Current Date

Search
Close this search box.
Search
Close this search box.

വധശിക്ഷ വിധിച്ച് ഹജ്ജാജ്; ഹൃദയം കീഴടക്കി ഹസന്‍ബസ്വരി

كلمة حق عند سلطان جائر

“ഹീനരില്‍ ഏറ്റവും ഹീനരായ ഒരാള്‍ പടുത്തുയര്‍ത്തിയ കൊട്ടാരമാണ് നമുക്ക് മുന്നിലുള്ളത്..ഇതിനേക്കാള്‍ വലിയ കൊട്ടാരം ഫറോവ നിര്‍മിച്ചിരുന്നു.എന്നിട്ടും ഫറോവയെ അല്ലാഹു നശിപ്പിച്ചു. അദ്ദേഹം പടുത്തുയര്‍ത്തിയതെല്ലാം തകര്‍ത്തുതരിപ്പണമാക്കുകയും ചെയ്തു.ആകാശത്തുള്ളവന്‍ തന്നെ വെറുക്കുന്നുവെന്നും ഭൂമിയിലുള്ളവര്‍ തന്നെ വഞ്ചിക്കുന്നുവെന്നും ഹജ്ജാജ് അറിഞ്ഞിരുന്നെങ്കില്‍!”(1)

ഹജ്ജാജ് ബിന്‍ യൂസുഫ് ഇറാഖിന്റെ ഭരണമേറ്റെടുക്കുകയും അതിക്രമങ്ങളും അടിച്ചമര്‍ത്തലും തുടര്‍ക്കഥയാക്കിയ കാലം..അദ്ദേഹത്തിന്റെ ധിക്കാരത്തിനെതിരെ മുഖംനോക്കാതെ ശക്തമായി പ്രതികരിച്ച വിരലിലെണ്ണാവുന്ന പണ്ഡിതന്മാരുടെ കൂട്ടത്തില്‍ താബിഉകളില്‍ പ്രമുഖനായ ഹസന്‍ബസ്വരിയുമുണ്ടായിരുന്നു..

കൂഫക്കും ബസ്വറക്കുമിടയില്‍ വാസിത്വ എന്ന പട്ടണത്തില്‍ ഹജ്ജാജ് ഒരു കൊട്ടാരം പടുത്തുയര്‍ത്തി. നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന തന്റെ കൊട്ടാരം സന്ദര്‍ശിക്കാനും തന്റെ അനുഗ്രഹത്തിന് വേണ്ടി പ്രാര്‍ഥിക്കാനും ഹജ്ജാജ് ജനങ്ങളെ ക്ഷണിച്ചു. ധൂര്‍ത്തിനും ഐഹികശബളിമതയുടെ കണ്ണഞ്ചിപ്പിക്കലില്‍ പ്രലോഭിതരാകുന്നതിനുമെതിര ജനങ്ങള്‍ ഒരുമിച്ച് കൂടുന്ന ഈ സന്ദര്‍ഭത്തില്‍ ഉദ്ബോധനം നടത്താമെന്ന ഉദ്ദേശത്തില്‍ ഹസനുല്‍ ബസ്വരിയും അവിടം സന്ദര്‍ശിച്ചു.

അംബരചുംബിയായ കണ്ണഞ്ചിപ്പിക്കുന്ന കൊട്ടാരത്തിനുചുറ്റും ആകാംക്ഷയോടെ വലംവെക്കുന്ന സന്ദര്‍ശകരെയാണ് അദ്ദേഹമവിടെ കണ്ടത്..രൂപകല്‍പനയിലും മോഡിയിലുമെല്ലാം അന്ന് ഏറ്റവും മികച്ചുനില്‍ക്കുന്ന കൊട്ടാരമായിരുന്നു അത്.അവര്‍ക്കിടയില്‍ എഴുന്നേറ്റുനിന്ന് ഹസന്‍ബസ്വരി പ്രഭാഷണമാരംഭിച്ചു.

Also read: കത്തി പിടിച്ചവരാണോ യഥാത്ഥ കുറ്റവാളി?

ഹീനരില്‍ ഏറ്റവും ഹീനരായ ഒരാള്‍ പടുത്തുയര്‍ത്തിയ കൊട്ടാരമാണ് നമുക്ക് മുന്നിലുള്ളത്..ഇതിനേക്കാള്‍ വലിയ കൊട്ടാരം ഫറോവ നിര്‍മിച്ചിരുന്നു.എന്നിട്ടും ഫറോവയെ അല്ലാഹു നശിപ്പിച്ചു. അദ്ദേഹം പടുത്തുയര്‍ത്തിയതെല്ലാം തകര്‍ത്തുതരിപ്പണമാക്കുകയും ചെയ്തു.ആകാശത്തുള്ളവന്‍ തന്നെ വെറുക്കുന്നുവെന്നും ഭൂമിയിലുള്ളവര്‍ തന്നെ വഞ്ചിക്കുന്നുവെന്നും ഹജ്ജാജ് അറിഞ്ഞിരുന്നെങ്കില്‍!
ഹജ്ജാജിനെതിരെ ശക്തമായ ശൈലിയില്‍ പ്രഭാഷണം തുടര്‍ന്നുകൊണ്ടിരിക്കെ ഹജ്ജാജ് അദ്ദേഹത്തോട് പ്രതികാരം ചെയ്യുമെന്ന് ആശങ്കതോന്നിയ ഒരു ശ്രോതാവ് അദ്ദേഹത്തോട് പറഞ്ഞു.

അബൂസഈദ്, ഈ പ്രഭാഷണം നമുക്കിവിടെ അവസാനിപ്പിക്കാം..ഇത്രമതി…
“വിജ്ഞാനം അതിന്റെ പൂര്‍ണരൂപത്തില്‍ ജനങ്ങള്‍ക്കെത്തിക്കുമെന്നും യാതൊന്നും അതില്‍ മറച്ചുവെക്കുകയില്ലെന്നും അല്ലാഹു വിജ്ഞാനവാഹകരില്‍ നിന്ന് കരാറെടുത്തിരിക്കുന്നു “(2)-എന്നായിരുന്നു ഹസന്‍ ബസ്വരിയുടെ മറുപടി
അടുത്തദിവസം ഹസന്‍ബസ്വരിയുടെ സദസ്സിലേക്ക് ഹജ്ജാജ് കോപാകുലനായി കടന്നുവന്നു.അദ്ദേഹത്തിന്റെ മുഖത്ത് അങ്ങേയറ്റത്തെ അമര്‍ഷവും ദേഷ്യവും പ്രകടമായിരുന്നു. സദസ്സിലുള്ളവരോട് ഹജ്ജാജ് പറഞ്ഞു.

നിങ്ങള്‍ക്ക് നാശം! ബസ്വറയിലെ ഒരടിമ എഴുന്നേറ്റ് നിന്ന് തന്നെക്കുറിച്ച് തോന്നിയതെല്ലാം വിളിച്ചുപറയുക…നിങ്ങളെല്ലാം എതിര്‍പ്പിന്റെയോ വിയോജിപ്പിന്റെയോ ഒരു ശബ്ദം പോലും പ്രകടിപ്പിക്കാതെ അതെല്ലാം കേട്ടുനില്‍ക്കുക…!ഭീരുക്കളുടെ സംഘമേ, അല്ലാഹുവാണെ ..അയാളുടെ രക്തം ഞാന്‍ നിങ്ങളെ കുടിപ്പിക്കുക തന്നെചെയ്യും..
ആരാച്ചാരെ ഏര്‍പ്പെടുത്തി…പോലീസുകാരെ അയച്ചു ഹസന്‍ ബസ്വരിയെ പിടിച്ചുകൊണ്ടുവരാന്‍ കല്‍പിച്ചു..വൈകാതെ ഹജ്ജാജിന്റെ മുമ്പില്‍ ഹാജരാക്കപ്പെട്ടു.

Also read: റമദാൻ നോമ്പും രോഗപ്രതിരോധ ശേഷിയും

തന്റെ മുന്നില്‍ വാളും വിരിപ്പും ആരാച്ചാരുമുണ്ടെന്ന് മനസ്സിലാക്കിയ ഹസന്‍ ചില പ്രാര്‍ഥനകള്‍ ഉരുവിട്ടു..അതെ സമയം ഒട്ടുംപതറാതെ വിശ്വാസിയുടെ നിശ്ചയദാര്‍ഢ്യത്തോടും പ്രബോധകന്റെ വിനയത്തോടും കൂടി ഹജ്ജാജിന്റെ മുമ്പിലേക്ക് നടന്നുനീങ്ങി. ഒരജ്ഞാതമായ ഭയത്താല്‍ ഹജ്ജാജ് ഒന്നുവിറച്ചു. ഹജ്ജാജ് പറഞ്ഞു..
അബൂ സഈദ്, താങ്കളിവിടെ ഇരുന്നാലും..
തന്റെ ആഹ്വാനപ്രകാരം കൊലചെയ്യാന്‍ പിടിച്ചുകൊണ്ടുവരപ്പെട്ട ഒരുവ്യക്തിയെ മുമ്പിലുള്ള വിരിപ്പിലേക്ക് ‍ വളരെ വിനയത്തോടെ ആനയിച്ചിരുത്തുന്ന കാഴ്ചകണ്ട ഏവരിലും സ്തബ്ധരായി..ശേഷം ഹജ്ജാജ് അദ്ദേഹത്തോട് എളിമയില്‍ ചില മതപരമായ വിധികള്‍ ആരായുകയും അതിനെല്ലാം വൈജ്ഞാനിക അടിത്തറയില്‍, പാണ്ഡിത്യത്തിന്റെ ഗരിമയില്‍ മാസ്മരികമായ മറുപടി നല്‍കുുകയും ചെയ്തു. ശേഷം ഹജ്ജാജ് പറഞ്ഞു.
അബൂസഈദ്, താങ്കള്‍ പണ്ഡിരുടെ നേതാവാണ്..വിലപിടിപ്പുള്ള സുഗന്ധദ്രവ്യം അദ്ദേഹത്തിന്റെ വസ്ത്രത്തില്‍ പുരട്ടി അദ്ദേഹത്തെ മാന്യമായി യാത്രയാക്കി..
കൊട്ടാരത്തില്‍ നിന്നും പുറത്തുവന്ന ഹസന്‍ ബസ്വരിയെ പിന്തുടര്‍ന്നു പാറാവുകാര്‍ ചോദിച്ചു..
“അബൂ സഈദ്, ഇതുപോലെ ആദരിക്കാനല്ലല്ലോ ഹജ്ജാജ് താങ്കളെ വിളിച്ചുവരുത്തിയത്! താങ്കളുടെ ചുണ്ടുകള്‍ എന്തോ ഉരുവിടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്…എന്തത്ഭുതമാണ് പിന്നീടുണ്ടായത്!
ഹസന്‍ ബസ്വരി പറഞ്ഞു. അനുഗ്രഹങ്ങളുടെ നാഥാ..പ്രതിസന്ധികളുടെ അഭയകേന്ദ്രമേ..ഇബ്രാഹീമിന് അഗ്നികുണ്ഠം കുളിരും സമാധാനവുമാക്കിയതുപോലെ ഇയാളുടെ പ്രതികാരവാഞ്ചയെ നീ കുളിരും രക്ഷയുമാക്കി മാറ്റേണമേ..”(3)

============

لقد نظرنا فيما ابتنى أخبث الأخبثين ؛ فوجدنا أنَّ (فرعون) شيَّد أعظم مما شيَّد، وبنى أعلى مما بنى، ثم أهلك الله (فرعون) (1 وأتى على ما بنى وشيَّد، ليت الحجاج يعلم أن أهل السماء قد مقتوه، وأن أهل الأرض قد غرُّوه.

2)  فقال له: حسبك يا أبا سعيد.. حسبك.فقال له الحَسَن: لقد أخذ الله الميثاق على أهل العلم لَيُبَيِّنُنَّهُ للناس ولا يكتمونه.
3) قد حركت شفتيك، فماذا قلت؟ فقال الحَسَن: لقد قلت: يا وليَّ نعمتي وملاذي عند كربتي ؛ اجعل نقمته برداً وسلاماً عليَّ كماجعلن النار برداً وسلاماً على إبراهيم.

Related Articles