Current Date

Search
Close this search box.
Search
Close this search box.

സർക്കാറിനോടും സി.പി.എം പ്രതിനിധികളോടുമാണ് ചോദ്യം

ഒന്ന്
ലളിതമാണ് സർക്കാറിനോടും ചാനലുകളിൽ അതിനെ പ്രതിരോധിക്കാനെത്തുന്ന സി.പി.എം പ്രതിനിധികളോടുമുള്ള ചോദ്യം. സമൂഹത്തിൽ ഛിദ്രതയുണ്ടാക്കുന്ന അത്യന്തം വിഷലിപ്തമായ പരാമർശങ്ങൾ നടത്തിയ ബിഷപ്പിനെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല? അല്ലെങ്കിൽ എന്തുകൊണ്ട് അദ്ദേഹത്തെ തള്ളിപ്പറയുന്നില്ല? രണ്ടിനും പറ്റില്ലെങ്കിൽ നന്നെച്ചുരുങ്ങിയത് പ്രസ്താവന പിൻവലിപ്പിക്കാനെങ്കിലും എന്തുകൊണ്ട് പരിശ്രമിക്കുന്നില്ല?

അതിനവർ നൽകുന്ന മറുപടി, സംഘ്പരിവാർ അവസരം മുതലെടുക്കാനാണോ നിങ്ങൾ ആഗ്രഹിക്കുന്നതെന്നാണ്!
എന്താണിതിനർഥം? അപ്പുറത്ത് സംഘ് പരിവാർ ഉണ്ടെന്നു കരുതി നീതിയും നിയമവുമൊന്നും നാട്ടിൽ നടപ്പേക്കണ്ടതില്ലെന്നോ? അങ്ങനെയായിരുന്നു നിങ്ങൾ ചെയ്തു പോന്നത്. തിരൂരിലെ യാസർ, കൊടിഞ്ഞിയിലെ ഫൈസൽ, കാസർകോട്ടെ റിയാസ് മൗലവി എന്നീ ആർ.എസ്.എസ് സ്‌പോൺസേർഡ് കൊലപാതകങ്ങളിൽ നിങ്ങൾ സ്വീകരിച്ച സമീപനം അതായിരുന്നു. കേസുകൾ ചാർജ് ചെയ്യുന്ന വിഷയത്തിൽ കാണിച്ച കൊടിയ ഇരട്ടത്താപ്പ് വേറെയും.

ഡി വൈ എഫ് ഐയിലെ ഒരു വിദ്വാൻ ഇന്ന് ഒരു ചാനലിൽ പറഞ്ഞത്, ഇവിടെ കൊറോണ പോലെയുള്ള സങ്കീർണങ്ങളായ പ്രശ്‌നങ്ങൾ ഉള്ളപ്പോൾ ഇത്തരം വിവാദങ്ങളിലൊന്നും ഇടപെട്ട് വിലപ്പെട്ട സമയം കളയാൻ സർക്കാറിന് കഴിയില്ലെന്നാണ്!
എന്തൊരു ധാർഷ്ട്യം! ബിഷപ്പിനെ സന്ദർശിച്ച് താമ്രപത്രം നൽകാനും മുസ്ലിം സമുദായത്തിന്റെ മുറിവിൽ മുളകു തേക്കാനും ഇവർക്ക് സമയമുണ്ട്. കൊറോണയെക്കാൾ മാരകമായ വർഗീയ വൈറസുകൾക്ക് ഓശാന പാടുകയും എന്നിട്ട് വിവാദങ്ങളൊക്കെ ക്ലോസ്ഡ് ചാപ്റ്ററായെന്ന് പറയാനും ഒരു ഉളുപ്പുമില്ല.

അതിരിക്കട്ടെ, ഒരു ഭരണാധികാരിയുടെ പ്രാഥമിക കർത്തവ്യം എന്താണ്? വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ സ്നേഹവും ഐക്യവും ഉണ്ടാക്കുക തന്നെ. എന്നിട്ട് സർക്കാർ ഇപ്പോൾ ചെയ്യുന്നതോ?

സംഘ് പരിവാർ ഭീതി പരത്തിയാണ് ഇക്കാലമത്രയും ന്യൂനപക്ഷങ്ങളെ സി.പി.എം വരുതിയിൽ നിർത്തിയത്. ന്യൂനപക്ഷങ്ങൾ സ്വന്തം നിലയിൽ സംഘടിക്കുന്നത് സംഘ്പരിവാർ ശക്തികളെ വളർത്താനേ സഹായിക്കൂവെന്നും അതിനാൽ സി.പി.എമ്മിനൊപ്പം അണിനിരക്കണമെന്നുമായിരുന്നു ഏറെക്കാലമായി ഇവരുടെ ഉപദേശം. എന്നിട്ട് ന്യൂനപക്ഷങ്ങൾക്ക് എന്തു സംഭവിച്ചു/സംഭവിക്കുന്നു എന്നതിന് വടക്കേ ഇന്ത്യ മാത്രമേ മുമ്പ് ഉദാഹരിക്കാറുണ്ടായിരുന്നുള്ളൂ. ഇപ്പോൾ വടക്കേ ഇന്ത്യയിലേക്ക് പോകേണ്ട. പശ്ചിമ ബംഗാളും കേരളവും തെളിമയാർന്ന ഉദാഹരണങ്ങളായി നമ്മുടെ മുന്നിലുണ്ട്.

ദേശീയ തലത്തിൽ സംഘ്പരിവാർ വിജയക്കൊടി നാട്ടിയ തീവ്ര മുസ്ലിം വിരുദ്ധ രാഷ്ട്രീയം തന്നെയാണ് നിങ്ങളും നടപ്പിലാക്കുന്നത്. മുസ്ലിം രാഷ്ട്രീയത്തെ പൈശാചികവൽകരിക്കുന്നതും സവർണവോട്ടുകൾ ഏകീകരിക്കുന്ന നടപടികൾ സ്വീകരിക്കുന്നതും ക്രിസ്ത്യൻ വർഗീയതയെ ഒരു മറയുമില്ലാതെ പുൽകുന്നതുമൊക്കെ പിന്നെയെന്താണ്?

രണ്ട്

Union Minister of State for Home G. Kishan Reddy

(സംഘ്പരിവാറും അവരുടെ പുതിയ കൂട്ടാളികളും അറിയാൻ).
ലവ് ജിഹാദ് ഇല്ലെന്ന് 2020 ഫെബ്രുവരി നാലിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി ലോക്‌സഭയിൽ പറഞ്ഞിട്ടില്ലെന്നും The term ‘Love Jihad’ is not defined under the extant laws (നിലവിലെ നിയമത്തിൽ ലവ് ജിഹാദ് എന്ന സംജ്ഞ നിർവചിക്കപ്പെട്ടിട്ടില്ല) എന്നു മാത്രമാണ് അദ്ദേഹം വ്യക്തമാക്കിയതെന്നുമാണ് കൊടും വർഗീയവാദികളായ സംഘ്പരിവാറും അവരുടെ പുതിയ കൂട്ടുകാരും ആവർത്തിച്ചു കൊണ്ടിരിക്കുന്നത്.
എന്നാൽ മന്ത്രിയുടെ മറുപടിയിലെ അടുത്ത വാചകം ഇങ്ങനെ: No such case of ‘Love Jihad’ has been reported by any of the Central agencies (ലവ് ജിഹാദുമായി ബന്ധപ്പെട്ട് കേസുകളൊന്നും ഒരു കേന്ദ്ര ഏജൻസിയും റിപ്പോർട്ട് ചെയ്തിട്ടില്ല)

അതായത്, ലവ് ജിഹാദുമില്ല, അപ്പേരിൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുമില്ല. ഇതുമായി ബന്ധപ്പെട്ട് ദി ഹിന്ദുവും ഹിന്ദുസ്ഥാൻ ടൈസും പ്രസിദ്ധീകരിച്ച റിപ്പോർറ്റുകളുടെ ലിങ്കുകൾ ചുവടെ:
https://www.thehindu.com/…/love…/article30736760.ece
https://www.hindustantimes.com/…/story…

 

???? വാട്സാപ് ഗ്രൂപ്പില് അംഗമാവാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles