Current Date

Search
Close this search box.
Search
Close this search box.

സി പി എമ്മും ബി ജെ പിയും നടത്തുന്നത്

ഡോ. ആർ ബാലശങ്കർ, കേരളത്തിൽ അധികം കേൾക്കാൻ ഇടയില്ലാത്ത നാമം. അങ്ങിനെയാണ് അദ്ദേഹത്തെ കുറിച്ച് ഒരു പഠനം നടത്തിയത്. ആൾ ചില്ലറക്കാരനല്ല. സംഘ പരിവാർ കുടുംബത്തിൽ പ്രമുഖരുടെ പട്ടികയിലാണ് അദ്ദേഹത്തിന്റെ പേർ വരുന്നത്. രണ്ടാം ലോക യുദ്ധത്തിനു ശേഷം സാധാരണ പ്രവർത്തകരുമായി ആശയവിനിമയം നടത്താൻ എന്ത് രീതി സ്വീകരിക്കണം എന്ന രീതിയിൽ ഒരു ചർച്ച സംഘ പരിവാർ വൃത്തങ്ങളിൽ നടന്നു. അതിന്റെ ഭാഗമായാണ് ദി ഓർഗനൈസർ എന്നൊരു മാസിക ആരംഭിക്കാൻ തീരുനാനിച്ചത്. അതിന്റെ എഡിറ്റർ പദവിയിൽ A. R. Nair, K. R. Malkani, L. K. Advani, V. P. Bhatia, Seshadri Chari എന്നിവരോടൊപ്പം R. Balashanker നെയും കാണാം.

സംഘ പരിവാർ പ്രത്യയശാസ്ത്ര വിദഗ്ധൻ എന്ന നിലയിലാണ് ബാലശങ്കർ അറിയപ്പെടുന്നത്. മാത്രമല്ല അദ്ദേഹം കുറെ കാലം മന്ത്രിസഭയുടെ HRD ഉപദേശകനായും ജോലി ചെയ്തിട്ടുണ്ട്. അത് കൂടാതെ ബി ജെ പിയുടെ Intellectual Cell convenor എന്ന പദവിയിലും അദ്ദേഹം ഇരുന്നിട്ടുണ്ട്. ബുദ്ധി ജീവികളെയും പാർട്ടിയെയും അടുപ്പിക്കുന്ന കണ്ണിയായി അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. ചുരുക്കത്തിൽ സംഘ പരിവാറിന്റെ ഉള്ളുകള്ളികൾ മറ്റാരേക്കാളും നന്നായി അറിയുന്ന വ്യക്തിയാണ് ഡോ. ബാലശങ്കർ. അത് കൊണ്ട് തന്നെ അദ്ദേഹം അടുത്ത് നടത്തിയ അഭിപ്രായ പ്രകടനം കേവലം സീറ്റ് കിട്ടാത്തതിന്റെ പേരിലുള്ള ജൽപ്പനമായി കാണാൻ കഴിയില്ല.

സി പി എമ്മും ബി ജെ പിയും ആശയ പരമായി രണ്ടു പക്ഷങ്ങളിൽ നിൽക്കുന്ന പാർട്ടികളും പ്രത്യയശാസ്ത്രങ്ങളുമാണ്. ഒന്ന് കമ്യുണിസവും സോഷ്യലിസവും ഊന്നിപ്പറയുന്നു. അതെ സമയം മറ്റേത് തീർത്തും വംശീയ ചിന്തയിൽ നിന്നും രൂപം കൊണ്ട പ്രസ്ഥാനമാണ്. മുതലാളിത്വത്തെയും മതങ്ങളെയുമാണ് കമ്യുണിസം ശത്രുവായി പ്രഖ്യാപിച്ചത്, അതെ സമയം സംഘ പരിവാർ ശുദ്ധ വംശീയതയിലൂടെയാണ് കാര്യങ്ങളെ കണ്ടത്. അങ്ങിനെ വന്നപ്പോൾ അവർ ശത്രുവിനെ കണ്ടത് മുസ്ലിം കൃസ്ത്യൻ കമ്യുണിസ്റ്റ് എന്നീ രീതികളിലായിരുന്നു. അതിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ശത്രിവിനെ ഇന്നും അവർ ശത്രുവായി തന്നെ പരിഗണിക്കുന്നു. നിയമപരമായി തന്നെ അവരെ ഇല്ലാതാക്കാനുള്ള ശ്രമം നാം പൗരത്വ നിയമത്തിന്റെ രൂപത്തിൽ കണ്ടതാണ്.

അതെ സമയം രണ്ടും മൂന്നും ശത്രുക്കളുമായി സംഘ പരിവാർ ചില നീക്കുപോക്കുകൾക്ക് തയ്യാറാവുന്നു എന്നതാണ് പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനം. നമ്മുടെ കാഴ്ചയിൽ സി പി എമ്മും RSSഉം നിതാന്ത ശത്രുക്കളാണ്. അതെ സമയം അവർക്കിടയിൽ അന്തർധാര സജീവമാണ് എന്ന രീതിയിലാണ്‌ വരുന്ന റിപ്പോർട്ടുകൾ. കേരളത്തിന്‌ പുറത്തു കൊണ്ഗ്രസ്സും സി പി എമ്മും ഒരേ വേദി പങ്കിടുന്നു. തമിഴ്‌നാട്‌ ബംഗാൾ എന്നിവ ഉദാഹരണം. ഒരിക്കൽ കേരളത്തോടൊപ്പം ബംഗാൾ ത്രിപുര എന്നിവടങ്ങളിലും സി പി എം ഭരണം നടത്തിയിരുന്നു. അതിപ്പോൾ കേരളം മാത്രമായി ചുരുങ്ങിയിരിക്കുന്നു . അത് കൊണ്ട് തന്നെ എന്ത് വില കൊടുത്തും സി പി എമ്മിന് കേരളം നില നിർത്തണം. കേരളത്തിനു പുറത്തു ഒരേ മുന്നണിയുടെ ഭാഗമാണ് സി പിഎമ്മും കൊണ്ഗ്രസ്സും. പക്ഷെ കേരളത്തിൽ രണ്ടു പേരും നേർക്ക്‌ നേർ ഏറ്റുമുട്ടുന്നു. അത് കൊണ്ട് തന്നെ കോണ്ഗ്രസ് മുന്നണിയെ പരാജയപ്പെടുത്തി അധികാരം ഉറപ്പിക്കുക എന്നത് സി പി എമ്മിന് ഒരു അനിവാര്യതയായി തീരുന്നു.

വർത്തമാന ഇന്ത്യൻ സാഹചര്യം ആവശ്യപ്പെടുന്നത് ഫാസിസ്റ്റ് വിരുദ്ധതയാണ്. ഇടതു പക്ഷത്തിന്റെ ദേശീയ കാഴ്ച്ചപ്പാടും ഫാസിസ്റ്റ് വിരുദ്ധമാണ്. തുടർഭരണം എന്ന ഒറ്റക്കാര്യത്തിൽ ഇടതു പക്ഷം കാണിക്കുന്ന “ ഡീൽ” കേരള പൊതു സമൂഹത്തിൽ വലിയ വിപത്തിന് കാരണമാകും എന്നുറപ്പാണ്. സി പി എം എന്ന പാർട്ടി എന്നതിനേക്കാൾ ചില വ്യക്തികളുടെ താല്പര്യമാണ് ഈ പുതിയ “ ഡീൽ” എന്ന് വേണം മനസ്സിലാക്കാൻ. ന്യൂനപക്ഷ വർഗീയതയാണ് കൂടുതൽ ഗുരുതരം എന്ന നിലപാട് പാർട്ടി സിക്രട്ടറി തന്നെ കഴിഞ്ഞ ദിവസം മുന്നോട്ട് വെച്ചിരുന്നു. അതൊരു നാക്ക് പിഴയായി പറഞ്ഞിരുന്നെങ്കിലും അതങ്ങിനെയല്ല എന്ന് കരുതാനാണ്‌ കൂടുതൽ തെളിവുകൾ. പാർട്ടി നേതൃത്വത്തെ സംഘ പരിവാർ കാൽ ചുവട്ടിൽ ഒതുക്കിയിരിക്കുന്നു എന്ന് കരുതിയാലും തെറ്റാവില്ല.

മറ്റൊരു ഗുരുതര ആരോപണം കൂടി പറഞ്ഞു കേൾക്കുന്നു. എന്ത് കൊണ്ട് തിരുവനന്തപുരം ജില്ലയിൽ ഒറ്റ മുസ്ലിം സ്ഥാനാർഥിയെയും ഇടതുപക്ഷം നിർത്തിയില്ല എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നു . തിരുവനന്തപുരം ജില്ലയിൽ മുസ്ലിം സ്ഥാനാർഥി പാടില്ല എന്നത് സംഘ പരിവാർ തീരുമാനമാണ്. അത് നടത്തിക്കൊടുക്കാൻ ഇടതു പക്ഷം സഹായിച്ചിട്ടുണ്ട് എന്ന് അവരുടെ സ്ഥാനാർഥി ലിസ്റ്റ് വായിച്ചാൽ മനസ്സിലാവും. സ്ഥാനാർഥി നിർണയ കാര്യത്തിൽ സിക്രട്ടറിയെറ്റിനു പോലും നേതാക്കൾ മറികടന്നു എന്നാണ് വിവരം. RSS ഉം സി പി എമ്മും തമ്മിൽ ഒരു “ shuttle service” ബന്ധം നിലനിൽക്കുന്നു എന്നതാണ് സാഹചര്യം പറയുന്നത്. അതിനു ആശയപരമായി നേതൃത്വം നൽകിയ വ്യക്തി എന്ന നിലയിൽ ബാലശങ്കറിന്റെ വാക്കുകൾ അവഗണിക്കാൻ കഴിയില്ല.

കേരളത്തിൽ കോണ്ഗ്രസ് സർക്കാർ എന്നതിനേക്കാൾ സംഘ പരിവാരിനു താല്പര്യം പിണറായി സർക്കാർ വീണ്ടും വരുന്നതാണ് എന്നത് പകൽ പോലെ വ്യക്തമായ കാര്യമാണ്. കോണ്ഗ്രസ് മുക്ത കേരളം എന്നത് രണ്ടു പേരുടെയും ആവശ്യമാണ്. ഇപ്രവാശ്യം കോണ്ഗ്രസ് പരാജയപ്പെട്ടാൽ അത് ഗുണം ചെയ്യുക ബി ജെ പിക്കായിരിക്കും എന്നവർ കണക്കു കൂട്ടുന്നു. ഇത് കേവലം രണ്ടു മൂന്നു സീറ്റുകളുടെ കാര്യമല്ല. കാലമേറെയായി നടന്നു കൊണ്ടിരിക്കുന്ന രഹസി ബാന്ധവും പുറത്തു വരുന്നു എന്നത് കൂടിയാണ്.

Related Articles