ഇസ്‌ലാമിനെ തള്ളിപ്പറയാൻ പ്രേരിപ്പിച്ച കാലത്തു ഇസ്‌ലാമിക ആദർശത്തിൽ സമൂഹത്തെ പിടിച്ചു നിർത്തുക എന്നതും മൗദൂദി സാധിച്ച വിജയമാണ്.

Also read: സകാത്തിൽ നബി (സ) യുടെ മാർഗനിർദേശം?

മുൻകാല പണ്ഡിതർ പറയാത്ത ഒന്നും സയ്യിദ് മൗദൂദിയും പറഞ്ഞില്ല. നൂറ്റാണ്ടുകൾക്കു മുമ്പ് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ രൂപം കൊണ്ട കർമ്മ ശാസ്ത്രത്തെ പൂർണമായി മൗദൂദി അംഗീകരിച്ചില്ല. ആധുനിക ലോകം നേരിടുന്ന പ്രയാസങ്ങളെ ഇസ്‌ലാമിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം വിശകലനം ചെയ്തു., അത് കൊണ്ട് തന്നെ ആധുനിക സംഭവങ്ങളെ അദ്ദേഹത്തിന് വിശകലനം ചെയ്യേണ്ടി വന്നു . ശേഷം പാകിസ്ഥാൻ എന്ന രാഷ്ട്രം രൂപം കൊണ്ടപ്പോൾ അവിടെ പ്രായോഗിക സമീപനങ്ങളിലൂടെ വിഷയങ്ങളെ സമീപിച്ചു. ഇസ്‌ലാം ആറാം നൂറ്റാണ്ടിലെ പൊടിപിടിച്ച തുരുമ്പെടുത്ത ആശയങ്ങളാണ് എന്നിടത്തു നിന്നും അത് എന്നും ലോകത്തിനു പുതുമ നൽകും എന്നതാണ് സയ്യിദ് മൗദൂദി പഠിപ്പിച്ച പാഠം. വിയോജിപ്പാണ് വിജ്ഞാനത്തിന്റെ ഉറവിടം. പ്രവാചകന്റെ സഹാബികൾ ആ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. പിന്നീട് വന്ന സലഫുകളും ആ രീതി കൈകൊണ്ടിരുന്നു. അത് ലോകാവസാനം വരെ ഉണ്ടാകും എന്ന് തന്നെയാണ് നമുക്കു പറയാൻ കഴിയുക. ഉള്ളത് പറയലും ഇല്ലാത്ത ആരോപണം ഉന്നയിക്കലും സമമാകില്ല. സയ്യിദ് മൗദൂദി ഉള്ളത് പറഞ്ഞു. വിമർശകർ ഇലാത്തത് പറയാൻ സമയം കളയുന്നു.

കുറച്ചു മാസത്തിനു ശേഷം മീർ ആലം ജർമനിയിലേക്ക് തിരിച്ചു പോയി. തന്റെ മുസ്ലിം അസ്തിത്വം നഷ്ടമായതിൽ അദ്ദേഹം ദുഖിതനായിരുന്നു.

Facebook Comments
Related Articles
Show More

Check Also

Close
Close
Close