Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയുടെ മാംസാഹാര ഉപഭോഗം

ചരിത്രത്തിലാദ്യമായാണ് ഹിന്ദു മതാഘോഷമായ നവരാത്രിയോടനുബന്ധിച്ച് നഗരത്തിലെ മുഴുവൻ മാംസ കടകൾക്കും ഡൽഹി നഗരം പൊതു അവധി പ്രഖ്യാപിക്കുന്നത്. നഗരവാസികളുടെ ജീവിതോപാധിയും എന്ത് ഭക്ഷിക്കണമെന്ന ജനങ്ങളുടെ അവകാശത്തേയും വിലവെക്കാതെയായിരുന്നു ചില പ്രത്യേക വിഭാഗക്കാരുടെ താത്പര്യപ്രകാരം ബാലിഷമായ നിയമം നടപ്പാക്കപ്പെട്ടത്. അപ്പോഴേക്കും ബി.ജെ.പി ഭരണത്തിലിരിക്കുന്ന വടക്ക്, തെക്ക് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ മേയർമാർ മാംസ നിരോധനം ഉത്തരവിട്ടിരുന്നു. സർക്കാരിന്റെ ഒൗദ്യോഗിക അറിയിപ്പ് പുറത്തുവിട്ടില്ലെങ്കിലും നിയമം നടപ്പിലാക്കാൻ അധികാരമുള്ള കമ്മീഷ്ണർ പ്രസ്ഥുത വിഷയത്തിൽ
ഉടൻ പ്രതികരിച്ചതുമില്ല. നവരാത്രി ആഘോഷ വേളയിൽ ഭൂരിഭാഗം ജനങ്ങളും മാംസവും ഉള്ളിയും ഭക്ഷിക്കാറില്ലെന്നതിനാൽ പൊതു ജനതാത്പര്യം മാനിച്ച് നവരാത്രിയിൽ മാംസക്കടകൾ തുറക്കേണ്ട ആവിശ്യമില്ലെന്നാണ് സൗത്ത് ഡൽഹി മുൻസിപ്പൾ മേയർ മുകേഷ് സൂര്യൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

മുസ്ലീംകളുടെ പുണ്യ മാസമായ റമദാനിലാണ് ചൈത്ര നവരാത്രിയെന്ന പ്രത്യേകത കൂടി ഇൗ വർഷത്തിനുണ്ട്. അതേ സമയം, അധികാരികളുടെ നിയമനടപടി പേടിച്ച് നിരവധി മാംസ കടകളാണ് ഡൽഹിയിൽ അടച്ചുപൂട്ടിയത്.

മേയർമാരുടെ തീരുമാനത്തെ പിന്തുണച്ച് രംഗത്തു വന്ന ബി.ജെ.പി എം.പി പർവേശ് സാഹിബ് സിംഗ് വർമ്മ രാജ്യമൊട്ടാകെ നിരോധനമേർപ്പെടുത്തണമെന്നായിരുന്നു അഭിപ്രായപ്പെട്ടത്. എല്ലാ മതങ്ങളേയും ബഹുമാനിക്കാനാണ് നമ്മുടെ സംസ്കാരം ആവിശ്യപ്പെടുന്നത്, സർവ്വ മതങ്ങളേയും ഉൾക്കൊള്ളുന്ന തരത്തിലാണ് മോദി സർക്കാരിന്റെ കർമ്മ പദ്ധതികൾ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നതും. ക്രിസ്തുമസിനും റമദാനിലും ഹിന്ദു മതവിശ്വാസികൾ ഇതര മതസ്ഥരെ ബഹുമാനിക്കുന്നത് പോലെ ഹിന്ദു ആഘോഷ വേളയിലും ആ ബഹുമാനം തിരിച്ച് ലഭിക്കണമെന്നും അദ്ദേഹം പ്രസ്ഥാവിക്കുകയുണ്ടായി.

നോമ്പനുഷ്ടാനങ്ങൾക്ക് വിലകൽപ്പിക്കാത്ത നിരവധി ഹിന്ദു മതവിശ്വാസികൾ നവരാത്രി പോലും മാംസാഹാരങ്ങൾ കഴിക്കാറുണ്ടെന്നത് ശ്രദ്ധേയമാണ്. ഇതിനിടെ മതാചാരങ്ങളുടെ ഭാഗമാണെന്ന മൂഢ ന്യായയമുയർത്തി യാതൊരു കാരണവുമില്ലാതെ ഒമ്പതു ദിവസങ്ങളോളം മാംസം നിരോധിക്കാനുള്ള നഗരത്തലവന്മാരുടെ തീരുമാനത്തെ ചോദ്യം ചെയ്തു കൊണ്ട് പലരും രംഗത്തെത്തി. എല്ലാത്തിലുമുപരി കഴിഞ്ഞ പത്തുവർഷങ്ങൾക്കിടെ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും മാംസോഭാക്തക്കളുടെ എണ്ണം ഗണ്ണ്യമായി വർധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തലസ്ഥാനമായ ഡൽഹിയിലാണ് ഏറ്റവും വലിയ വർദ്ധനവുണണ്ടായിട്ടുള്ളത്.

മാംസ ഉപഭോക്താക്കളുടെ കണക്കു വിവരങ്ങൾ

ദേശീയ കുടുംബാര്യോഗ വകുപ്പിന് കീഴിൽ രണ്ടു വർഷങ്ങളിലായി നടത്തപ്പെട്ട സർവ്വേ പ്രകാരം ഡൽഹിക്ക് പുറമേ ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ് തുടങ്ങിയ വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ മാംസം ഉപയോഗിക്കുന്നത് വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമമായ ദ മിന്റ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ഒരു ദശകത്തിനിടെ രാജ്യത്തെ സസ്യഭോജന സമ്പ്രദായം നശിച്ച് കൊണ്ടിരിക്കുകയാണത്രേ. നോർത്തിന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ മാംസാഹാരത്തിൽ കാര്യമായ മാറ്റങ്ങളുണ്ടാകുമ്പോഴും ഇൗ സംസ്ഥാനങ്ങളിൽ ഇപ്പോഴും നിരവധി സസ്യാഹാരികൾ ഉണ്ടെന്നും മിന്റ് പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.

നാഷണൽ സാംപൾ സർവ്വേ, ദേശീയ കുടുംബാരോഗ്യ സർവ്വേ ഇന്ത്യ ഹ്യൂമൻ ഡെവലപ്പ്മന്റ് സർവ്വേ തുടങ്ങിയ മൂന്ന് കണക്കെടുപ്പ് അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ ഇന്ത്യ മാംസാഹാര രാഷ്ട്രമായി വളർന്നു കൊണ്ടിരിക്കുകയാണെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് ദി വയർ റിപ്പോർട്ട് ചെയ്യുന്നു.

ഒാഫീസ് ഒാഫ് രജിസ്ട്രാർ ജനറൽ 2014ൽ പുറത്തു വിട്ട മറ്റൊരു റിപ്പോർട്ട് പ്രകാരം പതിനഞ്ച് വയസ്സിന് മുകളിലുള്ള 71 ശതമാനം ഇന്ത്യക്കാരും മാംസഭുക്കുകളാണെന്ന് വ്യക്തമാക്കുന്നു. കണക്കിൽ മുന്നിട്ട് നിൽക്കുന്ന തെലങ്കാനയിലെ 98.8 ശതമാനം പുരുഷന്മാരും 98.6 സ്ത്രീകളും മഝ്യവും കോഴിയുമുൾപ്പെടയുള്ള മാംസാഹരക്രമം നന്നായി ആസ്വദിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. തെക്കേന്ത്യൻ സംസ്ഥാനങ്ങളൊന്നും സസ്യാഹാരികളുടെ ലിസ്റ്റിൽ ഇടംപിടിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ്, പഞ്ചാബ്, തുടങ്ങിയ സംസ്ഥാനങ്ങളിൽ യഥാക്രമം രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനക്കാരാണ് ഏറ്റവുമധികം പച്ചക്കറി വിഭവങ്ങൾ കഴിക്കുന്നത്.

ഇന്ത്യയിലെ ഭക്ഷണ രാഷ്ട്രീയം, അക്രമണോഝുകത നിറഞ്ഞ ഹിന്ദു ദേശീയതക്കും മാംസാഹാരികളായ ന്യൂനപക്ഷ വിഭാഗങ്ങളെ കീഴാളരായി ചിത്രീകരിക്കാനും വഴി വെച്ചതെങ്ങനയാണെന്ന് വിശദീകരിച്ചുള്ള മറ്റൊരു റിപ്പോർട്ട് കൂടി ദി വയറിൽ പ്രസിദ്ധീകൃതമായിരുന്നു. സസ്യാഹാര ഹിന്ദു വ്യക്തിത്വത്തിന് അനുസൃതമായി ജീവിക്കാൻ മുസ്ലിം, ക്രിസ്ത്യൻ, ആദിവാസി വിഭാഗക്കാർ രഹസ്യമായും പരസ്യമായും നിർബന്ധിക്കപ്പെടുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ഇന്ത്യൻ സമൂഹത്തെ ധ്രുവീകരിക്കാനുള്ള രാഷ്ട്രീയ ആയുധമായി മാറിയിരിക്കുകയാണ് ഭക്ഷണം. പശു മാംസം വിൽക്കുന്നുവെന്നാരോപിച്ച് രാജ്യത്തുടനീളം മുസ്ലീംകൾ ആൾക്കൂട്ട മർദ്ദനങ്ങൾക്കും കൊലപാതകങ്ങൾക്കും ഇരയായികൊണ്ടിരിക്കുകയാണ്. ഡൽഹി നഗരത്തലവന്മാർ ഇതിന് മുമ്പും സമാന ഉത്തരവുകൾ പുറത്തിറക്കിയിട്ടുണ്ടെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

2017 നവംബറിൽ മുൻ സൗത്ത് ഡൽഹി മുൻസിപ്പൾ കോർപ്പറേഷൻ നേതാവായിരുന്ന ബി.ജെ.പി വക്താവ് ശിഖാ റായി പൊതു നിരത്തുകളിൽ മാംസഭക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നതിനെ വിലക്കികൊണ്ടുള്ള ഉത്തരവ് ശരിവെക്കുകയുണ്ടായി. ശുചിത്വം കാത്തുസൂക്ഷിക്കാനും മറ്റു ജനവിഭാഗങ്ങളുടെ പൊതുവികാരം മാനിച്ച് കൊണ്ടാണ് ഉത്തരവ് നടപ്പിൽ വരുത്തിയതെന്നായിരുന്നു റായിയുടെ വിശദീകരണം.

പ്രദേശത്തെ ഭക്ഷണശാലകളിൽ ഹലാൽ, ജട്ക മാംസങ്ങളെ നിർണ്ണയിച്ച് കൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കണമെന്ന ഉത്തരവ് 2018 ഒാഗസ്റ്റ് മാസം ഇൗസ്റ്റ് ഡൽഹി മുൻസിപ്പൾ കമ്മീഷണർ നിലവിൽ വരുത്തുകയുണ്ടായി. കഴിഞ്ഞ വർഷം ഇൗസ്റ്റ്, നോർത്ത് ഡൽഹി മുൻസിപ്പൾ കോർപ്പറേഷനുകൾ സമാനമായ നിയമം നടപ്പിൽ വരുത്തുകയുണ്ടായി.

വിവ- ആമിർ ഷെഫിൻ

Related Articles