Current Date

Search
Close this search box.
Search
Close this search box.

പ്രതീക്ഷയാണ് ജീവിതം

നിരാശയെ ദൈവനിഷേധം എന്ന് പ്രഖ്യാപിച്ച് റദ്ദ് ചെയ്യുകയും ഏത് പ്രതിസന്ധികളിലും പ്രതീക്ഷയും പ്രത്യാശയും ഉജ്ജ്വലിപ്പിച്ച് മനുഷ്യനെ കർമ്മനിരതനാക്കുകയും ചെയ്യുന്നുവെന്നതാണ് ഇസ് ലാമിന്റെ മുഖ്യ സവിശേഷതകളിൽ ഒന്ന്. ചരിത്രത്തിലെ ഒരു പ്രതികൂലാവസ്ഥയും സത്യവിശ്വാസികളെ സ്തംഭിപ്പിച്ചിട്ടില്ല. കവി പാടിയതുപോലെ,

കാലത്തിൻ / പ്രളയത്തിര മേലെ /
കപ്പലൊഴുക്കി / ജയിച്ചൂ നാം /
മേലാളന്മാർ/ ഊട്ടിയ ചിതകൾ / പുഞ്ചിരിയോടെ / വരിച്ചൂ നാം /
കാലിൽ / ചൂളക്കല്ലുകൾ പേറി /
പാറും അബാബീൽ കൂട്ടം നാം /
പൂക്കളമല്ല/ തോക്കുകളാണിവർ / ഏകീ ഞങ്ങൾക്കെന്നാലും /
തീക്കനലാണ്/ വിരിച്ചത് / ഞങ്ങളെ /
പാതയിൽ / തോൽക്കില്ലെന്നാലും!

Also read: ഹൈക്കു കവിതകളിലൂടെ പ്രപഞ്ചത്തെ പ്രതിഫലിപ്പിച്ച് ‘റിട്ടന്‍’

നമുക്കറിയാം അഗ്നിയുടെ കരയിൽ നിൽക്കു മ്പോഴല്ല, അഗ്നിയിൽ എറിയപ്പെട്ടപ്പോഴാണ് അല്ലാഹു ഇബ്രാഹിം നബി(അ)ക്ക് അദൃശ്യമാ യസഹായം ചൊരിഞ്ഞത്. മൂസാ (അ)ക്ക് നടുക്കടലിലും, ഈസാ(അ)ക്ക് കുരിശിന്റെ മൂർച്ചയിലും, യൂസുഫ്(അ)ക്ക് പൊട്ടക്കിണറ്റിലും, യൂനുസ് (അ)ക്ക് മത്സ്യോദരത്തിലും അവൻ തുണയേകി. മുഹമ്മദ് (സ) യെ സൗർ ഗുഹയുടെ ഘനാന്ധകാരത്തിൽ ചേർത്തുനിർത്തി!

ഈമാനിന്റെ അനിവാര്യ ഫലങ്ങളാണ് ഒടുങ്ങാത്ത പ്രതീക്ഷയും പ്രത്യാശയുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. നിരാശയും അലസതയും കുഫ് റിന്റെ അനിവാര്യതകളും. അതിനാൽ നാം അല്ലാഹുവിന്റെ കോടതിയിൽ അടിയുറച്ച്വി ശ്വസിക്കുക. അല്ലാഹു തന്റെ റഹ്മത്ത് വിവിധ രൂപേണ നമ്മിൽ ചൊരിയുക തന്നെ ചെയ്യും. വിശുദ്ധ ഖുർആൻ, അല്ലാഹു ഏറ്റവും ഇഷ്ടപ്പെടുന്ന വിഭാഗമായി എണ്ണിപ്പറയുന്നത് സർവ്വസ്വവും അവനിൽ ഭരമേൽപ്പിച്ച് നിരന്തരം പണിയെടുക്കുന്നവരെയത്രെ!

Related Articles