Columns

വടക്കന്‍ സിറിയ എല്ലാവരുടെയും ലക്ഷ്യമാണ്‌

ചെകുത്താനും കടലിനും ഇടയില്‍ എന്നൊരു പ്രയോഗമുണ്ട്. അതിപ്പോള്‍ അമേരിക്കയുടെ കാര്യത്തില്‍ സത്യമായി വന്നിരിക്കുന്നു. കുര്‍ദുകളുടെ നിയന്ത്രണത്തിലുള്ള വടക്കന്‍ സിറിയയില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പിന്‍‌വലിക്കുന്നു എന്നായിരുന്നു ട്രമ്പ്‌ അറിയിച്ചിരുന്നത്. കുര്‍ദിഷ് പിന്തുണയുള്ള സൈന്യത്തെ ഐ എസിന് എതിരായ യുദ്ധത്തില്‍ അമേരിക്ക സഖ്യ കക്ഷിയായി കാണുന്നു. അതെ സമയം തുര്‍ക്കിയുടെ ഭാഷയില്‍ അവര്‍ തീവ്രവാദികളും. അമേരിക്കന്‍ സൈന്യം ഒഴിഞ്ഞു പോയിടത്തെക്കാണ് തുര്‍ക്കി സൈന്യം കടന്നു വരുന്നത്.

അമേരിക്കയുടെ സഖ്യ കക്ഷിയാണ് Syrian Democratic Forces. സിറിയയുടെ കാര്യത്തില്‍ അമേരിക്കന്‍ പക്ഷത്താണ് തുര്‍ക്കിയും. പക്ഷെ Syrian Democratic Forces അവരുടെ കണ്ണില്‍ കുഴപ്പക്കാരാണ്. അടുത്തിടെ തുര്‍ക്കി പ്രസിഡന്‍റ്മായി നടന്ന ചര്‍ച്ചക്ക് ശേഷം വടക്കന്‍ മേഖലയില്‍ നിന്നും പിന്മാറാന്‍ അമേരിക്ക തീരുമാനിച്ചത്. കുര്‍ദുകളെ തുര്‍ക്കിക്ക് വിട്ടു കൊടുത്ത് അമേരിക്ക പിന്മാറുന്നു എന്നതിനെ മേഖലയില്‍ ഐ എസിന്റെ സ്വാദീനം വര്‍ധിക്കാന്‍ കാരണമാകും എന്ന രീതിയിലും വ്യാഖ്യാനമുണ്ട്. അതെ സമയം സിറിയയിലേക്ക് തുര്‍ക്കി കടക്കുന്നതിനെ ഇറാന്‍ ശക്തമായി എതിര്‍ക്കുന്നു. അപ്പോഴാണ് ഇന്ന് അമേരിക്ക പുതിയ നിലപാടുമായി രംഗത്ത്‌ വന്നത്. തുര്‍ക്കി സിറിയയില്‍ മാനുഷിക വിരുദ്ധമായി ഇടപെട്ടാല്‍ ശക്തമായി പ്രതികരിക്കും എന്നതാണ് ട്രംപിന്റെ ഭീഷണി. “ അങ്കാരയെ സാമ്പത്തികമായി തുടച്ചു നീക്കും” എന്നതാണ് ട്രാമ്പ് മുന്നോട്ടു വെക്കുന്ന ഭീഷണി.

തുര്‍ക്കിയുടെ അതിര്‍ത്തിയില്‍ നിന്നും കുര്‍ദിഷ് സൈന്യത്തെ പിറകോട്ടു മാറ്റുക എന്നതാണ് തുര്‍ക്കിയുടെ ഉദ്ദേശം. അവിടങ്ങളില്‍ സിറിയന്‍ അഭയാര്‍ത്തികളെ താമസിപ്പിക്കുക എന്നതാണ് തുര്‍ക്കിയുടെ പ്ലാന്‍. അതെ സമയം അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റം അമേരിക്കയില്‍ തന്നെ ശക്തമായ പ്രതിഷേധം ഉണ്ടാക്കുന്നു എന്നാണു റിപ്പോര്‍ട്ട്.  പട്ടാളത്തെ പിന്‍‌വലിക്കുന്നു എന്നത് കൊണ്ട് സിറിയയിലെ തുര്‍ക്കി ഇടപെടലിനെ അംഗീകരിക്കുന്നില്ല എന്നാണു പ്രസിടന്റ്റ് പറയുന്നത്. Syrian Democratic Forces നെ ഒറ്റപ്പെടുത്തല്‍ ഐ എസിനെ ശക്തിപ്പെടുത്തും എന്ന് Democrat കളും ഉറപ്പിച്ചു പറയുന്നു. മധ്യേഷ്യയിലെ അവസാനിക്കാത്ത യുദ്ധത്തില്‍ തുടരാന്‍ താല്പര്യമില്ല എന്നാണു അമേരിക്കയുടെ നിലപാട്.

യുദ്ധം തുടങ്ങി വെച്ചവര്‍ തന്നെ യുദ്ധം കൊണ്ട് മടുത്ത കഥയാണ് നാം കേള്‍ക്കുന്നത്. ഇറാന്‍ ഇറാക്ക് യുദ്ധം മുതല്‍ തുടങ്ങിയ യുദ്ധങ്ങളില്‍ ഒരു ഭാഗത്ത്‌ എന്നും അമേരിക്ക ഉണ്ടായിരുന്നു. പിന്നീട് സംഭവിച്ച രണ്ടു ഗള്‍ഫ് യുദ്ധത്തിലും അവര്‍ സജീവമായിരുന്നു. അന്നൊക്കെ അമേരിക്കക്ക് യുദ്ധം കൊണ്ട് ഗുണം ലഭിച്ചിരുന്നു . സിറിയയില്‍ തുടരുന്നത് കൊണ്ട് അമേരിക്കക്ക് എന്ത് ഗുണം എന്നവര്‍ ചിന്തിച്ചു കാണും. Syrian Democratic Forces ന്റെ കീഴില്‍ ആയിരക്കണക്കിന് ഐ എസ് പടയാളികളെ ബന്ദികളായി വടക്കന്‍ സിറിയയില്‍ താമസിപ്പിച്ചുട്ടുണ്ട്.അവരുടെ ഭാവി പോലും കുര്‍ദിഷ് സൈന്യത്തിന്റെ പിറകോട്ടു പോകലോടെ അവതാളത്തിലാകും. ഐ എസ് വിരുദ്ധതയുടെ പേരില്‍ സിറിയ റഷ്യ ഇറാന്‍ Syrian Democratic Forces എന്ന കൂട്ട് മുന്നണി രൂപം കൊള്ളാനുള്ള സാധ്യതയും നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല. ചുരുക്കത്തില്‍ വടക്കന്‍ സിറിയ എല്ലാവരുടെയും ലക്ഷ്യമാണ്‌.

Facebook Comments
Show More

Related Articles

Check Also

Close
Close
Close