Current Date

Search
Close this search box.
Search
Close this search box.

അറിവുള്ളവരും ഇല്ലാത്തവരും സമമാവില്ല

വായിക്കുക എന്ന കല്പ്പനയോടെയാണ് വിശുദ്ധ ഗ്രന്ഥം ഇറക്കം ആരംഭിച്ചത്. ദൈവത്തിന്റെ നാമത്തില്‍ വായിക്കാന്‍ പറഞ്ഞത് വിശ്വാസികളോടാണ്. അപ്പോള്‍ രണ്ടു സംഗതികള്‍ വിശ്വാസികളില്‍ ഉണ്ടാകണം. ഒന്ന് വായന മറ്റൊന്ന് അത് ദൈവ നാമത്തിലാവുക. മനുഷ്യരെ മറ്റു ജീവികളില്‍ നിന്നും ഭിന്നമാക്കുന്നത് അറിവിന്റെ അടിസ്ഥാനത്തിലാണ്. അറിവ് മനുഷ്യരെ മാത്രമല്ല ജീവികളെയും ഉന്നതരാക്കും. അത് കൊണ്ടാണ് വേട്ട പഠിപ്പിക്കപ്പെട്ട നായ പിടിച്ചത് കഴിക്കാം എന്ന് പറയുന്നത്. മറ്റു ജീവികള്‍ക്ക് അറിവ് വര്‍ധിപ്പിക്കാന്‍ കേള്‍വി മാത്രമാണ് വഴി. എന്നാല്‍ മനുഷ്യന് കേള്‍വിയും കാഴ്ചയും വായനയും മാര്‍ഗങ്ങളാണ്.

ഗ്രന്ഥം ഇറങ്ങി എന്നതു പോലെ പ്രസക്തമാണ് അത് വായിക്കുന്നു എന്നതും. അത് കൊണ്ട് തന്നെയാണ് വായന ഒരു പ്രധാന ഘടകമായി തീരുമാനിക്കപ്പെട്ടതും. പക്ഷെ പത്ര വായന എന്നതിലപ്പുറം മറ്റൊരു വായനവും നമുക്ക് ഇന്ന് അന്യമാണു. വായന മരിച്ചാല്‍ അവിടെ അവസാനിക്കുന്നത് മനുഷ്യ ചരിത്രമാണ്‌. ചിന്തിക്കുന്നില്ലേ, ഗ്രഹിക്കുന്നില്ലേ, അറിയുന്നില്ലേ എന്നൊക്കെ ഖുര്‍ആന്‍ നിരന്തരം ചോദിച്ചു കൊണ്ടിരിക്കുന്നു. വായിക്കുന്ന സമൂഹത്തിനു മാത്രമേ ചിന്തിക്കാന്‍ കഴിയൂ. അതുകൊണ്ടാണ് “

“ എന്ത്, ഈ ജനം ഖുര്‍ആനിനെക്കുറിച്ചു ചിന്തിക്കുന്നില്ലേ? അല്ലാഹു അല്ലാത്ത മറ്റാരില്‍നിന്നെങ്കിലും വന്നതായിരുന്നുവെങ്കില്‍ അവര്‍ അതില്‍ നിരവധി വൈരുധ്യങ്ങള്‍ കാണുമായിരുന്നു” എന്ന് ഖുര്‍ആന്‍ ഒരിടത്ത് പ്രഖ്യാപിക്കുന്നു. മറ്റൊരിടത്ത് ഇങ്ങിനെ വായിക്കാം “ ഇക്കൂട്ടര്‍ ഖുര്‍ആനെക്കുറിച്ചു ചിന്തിക്കുന്നില്ലേ; അതോ, അവരുടെ മനസ്സുകള്‍ക്ക് പൂട്ടുകളിട്ടിട്ടുണ്ടോ?” വിചിന്തനം എന്ന വികാരം വായനയുടെ ബാക്കി പത്രമാണ്. മനുഷ്യന്റെ ചിന്തയുടെ കാരണമാണ് ലോകത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ മറ്റാങ്ങളും സംഭവിച്ചത്. ഇസ്ലാം സംവാദന രീതി ഇഷ്ടപ്പെടുന്നു. സംവാദത്തിന്റെ കവാടം എന്നത് വായനയാണ്.

അറിവുള്ളവരും ഇല്ലാത്തവരും സമമാവില്ല എന്നാണു ഖുര്‍ആന്‍ പറയുന്നത്. അത് ലോകം അംഗീകരിച്ച കാര്യമാണ്. പ്രവാചകന്‍ അക്ഷരാഭ്യാസം ലഭിക്കാത്ത ആളായിരുന്നു. പക്ഷെ ആ പ്രവാചകനിലൂടെ അള്ളാഹു ലോകത്തിനു നല്‍കിയ അവസാന വേദഗ്രന്തം തുടങ്ങുന്നത് തന്നെ വായിക്കുക എന്ന കല്പ്പനയോടെയും. തനിക്കു വായിക്കാന്‍ അറിയില്ല എന്ന് പറഞ്ഞിട്ടും ജിബ്രീല്‍ മാലാഖ തന്റെ ആവശ്യം വേണ്ടെന്നു വെച്ചില്ല. പിന്നെയും പറഞ്ഞു കൊണ്ടിരുന്നു “ വായിക്കുക”. അതും നിന്റെ നാഥന്റെ നാമത്തില്‍. മനുഷ്യന് എഴുത്തും വായനയും പഠിപ്പിച്ചവന്‍. മനുഷ്യന് അറിയാത്ത കാര്യങ്ങള്‍ പഠിപ്പിച്ചവന്‍. ആ ദൈവത്തിന്റെ നാമത്തില്‍ വായിക്കണം. അതായത് വായന മനുഷ്യരെ സല്പന്താവിലേക്ക് നയിക്കണം.

അത് കൊണ്ട് തന്നെ ഇസ്ലാം അന്നത്തെ എതിരാളികളോട് അവര്‍ക്ക് വന്ന വേദഗ്രന്തം വായിക്കാന്‍ ആവശ്യപെട്ടു.

ഇന്ന് വായന ദിനം. ലോക വായന ദിനം ഏപ്രില്‍ മാസത്തിലാണ് ആചരിക്കപ്പെടുന്നത്. വായിക്കാന്‍ ഒരു ദിനത്തിന്റെ ആവശ്യമില്ല. എങ്കിലും വായന മരിക്കാന്‍ പാടില്ല. വായന മരിച്ചാല്‍ അറിവുകളുടെ ഒഴുക്ക് നില്‍ക്കും. മനുഷ്യന്‍ എന്ന നിലയില്‍ ചില അടിസ്ഥാന അറിവുകള്‍ തലമുറകള്‍ കൈമാറണം. പുസ്തകങ്ങള്‍ക്ക് മനുഷ്യ ജീവിതത്തില്‍ വലിയ സ്വാദീനമുണ്ട്. ദൈവീക ഗ്രന്ഥങ്ങളെ “ പുസ്തകം” എന്നാണ് വിശേഷിപ്പിക്കുന്നത്. പുസ്തകം വായിക്കണം. വായനക്ക് മനസ്സും ശരീരവും ഒത്തു വരണം. എങ്കില്‍ മാത്രമേ അതിന്റെ ബാക്കിയായി ഉണ്ടാകേണ്ട ചിന്ത രൂപപ്പെടൂ.

Related Articles