Columns

അയോധ്യ അന്തിമവാദം: ദേശീയ മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത വിധം

ജനാധിപത്യത്തില്‍ സര്‍ക്കാരിന്റെ പരിശോധകരായാണ് മാധ്യമങ്ങളെ കണക്കാക്കുന്നത്. എന്നാല്‍ ഇവിടെയും ഭൂരിപക്ഷത്തിന്റെ ഒരു തംരംഗം പടര്‍ന്നു പിടിക്കുമ്പോള്‍ എന്താണ് സംഭവിക്കുക. ഭരണകൂടത്തില്‍ മാത്രമല്ല, മീഡിയകളിലും ഇത് കാണാം. രാത്രിയും അതു കഴിഞ്ഞുമുള്ള ടി.വി ചാനലുകളുടെ ചര്‍ച്ചകളില്‍ സര്‍ക്കാരിനെ കണക്കിലെടുത്തുള്ള സംവാദങ്ങള്‍ അല്ല നടക്കുന്നത്. മറിച്ച് ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള സാമുദായിക വിള്ളലുകള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്.

ഇത്തരത്തില്‍ ഒരു വാദപ്രദിവാദ ചര്‍ച്ചയാണ് സുപ്രീംകോടതിയില്‍ ബാബരി കേസിന്റെ അന്തിമ വാദം പൂര്‍ത്തിയായ ബുധനാഴ്ച രാത്രിയും ദേശീയ ചാനലുകളില്‍ കണ്ടത്. ഉത്തര്‍പ്രദേശ് ടൗണിലെ 2.77 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഭൂമിക്കുവേണ്ടിയാണ് ഇപ്പോള്‍ വാദപ്രതിവാദം നടക്കുന്നത്. 21ാം നൂറ്റാണ്ടില്‍ നിര്‍മിച്ച മുസ്ലിം പള്ളി 1992ല്‍ ഹിന്ദുത്വ-കര്‍സേവ പ്രവര്‍ത്തകര്‍ പൊളിക്കുകയായിരുന്നു. ഹിന്ദുക്കളുടെ ദൈവമായ രാമന്റ ജന്മസ്ഥലത്താണ് മുഗള്‍ ചക്രവര്‍ത്തി ബാബര്‍ പള്ളി നിര്‍മിച്ചത് എന്നാരോപിച്ച് നടത്തിയ രാഷ്ട്രീയ ക്യാംപയിന്റെ ഭാഗമായിട്ടായിരുന്നു പള്ളി തകര്‍ത്തത്. പൊളിച്ചുമാറ്റിയ പള്ളി പുനര്‍നിര്‍മിക്കണമെന്നാണ് സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യം. അവിടെ രാമക്ഷേത്രം നിര്‍മിക്കണമെന്നാണ് എതിര്‍ കക്ഷികളുടെ ആവശ്യം.

ബുധനാഴ്ച രാത്രി നടന്ന ചാനല്‍ ചര്‍ച്ചകളില്‍ പ്രധാനമായും ഈ വിഷയം ആളിക്കത്തിച്ചത് ഇന്ത്യന്‍ ടുഡേ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആജ് തക് ചാനലായിരുന്നു. ”രാമനും അദ്ദേഹത്തിന്റെ ജന്മസ്ഥലവും നമ്മുടേതാണെങ്കില്‍, ഈ മസ്ജിദ്‌വാലകള്‍ എവിടെ നിന്നാണ് വരുന്നത് ?”. ചാനല്‍ തുറന്നടിച്ചു. തങ്ങള്‍ ഒരു സമുദായത്തിന് വേണ്ടിയാണ് വാദിക്കുന്നതെന്ന് ആജ് തകിന്റെ ഈ പദപ്രയോഗത്തില്‍ നിന്ന് വ്യക്തമാണ്. പ്രതീക്ഷിച്ച പോലെ ആജ് തകിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വ്യാപക വിമര്‍ശനമാണുയര്‍ന്നത്.

ആജ് തക് മാത്രമല്ല ഇങ്ങിനെ ചര്‍ച്ച നടത്തിയത്. എ.ബി.പി ന്യൂസിന്റെ സ്‌പെഷ്യല്‍ അയോധ്യ ചര്‍ച്ചയിലെ അവതാരകനും ജയ് ശ്രീറാമിന് അനുകൂലമായാണ് ചര്‍ച്ച നടത്തിയത്. സീ ന്യൂസിന്റെ പ്രധാന ചര്‍ച്ച തലക്കെട്ട് സമാനമായിരുന്നു ‘രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യയുടെ വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ വിശകലനം’ എന്നാണ് അവര്‍ തലക്കെട്ട് നല്‍കിയത്.

ഇംഗ്ലീഷ് വാര്‍ത്ത ചാനലുകളും ഏകദേശം ഇങ്ങിനെയൊക്കെയായിരിന്നു അന്തിചര്‍ച്ച നടത്തിയത്. അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടി.വി #ExposeDelayBrigade and #AcceptAyodhyaVerdict എന്നീ ഹാഷ്ടാഗോടെയായിരുന്നു സ്‌ക്രോള്‍ ചെയ്തത്. ‘ലുത്യന്‍സിന്'(lutyens) അയോധ്യ കാര്‍ഡ് ഇപ്പോള്‍ നഷ്ടപ്പെടുന്നോ എന്ന ചോദ്യവും അര്‍ണബ് ചര്‍ച്ചയില്‍ ഉയര്‍ത്തി.

ടൈംസ് നൗ ആകട്ടെ, കോടതി വിധിക്കായി ഒന്നും കാത്തുനില്‍ക്കാതെ ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് മന്ദിര്‍ നിര്‍മിക്കും എന്ന അനുമാനത്തിലെത്തുകയാണ് ചെയ്തത്. അത് എപ്പോഴാകും എന്ന് മാത്രമാണ് ചാനലിന് ചോദിക്കാനുള്ളത്. അതിന്റെ ഫലമായി #RamMandirCountdown എന്ന പേരില്‍ ഒരു സംവാദവും ടൈംസ് നൗ സംഘടിപ്പിച്ചിരുന്നു.

അവലംബം:scroll.in

Author
webdesk
Facebook Comments
Related Articles
Close
Close