Current Date

Search
Close this search box.
Search
Close this search box.

കന്നയ്യ ഭീൽ ഒരു പ്രത്യയശാസ്ത്രത്തിൻ്റെ ഉൽപന്നമാകുന്നു!

ഇന്ത്യൻ കീഴാള പക്ഷ യാഥാർത്ഥ്യങ്ങളെ ഇസ് ലാം വിരുദ്ധ മുൻ വിധികളും അസംബന്ധങ്ങളും കൊണ്ട് മറച്ചുവെക്കാൻ പാടുപെടുന്ന സംഘ് ഫാഷിസത്തോട് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും സാംസ്കാരിക ലോകവും രാജിയായിക്കൊണ്ടിരിക്കുന്നു! ദലിത്, ആദിവാസി, സ്ത്രീവിരുദ്ധ സവർണ യുക്തികളോട് ചേർന്നു നിൽക്കലാണ് “അതിജീവന” ത്തിന് ഗുണകരം എന്നാണിവർ കരുതുന്നത്! (കഷ്ടം!, ഇക്കൂട്ടർ പാസ്റ്റർ നെയ് മോളറെ വായിക്കാത്തതു കൊണ്ടല്ല!..)

“ദൈവ”ത്തിൻ്റെ മുഖത്തു നിന്ന് സൃഷ്ടിക്കപ്പെട്ടവർ എന്ന ആര്യ പ്രോക്ത ബ്രാഹ്മണിക്കൽ കെട്ടുകഥയിൽ അഭിരമിച്ച് “ദൈവ”ത്തിൻ്റെ പാദത്തിൽ നിന്നുയിരെടുത്തവരെ “അശുദ്ധ” രാക്കുന്ന മനുഷ്യത്വ വിരുദ്ധ പ്രത്യയശാസ്ത്രത്തിൽ എത്ര സമർത്ഥമായാണ് ഫാഷിസം “ബുദ്ധിജീവി” കളെക്കൂടി വല വീശിപ്പിടിച്ചത്!

ആഗോള മൂലധനത്തിന് പശ്ചാത്തലം ഒരുക്കുകയല്ല, സ്വന്തം രാഷ്ട്രം തന്നെ ആറു ലക്ഷം കോടിക്ക് വിൽപ്പനക്കു വെച്ച “ദേശസ്നേഹി”കൾ പേറുന്ന വർണാശ്രമധർമത്തിൻ്റെ ഉള്ളം കെട്ട വർത്തമാനങ്ങൾ ഒരു “പക്ഷ”ക്കാരനെയും യഥാവിധി അലോസര പ്പെടുത്തുന്നില്ല!

ദേവദാസി എന്ന കൂട്ട വ്യഭിചാരത്തിൻ്റെ സന്തതികളായി വടക്കേന്ത്യയിലെ ഏതോ അമ്പലമുറ്റത്ത് ജനിച്ചു വീണ പിതൃശൂന്യ ജന്മങ്ങളെ വിളിക്കാനാണ് കീഴാള പക്ഷ ജനവിഭാഗത്തിന്, മേലാള വർഗം “ഹരിജനം” ( ഹരി = ദൈവം!) എന്ന പേരിട്ടത്! (ദലിത് പ്രസ്ഥാനം ഇന്ത്യയിൽ.ടി.കെ നാരായണൻ )

വരേണ്യ ബോധത്തിൽ പശു “ലക്ഷ്മി”യാണ്! (പശു പെറ്റാൽ അന്തർജനം പെറ്റ പോലെ.. പത്തുപുല! എന്ന് സൈദ്ധാന്തിക ഭാഷ്യം )
അതിനാൽ ചത്ത പശുവിൻ്റെ തോൽ ഉരിയുന്ന കുലത്തൊഴിലിൻ്റെ പേരിൽ ദലിതർ ഇന്നും ചുട്ടു കൊല്ലപ്പെടേണ്ടവരാണ്!

രണ്ടു സഹസ്രാബ്ധങ്ങളെങ്കിലും പഴക്കമുള്ള ലോകത്തെ ഏറ്റവും ഭീകരമനുഷ്യത്വ വിരുദ്ധ പ്രസ്ഥാനമായ ജാതി വ്യവസ്ഥയെ അഭിസംബോധന ചെയ്യാൻ എന്തു കൊണ്ട് ഇന്നും നമുക്ക് (ഇസ് ലാം, കമ്യൂണിസം, ഗാന്ധിസം…) സാധ്യമല്ലാതെ പോയി?!
നമ്മുടെ മനുവിനെ വെച്ചളന്നാൽ ഹിറ്റ്ലർ പാവമാണെന്ന സഹോദരൻ അയ്യപ്പൻ്റെ നിലവിളി എന്തുകൊണ്ട് ബധിരകർണങ്ങളിൽ പതിച്ചു?

ദിനേനയെന്നോണം ബലാത്സംഗം ചെയ്യപ്പെട്ട് ചുട്ടുകരിക്കപ്പെടുന്ന സഹോദരിമാർ… ഫാഷിസ്റ്റുകൂട്ടങ്ങളാൽ മൃഗീയമായി കൊല്ലപ്പെടുന്ന പീഡിത പിന്നാക്ക മനുഷ്യർ… അനുസ്യൂതമായ ആ പട്ടികയിലെ ഒരു ഇര മാത്രം മധ്യപ്രദേശിലെ ജെട്ലിയ ഗ്രാമത്തിൽ കൈകാലുകൾ ബന്ധിച്ച് ചരക്കു ലോറിക്കടിയിൽ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമായി കൊലപ്പെടുത്തിയ കന്നയ്യ ഭീൽ എന്ന യുവാവ് !

കന്നയ്യ ഭീലിൻ്റെ കനലെരിയുന്ന ഓർമക്കു മുമ്പിൽ ഹൃദ്യമായ ആദരാഞ്ജലികൾ!

Related Articles