Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം മരിച്ചു; തെളിവുകള്‍ ഇതാ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയോ വിമര്‍ശിക്കുന്നത് കുറ്റകൃത്യമാണോ ?
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ട്. വിമര്‍ശനത്തിനോ ആക്ഷേപഹാസ്യത്തിനോ വിദൂരമായി ബാധകമല്ലാത്ത ‘ന്യായമായ നിയന്ത്രണങ്ങളുടെ’ പരിധിക്കുള്ളില്‍ നിന്നുകൊണ്ടുമാണത്. എന്നിട്ടും, യു.പിയില്‍ നിന്ന് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടന്ന രണ്ട് അറസ്റ്റുകള്‍ ഈ സ്വാതന്ത്ര്യം ഇനി മുതല്‍ ഇല്ലെന്ന് വ്യക്തമാക്കുന്നതാണ്.

ഇദി അമിന്‍ ദാദ ഒരിക്കല്‍ പറഞ്ഞ കുപ്രസിദ്ധമായ ‘നിങ്ങള്‍ക്കിവിടെ സംസാര സ്വാതന്ത്ര്യമുണ്ട്, എന്നാല്‍, സംസാരത്തിന് ശേഷമുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് ഉറപ്പുനല്‍കാന്‍ കഴിയില്ല’.

മോദി 1,105 രൂപയ്ക്ക് പാചക വാതക സിലിണ്ടര്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നതായി കാണിക്കുന്ന ഹോര്‍ഡിംഗ് സ്ഥാപിച്ച കുറ്റത്തിന് കേണല്‍ഗഞ്ചില്‍ കഴിഞ്ഞ ആഴ്ച അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. പോസ്റ്ററില്‍ വലിയ അക്ഷരങ്ങളില്‍ #ആ്യലആ്യലങീറശ എന്ന ഹാഷ്ടാഗും സര്‍ക്കാരിന്റെ അഗ്‌നിപഥ് റിക്രൂട്ട്മെന്റ് സ്‌കീമിനെ വിമര്‍ശിക്കുന്ന മറ്റ് വാചകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പോസ്റ്റര്‍ കണ്ട പ്രാദേശിക ബി ജെ പി നേതാക്കള്‍ ഉടന്‍ തന്നെ പോലീസില്‍ പരാതിപ്പെടുകയും സെക്ഷന്‍ 153 ബി (ആരോപണങ്ങള്‍, ദേശീയോദ്ഗ്രഥനത്തിന് വിഘാതമായ വാദങ്ങള്‍) പ്രകാരം കേസെടുക്കുകയും ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 505 (2) (വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത, വിദ്വേഷം അല്ലെങ്കില്‍ അനിഷ്ടം എന്നിവ സൃഷ്ടിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ പ്രസ്താവനകള്‍) വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയും ചെയ്തു.

ഒരു വിഭാഗത്തെ അവരുടെ മതം, ഭാഷ, ജാതി മുതലായവയുടെ അടിസ്ഥാനത്തില്‍ ലക്ഷ്യമിടുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് പ്രഥമ ഐ പി സി വകുപ്പ്. ഒരു വ്യക്തി പ്രധാനമന്ത്രിയാണെങ്കില്‍ പോലും അദ്ദേഹത്തിനെതിരായ വിമര്‍ശനം മൂടിവയ്ക്കാന്‍ കഴിയില്ല. രണ്ടാമത്തെ വിഭാഗത്തില്‍ രണ്ടോ അതിലധികമോ ‘വര്‍ഗ്ഗങ്ങള്‍’ അവര്‍ക്കിടയില്‍ ശത്രുത പ്രോത്സാഹിപ്പിക്കപ്പെടുന്നതിനാണ്. ഈ വകുപ്പുകള്‍ എന്ത് കൊണ്ട് ഈ കുറ്റകൃത്യത്തിന് ബാധകമാകില്ല എന്ന് മനസിലാക്കാന്‍ നിയമ ബിരുദമോ പരിശീലനമോ ഒന്നും ആവശ്യമില്ല.

പോലീസ് കേസ് അത്ര തെറ്റൊന്നുമല്ലാത്തതുപോലെ, ഒരു യഥാര്‍ത്ഥ കുറ്റകൃത്യം നടന്നുവെന്ന പരിഹാസ്യമായ അവകാശവാദം നിലനിര്‍ത്താന്‍ പ്രധാന മാധ്യമ സ്ഥാപനങ്ങളും പൊലിസിനെ സഹായിച്ചു. ‘ഒരു വലിയ വഴിത്തിരിവ്” എന്ന മട്ടിലാണ് ടൈംസ് ഓഫ് ഇന്ത്യ ശ്വാസം നിലക്കാടെ ഇത് റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം കേണല്‍ഗഞ്ച് പോലീസിന്റെ ഒരു സംഘം ഒരു പ്രിന്റിംഗ് പ്രസ് ഉടമയടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തു.ശനിയാഴ്ച ബെലി റോഡിലെ റിസര്‍വ് പോലീസ് ലൈനുകള്‍ക്ക് സമീപം #ആ്യലആ്യലങീറശ എന്ന തലക്കെട്ടോടെ വിവാദമായ ഹോര്‍ഡിംഗ് സ്ഥാപിച്ചുവെന്നാരോപിച്ച് ഒരു ഇവന്റ് ഓര്‍ഗനൈസറെയും അറസ്റ്റ് ചെയ്തു എന്നായിരുന്നു അവര്‍ നല്‍കിയ വാര്‍ത്ത.

ഈ ആഴ്ച യു.പിയില്‍ നിന്നും വന്ന രണ്ടാമത്തെ കേസും ഇതേപോലെ പരിഹാസ്യപരമാണ്. യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് കനൗജിലെ 18 കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥി ആശിഷ് യാദവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വായില്‍ പാല്‍ക്കുപ്പിയും തലയില്‍ ചെരുപ്പുമായി നില്‍ക്കുന്ന ആദിത്യനാഥിനെയാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. വശങ്ങളിലായി ചിരിക്കുന്ന ഇമോജികളുടെ ഒരു നിരയും ഉണ്ടായിരുന്നു.

ആദിത്യനാഥിനെക്കുറിച്ചുള്ള യാദവിന്റെ ‘ആക്ഷേപകരമായ’ ചിത്രത്തെ, 1953-ലെ നഗ്‌നനായ ജവഹര്‍ലാല്‍ നെഹ്റു, യു.എന്നിന്റെ മുന്‍പില്‍ പരാജയപ്പെട്ട് അഭ്യര്‍ത്ഥിക്കുന്ന ശങ്കറിന്റെ കാര്‍ട്ടൂണുമായി സാന്ദര്‍ഭികമായി താരതമ്യം ചെയ്യുന്നത് നല്ലതാണ്. നിങ്ങള്‍ നര്‍മ്മബോധമില്ലാത്ത, അസഹിഷ്ണുതയുള്ള രാഷ്ട്രീയക്കാരനോ പോലീസുകാരോ ആണെങ്കില്‍, നെഹ്റു ചിത്രീകരണം സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ കാര്‍ട്ടൂണിനേക്കാള്‍ വളരെ ‘അധിക്ഷേപകരം’ ആണെന്ന് നിങ്ങള്‍ കണ്ടെത്തും.

എന്നാല്‍, അദ്ദേഹത്തിനെതിരെ കേസെടുക്കുന്നതിന് പകരം, അന്നത്തെ പ്രധാനമന്ത്രി നെഹ്‌റു- ‘എന്നെ വെറുതെ വിടരുത്, ശങ്കര്‍’ എന്ന് പറഞ്ഞത് ഏറെ പ്രസിദ്ധമാണ്. അദ്ദേഹത്തിന് ശങ്കറിനോട് ഒരു പകയും ഉണ്ടായിരുന്നില്ല. മാത്രവുമല്ല, 1955-ലെ സോവിയറ്റ് യൂണിയന്റെ സന്ദര്‍ശനവേളയില്‍ അദ്ദേഹം കാര്‍ട്ടൂണിസ്റ്റിനെ കൂടെ കൂട്ടുകയും ചെയ്തു. ‘നെഹ്റുവിന്റെ ഇന്ത്യയില്‍ തന്റെ ഉയര്‍ന്ന നിലവാരം അടയാളപ്പെടുത്തി,” എന്ന് റിതു ഗൈറോള ഖണ്ഡൂരി തന്റെ ‘കാരിക്കേച്ചറിംഗ് കള്‍ച്ചര്‍ ഇന്‍ ഇന്ത്യ’ എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

എന്നാല്‍ യാദവിന്റെ കേസിലേക്ക് തിരിച്ചുവന്നാല്‍, കേണല്‍ഗഞ്ചില്‍ ചെയ്തതിനേക്കാള്‍ ഹീനമായ കുറ്റമാണ് അദ്ദേഹം ചെയ്തതെന്നാണ് നമുക്ക് മനസ്സിലാവുക. 153 ബി, 505 (2) എന്നിവയ്ക്ക് പുറമെ, 153 എ, 295 എ, ഐ.ടി ആക്ട് സെക്ഷന്‍ 66 എന്നിവയ്ക്ക് പുറമേ ഐ പി സി വകുപ്പുകള്‍ പ്രകാരമാണ് കണ്ണൗജിലെ പോലീസ് കേസെടുത്തത്.

വീണ്ടും, ഈ വകുപ്പുകളൊന്നും വിദൂരമായി പോലും ബാധകമല്ല. എന്നിട്ടും, പാവപ്പെട്ട കുട്ടിയുടെ ‘കുറ്റകൃത്യം’ എത്ര ഗൗരവത്തോടെയാണ് അധികാരികള്‍ കൈകാര്യം ചെയ്യുന്നത് എന്നതിന്റെ മറ്റൊരു സൂചനയാണിത്. ജില്ലാ മജിസ്ട്രേറ്റ് രാകേഷ് കുമാര്‍ മിശ്രയും പോലീസ് സൂപ്രണ്ട് രാജേഷ് കുമാര്‍ ശ്രീവാസ്തവയും തല്‍ഗ്രാം പോലീസ് സ്റ്റേഷനിലെത്തി വിദ്യാര്‍ത്ഥിയെ അടച്ചിട്ട മുറിയില്‍ ദീര്‍ഘനേരം ചോദ്യം ചെയ്തു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മരണത്തിന് സാക്ഷ്യം വഹിക്കുന്ന അത്തരം ഉജ്ജ്വലമായ ‘മുന്നേറ്റങ്ങള്‍’ ഉത്തര്‍പ്രദേശില്‍ നിന്നും മറ്റും ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് കാണാം. ഈ അറസ്റ്റുകളില്‍ ഓരോന്നിനും മജിസ്ട്രേറ്റുകളുടെ പിന്തുണയും സ്ഥിരമായി ലഭിക്കുന്നു. അവരുടെ മുമ്പില്‍ നിര്‍ഭാഗ്യവാനായ ‘കുറ്റവാളികളെ’ ഹാജരാക്കുന്നു. ഇത്തരം കേസുകളില്‍ ആദ്യഘട്ടത്തില്‍ ജാമ്യം നിഷേധിക്കുന്നത് ഏറെക്കുറെ സാധാരണമാണ്.

ആദ്യം ഡ്യൂട്ടി മജിസ്ട്രേറ്റും പിന്നീട് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റും നിരുപദ്രവകരമായ ട്വീറ്റിന് കസ്റ്റഡിയില്‍ അയക്കണമെന്ന് ശഠിച്ചപ്പോള്‍ മുഹമ്മദ് സുബൈറിന് ന്യൂ ഡല്‍ഹിയില്‍ പോലും സെഷന്‍സ് ജഡ്ജി ജാമ്യം അനുവദിച്ച സമയത്ത്, അര ഡസനോളം മറ്റു കേസുകളുടെ പേരില്‍ കസ്റ്റഡിയില്‍ വെക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു, കൂടാതെ അദ്ദേഹത്തിന്റെ തടവ് കഴിയുന്നിടത്തോളം നീട്ടാന്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തു.

ജുഡീഷ്യല്‍ ഭക്ഷണ ശൃംഖലയില്‍ അവള്‍ അല്ലെങ്കില്‍ അവന്‍ എത്ര താഴ്ന്നവനാണെങ്കിലും, എക്‌സിക്യൂട്ടീവ് അധികാരം ദുരുപയോഗം ചെയ്യുന്നതിനെതിരായ പൗരന്റെ ആദ്യ പ്രതിരോധ നിരയാണ് നീതിന്യായ വ്യവസ്ഥ. മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ ജുഡീഷ്യറി അവരുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതാണ് ഇന്ത്യന്‍ ജനാധിപത്യം അതിന്റെ മുന്തിരിവള്ളിയില്‍ കരിഞ്ഞുണങ്ങാന്‍ കാരണം.

അവലംബം: ദി വയര്‍
വിവ: സഹീര്‍ വാഴക്കാട്

Related Articles