Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേൽ- പുതിയ രാഷ്ട്രീയ സഖ്യം എത്ര കാലം

“Left to the far right with an ideology only of oust the present PM Netanyahu………….” പുതിയ ഇസ്രയേൽ രാഷ്ട്രീയ സഖ്യത്തെ കുറിച്ച് നമുക്ക് വായിക്കാൻ കഴിയുന്ന ഏറ്റവും നല്ല അഭിപ്രായം ഇങ്ങിനെയാകും. “ പ്രധാനമന്ത്രി നെതന്യാഹുവിനെ പുറത്താക്കുക എന്ന ഒറ്റ കാര്യത്തിൽ ഇസ്രയേൽ രാഷ്ട്രീയത്തിലെ തീവ്ര വലതു പക്ഷം മുതൽ ദ്വിരാഷ്ട്ര വാദത്തിന്റെ വാക്താക്കൾ വരെ ഒന്നിച്ചിരിക്കുന്നു. പുതിയ സർക്കാർ രൂപീകരിക്കാൻ എട്ടു പാർട്ടികൾ തീരുമാനിച്ച് പ്രസിഡന്റിനെ അറിയിച്ചിരിക്കുന്നു. എത്ര കാലം എന്നത് ലോകത്തിനു മുന്നിൽ ഒരു ചോദ്യമായി നിൽക്കുന്നു.

“ദുർബല സഖ്യം”, അസാധ്യമായ സഖ്യം”. എന്നൊക്കെയാണ് പുതിയ മുന്നണിയെ ലോകം വിശേഷിപ്പിക്കുന്നത്. ഒരിക്കലും ചേരാൻ സാധിക്കാത്ത അഭിപ്രായ വ്യത്യാസങ്ങൾ പുതിയ സഖ്യ കക്ഷികൾക്കിടയിൽ കാണാം. സയണിസമാണ് ഇതുവരെ ഇസ്രയേൽ ഭരിച്ചു കൊണ്ടിരുന്നത്. പലസ്‌തീനിൽ ജൂതൻമാർക്ക്‌ ദേശീയ അവകാശങ്ങളും ഭൂപ്രദേശങ്ങളും നേടിക്കോടുക്കുന്നു എന്നതാണ് ഭരണാധികാരികൾ മുന്നോട്ടു വെച്ചിരുന്ന ഭരണ നേട്ടം.

പുതിയ ഭരണ സഖ്യത്തിൽ സയണിസത്തിൽ നെതന്യാഹുവിനെ തോൽപ്പിക്കുന്നവരും ഇടം പിടിച്ചിട്ടുണ്ട്. പുതിയ സഖ്യത്തിലെ പ്രധാനമന്ത്രിമാരായ Naftali Bennett, Yair Lapid എന്നിവർ അടുത്ത കാലം വരെ നെതന്യാഹു മന്ത്രിസഭയിലെ ധനം പ്രതിരോധം പോലുള്ള മുഖ്യ വകുപ്പുകൾ കൈകാര്യം ചെയ്തവരായിരുന്നു. വംശീയതയിലും ഫലസ്തീൻ വിരോധത്തിലും ഇവർ നെതന്യാഹുവിനെ മറികടക്കും.

കരാർ പ്രകാരം പഴയ ഫലസ്തീൻ രാജ്യത്തിന്റെ നാല്പത്തിയഞ്ച് ശതമാനമാണു പുതിയ ഫലസ്തീൻ. ഒരിക്കൽ ഫലസ്തീൻ എന്ന പേരിൽ അറിയപ്പെടിരുന്ന സ്വതന്ത്ര രാജ്യം ഇന്ന് ഗസ്സ , വെസ്റ്റ്‌ബാങ്ക് എന്നീ തുരുത്തുകളിൽ മാത്രം അറിയപ്പെടുന്നു. അത് പോലും തങ്ങളുടെതാണ് എന്ന് സയണിസം പറയുന്നു. ആ നിലപാടുകൾക്കെതിരെ ഒരു എതിർപ്പും വരാൻ പോകുന്ന ഭരണാധികാരികൾ നടത്തിയതായി അറിയില്ല. അതായത് പുതിയ മുന്നണിക്ക് എതിർപ്പുള്ളത്‌ ഇസ്രയേൽ രാജ്യം നടത്തി പോന്നിരുന്ന വംശീയ നിലപാടുകളോടല്ല. നെതന്യാഹു എന്ന വ്യക്തിയോട് മാത്രമാണ്.

“It is an alliance between eight parties that go from the left to the far right, with advocates of illegal settlement activity and expansion, to proponents of the two-state solution, so [these are] people who don’t really have anything in common except the desire to oust Netanyahu. വാർത്താ മാധ്യമങ്ങൾ പരിശോധിച്ചാൽ നമുക്ക് കാണാൻ കഴിയുന്നതു ഇത്തരം അഭിപ്രായ പ്രകടനങ്ങൾ മാത്രമാണ്.

പുതിയ മുന്നണിയിൽ മൻസൂർ അബ്ബാസ് നയിക്കുന്ന United Arab List എന്ന പാർട്ടിയും ഭാഗമാകുന്നു. ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ വാക്താക്കളായി ഇവർ അറിയപ്പെടുന്നു. പുതിയ സംഘർഷങ്ങൾക്ക് കാരണം ജറുസലേം പട്ടണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ജറുസലേം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം എന്നതാണ് ഈ പാർട്ടി മുന്നോട്ടു വെക്കുന്ന ആശയം. ഇസ്രയേലിലെ അറബികളുടെ പിന്തുണയുള്ള പാർട്ടിയാണ് United Arab List . പുതിയ ഭരണകൂടം വന്നത് കൊണ്ട് ഇസ്രയേൽ സൈന്യം അവരുടെ നിലപാട് മാറ്റും എന്നാരും പ്രതീക്ഷിക്കുന്നില്ല . സാധാരാണ രീതിയിൽ ഫലസ്തീൻ ജനതയുടെ മേൽ ഇസ്രയേൽ ആക്രമണം തുടരും. അധികാരത്തിൽ നിന്ന് പോയാലും നേത്യാൻയാഹുവിന്റെ പിടി പെട്ടെന്നൊന്നും ഇല്ലാതാകുന്നില്ല. സെനറ്റിൽ 61 എന്ന അംഗ സംഖ്യ വരാൻ അറബ് ലിസ്റ്റിന്റെ പിന്തുണ നിർബന്ധ കാര്യമാണ് .

പുതിയ വെടി നിരത്തലിന്റെ ഭാഗമായി സമാധാന ചർച്ചകൾ നടന്നിട്ടില്ല. ഈ സമയത്ത് ഫലസ്തീൻ വിഷയത്തിനു ഒരു ശാശ്വത പരിഹാരം കണ്ടെത്താൻ എളുപ്പമാണ്. അങ്ങിനെഒരു സമാധാന ചർച്ചക്ക് സയണിസം എന്നും എതിരാണ്. അത് കൊണ്ട് തന്നെ പുതിയ സംഭവ വികാസങ്ങളിൽ ഫലസ്തീൻ ജനത ഒരു പ്രതീക്ഷയും കാണുന്നില്ല. നേത്യാൻയാഹു എന്ന രാഷ്ട്രീയക്കാരനെ നിയമത്തിനു മുന്നിൽ കൊണ്ട്വരാൻ ഒരു പക്ഷെ ഇത് സഹായിക്കും. അതിലപ്പുറം കാതലായ ഒരു മാറ്റത്തിന് പുതിയ ഭരണാധികാരികൾ തയ്യാറാകുമോ എന്ന ചോദ്യം ബാക്കി നിൽക്കുന്നു. സെനറ്റിൽ കൂടുതൽ അംഗ ബലമുള്ളത് നേത്യാൻയാഹുവിന്റെ പാർട്ടിക്ക് തന്നെയാണ്. ജൂതരുടെ അഭിമാനം അറബികളുടെ മുന്നിൽ അടിയറവു വെച്ചു എന്ന നിലയിലാകും അടുത്ത തിരഞ്ഞെടുപ്പ് പ്രചരണം. അത് ലിക്വിഡ് പാർട്ടിക്ക് തിരിച്ചു വരാൻ വഴിയൊരുക്കും. അങ്ങിനെ വന്നാൽ പുതിയ ഭരണത്തിലും ഭരണകൂടം വംശീയത കൈവിടില്ല എന്ന് വേണം അനുമാനിക്കാൻ.

ഇന്ത്യയിലെ പ്രതിപക്ഷങ്ങൾക്ക് ഇതിൽ ഒരു മാതൃകയുണ്ട്. സംഘ പരിവാറും മറ്റു പാർട്ടികളും തമ്മിലുള്ള വലിയ വ്യത്യാസം മതേതരത്വമാണ്. മതേതരത്വം എന്ന ഒറ്റ പോയിന്റിൽ ഒന്നിച്ചു നിന്നാൽ നമ്മുടെ നാട്ടിൽ നിന്നും എന്നോ ഫാസിസം പോയേനേ.

Related Articles