Current Date

Search
Close this search box.
Search
Close this search box.

ചുരുക്കത്തില്‍, ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്

അവിശ്വസനീയമായിരുന്നുവെന്നു സമ്മതിക്കണം. പത്തുശതമാനം ഇവിഎം തട്ടിപ്പാണെന്നു തന്നെ വെക്കുക. എങ്കിലും ബിജെപിയുടേത് അവിശ്വസനീയമായ കുതിപ്പാണല്ലോ. ഹിന്ദു വോട്ടാണ് ബിജെപിയുടെ വിജയത്തിന്റെ നിദാനം. മുസ്ലീം സ്ത്രീയെ രക്ഷിക്കാനും ഏക സിവില്‍ കോഡ് കൊണ്ടു വരാനും അടക്കം പ്രോഗ്രസീവ് ഹിന്ദുവും ദാരിദ്ര നിര്‍മാര്‍ജനവും മറ്റു ക്ഷേമപ്രവര്‍ത്തനങ്ങളും കൊതിച്ചു വെല്‍ഫെയര്‍ സീക്കിംഗ് ഹിന്ദുവും പാക്കിസ്ഥാനെതിരെയും മുസ്ലീങ്ങള്‍ക്കെതിരെയുമുള്ള പോരാട്ടം തുടരാന്‍ മിലിറ്റന്റ് ഹിന്ദുവും എല്ലാം ചേര്‍ന്നു സമ്മാനിച്ച വിജയമാണിത്. ദലിത് രാഷ്ട്രീയം ഉപജാതി തര്‍ക്കങ്ങളില്‍ തട്ടി തകര്‍ന്നു പോയി എന്നതാണ് ബീഹാറില്‍ യുപിയിലുമൊക്കെ കാണാനുള്ളത്. ദേശീയതാ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്ന നരേറ്റീവുകളൊക്കെ തന്നെ ഏറെ കുറെ അവസാനിപ്പിച്ചു.

പ്രാധിനിത്യ രാഷ്ട്രീയത്തിലേക്കു മാത്രമായി ചുരുങ്ങി പോയ ദലിത് പിന്നാക്ക രഷ്ട്രീയത്തെ അക്കമൊഡേറ്റ്് ചെയ്യാന്‍ സംഘപരിവാരത്തിനു സാധിക്കുന്നുമുണ്ട്. അവര്‍ക്ക് പ്രശ്നം ജാതി ഉന്‍മൂലനമടക്കമുള്ള മുദ്രാവാക്യങ്ങളായിരുന്നല്ലോ.അതൊക്കെ ഏറെക്കുറെ ദലിത് മൂവ്മെന്റുകള്‍ അവസാനിച്ച മട്ടാണ്.കുറച്ചെങ്കിലും സാമൂഹിക പ്രസ്ഥാനങ്ങളും ബുദ്ധി ജീവികളും ഉന്നയിക്കുന്ന അത്തരം മുദ്രാവാക്യങ്ങളെ ദലിത് പിന്നാക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അഡ്രസ് ചെയ്യുന്നതില്‍ വൈമുഖ്യം കാണിക്കുകയും ചെയ്യുന്നു.ബി എസ് പി മേല്‍ പറഞ്ഞ ഉപജാതി തര്‍ക്കങ്ങള്‍ ഉള്‍പ്പടെ ദേശീയതാ വ്യവഹാരങ്ങളില്‍ ഉള്‍പ്പടെ കെട്ടിപിണഞ്ഞാണ് തകരുന്നത്.

ഇതിലപ്പുറം സംഘപരിവാരവും ബി ജെ പിയും നടപ്പാക്കുന്ന തന്ത്രങ്ങളെ വിലയിരുത്തുന്നതില്‍ വരുന്ന പിഴവാണ്. ഒരോ സംസ്ഥാനത്തും ആവിശ്യമായ തന്ത്രങ്ങള്‍ അറിഞ്ഞു പയറ്റുന്നതാണ് അവരുടെ വിജയം.ദാരിദ്ര നിര്‍മാജനമെന്ന പേരില്‍ കിട്ടുന്ന രണ്ടായിരം രൂപയും ഗ്യാസ് സിലിണ്ടറും നിലനിര്‍ത്താന്‍ മോദിക്കു വോട്ട് ചെയ്ത ജനതയുണ്ട്. പുറത്ത് കാണാത്ത ധാരാളം ആളുകളുടെ അത്യധ്വാനം ഇതിനു പിന്നിലുണ്ട്.സംഘടനാ സംവിധാനം അപ്പാടെ തകര്‍ന്നു പോയ കോണ്ഡഗ്രസിനു ഇത്രയും വിപുലമായ സംവിധാനത്തെ എങ്ങനെ പരാജയപെടുത്താനാവും?. ഇനി സംഘപരിവാറിനെ പരാജയപെടുത്താന്‍ കോണ്‍ഗ്രസിനോ ഇതര ശക്തികള്‍ക്കോ എങ്ങനെ സാധിക്കും?. ന്യൂനപക്ഷങ്ങളെ വിശേഷിച്ചും മുസ്ലീങ്ങളെ രാഷ്ട്രീയമായി സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കില്‍ ഒരു പക്ഷെ കോണ്‍ഗ്രസിനു നല്ല റിസള്‍ട്ടുണ്ടാക്കാമായിരുന്നു. എന്നിട്ടു പോലും ഏറ്റവും പൊളിറ്റിക്കലി വൈസായി വോട്ടു ചെയ്ത സമുദായം മുസ്ലീം സമുദായമാണ് എന്നത് കാണണം.

ശക്തരായ മുസ്ലീം നേതാക്കളെ വിജയിപ്പിക്കാനും സമുദായത്തിനു സാധിച്ചു.മൃദു ഹിന്ദുത്വ രാഷ്ട്രീയത്തെ വളര്‍ത്തിയും ന്യൂനപക്ഷങ്ങളെ പാടെ അവഗണിച്ചുമുള്ള തന്ത്രങ്ങള്‍ ഉപദേശിക്കുന്ന എകെ ആന്റണിയെ പോലുള്ള ഉപദേശകരുടെ തന്ത്രങ്ങളില്‍ നിന്നു ആരാണ് കോണ്‍ഗ്രസിനെ രക്ഷിക്കുക. സംഘപരിവാര്‍ മുന്നോട്ടു വെക്കുന്ന ദേശീയതാ വ്യവഹാരങ്ങളെയും ഹിന്ദു ഏകീകരണ ശ്രമങ്ങളെയും എങ്ങനെയാണ് കോണ്‍്ഗ്രസു പ്രതിരോധിക്കുക?. ആരാണ് അത്തരമൊരു നരേറ്റീവ് കോണ്‍ഗ്രസില്‍ ഉയര്‍ത്തി കൊണ്ടു വരിക?. നന്നെ ചുരുങ്ങിയത് പര്സപരം പരാജയപെടുത്താനുള്ള ശ്രമങ്ങള്‍ പ്രതിപക്ഷ കക്ഷികള്‍ അവസാനിപ്പിക്കണം എന്നാണ് ആഗ്രഹിക്കാനാവുക. ബിജെപിയും പരിവാറും എന്തെല്ലാം കാത്തു വെച്ചിരിക്കുന്നുവെന്നു കാത്തിരുന്നു തന്നെ കാണണം.

തമിഴ്നാട്ടിലെ ജനത ജന്മനാ തന്നെ ദേശവിരുദ്ധരാണ് എന്നതാണ് കാര്യം.ദ്രാവിഡസ്ഥാന്‍ പോലുള്ള പെരിയാറിനെ പോലുള്ളവര്‍ ഉന്നയിച്ച രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണത്.അന്നു അതിനെ തകര്‍ക്കാന്‍ നടന്ന ഇ എം എസിന്റെ പ്രസ്ഥാനത്തിനു രണ്ടു സീറ്റ് സമ്മാനിക്കുന്നത് ആ രാഷ്ട്രീയമാണ് എന്നോര്‍ക്കണം.തമിഴ് നാട്ടിലെ സഖ്യമാണ് മാതൃക. വലിയ പ്രളയമുണ്ടാകുമ്പോള്‍ കിട്ടുന്ന തോണിയില്‍ എല്ലാരും ഒരുമിച്ചു യാത്ര ചെയ്യണമെന്നത് മിനിമം ധാരണപോലും കേരളത്തിലെ ഇടതുപക്ഷക്കാര്‍ക്കില്ല എന്നതാണ് ഈ തെരഞ്ഞെടുപ്പ് കാലത്തെ പ്രതികരണങ്ങളും പരാജയ വിശകലനങ്ങളും മനസ്സിലാക്കി തരുന്നത്.ഫാസിസ്റ്റ് വിരുദ്ധ ചേരിക്കു വേണ്ടി ചെയ്ത കേരളത്തിലെ ജനങ്ങളെ വര്‍ഗീയത, മത ദ്രുവീകരണം എന്നൊക്കെ തെറി വിളിക്കുന്ന ഭാഷ തന്നെ മാറ്റേണ്ടുന്ന കാലം കഴിഞ്ഞുവെന്നു നാം മനസ്സിലാക്കണം. കേരളത്തിലെ മുസ്ലീം സമുദായത്തോടു സിപിഎം സ്വീകരിക്കുന്ന സമീപനം വലിയ പ്രശ്നമാണ്.

എങ്ങനെയാണ് സിപിഎം കേരളത്തിലെ മുസ്ലീം രാഷ്ട്രീയ ഉണര്‍വിനെ നേരിട്ട രീതിയാണ് വിശകലന വിധേയമാക്കേണ്ടത്. നാലു പണക്കാരെ കൂടെ നിര്‍ത്തിയും മുസ്ലീം സമുദായത്തിനകത്തെ വിഭാഗീയത ഊതി വീര്‍പ്പിച്ചും രക്ഷപെടാനാവില്ലെന്നു സിപിഎം മനസ്സിലാക്കണം.ബാബരി മസ്ജിദ് തകര്‍ത്തത് കോണ്‍ഗ്രസ് ആണ് എന്നിപ്പോള്‍ പറഞ്ഞാല്‍ മുസ്ലീം സമുദായം സിപിഎമ്മിനു വോട്ടു ചെയ്യുമെന്ന ധാരണയൊക്കെ എത്ര വലിയ വിഢിത്തമാണ്.മുസ്ലീം സമുദായം എക്കാലത്തും രാഷ്ട്രീയമായി വൈസായ പൊസിഷന്‍ സ്വീകരിച്ചു പോരുന്നുണ്ട്.അതവരുടെ രാഷ്ട്രീയ ബോധ്യമാണ്.കാരണം അതവരുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ്.ആ രാഷ്ട്രീയത്തോടും നിലപാടിനോടും അങ്ങനെ തന്നെ സമീപിക്കാന്‍ സിപിഎമ്മിനു സാധിക്കണമായിരുന്നു.അല്ലാതെ യത്തീംഖാനയില്‍ കയറി ഫോട്ടോ എടുത്തതു കൊണ്ടോ അതിന്റെ ഫോട്ടോ പരസ്യമായി നല്‍കിയതു കൊണ്ടോ പര്‍ദ്ദ ധരിച്ച മുസ്ലീം സ്ത്രീകളുടെ കൂടെയുള്ള ഫോട്ടോ പ്രചരിപ്പിച്ചതു കൊണ്ടോ ഫെയ്സ് മാനേജര്‍മാര്‍ ഉപദേശിച്ചു തരുന്ന ജമാഅത്തെ ഇസ്ലാമി വിരുദ്ധത പ്രചരിപ്പിച്ചത് കൊണ്ടോ മുസ്ലീം വോട്ടു കിട്ടില്ലെന്നു പി ജയരാജനു ഇനിയെങ്കിലും മനസ്സിലാവണം.

ദൗര്‍ഭാഗ്യവശാല്‍ മാധ്യമ പ്രവര്‍ത്തകരായ സൈബര്‍ സഖാക്കളും എം ബി രാജേഷിനെ പോലുള്ള നേതാക്കളുമൊക്കെ ആ പഴയ നരേറ്റീവില്‍ തന്നെ തുടരുകയാണ്. ഉത്തരേന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തിനു എന്‍ ജി ഒ കളെ കുടിവെള്ളം വിതരണം ചെയതു കൂട്ടത്തില്‍ കുറച്ചു കൊടികള്‍ കൊടുത്തും ക്രഡിറ്റ് അടിച്ചെടുത്ത വിജു കൃഷ്ണന്റെ കര്‍ഷക പ്രക്ഷോഭങ്ങള്‍ ഓണ്‍ലൈന്‍ മീഡിയയില്‍ മാത്രമാണ് ഓളമുണ്ടാവുക.സമാനമാണ് മുസ്ലീം ഉപദേശകര്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളും.അതൊന്നും മണ്ണില്‍ ഒരിളക്കവും ഉണ്ടാക്കില്ല.രണ്ടു മുതലാളിമാരോ നാലു ഉപദേശകരോ കയ്യിലുണ്ടായിട്ടു സി പി എം രക്ഷപെടില്ല.

മുസ്ലീം രാഷ്ട്രീയത്തോടു എങ്ങനെ സത്യസന്ധമായി സി പി എം പ്രതികരിക്കുന്നു എന്നതാണ് കാര്യം. അങ്ങനെയെങ്കില്‍ നമുക്ക് ഒരുമിച്ചു അതിജീവിക്കാം.അല്ലെങ്കില്‍ ബംഗാള്‍ ആവര്‍ത്തിക്കുമെന്നോര്‍ക്കണം.സിപിഎമ്മിന്റെ നായര്‍ സമുദായ പ്രീണനം അവരെ ഒരു നിലക്കും രക്ഷപെടുത്തില്ലെന്നു തിരിച്ചറിയാനും പരമ്പരാഗത ഈഴവ തിയ്യ വോട്ട് ബാങ്ക് ബി ജെ പിയോടു കാണിക്കുന്ന താല്‍പര്യവും സി പി എം കാണണം.കേരളത്തിലെ കോണ്‍ഗ്രസിനും ഇതൊക്കെ ബാധകമാണ്. സത്യസന്ധമായി മുസ്‌ലീം സമുദായത്തോടും അതിന്റെ രാഷ്ട്രീയത്തേയും അഡ്രസ് ചെയ്യാന്‍ കോണ്‍ഗ്രസിനു സാധിച്ചാല്‍ അവര്‍ക്കു നല്ലത്.

അതായത് ഇതൊന്നും മുസ്ലീം ലീഗിന്റേയോ ജമാഅത്തെ ഇസ്ലാമിയുടേയോ പ്രചാരണ വേലയല്ല. മുസ്ലീം സമുദായത്തിന്റെ വൈസായ രാഷ്ട്രീയ നിലപാടാണ്. സി ദിവാകരന്‍ ജയിക്കുമെന്നു മാധ്യമം പത്രത്തിലെ സഖാക്കള്‍ നുണ പടച്ചാലും സമുദായത്തിനു അതൊക്കെ മനസ്സിലാകും. ഇങ്ങനെ കുറെ പറയാനുണ്ട്. ചുരുക്കത്തില്‍,ഒരുമിച്ചു നില്‍ക്കേണ്ടുന്ന സമയമാണ്. തുറന്ന മനസ്സോടെയുള്ള സംവാദം സാധ്യമാണോ എന്നതാണ് ചോദ്യം.

Related Articles