Current Date

Search
Close this search box.
Search
Close this search box.

മല ഇറങ്ങി തെരുവിലെത്തി; നുണപ്രചാരണത്തിലൂടെ വീണ്ടും ഹര്‍ത്താല്‍

ഫാസിസത്തെ ബന്ധിപ്പിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാം എന്ന പഠനം ലോകത്തു പലപ്പോഴായി നടന്നിട്ടുണ്ട്. ഏകദേശം 14ാളം പൊതു ഘടകങ്ങള്‍ ഫാസിസത്തിനുണ്ട് എന്നാണു പണ്ഡിത മതം. അതില്‍ ഒന്നാമതായി എല്ലാവരും പറയുന്നത് Powerful and Continuing Nationalism എന്നതാണ്. അതായത് അതി ശക്തമായ ദേശീയത. ചരിത്രത്തില്‍ കടന്നു പോയ ഫാസിസവും നടന്നു കൊണ്ടിരിക്കുന്ന ഫാസിസവയം ആ കാര്യത്തില്‍ ഒന്നാണ് എന്നത് നമ്മുടെ അനുഭവമാണ്.

പിന്നെ എല്ലാവരും ഒന്നിക്കുന്ന മറ്റൊരു പോയിന്റ് മനുഷ്യാവകാശങ്ങളെ നിരസിക്കുക എന്നതാണ്. നിയന്ത്രിക്കപ്പെട്ട മാധ്യമ രംഗമാണ് മൂന്നാത്തെ പൊതു ഗുണമായി പറയപ്പെടുന്നത്. മതത്തെ തെറ്റായ രീതിയില്‍ ഉപയോഗപ്പെടുത്തുക, സാധാരണക്കാരന്റെ ശബ്ദം ഇല്ലാതാക്കുക, കോപ്പറേറ്റുകള്‍ പൊതു രംഗം കയ്യടക്കുക എന്നതൊക്കെ മറ്റു സമാനതകളായി എണ്ണപ്പെടുന്നു. അതിലും വലിയ ഒരു സമാനത നുണകളുടെ മേലിലാകും ഇവര്‍ ജീവിക്കുന്നത് എന്നതാണ്. സത്യം പൂര്‍ണമായി പറയാതെ സത്യവും അസത്യവും കൂട്ടിക്കുഴച്ചുള്ള ഒന്നാകും അവര്‍ പുറത്തേക്കു നല്‍കുക.

ഇതൊക്കെ തന്നെയാണ് നമ്മുടെ നാട്ടിലെ ഫാസിസത്തിന്റെയും പൊതു രീതി. അത് തന്നെയാണ് കേരളത്തിലും അവര്‍ സ്വീകരിച്ച സമീപനം. ജീവിത പ്രയാസം കൊണ്ട് ജീവിതം അവസാനിപ്പിച്ച ഒരു വ്യക്തി മരണ സമയത്ത് വെപ്രാളം കൊണ്ട് സമരപ്പന്തലിലേക്കു ഓടിക്കയറി എന്നതാണ് വേണുഗോപാലന്‍ നായരും ബി ജെ പി നടത്തുന്ന സമരവും തമ്മിലുള്ള ബന്ധം. തന്റെ ആത്മഹത്യാ കുറിപ്പില്‍ ശബരിമലയും ബി ജെ പി സമരവും അദ്ദേഹം ഉന്നയിക്കുന്നില്ല എന്നും വ്യക്തമാണ്. അതെ സമയം ശബരിമലയിലെ ആചാര ലംഘനത്തില്‍ മനംനൊന്താണ് ആദ്ദേഹം ജീവത്യാഗം ചെയ്തത് എന്ന് പറയാന്‍ ഫാസിസത്തിന് ഒരു മടിയുമില്ല.

വേണുഗോപാലന്‍ നായരുടെ മരണ കാരണം പോലീസ് വേറെ അന്വേഷിക്കണം. ജീവിത നൈരാശ്യം എന്നാണു കിട്ടുന്ന വിവരം. നിരാശ മനുഷ്യനെ ബാധിക്കുന്ന വലിയ വിപത്താണ്. എല്ലാം നഷ്ടമായി എന്ന് തോന്നിയാല്‍ പിന്നെ ജീവിതം ഒരു ഭാരമാകും. മരണപ്പെട്ട വ്യക്തിയുടെ വ്യക്തി-കുടുംബ ജീവിതം നമുക്ക് പരിചിതമല്ല എന്നതിനാല്‍ ആ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച അനാവശ്യമാണ്. പക്ഷെ ഒരാളുടെ കുടുംബ- വ്യക്തി ജീവിതത്തില്‍ വന്ന നൈരാശ്യം പോലും സ്വന്തം പാര്‍ട്ടിയുടെ കണക്കില്‍ രേഖപ്പെടുത്താനുള്ള ഫാസിസത്തിന്റെ മെയ്‌വഴക്കം അപാരം തന്നെ. എല്ലാവര്‍ക്കും അനുഭവപ്പെട്ട കാര്യമാണ് ഇന്നലത്തേത്. അതെ സമയം ദേശീയ അടിസ്ഥാനത്തിലും സംസ്ഥാന അടിസ്ഥാനത്തിലും സംഘ പരിവാര്‍ ഉയര്‍ത്തി കൊണ്ട് വരുന്ന പലതും ഇതുപോലെയാണ്. നുണകളുടെ മുകളിലാണ് അവര്‍ കെട്ടിടം പണിയുന്നത്. ഇതേ വിഷയത്തില്‍ നുണപ്രചാരണം നടത്തി സംഘ്പരിവാരം നേരത്തെയും ഹര്‍ത്താല്‍ നടത്തി പൊതുജനത്തെ ദുരിതത്തിലാക്കിയതാണ്.

നാട്ടില്‍ അസമാധാനം വിതക്കാന്‍ സംഘ പരിവാര്‍ കിണഞ്ഞു പരിശ്രമിക്കുന്നു. ശബരിമല ഒരു സുവര്‍ണ അവസരമാണ് എന്ന് പറഞ്ഞത് പാര്‍ട്ടി നേതാവ് തന്നെ. കേരളം ജനതയുടെ ഉയര്‍ന്ന രാഷ്ട്രീയ ബോധമാണ് അവരെ അതില്‍ നിന്നും തടഞ്ഞത്. ഹിന്ദുക്കളുടെ പേരില്‍ നാട്ടില്‍ കലാപം നടത്താന്‍ ശ്രമിച്ചപ്പോല്‍ ജനം അത് തള്ളിക്കളഞ്ഞു. അങ്ങിനെയാണ് അവര്‍ മല ഇറങ്ങി തെരുവിലേക്ക് വന്നത്. കേരള സമൂഹത്തില്‍ ആ സമരവും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നതിനാല്‍ അടുത്ത് കിട്ടിയ ഒരു നൂലായി ഈ മരണത്തെ അവര്‍ ആഘോഷിക്കുന്നു. കേരള സമൂഹം ജാഗ്രത കൈക്കൊളേണ്ട സമയമാണ്. മതേതര സമൂഹത്തിന്റെ ചെറിയ അശ്രദ്ധ പോലും വലിയ പ്രത്യാഘാതം ഉണ്ടാക്കും എന്നത് തീര്‍ച്ചയാണ്.

ഫാസിസത്തിനുണ്ട് എന്നാണു പണ്ഡിത മതം. അതിൽ ഒന്നാമതായി എല്ലാവരും പറയുന്നത് Powerful and Continuing നാഷണലിസം എന്നതാണ്. അതായത് അതി ശക്തമായ ദേശീയത. ചരിത്രത്തിൽ കടന്നു പോയ ഫാസിസവും നടന്നു കൊണ്ടിരിക്കുന്ന ഫാസിസവയം ആ കാര്യത്തിൽ ഒന്നാണ് എന്നത് നമ്മുടെ അനുഭവമാണ്.
പിന്നെ എല്ലാവരും ഒന്നിക്കുന്ന മറ്റൊരു പോയിന്റ് മനുഷ്യാവകാശങ്ങളെ നിരസിക്കുക എന്നതാണ്. നിയന്ത്രിക്കപ്പെട്ട മാധ്യമ രംഗമാണ് മൂന്നാത്തെ പൊതു ഗുണമായി പറയപ്പെടുന്നത്. മതത്തെ തെറ്റായ രീതിയിൽ ഉപയോഗപ്പെടുത്തുക, സാധാരണക്കാരന്റെ ശബ്ദം ഇല്ലാതാക്കുക, കോപ്പറേറ്റുകൾ പൊതു രംഗം കയ്യടക്കുക എന്നതൊക്കെ മറ്റു സമാനതകളായി എണ്ണപ്പെടുന്നു. അതിലും വലിയ ഒരു സമാനത നുണകളുടെ മേലിലാകും  ഇവർ ജീവിക്കുന്നത് എന്നതാണ്. സത്യം പൂർണമായി പറയാതെ സത്യവും അസത്യവും കൂട്ടിക്കുഴച്ചുള്ള ഒന്നാകും അവർ പുറത്തേക്കു നൽകുക.
ഇതൊക്കെ തന്നെയാണ് നമ്മുടെ നാട്ടിലെ ഫാസിസത്തിന്റെയും പൊതു രീതി. അത് തന്നെയാണ് കേരളത്തിലും അവർ സ്വീകരിച്ച സമീപനം. ജീവിത പ്രയാസം കൊണ്ട് ജീവിതം അവസാനിപ്പിച്ച ഒരു വ്യക്തി മരണ സമയത്തു വെപ്രാളം കൊണ്ട് സമരപ്പന്തലിലേക്കു ഓടിക്കയറി എന്നതാണ് വേണുഗോപാലൻ നായരും ബി ജെ പി നടത്തുന്ന സമരവും തമ്മിലുള്ള ബന്ധം.  തന്റെ ആത്മഹത്യാ കുറിപ്പിൽ ശബരിമലയും ബി ജെ പി സമരവും അദ്ദേഹം ഉന്നയിക്കുന്നില്ല എന്നും വ്യക്തമാണ്. അതെ സമയം ശബരിമലയിലെ ആചാര ലംഘനത്തിൽ മനം നൊന്താണ് ആദ്ദേഹം ജീവത്യാഗം ചെയ്തത് എന്ന് പറയാനാ ഫാസിസത്തിന് ഒരു മടിയുമില്ല. 
വേണുഗോപാലൻ നായരുടെ മരണ കാരണം പോലീസ് വേറെ അന്വേഷിക്കണം. ജീവിത നൈരാശ്യം എന്നാണു കിട്ടുന്ന വിവരം. നിരാശ മനുഷ്യനെ ബാധിക്കുന്ന വലിയ വിപത്താണ്. എല്ലാം നഷ്ടമായി എന്ന് തോന്നിയാൽ പിന്നെ ജീവിതം ഒരു ഭാരമാകും. മരണപ്പെട്ട വ്യക്തിയുടെ വ്യക്തി കുടയുമ്പ ജീവിതം നമുക്ക് പരിചിതമല്ല എന്നതിനാൽ ആ വിഷയത്തിൽ കൂടുതൽ ചർച്ച അനാവശ്യമാണ്. പക്ഷെ ഒരാളുടെ കുടുമ്പ വ്യക്തി ജീവിതത്തിൽ വന്ന നൈരാശ്യം പോലും സ്വന്തം പാർട്ടിയുടെ കണക്കിൽ രേഖപ്പെടുത്താനുള്ള ഫാസിസത്തിന്റെ മെയ്വഴക്കം അപാരം തന്നെ. എല്ലാവര്ക്കും അനുഭവപ്പെട്ട കാര്യമാണ് ഇന്നലത്തേതു. അതെ സമയം ദേശീയ അടിസ്ഥാനത്തിലും സംസ്ഥാന അടിസ്ഥാനത്തിലും സംഘ പരിവാർ ഉയർത്തി കൊണ്ട് വരുന്ന പലതും ഇതുപോലെയാണ്. നുണകളുടെ മുകളിലാണ് അവർ കെട്ടിടം പണിയുന്നത്.
നാട്ടിൽ അസമാധാനം വിതക്കാൻ സംഘ പരിവാർ കിണഞ്ഞു പരിശ്രമിക്കുന്നു. ശബരിമല ഒരു സുവർണ അവസരമാണ് എന്ന് പറഞ്ഞത് പാർട്ടി നേതാവ് തന്നെ. കേരളം ജനതയുടെ ഉയർന്ന രാഷ്ട്രീയ ബോധമാണ് അവരെ അതിൽ നിന്നും തടഞ്ഞത്. ഹിന്ദുക്കളുടെ പേരിൽ നാട്ടിൽ നടത്താൻ നോക്കിയ കലാപം ജനം തള്ളിക്കളഞ്ഞു . അങ്ങിനെയാണ് അവർ മല ഇറങ്ങി തെരുവിലേക്ക് വന്നത്. കേരള സമൂഹത്തിൽ ആ സമരവും വേണ്ടത്ര ചർച്ച ചെയ്യപ്പെടുന്നില്ല എന്നതിനാൽ അടുത്ത് കിട്ടിയ ഒരു നൂലായി ഈ മരണത്തെ അവർ ആഘോഷിക്കുന്നു.  കേരള സമൂഹം ജാഗ്രത കൈക്കൊളേണ്ട സമയമാണ്. മതേതര സമൂഹത്തിന്റെ ചെറിയ അശ്രദ്ധ പോലും വലിയ പ്രത്യാഘാതം ഉണ്ടാക്കും എന്നത് തീർച്ചയാണ്. 

 

Related Articles