Current Date

Search
Close this search box.
Search
Close this search box.

സംഘപരിവാറിനു പാലമായി ഇടതുപക്ഷം മാറിയാല്‍..

ലൗ ജിഹാദ്

കേരളത്തിലും കർണ്ണാടകയിലും അമുസ്ലിം യുവതികളെ പ്രണയം നടിച്ച് ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന ആരോപണത്തെ തുടർന്ന് ഉയർന്നു വന്ന വിവാദമാണ് ലൗ ജിഹാദ്.

മലയാളത്തിലെ ഒരു ദിനപത്രത്തിലാണ് ഇതിനെക്കുറിച്ചുള്ള വാർത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് കർണ്ണാടകയിലെയും കേരളത്തിലെയും ഹിന്ദു ജനജാഗ്രതി സമിതി, ക്ഷേത്രസം‌രക്ഷണസമിതി തുടങ്ങിയ സംഘടനകൾ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി രംഗത്ത് വന്നതോടെ ഈ വിവാദം ചൂടുപിടിച്ചു

ഈ വിവാദത്തെത്തുടർന്ന് ലൗ ജിഹാദിനെ കുറിച്ചും അങ്ങനെയുള്ളവരുണ്ടെങ്കിൽ അവർക്കുള്ള ദേശീയ- അന്തർദ്ദേശീയ ബന്ധവും അത്തരക്കാർക്ക് മയക്കുമരുന്ന്- കൊള്ളസംഘങ്ങൾ തുടങ്ങിയവരുമായുള്ള ബന്ധങ്ങളും അന്വേഷിക്കണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

തുടർന്ന് കേരള ഡി.ജി.പി. ജേക്കബ് പുന്നൂസ് ഹൈക്കോടതിയിൽ നടത്തിയ സത്യവാങ് മൂലത്തിൽ ഇത്തരത്തിൽ സംഘടനകൾ കേരളത്തിൽ ഉള്ളതിനു തെളിവില്ലെന്നു വ്യക്തമാക്കി.

കൂടുതൽ വായനക്ക്: ലൗജിഹാദ് ആരോപണം തള്ളി അലഹബാദ് കോടതി

‘ലൗ ജിഹാദ്’ വഴി ദക്ഷിണ കർണ്ണാടകയിലെ 3000 ഹിന്ദു പെൺകുട്ടികളും കർണ്ണാടകയിലുടനീളമായി 30,000 പെൺകുട്ടികളും തിരോധാനം ചെയ്യപ്പെട്ടു എന്ന് ഹിന്ദു ജനജാഗ്രതി സമിതി ആരോപിച്ചിരുന്നു. തുടർന്ന് ഈ ആരോപണത്തെക്കുറിച്ച് ദക്ഷിണ കർണ്ണാടക പോലീസ് ഔദ്യോഗിക വിശദീകരണം നൽകുകയുണ്ടായി.

2009 സെപ്റ്റംബർ അവസാനം വരെ 404 പെൺകുട്ടികളെ മാത്രമാണ് കാണാതായതായി റിപ്പോർട്ട് ചെയ്തത് എന്നും അതിൽ 332 പേരെ കണ്ടെത്തിയതായും വിശദീകരിക്കപ്പെട്ടു. അവശേഷിക്കുന്ന 57 പേരിൽ വിവിധ മതക്കാർ ഉൾപ്പെടുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി

കലാലയക്യാമ്പസുകളിലും മറ്റും വ്യത്യസ്ത മതവിഭാഗക്കാർക്കിടയിലെ പ്രണയം സാധാരണമായപ്പോൾ അത്തരം സംഭവങ്ങളിൽ നിന്ന് മുസ്ലിം യുവാക്കൾ ഉൾപ്പെടുന്നവയെ മാത്രം എടുത്തുകാട്ടി, മുസ്ലിം സമുദായത്തിനെതിരെയുള്ള പ്രചരണത്തിൽ ആയുധമാക്കാനുള്ള ശ്രമമാണ് ലൗ ജീഹാദ് വിവാദത്തിനു പിന്നിലുള്ളതെന്നും പറയപ്പെടുന്നു.

ലൗ ജിഹാദിനെതിരെ ഹിന്ദുമതസംഘടനകളോട് ഒത്തു പ്രവർത്തിക്കാൻ ചില ക്രിസ്തീയസംഘടനകൾ തീരുമാനിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളാ കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെ.സി.ബി.സി) കീഴിലുള്ള സാമൂഹ്യസന്തുലന ജാഗ്രതാ കമ്മീഷന്റെ സെക്രട്ടറിയായ ജോണി കൊച്ചുപറമ്പിൽ ലൗ ജിഹാദിനെതിരെ മുന്നറിയിപ്പ് നൽകി.

എന്നാൽ മലയാളത്തിലെ പ്രമുഖ ക്രിസ്തീയ ആനുകാലികമായ സത്യദീപം വാരിക ഈ വിവാദത്തെ പെരുപ്പിച്ചുകാട്ടുന്നതിനും മതങ്ങൾക്കിടയിലെ ഭിന്നതക്ക് കാരണമാക്കുന്നതിനും എതിരെ മുന്നറിയിപ്പു നൽകി.

“ഇല്ലാത്ത കറുത്തപൂച്ചയെ ഇരുട്ടിലിട്ടു തല്ലിക്കൊല്ലാൻ ശ്രമിക്കുന്ന വ്യാജപരാക്രമമാണ്” ഈ വിവാദത്തോടു പ്രതികരിച്ചുള്ള ചില പ്രസ്താവനകൾ എന്നു വിമർശിക്കപ്പെട്ടിട്ടുണ്ട്.

പോലീസ് മനഃപൂർവ്വം കെട്ടിച്ചമച്ച കേസാണിതെന്നും ഒരു പ്രത്യേക സമുദായത്തെ മാത്രം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും ജസ്റ്റീസ് എം ശശിധരൻ ഉത്തരവിൽ വ്യക്തമാക്കി.

ഇതിനെക്കുറിച്ച് പൊലീസ് സത്യവാങ്‌മൂലം നല്കണമെന്നും കോടതി നിർദ്ദേശിച്ചു. പത്തനംതിട്ടയിലെ സ്വാശ്രയ കോളജിലെ രണ്ടു വിദ്യാർത്ഥിനികളെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചു എന്നതായിരുന്നു കേസ്.ഇവർക്കെതിരായ തുടർ നടപടിയും ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.

സമൂഹത്തിൽ മിശ്രവിവാഹങ്ങൾ സാധാരണമായതിനാൽ അതൊരു കുറ്റമായി കാണാൻ കഴിയില്ലെന്നും ജഡ്ജി പറഞ്ഞു.

ലവ് ജിഹാദിനെ കുറിച്ച് നമുക്കറിയാവുന്ന കാര്യങ്ങൾ ഇങ്ങിനെയാണ്. കേരളത്തിൽ സംഘ പരിവാറും കൂട്ടരുമല്ലാതെ മറ്റൊരാളും ഈ വിവാദം ഏറ്റു പിടിച്ചില്ല.

ഡി വൈ എഫ് ഐ പോലുള്ള സംഘടനകൾ ശക്തമായി തന്നെ ഇത്തരം വിവാദങ്ങളെ പ്രതിരോധിച്ചിട്ടുണ്ട്. ജിഹാദ് ഒരു സത്യമാണ്. അത് വിശ്വാസികൾക്ക് നിർബന്ധവുമാണ്. പക്ഷെ നാം ഇന്ന് കേൾക്കുന്ന ജിഹാദും ഇസ്ലാമിലെ ജിഹാദും തമ്മിൽ വലിയ അന്തരമുണ്ട്.

ഇസ്ലാമിലെ ജിഹാദ് എന്നും സത്യത്തിന്റെ കൂടെ മാത്രമാണ്. പ്രണയം നടിച്ചു ഒരാളെ ഇസ്ലാമിലേക്ക് കൊണ്ട് വരുന്നത് ഇസ്ലാം ഇഷ്ടപ്പെടുന്നില്ല. ചുരുക്കത്തിൽ ജിഹാദ് ഒരാളെ ഇസ്ലാമിലേക്ക് നിർബന്ധിച്ചു കൊണ്ട് വരുന്നതിന്റെ പേരല്ല. പകരം ഒരാൾ തന്റെ ജിവതം കൊണ്ട് ദൈവീക മാർഗത്തിൽ അനുഷ്ടിക്കുന്ന ത്യാഗമാണ്.

നമ്മുടെ വിഷയം അതല്ല. കേരളത്തിലെ ചെറിയ കൃസ്ത്യൻ വിഭാഗം അറിഞ്ഞോ അറിയാതെയോ സംഘ പാളയത്തിൽ ചെന്നെത്തിയിരിക്കുന്നു. അതിന്റെ പിന്നിലെ ഉദ്ദേശ്യം ഇനിയും മനസ്സിലായിട്ടു വേണം.

മുസ്ലിംകൾ ഒരിക്കലും കൃസ്ത്യൻ സമൂഹത്തിനു എതിരായിട്ടില്ല. രണ്ടു പേരുടെയും ശത്രു നാട് ഭരിക്കുമ്പോൾ ഇരകൾ ഭിന്നിച്ചു പോകുന്നത് ശത്രുവിന് ഗുണം ചെയ്യും. അത് തിരിച്ചറിയാനുള്ള വിവേകം ഇല്ലാതായി പോയാൽ പിന്നെ അനുഭവിക്കുക തന്നെ.

കേരളത്തിലെ കൃസ്ത്യൻ ജന വിഭാഗത്തിന്റെ പിന്തുണയുള്ള പാർട്ടിയാണ് കേരള കോണ്ഗ്രസ്. പേര് കേരള കോണ്ഗ്രസ് എന്നാണെങ്കിലും അതിനെ നയിക്കുന്നത് പള്ളിയും പട്ടക്കാരും തന്നെയാണ്. അവരുടെ സ്ഥാനാർഥി നിർണയത്തിലും അത് പോലെ അവരുടെ നയരൂപീകരണത്തിലും നമുക്ക് പള്ളിയുടെ ഇടപെടൽ കാണാം.

കേരള കോണ്ഗ്രസ് എന്ന കക്ഷിയുടെ വലിയ ഭാഗം ഇന്ന് മാണി പുത്രന്റെ കയ്യിലാണ്. അദ്ദേഹം ഇന്ന് ഇടതു പക്ഷത്തിന്റെ ഭാഗമാണ്. അദ്ദേഹം തന്നെയാണ് ഇന്ന് ലവ് ജിഹാദിൽ സംശയം പ്രകടിപ്പിച്ചത്.

കോടതിയും അന്വേഷണ സംഘവും കേരളത്തിലെ മതേതര കക്ഷികളും മത സംഘടനകളും തള്ളിക്കളഞ്ഞ കാര്യം മറ്റാരുടെയോ വാലായി ഉന്നയിക്കാൻ ജോസ് കെ. മാണി തയ്യാറായിരിക്കുന്നു, കേരള പൊതു സമൂഹത്തിന് ഇതിൽ ഒരു സംശയവുമില്ല.

അവർ ഒന്നടക്കം അതിനെ തള്ളി കളഞ്ഞിട്ടുണ്ട്. അതെ സമയം ഇതിൽ സംശയം ഉണ്ടാക്കുന്നത് ആരാണെന്ന് എല്ലാവര്ക്കും അറിയാം. കേരളത്തിൽ വന്നു അമിത് ഷായും കൂട്ടരും കാര്യമായി പറഞ്ഞത് ജയിച്ചാൽ ലവ് ജിഹാദ് നിയമം കൊണ്ടുവരും എന്നായിരുന്നു.

അത് ചർച്ചയാക്കാൻ നമ്മുടെ മാധ്യമങ്ങൾ പോലും തയ്യാറായില്ല. കാരണം അതൊരു ഉണ്ടായില്ല വെടിയാണെന്ന് അവർക്കും മനസ്സിലായിരുന്നു.

പിന്നെ എങ്ങിനെയാണ്‌ ജോസ് കെ. മാണിക്ക് മാത്രം സംശയം ഉണ്ടാകുക? അതും അദ്ദേഹം ഇടതു പക്ഷത്തിന്റെ ഭാഗമായിരിക്കെ!. അതിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്‌ ജോസ് ഇടതു പക്ഷത്തു നിൽക്കുന്നു എന്നത് ശരിയാണ്. പക്ഷെ അദ്ദേഹത്തിന് കൂടുതൽ അടുപ്പം വലതു പക്ഷവുമായി തന്നെ.

അല്ലെങ്കിൽ നേരത്തെ പറഞ്ഞ സമുദായത്തിലെ തീവ്രവാദികൾ അദ്ദേഹത്തെ രാഞ്ചിയിരിക്കുന്നു. ഒരാൾ പക്ഷം മാറുക എന്നത് കൊണ്ട് വിവക്ഷ നിലപാടുകളിൽ കൂടിയുള്ള മാറ്റമാണ്.

യു ഡി എഫ് ലവ് ജിഹാദിനെ തള്ളിക്കളഞ്ഞവരാണ്. എൽ ഡി എഫും. തള്ളിക്കലയാത്ത സംഘ മുന്നണിയുടെ ഭാഷ്യം ഒരു ഇടതു പക്ഷ കക്ഷിയിൽ കാണാൻ ഇടവന്നാൽ അതൊരു ദുരന്തമാണ്.

Related Articles