Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യ ചൈന വ്യാപാരം ?

മരുന്ന് വ്യവസായത്തിലെ സുപ്രധാന ഘടകമാണ് Active ingredient. ഇന്ത്യ അത് ഇറക്കുമതി ചെയ്യുകയാണ്. അതിന്റെ തൊണ്ണൂറു ശതമാനവും ഇറക്കുമതി ചൈനയില്‍ നിന്നാണ്. കൊറോണ വ്യാപന സമയത്ത് ചൈനയില്‍ അടച്ചു പൂട്ടല്‍ അധികരിച്ചാല്‍ ഇന്ത്യന്‍ ആരോഗ്യ രംഗത്ത്‌ വന്‍ പ്രതിസന്ധി ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാരിനു മരുന്ന് കമ്പനികള്‍ മുന്നയിറിയിപ്പു നല്‍കിയിരുന്നു. വിറ്റാമിന്‍, ആന്റി ബയോടിക് തുടങ്ങി അമ്പതോളം മരുന്നുകള്‍ക്ക് ക്ഷാമം നേരിടാനുള്ള സാധ്യതയാണ് അവര്‍ മുന്നോട്ട് വെച്ചത്. കൊറോണ കാലങ്ങളില്‍ ഇന്ത്യ ചൈന വ്യാപാരത്തില്‍ വലിയ കുറവ് സംഭവിച്ചിട്ടുണ്ട്. ചൈനയുടെ വ്യാപാര ബന്ധങ്ങളില്‍ ആദ്യ പത്തില്‍ ഇന്ത്യ വരുന്നില്ല.

ഇന്ത്യയിലെ മരുന്ന് നിര്‍മാതാക്കള്‍ മരുന്നു വ്യവസായത്തിന്റെ എഴുപതു ശതമാനവും ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. 2018 -19 കാലം രണ്ടര ബില്യന്‍ അമേരിക്കന്‍ ഡോളറിന്റെ മരുന്നുകള്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇന്ത്യയും ചൈനയും തമ്മില്‍ വ്യാപാര ബന്ധം നല്ല നിലയില്‍ തന്നെ നില നില്‍ക്കുന്നു. 2003– 04 കാലത്താണ് ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധത്തിന് വ്യാപനം സംഭവിക്കുന്നത്‌. പിന്നീടുള്ള കാലങ്ങളില്‍ ഇന്ത്യയുടെ കയറ്റുമതി കുറയുകയും ചൈനയുടെ ഇറക്കുമതി വര്‍ദ്ധിക്കുകയും ചെയ്തു. മറ്റൊരു കാര്യം ഇന്ത്യ ഇറക്കുമതി ചെയ്യുന്നതില്‍ അധികവും ഉപഭോക്തൃത വസ്തുക്കളാണ്. അതെ സമയം ഇന്ത്യ കയറ്റി അയക്കുന്നതില്‍ അധികവും അസംസ്കൃത വസ്തുക്കളാണ്.

കയറ്റുമതി ഇറക്കുമതി തുലനം ചെയ്‌താല്‍ ഇന്ത്യയുടെ ഇറക്കുമതിയാണ് കൂടുതല്‍. ഇറക്കുമതി കുറയുകയും കയറ്റുമതി വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് സാമ്പത്തിക രംഗം വളരുന്നത്‌. ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്നതില്‍ അധികവും മുത്തുകള്‍, വില കൂടിയ കല്ലുകള്‍ , ആഭരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. അതെ സമയം മരുന്നുകള്‍ യന്ത്ര സാമഗ്രികള്‍ എണ്ണ എന്നിവ ഇന്ത്യ അധികമായി ഇറക്കുമതി ചെയ്യുന്നു.

Also read: ഈ മൗനം പാപമാണ്

ചൈനയുമായി വ്യാപാര ബന്ധം അവസാനിപ്പിക്കണം എന്ന് പല കോണുകളില്‍ നിന്നും മുറവിളി ഉയരുന്നു . അതെ സമയം അത് നടക്കാന്‍ സാധ്യതയില്ലാത്ത കാര്യം എന്നാണു വിദഗ്ധ അഭിപ്രായം. നേരത്തെ പറഞ്ഞതു പോലെ ഇന്ത്യയിലെ പല വ്യവസായങ്ങളും നില നില്‍ക്കുന്നത് ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വസ്തുക്കളെ ആശ്രയിച്ചാണ്. അതിനു ഒരു പകരം കണ്ടെത്തുക എന്നത് പെട്ടെന്ന് സാധ്യമാകുന്ന കാര്യമല്ല. കേന്ദ്ര സാമ്പത്തിക മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഇന്ത്യയുടെ കയറ്റുമതിയുടെ അഞ്ചു ശതമാനം മാതാമാണ് ചൈനയിലേക്ക് നടത്തുന്നത് . അതേസമയം ഇറക്കുമതിയില്‍ ചൈന പതിനഞ്ചു ശതമാനം കയ്യടക്കുന്നു .

ചൈനയുമായി ഇന്ത്യയുടെ വ്യാപാരത്തില്‍ ഇറക്കുമതിയാണ് കൂടുതല്‍ എന്ന് വരികെ ഒരുവേള ചൈനക്ക് തന്നെയാണ് ഇവിടെയും മേല്‍ക്കൈ എന്ന് കൂടി ചേര്‍ത്ത് വായിക്കണം. ഇരു രാജ്യങ്ങള്‍ക്കിടയില്‍ രൂപം കൊണ്ട് വ്യവസയിക ബന്ധം പെട്ടെന്ന് മുറിച്ചു കളയാന്‍ ഇന്ത്യയിലെ തന്നെ വ്യാവസായിക ലോകം സമ്മതിക്കില്ല എന്നുറപ്പാണ്.

Electronic മേഖലയിലും ഇന്ത്യയില്‍ ചൈനയുടെ പിടുത്തം കൂടുതലാണ്. ഇന്ത്യക്കാരന്റെ നിത്യ ജീവിതത്തില്‍ ചൈന ഒരു ഒഴിച്ച് കൂടാന്‍ കഴിയാത്ത സ്ഥാനം നേടിയിരിക്കുന്നു. ആഭ്യന്തര ഉത്പാദനത്തില്‍ ഇനിയും നാം കൂടുതല്‍ മുന്നോട്ടു പോകേണ്ടതുണ്ട്. കയറ്റുമതി വര്‍ദ്ധിക്കുകയും ഇറക്കുമതി കുറയുകയും ചെയ്യുന്ന സമയത്ത് മാത്രമേ ഒരു രാജ്യത്തിന്റെ അടിസ്ഥാന കരുത്തു വര്‍ദ്ധിക്കൂ. അത് കൊണ്ട് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വര്‍ജ്ജിക്കണം എന്നതും ചൈനയുമായി വ്യാപാര ബന്ധം നിര്‍ത്തലാക്കണം എന്നതും നടക്കാന്‍ സാധ്യതയില്ലാത്ത കാര്യമായി തന്നെയാണ് ഇപ്പോഴും വിദഗ്ദര്‍ അഭിപ്രായ പെടുന്നതും.

Related Articles