Current Date

Search
Close this search box.
Search
Close this search box.

2007 ലാണ് ഞാൻ ഈജിപ്ത്‌ സന്ദർശിച്ചത്

2007 ലാണ് ഞാൻ ഈജിപ്ത്‌ സന്ദർശിച്ചത്. അന്ന് അവിടം ഭരിച്ചിരുന്നത് ഹുസ്നി മുബാറക്കും. കൈറോവിലൂടെ യാത്ര ചെയ്യുമ്പോൾ കാർ ഡ്രൈവർ അഷ്‌റഫ്‌ പെട്ടെന്ന് കാർക്കിച്ചു തുപ്പുന്നത് കണ്ടു. എനിക്ക് കാര്യം മനസ്സിലായില്ല. അപ്പോഴാണ് ഇടത് ഭാഗത്ത്‌ ഇസ്രയേൽ എംബസി എന്ന ബോർഡ് കണ്ടത്. എന്റെ കൂടെ കുറേകാലം ജോലി ചെയ്തവരിൽ അധികവും ആ നാട്ടുകാർ തന്നെയായിരുന്നു. അവരിൽ സീസിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമുണ്ട്. ഇസ്രയേലിനെ കാര്യത്തിൽ അവരിൽ അധികവും ഏക സ്വരക്കാരാണ്.

അറബ് രാജ്യങ്ങളിലെ മൊത്തം ജന സംസാരം ഇസ്രായേൽ വിരുദ്ധമാണ്. അതെ സമയം അധികം സർക്കാരുകളും ഇന്ന് ഇസ്രയേൽ ബാന്ധവം ആരംഭിക്കുകയും ചെയ്തിരിക്കുന്നു. അടുത്തിടെ ചില അറബ് രാജ്യങ്ങൾ മുസ്ലിം ബ്രദർ ഹൂഡിനെ ഒരിക്കൽ കൂടി ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഇതേ രാജ്യങ്ങൾ 2014 ൽ തന്നെ ബ്രദർ ഹൂഡിനെ ഭീകര സംഘടന എന്ന ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. സംഘടനക്കു ശക്തിയുള്ള നാടുകളിൽ ഭരണകൂടം കർശന വിലക്കുകൾ തുടരുന്നു. അവരുടെ നേതാക്കളെ അന്യായമായി അഴിക്കുള്ളിൽ താമസിപ്പിക്കുന്നു. ഒരുവേള ജുഡീഷ്യറി പോലും അവരുടെ രക്ഷക്കെത്താത്ത വാർത്തകൾ നാം നിരന്തരം വായിച്ചു കൊണ്ടിരിക്കുന്നു.

അടുത്തൊന്നും ഇഖ്‌വാനുൽ മുസ്‌ലിമീനെ കുറിച്ച് കാര്യമായ വാർത്തകളൊന്നും ഒരു മാധ്യമത്തിലും നാം വായിച്ചിട്ടില്ല. പിന്നെ എന്തിനാണ് ചില‍ർ മിമ്പറുകൾ പോലും അവർക്കെതിരെ ഉപയോഗപ്പെടുത്തിയത് എന്ന ചിന്തയിലായിന്നു ഞാൻ. ഒരു കാരണവും കണ്ടെത്തുക അസാധ്യമായിരുന്നു. “ ഉദാഹരണമില്ലാത്ത ഭീകരത” എന്നായിരുന്നു ചില മുസ്ലിം നാടുകളിലെ പണ്ഡിത സഭകൾ ഉന്നയിച്ച ആരോപണം. ലോകത്ത് അറബി പേരുള്ള സംഘടനകൾ അധികവും ഭീകര സംഘടനായി ലോകം മുദ്രകുത്തിയിട്ടുണ്ട്. അൽ ഖാഇദ: തുടങ്ങി അവസാനം ദാഇശ് വരെ നീളുന്ന പേരുകളിൽ ജനം കാണുന്നത് തികച്ചും പിന്തിരിപ്പൻ ആശയങ്ങളും.

Also read: ഒഴിവ് സമയം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നിറയട്ടെ

ഇഖ്‌വാനുൽ മുസ്‌ലിമീൻ കഴിഞ്ഞ ഒമ്പത് പതിറ്റാണ്ടായി അറബ് ഇസ്ലാമിക ലോകത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. അവരുടെ സ്വാദീനം പല നാടുകളിലും പ്രകടമാണ്. പലയിടത്തും അവരോടു അടുപ്പമുള്ളവർ അധികാരത്തിൽ എത്തിയിരിക്കുന്നു. അവരുടെ ജന്മഭൂമിയായ ഈജിപ്തിൽ മാന്യമായ തിരഞ്ഞെടുപ്പ് നടന്നപ്പോൾ ജനം അവരെയാണ് ജനം തിരഞ്ഞെടുത്തത്. ലോകത്തിലെ വലിയ ജനാധിപത്യ അട്ടിമറിയിലൂടെ അവരെ പുറത്താക്കിയപ്പോൾ ലോകം തീർത്തും നിസ്സംഗതയോടെ അത് നോക്കി നിന്നു. ഒരു രാജ്യത്തിന്റെ പ്രസിഡന്റ് അകാരണമായി ജയിലിൽ വെച്ച് തന്നെ മരണപ്പെട്ട വിവരവും നാം വായിച്ചതാണ്. പ്രസ്ഥാനത്തെ എതിർക്കുന്നവർ പോലും അവരുടെ പേരിൽ ഇപ്പോൾ പറയുന്ന ഭീകരത ആരോപിക്കാൻ മടികാണിക്കുന്നു. മുമ്പ് ജീവിച്ചിരുന്ന പല പ്രമുഖ പണ്ഡിതരും ആ രീതിയിൽ ഒരു അഭിപ്രായം പറഞ്ഞതായി നമുക്ക് കാണാൻ കഴിയില്ല.

അറബ് ഇസ്ലാമിക ലോകത്ത് അനുകൂലമായ മാറ്റങ്ങളെക്കാൾ പ്രതികൂല മാറ്റങ്ങൾ പലതും സംഭവിച്ചു. അതെ സമയം ഇസ്രയേൽ അതിന്റെ അക്രമ സ്വഭാവത്തിൽ നിന്നും ഒരു ഇഞ്ച് പോലും പുറകോട്ടു പോയിട്ടില്ല. അടുത്ത രാജ്യങ്ങളിൽ അവർ നടത്തുന്ന ആക്രമങ്ങൾ തുടർന്ന് കൊണ്ടിരിക്കുന്നു. വെസ്റ്റ് ബാങ്കിലേയും മറ്റും ഇസ്രയേൽ കുടിയേറ്റം അവസാനിപ്പിക്കണം എന്നായിരുന്നു അടുത്തിടെ രണ്ടു അറബ് രാജ്യങ്ങളുമായി ഇസ്രയേൽ നടത്തിയ സൗഹൃദ കരാറിന്റെ ഉള്ളടക്കം. ഇസ്രയേൽ കഴിഞ്ഞ ഒക്ടോബർ മാസത്തിൽ വെസ്റ്റ് ബാങ്കിൽ പുതിയ കുടിയേറ്റത്തിന്റെ കണക്കുകൾ പുറത്തു വിട്ടു. ഒരു തരത്തിലും “ അബ്രഹാം കരാറിനെ” അംഗീകരിക്കാൻ തയ്യാറല്ല എന്ന നിലപാടിൽ ഇസ്രയേൽ മുന്നോട്ടു പോകുന്നു. അതൊരു സമാധാന കരാറല്ല പകരം ഒരു ആയുധ വിൽപ്പന കരാർ മാത്രം എന്ന് പറയുന്നവരും ലോകത്തുണ്ട്.

പുതിയ സാഹചര്യത്തിൽ പല രാജ്യങ്ങളിലെയും പൗരന്മാർ അസ്വസ്ഥരാണ്. ഭീരരെന്നു ലോകം എണ്ണിയ സംഘടനകളെ ആ രീതിയിൽ തന്നെയാണ് അറബ് ലോകത്തെ സാധാരണക്കാരും കാണുന്നത്. അതെ സമയം അറബ് ലോകത്തെ വിദേശ അധിനിവേശത്തെ എല്ലാ രീതിയിലും എതിർത്ത ചരിത്രമുള്ള സംഘമാണ് ഇഖ്‌വാനുൽ മുസ്‌ലിമൂൻ. പ്രവാചക കാലത്തെ വലിയ വിപത്തുകളിൽ ഒന്ന് കപട വിശ്വാസികളും അന്നത്തെ ജൂതരും തമ്മിലുള്ള ബന്ധമായിരുന്നു. കപട വിശ്വാസികളുടെ വിഷയം അവരുടെ നിലനിൽപ്പ്‌ മാത്രമായിരുന്നു. പ്രവാചകൻ മദീനയിൽ എത്തിയപ്പോൾ തങ്ങളും കൂടെ കൂടിയില്ലെങ്കിൽ ഒറ്റപ്പെട്ടു പോകുമെന്ന ഭയം ഈ കപടന്മാരെ പിടികൂടി. അത് കൊണ്ട് തന്നെ ഒരിക്കൽ ഇസ്ലാമിനെ തോൽപ്പിച്ചു “ ജഹിലിയ്യത്” രംഗത്ത്‌ വന്നാലും തങ്ങൾക്ക് നിലനിൽപ്പ്‌ വേണമെന്നവർ ആഗ്രഹിച്ചിരുന്നു.

Also read: ജിഹാദ് കുളിര് പെയ്യുന്ന കനല് !

പ്രവാചക കാലത്ത് ഭരണ കൂടം ശത്രുവിനെ ആ രീതിയിൽ തന്നെ കാണ്ടിരുന്നു. ഈ കാലത്ത് പഴയ കപടന്മാരുടെ പക്ഷത്തു നമുക്ക് കാണാൻ കഴിയുന്നത്‌ ഭരണ കൂടങ്ങളെയും. അറബ് ലോകത്ത് എന്തെങ്കിലും തരത്തിലുള്ള നിലപാടുകൾ ഇപ്പോഴും മുന്നോട്ട് വെക്കുന്ന പ്രസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്തു ഇഖ്‌വാനുൽ മുസ്‌ലിമൂൻ തന്നെയാണ്. അവർ ജനത്തിന്റെ ബുദ്ധിയുമായി സംവദിക്കുന്നു. സംഘടനയുടെ ശക്തി ശരിക്കും മനസ്സിലാക്കിയവരിൽ ഇസ്രയേലുമുണ്ട്. ഇസ്രയേലിൽ ഇഖ്‌വാനുൽ മുസ്‌ലിമൂൻ പ്രവർത്തിക്കുന്നില്ല എന്നാണു അറിവ്. എന്നിട്ടും സംഘടനക്കെതിരെ മുസ്ലിം നാടുകളിൽ പുതിയ ഭീകര ഫതവ വന്നപ്പോൾ ആദ്യമായി അതിനെ സ്വാഗതം ചെയ്യുന്നവരിൽ ഇസ്രായേൽ വന്നു എന്നത് നമ്മെ അത്ഭുതപ്പെടുത്തേണ്ട കാര്യമല്ല. ഇസ്രയേൽ അറബ് ഇസ്ലാമിക ലോകത്തേക്ക് കടന്നു കയറാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നു. അതിന്റെ ഒന്നാം പ്രതികരണം എന്ന നിലയിൽ പല നാടുകളിലും പൌരസ്വാതന്ത്ര്യത്തിൻറെ പേരിൽ പല നിയമ നിർമ്മാണവും വരുത്തിയിരിക്കുന്നു. രാജ്യം പരിശുദ്ധമായി കണക്കാക്കിയിരുന്ന പല തീരുമാനങ്ങളിലും മാറ്റങ്ങൾ വന്നിരിക്കുന്നു.

 

Related Articles