Current Date

Search
Close this search box.
Search
Close this search box.

ഫാഷിസം അവസാന ചുവടുവെപ്പിലാണ്!

കർഷക സമരം, വിലക്കയറ്റം, നോട്ടു നിരോധനം, ജി.എസ്.ടി, കോർപ്പറേറ്റുപ്രീണനം, തൊഴിലില്ലായ്മ… ഇവ്വിധം ദൈനംദിന ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന മുഴുവൻ സങ്കീർണപ്രശ്നങ്ങൾക്കും മുകളിൽ തീവ്ര വംശീയ രാഷ്ട്രീയത്തിൻ്റെ കരിമ്പടം പുതച്ചപ്പോൾ മോദിക്കും യോഗിക്കും അമിത് ഷാക്കും അഞ്ചു നിയമസഭാ തെരഞ്ഞെപ്പുകളിൽ നാലിലും മിന്നുന്ന വിജയം നേടാനായി!

എൺപതു ശതമാനം ഇരുപതു ശതമാനത്തിനെതിരെ നടത്തുന്ന യുദ്ധം, ലൗ ജിഹാദ്, നാർകോട്ടിക് ജിഹാദ്, മാർക് ജിഹാദ്, ഭക്ഷണത്തിൽ തുപ്പൽ, മൃതദേഹത്തിൽ തുപ്പൽ… എന്നിങ്ങനെ ഫാഷിസ്റ്റു ശക്തികളുടെ നിരന്തരമായ കള്ള പ്രചാരണങ്ങൾക്കു മുന്നിൽ തങ്ങളുടെ എല്ലാ ജനവിരുദ്ധ പ്രവർത്തനങ്ങളും സമർത്ഥമായി മറച്ചുവെക്കപ്പെട്ടു! ( ഒരു നുണ നൂറാവർത്തി മൊഴിഞ്ഞ് “സത്യ”മാക്കുകയെന്ന ഗീബത്സ്യൻ തന്ത്രം!)

ഷാരൂഖ് ഖാനെ പോലുള്ള ആള് പോലും ലതാ മങ്കേഷ്കറുടെ മൃതദേഹത്തിൽ തുപ്പണമെങ്കിൽ എത്ര ഭീകരരായിരിക്കണം മുസ് ലിംകൾ?!.. എന്നു ചിന്തിച്ച വടക്കേന്ത്യൻ നിഷ്കളങ്ക മനുഷ്യരെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല!

സത്യം അറിയുന്നവരും അക്കാര്യം ഉറക്കെ പറയാതിരിക്കാൻ ശ്രദ്ധ വെച്ചു! അവരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ആർ.എസ്.എസിൻ്റെ ഹിംസാത്മക രാഷ്ട്രീയത്തെ ചോദ്യം ചെയ്യൽ അത്ര “ബുദ്ധിപരമല്ലാ”യെന്ന കാര്യം ഏറക്കുറെ എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ട്!

ഒരു കാര്യം തീർച്ച! വാമനൻ്റെ മൂന്നാം ചുവട് മുസ് ലിം തലകളിൽ മാത്രമായി ഒതുങ്ങുമെന്ന് ആരും ധരിക്കേണ്ടതില്ല. മുകുന്ദൻ സി. മേനോൻ മുമ്പൊരിക്കൽ എഴുതിയതു പോലെ അൽപമെങ്കിലും പിടിച്ചു നിൽക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവർ എന്നതുകൊണ്ടും ജാതീയതയെ തീർത്തും ഉൾക്കൊള്ളാത്തവർ എന്നതിനാലും മാത്രമാണ് ന്യൂനപക്ഷമായിട്ടും ഇക്കൂട്ടർ തങ്ങളുടെ വിചാരധാരയിൽ തന്നെ നാട്ടക്കുറ്റി മുസ് ലിംകൾക്കു നേരെ ആദ്യം തിരിച്ചു വെച്ചത്!

മുസ് ലിംകൾ തീർന്നു കഴിഞ്ഞാൽ തുടർന്നിങ്ങോട്ട്, കീഴടങ്ങി മുട്ടിലിഴയാൻ തയ്യാറല്ലാത്ത എല്ലാവരേയും ഫാഷിസം തേടിവരും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട!!

അതിനാൽ തൽക്കാലം മനുഷ്യ പക്ഷം ഐക്യപ്പെടണം. ഫാഷിസത്തെ ഇനിയും ഒരടി മുന്നോട്ടു വെക്കാൻ സഹായിച്ചാൽ, അത് മുഖ്യധാരാ പാർട്ടികളാവട്ടെ, ഇപ്പോൾ ഹിന്ദുത്വ യിൽ അഭയം കണ്ടെത്തിയ ദലിത് വിഭാഗമാവട്ടെ, ഫലത്തിൽ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച ഉവൈസിമാരാവട്ടെ ഒക്കെയും ഒടുങ്ങുന്നത് ഫാഷിസ്റ്റ് നരകാസുരന്മാരുടെ വായ്ക്കകത്തായിരിക്കും!

ഒ.എൻ.വി കുറുപ്പ് ഒരിക്കൽ പറഞ്ഞതു പോലെ ഫാഷിസം എന്ന കുറുനരി പതിഞ്ഞ കാൽവെപ്പുകളുമായി കേരളത്തിലേക്കും കടന്നു വരുന്നുണ്ട്. രാഷ്ട്രീയ / മത /ജാതി
ഭിന്നതകൾക്കപ്പുറം മനുഷ്യ പക്ഷം ഐക്യപ്പെടുക, പ്രതിരോധിക്കുക. എന്നതു മാത്രമാണ് ഫാഷിസം തകരാനുള്ള വഴി.

അതല്ലെങ്കിൽ എല്ലാവരും നശിക്കാൻ തയ്യാറെടുക്കുക! മനുഷ്യനും ഫാഷിസ ത്തിനുമിടയിൽ “ഒത്തുതീർപ്പി”ൻ്റെ മറ്റൊരു മൂന്നാം മാർഗം ഇല്ല തന്നെ!

അറിയുക! ഫാഷിസത്തെക്കുറിച്ചുണ്ടായിട്ടു ള്ളതിൽ വെച്ചേറ്റവും സമഗ്രവും വിഖ്യാത വുമായ പഠനം എന്നു വിലയിരുത്തപ്പെടുന്ന വിൽഹം റീഹിൻ്റെ “ഫാഷിസത്തിൻ്റെ ആൾക്കൂട്ട മനഃശാസ്ത്രം” എന്ന കൃതി പറഞ്ഞു വെക്കുന്നതും മറ്റൊന്നല്ല!

Related Articles