Current Date

Search
Close this search box.
Search
Close this search box.

വേറെ പരിഹാരങ്ങളുണ്ടെങ്കില്‍ അതു സമര്‍പ്പിക്കേണ്ട സമയമിതാണ്

സത്യസന്ധതയാണ് ഒരു ഭരണാധികാരിയുടെ ഏറ്റവും വലിയ കൈമുതല്‍. വീക്ഷണങ്ങളില്‍ വിയോജിപ്പുണ്ടാകാം. പക്ഷെ പറയുന്നത് ആത്മാര്‍ഥമാണ്, നേരെചൊവ്വെയാണ് എന്ന് ഭരണാധികാരികളെപ്പറ്റി വിശ്വസിക്കാന്‍ കഴിയാത്തത് നമ്മുടെ രാജ്യം നേരിടുന്ന വല്ലാത്ത ഒരവസ്ഥയാണ്.

നമ്മുടെ സമ്പദ് രംഗം പാതാളത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ് എന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ ഗിമ്മിക്കുകള്‍ കൊണ്ടും ചൊട്ടു വിദ്യകള്‍ കൊണ്ടും പരിഹരിക്കാന്‍ കഴിയുന്നത്ര ലളിതമല്ല അത് എന്ന് അറിയാത്തവരാണോ നമ്മുടെ ഭരണാധികാരികള്‍?!

Also read: ഖുർആൻ പറഞ്ഞ വിശ്വാസികളുടെ ലക്ഷണങ്ങൾ


എം.പി ഫണ്ട് ഇല്ലാതാക്കിയും എം.പി മാരുടെ ശമ്പളം വെട്ടിക്കുറച്ചും പരിഹാരത്തിനിറങ്ങുമ്പോള്‍ നന്നെ ചുരുങ്ങിയത് സുബ്രമണ്യസ്വാമി പറഞ്ഞതു പോലെ പുതിയ പാര്‍ല
മെന്‍റ് കെട്ടിടത്തിന് നീക്കിവെച്ച 20000 കോടി കൂടി ലാഭിച്ചുകൂടേ? സോണിയാ ഗാന്ധി നിര്‍ദ്ദേശിച്ചതുപോലെ വിദേശ യാത്രകള്‍ക്കും പരസ്യങ്ങള്‍ക്കും നിയന്ത്രണം പ്രഖ്യാപിച്ചു കൂടേ?. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മൊത്തം തകര്‍ത്തു തരിപ്പണമാക്കി അവസാനം എല്ലാ കുറ്റവും കൊറോണക്ക് മേല്‍ ചാര്‍ത്തി രക്ഷപ്പെടാനുള്ള ഗിമ്മിക്കുകളാണിതൊക്കെ എന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്?.

കര്‍ണാടകയിലും മധ്യപ്രദേശിലുമുള്‍പ്പെടെ എം.എല്‍.എ മാരെ വിലക്കെടുക്കാനും തെരഞ്ഞെടുപ്പില്‍ എല്ലാവരെയും ഞെട്ടിപ്പിക്കുന്ന വിധത്തില്‍ ഏറ്റവും കൂടുതല്‍ പണം വാരിയെറിഞ്ഞ പാര്‍ട്ടിയാകാനും നേതാക്കള്‍ക്കും മക്കള്‍ക്കും കുടുംബങ്ങള്‍ക്കും കൊള്ളടയിക്കാനുമൊക്കെ കാശുണ്ടായിരുന്നു. കോര്‍പ്പറേറ്റുകളെ, ബാങ്കുകള്‍ കൊള്ളയടിച്ച് രാജ്യം വിടാന്‍ സൗകര്യമൊരുക്കിയതും നോട്ടു നിരോധിച്ചതുമൊക്കെ എന്തിനായിരുന്നുവെന്ന് ജനം മറന്നിട്ടില്ല. രാജ്യം പറ്റെ പാപ്പരായിക്കൊണ്ടിരിക്കുമ്പോള്‍ ഇനിയും ജനങ്ങളെ വിഢികളാക്കാതെ പ്രശ്നങ്ങളെ സത്യസന്ധമായി അഡ്ഡ്രസ് ചെയ്യുകയല്ലേ ബുദ്ധി?!

Also read: ലോകം കണ്ട മറ്റെല്ലാ ദുരന്തത്തെക്കാളും കൊറോണക്കുള്ള പ്രാധാന്യം ?


വരാൻ പോകുന്ന പ്രതിസന്ധിയെ മറികടക്കാൻ എന്തു പദ്ധതിയാണ് നമുക്കുള്ളത് എന്നു ജനങ്ങളോട് പറയണം. പ്രഖ്യാപിച്ച 23 ബില്യൺ ഡോളറിന്റെ പാക്കേജ് പരിഹാരമാണോ?. 5 കോടി ജനങ്ങൾ മാത്രമുള്ള സ്പെയിൻ 220ബില്യനും 3 കോടി ജനങ്ങൾ മാത്രമുള്ള മലേഷ്യ 58 ബില്യനും പ്രഖ്യാപിക്കുമ്പോൾ 132 കോടി ജനങ്ങളുള്ള, വൻസാമ്പത്തികശക്തിയാകാൻ പോകുന്നുവെന്നു മോദി മോഹിപ്പിക്കുന്ന ഇന്ത്യയുടെ ഉത്തേജക പാകേജ് വെറും 23 ബില്യൻ..!


ഇനി ഇതൊന്നുമല്ലാതെ, കൊറോണക്ക് മരുന്നായി ഗോമൂത്രവും പാത്രം കൊട്ടലും ലൈറ്റണക്കലുമൊക്കെ കണ്ടുപിടിച്ചതു പോലെ രാജ്യം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് സംഘ്പരിപാറിന്‍റെ കയ്യില്‍ മൗലികമായ വേറെ പരിഹാരങ്ങളുണ്ടെങ്കില്‍ അതും സമര്‍പ്പിക്കേണ്ട സമയം ഇതാണ്. അല്ലെങ്കില്‍ നിങ്ങളുടെ ഹിന്ദുത്വം വെറും ജനങ്ങളെ കൊല്ലലും പാത്രം കൊട്ടലും ലൈറ്റണക്കലുമാണ് എന്ന് ജനങ്ങള്‍ ‘തെറ്റിദ്ധരിക്കും’

Related Articles