Current Date

Search
Close this search box.
Search
Close this search box.

വാര്‍ത്താ കച്ചവടത്തിന്റെ ഇന്ത്യന്‍ സാക്ഷ്യം

43,574 കോടി അത്ര നിസ്സാര സംഖ്യയല്ല. ഇതുവരെയുള്ള കണക്കനുസരിച്ച് Facebook റിലയന്‍സ് കമ്മ്യുണിക്കേഷനില്‍ അത്രയും തുക നിക്ഷേപിച്ചിട്ടുണ്ട്‌. കച്ചവടമാണ് ആരുടേയും ലക്‌ഷ്യം. തങ്ങളുടെ കച്ചവടത്തിന് മതിയായ സംരക്ഷണം ലഭിക്കുക എന്നതു അവരുടെ കൂടി ആവശ്യമാണ്. ചൈനയില്‍ ഇടിവ് വന്നപ്പോള്‍ പിന്നെ അവര്‍ കണ്ട രാജ്യം ഇന്ത്യയാണ്. കച്ചവട കണ്ണോടെ നോക്കിയാല്‍ അവരുടെ നിലപാട് കൃത്യവും. അത് കൊണ്ട് തന്നെ ഇന്ത്യന്‍ സര്‍ക്കാരിനെ പിന്തുണക്കുക എന്നത് Facebook ന്റെ കൂടി ആവശ്യമായി. പകരം തങ്ങള്‍ക്ക് വേണ്ട രീതിയില്‍ സാമൂഹ്യ മാധ്യമത്തെ ഉപയോഗിക്കാന്‍ സംഘ പരിവാറും ശ്രമിചു കൊണ്ടിരിക്കുന്നു. Hate Speech നെ കുറിച്ച് facebook policy ഇങ്ങിനെ വായിക്കാം “ “ഞങ്ങള്‍ ഒരിക്കലും വിദ്വേഷ പ്രസംഗം അംഗീകരിക്കില്ല . അത് ഭയത്തിന്റെയും ഒറ്റപ്പെടുത്തലിന്റെയും അവസ്ഥ സംജാതമാക്കുന്നു. ചില സമയങ്ങളില്‍ കലാപങ്ങള്‍ക്ക് വരെ കാരണമാകുന്നു. വിദ്വേഷ പ്രസംഗങ്ങളെ മനുഷ്യരുടെ നേരെയുള്ള ആക്രമണമായി ഞങ്ങള്‍ മനസ്സില്ലാക്കുന്നു. മനുഷ്യരുടെ എല്ലാ നിലക്കുള്ള വ്യക്തിത്വവും ( വര്‍ണ്ണ , വര്‍ഗ്ഗ ദേശ ഭാഷ ലിംഗ മത ആരോഗ്യ പരമായ വ്യത്യാസങ്ങള്‍) കാത്തു സൂക്ഷിക്കാനും ആദരിക്കാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അത്തരം നടപടികളെ മനുഷ്യത്വ വിരുദ്ധം എന്നതാണ് ഞങ്ങളുടെ നിലപാട്……. ചില സമയങ്ങളില്‍ അത്തരം വാക്കുകള്‍ ഉപയോഗിക്കേണ്ടി വരികായാണെങ്കില്‍ പ്രസ്തുത വിശദീകരണം ഞങ്ങള്‍ക്ക് ബോധ്യമായില്ലെങ്കില്‍ അവര്‍ നീക്കം ചെയ്യപ്പെടും. മോശപ്പെട്ട ഇത്തരം കാര്യങ്ങള്‍ “ ഷെയര്‍” ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യുമ്പോള്‍ അതിനെ കുറിച്ച ബോധവും ഉത്തരവാദിത്തവും ബന്ധപ്പെട്ടവര്‍ക്ക് ഉണ്ടാവണം”

സാമൂഹിക മാധ്യമം ഇന്ന് അവഗണിക്കാന്‍ കഴിയാത്ത ഒന്നാണ്. പുതിയ കണക്കനുസരിച്ച് ലോക ജനസംഖ്യ 7.8 ബില്ല്യന്‍ വരും. അതെ സമയം ലോകത്ത് സാമൂഹിക മാധ്യമം ഉപയോഗിക്കുന്നവരുടെ കണക്ക് 3.6 ബില്ല്യനും. ഏകദേശം ലോക ജനസംഖ്യയുടെ പകുതി ഇന്ന് സാമൂഹിക മാധ്യത്തിലുണ്ട്. അത് കൊണ്ട് തന്നെ ആ മേഖലയെ കയ്യിലെടുക്കാന്‍ ബന്ധപ്പെട്ട അധികാര വര്‍ഗം ശ്രമിക്കുക എന്നതു ഒരു സാധാരണ കാര്യം മാത്രം.

Also read: ദേശീയ വിദ്യാഭ്യാസനയം എന്ത്?

ഇന്ത്യയില്‍ ഈ സാമൂഹിക മാധ്യമത്തെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞു എന്നതാണ് സംഘ പരിവാറിന്റെ വിജയം. 2018 സെപ്റ്റംബര്‍ മാസത്തില്‍ രാജസ്ഥാനില്‍ ഒരു പൊതു യോഗത്തില്‍ വെച്ച് അന്നത്തെ ബി ജെ പി അധ്യക്ഷന്‍ പറഞ്ഞത് “ നാം ഉദ്ദേശിക്കുന്ന എന്തും പ്രസിദ്ധീകരിക്കാന്‍ നമുക്ക് സാധിക്കും” എന്നായിരുന്നു. യു പി തിരഞ്ഞെടുപ്പിന് മുമ്പായി അഖിലേഷ് യാദേവ് പിതാവ് മുലായം സിംഗിനെ മുഖത്തടിച്ചു എന്ന വ്യാജ വാര്‍ത്തയും സംഘ പരിവാര്‍ പ്രചരിപ്പിച്ചു. വ്യാജ വാര്‍ത്ത കൊണ്ട് വടക്കേ ഇന്ത്യയില്‍ എന്നും കലാപം ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യയില്‍ നാനൂറു മില്ല്യന്‍ ജനങ്ങള്‍ സാമൂഹിക മാധ്യമം ഉപയോഗിക്കുന്നു. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ “ വാട്സ്ആപ്പാണ് ഉപയോഗിക്കുന്നത്. ഫേസ്ബുക്ക് കമ്പനിയുടെ ഇന്ത്യന്‍ കാര്യങ്ങള്‍ നോക്കുന്ന ഉന്നത ഉദ്യോഗസ്ഥ അങ്കി ദാസും ബി ജെ പി യും തമ്മിലുള്ള ബന്ധം പരസ്യമായ രഹസ്യമാണ്. ബി ജെ പി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതില്‍ അവര്‍ ഇടപെട്ടെന്നും പറയപ്പെടുന്നു.

ബീഫ് തിന്നുന്ന മുസ്ലിംകളെ കൊല്ലണം. പള്ളികള്‍ ഇനിയും തകര്‍ക്കണം, രോഹിങ്കന്‍ മുസ്ലിംകളെ വെടിവെച്ചു കൊല്ലണം എന്ന പോസ്റ്റിട്ട തെലുങ്കാന എം എല്‍ എ രാജാ സിംഗിനെതിര ആദ്യം ഫേസ്ബുക്ക്‌ നടപടി സ്വീകരിക്കാന്‍ മുന്നോട്ടു വന്നെങ്കിലും പിന്നീട് അത് നടന്നില്ല. ഡല്‍ഹി കലാപത്തിനു കാരണക്കാരനായ കപില്‍ മിശ്രക്കെതിരെയും അവര്‍ നടപടി സ്വീകരിച്ചില്ല. ഇതെല്ലാം നമ്മുടെ മുന്നിലുള്ള ഉദാഹരണങ്ങള്‍ മാത്രം.

Also read: മുഹര്‍റ മാസത്തില്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും

ഇരുതല മൂര്‍ച്ചയുള്ള ഒന്നാണ് സാമൂഹിക മാധ്യമം. ആര്‍ക്കും എന്തും പ്രചരിപ്പിക്കാന്‍ കഴിയുന്നു. അതിന്റെ വ്യാപനവും പ്രവചനാതീതമാണ്. അത് തന്നെയാണ് കലാപ കാരികള്‍ കണ്ട ഗുണവും. സൈബര്‍ നിയമം ശക്തമാണ് എന്ന് കടലാസില്‍ ഉണ്ടെങ്കിലും ഉന്നത തലങ്ങളില്‍ അതിന്റെ ശക്തി തീരെ കുറവാണ്. അല്ലെങ്കില്‍ മേല്‍ പറഞ്ഞ എം എല്‍ എ യും നേതാവും ഇന്ന് ഇങ്ങിനെ വിലസി നടക്കാന്‍ പാടില്ല. പുതിയ വാര്‍ത്ത നമ്മെ കൂടുതല്‍ ഭയപ്പെടുത്തണം. സംഘ പരിവാര്‍ ഒരുങ്ങി തന്നെയാണ് പുറപ്പാട്. ഇനിയും കലാപങ്ങള്‍ നാം പ്രതീക്ഷിക്കണം. വിശ്വാസികളെ ഒരു തെമ്മാടി ഒരു വാര്‍ത്തയുമായി വന്നാല്‍ നിങ്ങള്‍ സൂക്ഷമമായി വിലയിരുത്തണം എന്ന ഖുര്‍ആനിക കല്‍പ്പന അത് കൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ ആവശ്യമായി വരുന്ന കാലവും ഇത് തന്നെ. വാര്‍ത്തയും വിശകലനവും കച്ചവടമായാല്‍ അവിടെ മരിച്ചു വീഴുന്നതു എന്നും സത്യമാകും. ആധുനിക ഇന്ത്യ സാക്ഷി.

Related Articles