Current Date

Search
Close this search box.
Search
Close this search box.

വധശിക്ഷവിധിച്ച് ഹജ്ജാജ് ; ചിരിതൂകി സഈദുബ്നു ജുബൈര്‍

كلمة حق عند سلطان جائر

സഈദ് ബ്‌നു ജുബൈറിനെ ഹജ്ജാജിന്റെ മുമ്പില്‍ ഹാജരാക്കി. വധിക്കാനായി വാള്‍ തലക്കുമീതെ ഉയര്‍ത്തിയപ്പോള്‍ ഇബ്‌നു ജുബൈര്‍ പുഞ്ചിരിച്ചു. കോപാകുലനായ ഹജ്ജാജ് ചോദിച്ചു. ”നീ എന്തിനാണ് ചിരിക്കുന്നത്?” അദ്ദേഹം പറഞ്ഞു:” ഞാന്‍ ആഴത്തില്‍ ആലോചിച്ചപ്പോള്‍ താങ്കള്‍ അല്ലാഹുവിനോട് കാണിക്കുന്ന ധിക്കാരത്തേയും അല്ലാഹു താങ്കളോട് കാണിക്കുന്ന കാരുണ്യത്തേയും കുറിച്ചോര്‍ത്തു. അതെന്നെ അത്ഭുതപ്പെടുത്തി. അതിനാലാണ് ചിരിച്ചത്.” 1

ഹിജ്റ അഞ്ചാം വര്‍ഷം ഹജ്ജാജ് ബ്നു യൂസുഫ് ഇറാഖില്‍ അധികാരമേറ്റെടുത്തതോടെ ഇസ് ലാമിക രാജ്യം കറുത്ത അധ്യായങ്ങള്‍ക്ക് സാക്ഷിയായി. തന്റെ ഏകാധിപത്യത്തിന് വഴങ്ങാത്തവരെ ക്രൂരമായി പീഢിപ്പിക്കുുകയും അറുകൊലചെയ്യുകയും ചെയ്തുകൊണ്ട് തലയോട്ടികള്‍ക്ക് മീതെയാണ് തന്റെ അധികാരം അദ്ദേഹം അരക്കിട്ടുറപ്പിച്ചത്. മുസ് ലിം രാജാക്കന്മാരുടെ ഭരണവാഴ്ചയുടെ തണലില്‍ അധികാരത്തിലെത്തിയ അദ്ദേഹത്തിന്റെ ഭരണത്തില്‍ ഇസ് ലാമിക പണ്ഡിതന്മാര്‍ക്കും മുസ് ലിം സമൂഹത്തിനും വലിയ പരീക്ഷണങ്ങള്‍ തതരണം ചെയ്യേണ്ടിവന്നു. ഹജ്ജാജിന്റെ ക്രൂരതകള്‍ക്കെതിരെ സധൈര്യം പ്രതികരിച്ച അബ്ദുല്ലാഹിബ്നു സുബൈറിനെ പോലുള്ള പ്രമുഖ സഹാബികളെ അദ്ദേഹം വധിച്ചു.ധിക്കാരികളുടെ മുഖത്ത്നോക്കി സത്യം വിളിച്ചുപറയുന്ന പണ്ഡിതര്‍ എല്ലാ കാലത്തും ഉണ്ടാകുക എന്നത് അല്ലാഹുവിന്റെ നടപടിക്രമങ്ങളില്‍ പെട്ടതാണ്. ഹജ്ജാജിന്റെ അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ച പണ്ഡിതപ്രമുഖനായിരുന്നു താബിഉകളില്‍പെട്ട സഈദുബ്നു ജുബൈര്‍.സഈദിനെ വധിച്ചു എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തെ കൊണ്ടുവരാന്‍ഹജ്ജാജ് തന്റെ സൈന്യത്തോട് ആവശ്യപ്പെട്ടു.

Also read: കിഴക്കോ, പടിഞ്ഞാറോ- ദൈവത്തിൻ്റെ ദിശയേത്?

സൈന്യം വീടുവളഞ്ഞു ഹജ്ജാജിന്റെ അടുത്തേക്ക് കൊണ്ടുപോകാനാണെന്ന വിവരമറിയിച്ചു.ശാന്തനായിക്കൊണ്ട് തന്റെ അനുയായികളോട് അദ്ദേഹം പറഞ്ഞു. ആ അക്രമിയുടെ മുമ്പില്‍ വെച്ച് കൊലചെയ്യപ്പെടുമെന്ന് തന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഞാനും എന്റെ രണ്ട് കൂട്ടുകാരും ഒരു രാത്രി ആരാധനയിലായിരിക്കെ പ്രാര്‍ഥനയുടെ മാധുര്യത്തിലായിരുന്നു. അന്ന് ഞങ്ങള്‍ അല്ലാഹുവോട് രക്തസാക്ഷ്യത്വം നല്‍കണമേയെന്ന് ചേദിച്ചു.എന്റെ രണ്ട് സുഹൃത്തുക്കള്‍ക്കും അല്ലാഹു അത് നല്‍കി.ഞാനാകട്ടെ അത് കാത്തിരിക്കുകയാണ്. 2

സംസാരത്തില്‍ നിന്നും വിരമിച്ച് പോകാന്‍ തയ്യാറായപ്പോള്‍ കുഞ്ഞുമകള്‍ അദ്ദേഹത്തെ ചേര്‍ത്തുപിടിച്ചുകരയാന്‍ തുടങ്ങി. അല്ലാഹു ഉദ്ദേശിച്ചാല്‍ സ്വര്‍ഗത്തില്‍ വെച്ച്കണ്ടുമുട്ടാമെന്ന കാര്യം ഉമ്മയെ അറിയിക്കണമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം നടന്നുപോയി. 3
ഹജ്ജാജിന്റെ മുമ്പില്‍ ഹാജരാക്കപ്പെട്ട സഈദ് അദ്ദേഹത്തിന്റെ ഓരോ ചോദ്യങ്ങള്‍ക്കും നെഞ്ച് വിരിച്ചുമറുപടി പറഞ്ഞു.

ഹജ്ജാജ് ദേഷ്യത്തോടെ ചോദിച്ചു :നിന്റെ പേരെന്ത്?
ഇമാം : സഈദു ബ്നു ജുബൈര്‍ (എല്ല് കൂട്ടിക്കെട്ടുന്നവന്റെ മകന്‍, വിജയി എന്നര്‍ഥം)
ഹജ്ജാജ്: അല്ല, നീ ശഖിയ്യ് ബ്നു ഖുസൈര്‍( എല്ല് പൊട്ടിക്കുന്നവന്റെ മകന്‍ )
ഇമാം:എന്റെ ഉമ്മാക്ക് നിന്നേക്കാള്‍ നന്നായി എന്റെ പേരറിയാം.
ഹജ്ജാജ് :ദുനിയാവില്‍ കത്തുന്ന തീയാണ് നിനക്ക്?
ഇമാം :അത് നിന്റെ കയ്യിലാണെന്നറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ നിന്നെ ദൈവമായി സ്വീകരിച്ചേനേ.
ഹജ്ജാജ് :മുഹമ്മദിനെ സംബന്ധിച്ച് നീ എന്തുപറയുന്നു?
ഇമാം :കാരുണ്യത്തിന്റെ പ്രവാചകന്‍, സൃഷ്ടികളില്‍ അത്യുത്തമന്‍,അദ്ദേഹത്തിന്റെമേല്‍ അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ.
ഹജ്ജാജ് :(നാല് ഖലീഫമാരെക്കുറിച്ച് ചോദിച്ചശേഷം) ബനൂ ഉമയ്യ ഖലീഫമാരില്‍ ആരെയാണ് നിനക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടവന്‍?
ഇമാം :അവരില്‍ അല്ലാഹുവിനെ കൂടുതല്‍ തൃപ്തിപ്പെടുത്തിയവരെ.
ഹജ്ജാജ് :അതാരാണ്?
ഇമാം :അതെക്കുറിച്ച ജ്ഞാനം അല്ലാഹുവിന്നാണുള്ളത്.
ഹജ്ജാജ് :എന്നെക്കുറിച്ച് എന്താണഭിപ്രായം?
ഇമാം :നിന്നെക്കുറച്ച് കൂടുതല്‍ അറിവുള്ളവന്‍ നീ തന്നെയല്ലേ..
ഹജ്ജാജ് : എന്നാലും, നിന്നില്‍ നിന്നത് കേള്‍ക്കാന്‍ ഞാനാഗ്രഹിക്കുന്നു.
ഇമാം : നീ അല്ലാഹുവിന്റെ ഗ്രന്ഥത്തിനെതിരായി പ്രവര്‍ത്തിക്കുന്നു. അത് നിന്നെ നാശത്തിലേക്കും നരകത്തിലേക്കും നയിക്കും.
ഹജ്ജാജ് :ഏത് വിധത്തിലാണ് നിന്നെ വധിക്കേണ്ടത്? നീ തന്നെ തെരഞ്ഞെടുത്തോളൂ…
ഇമാം:വേണ്ട! നീ തന്നെ തെരഞ്ഞെടുത്താല്‍ മതി. അല്ലാഹുവാണെ, നീ എന്നെ എപ്രകാരം കൊലചെയ്യുന്നുവോ അപ്രകാരമാണ് അല്ലാഹു അന്ത്യദിനത്തില്‍ നിന്നെ വധിക്കുക.
ഹജ്ജാജ് :ഞാന്‍ നിനക്ക് മാപ്പ് തരണമെന്ന് ആഗ്രഹമുണ്ടോ?
ഇമാം :മാപ്പ് അല്ലാഹുവിങ്കല്‍ നിന്നു മാത്രം. എന്നാല്‍ നിനക്ക് മാപ്പുമില്ല, രക്ഷയുമില്ല….
ഹജ്ജാജ് :അവനെ കൊണ്ടുപോയി കൊല്ലൂ….
ഇമാം :(ചിരിക്കുന്നു)
ഹജ്ജാജ് : എന്താണ് നിന്നെ ചിരിപ്പിച്ചത്?
ഇമാം :അല്ലാഹുവോട് നീ കാണിക്കുന്ന ധിക്കാരവും അല്ലാഹു നിന്നോട് കാണിക്കുന്ന സഹിഷ്ണുതയും കണ്ട് ചിരിച്ചുപോയതാണ്.
ഹജ്ജാജ് :അവനെ കൊന്നുകളയൂ…
ഇമാം :ആകാശഭൂമികളെ സൃഷ്ടിച്ചതമ്പുരാനിലേക്ക് ഞാനിതാ മുഖംതിരിച്ചിരിക്കുന്നു. ഞാന്‍ ബഹുദൈവവിശ്വാസികളില്‍ പെട്ടവനല്ല.
ഹജ്ജാജ് : അവനെ ഖിബ് ലക്കെതിരായി ബന്ധിക്കൂ…
ഇമാം :എവിടേക്ക് തിരിഞ്ഞാലും അവിടെയെല്ലാം അല്ലാഹുവിന്റെ സാന്നിധ്യമുണ്ട്.
ഹജ്ജാജ് : അവന്റെ മുഖം മണ്ണില്‍ ചേര്‍ത്ത് നിര്‍ത്തുക?
ഇമാം :ജനനം മണ്ണില്‍ നിന്ന് മരണവും മണ്ണിലേക്ക് തന്നെ..
ഹജ്ജാജ് :അവനെ അറുത്തുകളയുക?
ഇമാം :അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി അവന്റെ പ്രവാചകനാണെന്നും ഞാനിതാ സാക്ഷ്യംവഹിക്കുന്നു.സഈദ് പ്രാര്‍ഥിക്കുന്നു( അല്ലാഹുവേ! എനിക്ക് ശേഷം മറ്റൊരാളെ വധിക്കാന്‍ ഇവന് നീ ശക്തി നല്‍കരുതേ) 4

Also read: ഉപവാസം നമ്മെ ശാക്തീകരിക്കുന്നത് ?

പതിനഞ്ച് ദിവസത്തിനകം ഹജ്ജാജ് രോഗബാധിതനായി.. കൈക്ക് കുരു ബാധിച്ചു. അതിവേഗം അത് ശരീരമാകെ പടര്‍ന്നു. അയാള്‍ കാളയെ പോലെ അലറുകയായിരുന്നു. അത്യന്തം അപമാനകരവും ദുരന്തപൂരിതവുമായിരുന്നു അയാളുടെ അന്ത്യം.

===========

فقال: ما أضحكك؟ قال: عجبت من جرأتك على الله، وحلمه عنك فأمر بالنطع (1)
(2) ثم التفت إلى أصحابه، وقال: ما أراني إلا مقتولاً على يد هذا الظالم، ولقد كنتُ أنا وصاحبان لي في ليلة عبادة، فاستشعرنا حلاوة الدعاء، فدعونا الله بما دعونا، وتضرّعنا إليه بما شاء مِن تضرع، ثم سألنا الله أن يكتب لنا الشهادة، وقد رزقها اللهُ صاحبيَّ كليهما، وبقيتُ أنا أنتظرها

(3) وجعلت تبكي وتنشج، فنحاها عنه برفق، وقال لها: قولي لأمك يا بنية: إن موعدنا الجنة إن شاء الله تعالى، ثم مضى،

(4)  فقال: ما اسمك؟ (تحقيقات أمن الدولة)
قال: سعيد بن جبير؟
قال: أنت شقي بن كسير.
قال: بل أمي كانت أعلم باسمي منك،
قال: اختر أي قتلة تريد أن أقتلك؟
قال: اختر لنفسك يا حجاج فوالله ما تقتلني قتلة إلا قتلتُك قتلة في الآخرة؟
قال: فتريد أن أعفو عنك؟ (عرض التراجع من كلمة الحق مقابل عفو الظالم وكان الحجاج مشهورا عنه أنه من يتراجع عن قوله أمامه يصفح عنه ولكن سعيد لم يفعل لأنها أمانة الله ثم رسول الله، فاصدع بما تؤمر)
قال: إن كان العفو فمن الله، وأما أنت فلا براءة لك ولا عذر؟
قال: اذهبوا به فاقتلوه. فلما خرج من الباب ضحك فأُخبر الحجاج بذلك فأمر برده.
فقال: ما أضحكك؟
قال: عجبت من جرأتك على الله، وحلمه عنك فأمر بالنطع فبُسط
فقال: اقتلوه.
فقال: {وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَاوَاتِ وَالأَرْضَ}.
قال: شدوا به لغير القبلة.
قال: {فَأَيْنَمَا تُوَلُّواْ فَثَمَّ وَجْهُ اللَّهِ}. قال: اكفوا وجهه للأرض.
قال: {مِنْهَا خَلَقْنَاكُمْ وَفِيهَا نُعِيدُكُمْ}.
قال: اذبحوه.
قال: إني أشهد أن لا إله إلا الله وحده لا شريك له وأن محمدًا عبده ورسوله، خذها مني حتى تلقاني يوم القيامة، ثم دعا الله سعيدٌ وقال: اللهم لا تسلطه على أحد يقتله بعدي فذُبح على النطع. (

Related Articles